മിഷ്യനറി വാഹനങ്ങൾക്ക് സ്വീകരണം നൽകും  

    മേപ്പാടി: നിർദ്ധിഷ്‌ട മേപ്പാടി കള്ളാടി ആനക്കാംപൊയിൽ തുരങ്ക പാതയുടെ നിർമ്മാണത്തിനായി പദ്ധതിപ്രദേശമായ മീനാക്ഷിയിലെത്തുന്ന മിഷ്യനറി വാഹനങ്ങൾക്ക് മേപ്പാടി ടൗണിൽ വെച്ച് സ്വീകരണം നൽകുമെന്ന് തുരങ്ക പാത കർമ്മ സമിതിയുടെ ഭാരവാഹികൾ അറിയിച്ചു. തുരങ്ക പാത യാഥാർത്ഥ്യമാകുന്നതോടെ വിഴിഞ്ഞത്ത് നിന്നും ബംഗളൂരുവിലേക്ക് ചരക്ക് ഗതാഗതത്തിനായി പുതിയ ഒരു പാത തെളിയുന്ന തോടൊപ്പം ജില്ലയുടെ യാത്രാ ക്ലേശവും പരിഹരിക്കപ്പെടുമെന്ന് കർമ്മ സമിതി ഭാരവാഹികൾ അറിയിച്ചു. സ്വീകരണത്തിൻ്റെ പ്രചരണാർത്ഥം മേപ്പാടി ടൗണിൽ മേപ്പാടിയിലെ കലാക്കാരൻമാരെ അണിനിരത്തി കരോക്കെ ഗാനമേള സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ…

    Read More

      സ്തനാര്‍ബുദ നിര്‍ണയ ക്യാമ്പ് നടത്തി

      മാനന്തവാടി: റോട്ടറി കമ്പനി വാലിയും യുവരാജ് സിംഗ് ഫൗണ്ടേഷനും സംയുക്തമായി കണിയാരം കത്തിഡ്രല്‍ പാരീഷ് ഹാളില്‍ സ്തനാര്‍ബുദ നിര്‍ണയ ക്യാമ്പ് നടത്തി. പട്ടികവര്‍ഗ വികസന, ആരോഗ്യ, വനം വകുപ്പുകള്‍ കീ സ്റ്റോണ്‍ ഫൗണ്ടേഷന്‍, എന്‍ആര്‍എന്‍എല്‍എം എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ക്യാമ്പില്‍ 150 ഓളം വനിതകള്‍ പങ്കെടുത്തു. മന്ത്രി ഒ.ആര്‍. കേളു ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.കെ. രത്‌നവല്ലി അധ്യക്ഷത വഹിച്ചു. റോട്ടറി ഗവര്‍ണര്‍ ബിജോഷ് മാനുവല്‍, ടിഡിഒ മജീദ്, ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ രംജിത്ത്, ഡോ.റോഷന…

      Read More

      വിരമിച്ച അങ്കണവാടി പ്രവര്‍ത്തകര്‍ക്ക് യാത്രായയപ്പ് നല്‍കി.

      മാനന്തവാടി: ഐ.സി.ഡി.എസ് ഓഫീസില്‍ നിന്നും വിരമിക്കുന്ന പതിനാറ് അങ്കണവാടി പ്രവര്‍ത്തകര്‍ക്ക് മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്‍റെയും, ഐ.സി.ഡി.എസ്സിന്‍റയും ആഭിമുഖ്യത്തില്‍ യാത്രായയപ്പ് നല്‍കി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യസ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സല്‍മ മൊയിന്‍ അധ്യക്ഷത വഹിച്ച പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്ത് വിരമിക്കുന്നവരെ ആദരിച്ചു. അങ്കണവാടി വര്‍ക്കര്‍മാരായ ശാന്ത എം.ജി, സൂസന്‍ വി.വി, രമാദേവി പി.എസ്, സുലേഖ കെ, റോസമ്മ തോമസ്, ഉഷാകുമാരി പി.കെ, വിജയകുമാരി റ്റി, ത്രേസ്യ.സി.പി എന്നിവരും അങ്കണവാടി ഹെല്‍പ്പര്‍മാരായ…

      Read More

        ശശിമല സ്കൂളിലെ വിദ്യാർഥികൾ ശുചിത്വ സന്ദേശവുമായി വീടുകളിലേക്ക്.

        ശശിമല: ‘എന്റെ വീട് മാലിന്യമുക്തം’ എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് ശശിമല ഉദയ ഗവ യു പി സ്കൂളിലെ വിദ്യാർത്ഥികൾ സ്കൂളിന് സമീപമുള്ള വീടുകളിൽ പോസ്റ്റർ പതിപ്പിച്ചു. മാലിന്യം വലിച്ചെറിയുന്ന പ്രവണത ഒഴിവാക്കി, ഓരോ വീടും മാലിന്യമുക്തമായി സൂക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുട്ടികൾ ഈ വേറിട്ട യജ്ഞത്തിന് തുടക്കമിട്ടത്. സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ പരിപാടിയിൽ, അഞ്ചാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളാണ് പങ്കെടുത്തത്. സ്വന്തമായി തയ്യാറാക്കിയ, മാലിന്യ സംസ്കരണത്തിൻ്റെ…

        Read More

          ആരോഗ്യ മേഖലയിലെ വിവിധ വിഷയങ്ങളുടെ ഏകോപനത്തിനായി വിവിധ വകുപ്പുകളുടെ യോഗം ചേർന്നു

          ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ആരോഗ്യ മേഖലയിലെ വിവിധ വിഷയങ്ങളുടെ ഏകോപനത്തിനായി വിവിധ വകുപ്പുകളുടെ യോഗം ചേർന്നു. കുഷ്ഠ രോഗ നിർമ്മാർജ്ജനത്തിനായി നടക്കുന്ന അശ്വമേധം ക്യാമ്പയിൻ, മഹാമാരി പ്രതിരോധ മുന്നൊരുക്കം, സാർവത്രിക പാലിയേറ്റിവ് പരിചരണ പദ്ധതി, ജില്ലാ കാൻസർ കെയർ കമ്മറ്റി , ഹെൽത്തി ലൈഫ് ക്യാംപയിൻ എന്നിവയുടെ ഏകോപന സമിതി യോഗങ്ങളാണ് നടന്നത്. പൊതുജനങ്ങളിൽ ആരോഗ്യബോധം വർധിപ്പിക്കുകയും രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ പ്രാധാന്യം വർധിപ്പിച്ച് മഹാമാരി സാധ്യതകൾ തടയുകയുമാണ് ലക്ഷ്യം.   സംസ്ഥാനതലത്തിൽ നടപ്പിലാക്കുന്ന അശ്വമേധം ക്യംപയിനിൻ്റെ…

          Read More

            പോക്സോ ; പ്രതിക്ക് തടവും പിഴയും

            കൽപ്പറ്റ: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് തടവും പിഴയും. മേപ്പാടി കാപ്പംകൊല്ലി പന്തലൻകുന്നേൽ വീട്ടിൽ പി.എ റഷീദ് (50) നെയാണ് 5 വർഷത്തെ തടവിനും 50000 രൂപ പിഴയടക്കാനും കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്‌ജ് കെ. കൃഷ്ണകുമാർ ശിക്ഷിച്ചത്.   2022 ഏപ്രിലിൽ ഇയാൾ പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തുകയായിരുന്നു. അന്നത്തെ കൽപ്പറ്റ സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ ആയിരുന്ന പി.പ്രമോദ് കേസിൽ അന്വേഷണം നടത്തി കോടതി മുൻപാകെ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. പ്രോസിക്ക്യൂഷനു…

            Read More

              അക്ഷരോന്നതി പദ്ധതി: ജില്ലാ സാക്ഷരതാ മിഷൻ 2000 പുസ്തകങ്ങൾ കൈമാറി

              കൽപറ്റ:പട്ടികജാതി പട്ടികവർഗ ഉന്നതികളിൽ വായനശാലകൾ ആരംഭിക്കുകയെന്ന ലക്ഷ്യത്തോടുകൂടി ആരംഭിച്ച അക്ഷരോന്നതി പദ്ധതിയുടെ ഭാഗമായി സാക്ഷരതാ മിഷൻ തുല്യതാ പഠിതാക്കൾ വഴി ശേഖരിച്ച 2000 ലൈബ്രറി പുസ്തകങ്ങൾ കൈമാറി. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ പ്രശാന്ത് കുമാറിൽ നിന്ന് ജില്ലാ കലക്ടർ ഡി. ആർ മേഘശ്രീ പുസ്തകങ്ങൾ ഏറ്റുവാങ്ങി. പത്താംതരം, ഹയർ സെക്കൻഡറി തുല്യതാ പഠിതാക്കളാണ് വീടുകളിൽ വായിച്ച് ഉപേക്ഷിച്ച ലൈബ്രറി പുസ്തകങ്ങൾ ശേഖരിച്ച് ജില്ലാ സാക്ഷരതാ മിഷനിൽ എത്തിച്ചത്.   കൽപറ്റ എസ്.കെ.എം.ജെ…

              Read More

              ചെറുവയൽ രാമൻ-കൃഷിയും ചിന്തകളും പുസ്തകത്തിൻ്റെ പ്രകാശനം മന്ത്രി ഒ.ആർ കേളു നിർവഹിച്ചു

              മാനന്തവാടി: ജോയ് പാലക്കമൂല എഴുതിയ ചെറുവയൽ രാമൻ-കൃഷിയും ചിന്തകളും എന്ന പുസ്തകത്തിൻ്റെ പ്രകാശനം പട്ടികജാതി പട്ടികവർഗ വികസന മന്ത്രി ഒ.ആർ കേളു നിർവഹിച്ചു. വളർന്നു വരുന്ന ജനതയ്ക്കുള്ള സന്ദേശമാണ് ചെറുവയൽ രാമൻ്റെ ജീവിതവും, കൃഷിയും. അന്യം വന്നു പോകുന്ന കാർഷിക സംസ്കാരം, പുതിയ തലമുറകളിലേയ്ക്കു പകർന്നു നൽകുക എന്നതാണ് ഈ പുസ്തകത്തിൻ്റെ പ്രസക്തി എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചെറുവയലിലെ രാമൻ്റെ വീട്ടിൽ നടന്ന ചടങ്ങിൽ ഏച്ചോം ഗോപി ആദ്യ പ്രതി ഏറ്റുവാങ്ങി. ചെറുവയൽ രാമൻ അധ്യക്ഷത വഹിച്ചു….

              Read More

              മയക്കുമരുന്ന് ലഹരിക്കെതിരെ പൊരുതാൻ കുടുംബശ്രീ സെമിനാർ സംഘടിപ്പിച്ചു.

              തരിയോട്: ലഹരി വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി കുടുംബശ്രീ എക്സൈസ് വകുപ്പുമായി സഹകരിച്ച് സെമിനാർ സംഘടിപ്പിച്ചു. സിഡിഎസ് ചെയർപേഴ്സൺ രാധ മണിയൻ അധ്യക്ഷത വഹിച്ച പരിപാടി തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. എക്സൈസ് ഓഫിസർ പ്രമോദ് ക്ലാസെടുത്തു. വാർഡ് അംഗം വത്സല നളിനാക്ഷൻ, കുടുംബശ്രീ എക്സികുട്ടിവ് അംഗം രമ്യ മോൾ, ആനിമേറ്റർമാരായ കെ കെ ഉഷ, കെ ബി നിഷ കമ്മ്യൂണിറ്റി കൗൺസിലർ ഉണ്ണിമായ, എൻ ആർ ലിജിമോൾ, അയൽകൂട്ടം അംഗങ്ങളായ അപർണ, മഹാത്മ, സുവർണ,…

              Read More

                അജു വി ജെ യുടെ മാന്ത്രിക വിരൽ സ്പർശത്താൽ ധന്യമായി ലൂമിനാരിയ 2K25

                കാട്ടിക്കുളം: കാട്ടിക്കുളം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ കലോത്സവം സംസ്ഥാന സർക്കാറിന്റെ ഉജ്ജ്വല ബാല്യ പുരസ്കാര ജേതാവ് അജു വി ജെ യുടെ കീബോർഡ് പ്രകടനത്താൽ ഉദ്ഘാടനം ചെയ്യപ്പെട്ടത് മുഴുവൻ വിദ്യാർത്ഥികൾക്കും അഭിപ്രേരണാ ദായകമായി. കാട്ടിക്കുളം ബഡ്സ് സ്കൂൾ വിദ്യാർത്ഥിയായ അജു വി ജെ ഒരു ഒരു ബഹുമുഖ പ്രതിഭയാണെന്നതിന്റെ നേർസാക്ഷ്യം വിളിച്ചോതുന്ന തായിരുന്നു പ്രകടനം. ജീവിതത്തിലെ വെല്ലുവിളിളെയെല്ലാം സമചിത്തതയോടെ നേരിടുവാൻ നന്മ നിറഞ്ഞ ഒരു സന്ദേശം കൂടിയായി മാറി ഉദ്ഘാടനച്ചടങ്ങ്. ചടങ്ങിൽ വയനാട് ജില്ല പഞ്ചായത്ത്…

                Read More