ഉറക്കത്തിൽ ദുഃസ്വപ്നംകാണുന്നത് ഒഴിവാക്കുന്നതിന് മന്ത്രവാദം; വിദ്യാർഥിനിയെ പീഡിപ്പിച്ച വയനാട് സ്വദേശി പിടിയിൽ

    കോഴിക്കോട്: മന്ത്രവാദത്തിന്റെ മറവിൽ വിദ്യാർഥിനിയെ പീഡിപ്പിച്ചയാൾ പിടിയിൽ. കോഴിക്കോട് പറമ്പിൽക്കടവ് കുന്നത്തുമലയിൽ താമസിക്കുന്ന വയനാട് മുട്ടിൽ സ്വദേശി ചോലയിൽ വീട്ടിൽ കുഞ്ഞുമോൻ (42) ആണ് അറസ്റ്റിലായത്.   ഉറക്കത്തിൽ ദുസ്വപ്നംകാണുന്നത് ഒഴിവാക്കുന്നതിനുവേണ്ടി പൂജിച്ച ചരട് കെട്ടുന്നതിനായാണ് വിദ്യാർഥിനി അമ്മയോടൊപ്പം പറമ്പിൽക്കടവിലുള്ള മന്ത്രവാദിയുടെ വീട്ടിലെത്തിയത്. തുടർന്ന് പൂജചെയ്യാൻ നിർദേശിക്കുകയും പൂജാസാധനങ്ങളുമായി മന്ത്രവാദിയുടെ വീട്ടിലെത്തിയ വിദ്യാർഥിനിയെ പ്രതി പീഡിപ്പിക്കുകയും നഗ്നഫോട്ടോ എടുത്തിട്ടുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയുംചെയ്തു.   അവധി കഴിഞ്ഞ് കോളേജിലേക്ക് പോകുകയായിരുന്ന വിദ്യാർഥിനിയെ പിന്തുടർന്ന് ഭീഷണിപ്പെടുത്തി ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും…

    Read More

      സിസ്റ്റർ സെലിൻ കുത്തുകല്ലേലിന് ആദരം

      മൂന്ന് പതിറ്റാണ്ടിലേറെയായി സ്വജീവിതം ആതുര ശുശ്രൂഷക്കായി സ്വയം സമർപ്പണംചെയ്ത അനേകായിരങ്ങൾക്ക് താങ്ങും തണലും കരുതലും കരുത്തുമായി നിലകൊണ്ട് മനുഷ്യ സ്നേഹത്തിൻ്റെ മഹനീയ മാതൃകയായ വയനാടിൻ്റെ മദർ തെരേസയായി അറിയപ്പെടുന്ന റവ. സിസ്റ്റർ സെലിനെ ഗാന്ധിജി കൾച്ചറൽ സെൻ്റർ വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമു ഖ്യത്തിൽ ആദരിക്കുന്നു.മഹാത്മ ഗാന്ധി രക്തസാക്ഷി ദിനത്തോടനുബന്ധിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.മാനന്തവാടി ഓഫീസിയേഴ്സ് ക്ലബിൽ 2 മണിക്ക് മാനന്തവാടി നഗരസഭാ ചെയർപേഴ്ണൻ ജേക്കബ് സെബാസ്റ്റ്യൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. മാനന്തവാടി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിസണ്ട്…

      Read More

      നമ്പ്യാർകുന്നിൽ വീണ്ടും പുലിയുടെ ആക്രമണം; രണ്ട് ആടുകളെ കൊന്നു.

      നമ്പ്യാർകുന്നിൽ വീണ്ടും പുലിയുടെ ആക്രമണം; രണ്ട് ആടുകളെ കൊന്നു.നമ്പ്യാർകുന്ന് പാറക്കുളത്ത് ആണ് ഇന്നലെ രാത്രി പുലി ഇറങ്ങിയത്. അരീക്കാട്ടിൽ വീട്ടിൽ പീതാംബരന്റെ ആടുകളെയാണ് പുലി കൊന്നത്. കഴിഞ്ഞ മൂന്നുമാസത്തോളം കാലമായി ചീരാൽ-നമ്പ്യാർക്കുന്നു പ്രദേശത്ത് പുലി ശല്യം രൂക്ഷമാണ്. പ്രദേശത്തുനിന്ന് നിരവധി വളർത്ത മൃഗങ്ങളെ പുലി കൊന്നിരുന്നു. എന്നാൽ ഇതുവരെയും പിടികൂടാനായില്ല. നിരന്തരമുള്ള പുലി ശല്യം നാട്ടുകാരിൽ വൻപ്രതിഷേധമാണ് ഉയർത്തുന്നത്.

      Read More

        എം. ജെ ടോമിക്ക് യാത്രയയപ്പ് നൽകി

        പുൽപ്പള്ളി :പുൽപ്പള്ളി ബെവ്‌കോ ഔട്ട്‌ ലെറ്റിൽ നിന്ന് 25- വർഷത്തെ ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ച പുൽപ്പള്ളി, മരകാവ്, മണ്ഡപത്തിൽ എം. ജെ ടോമിക്ക് സഹപ്രവർത്തക ർ യാത്രയയപ്പ് നൽകി. അനീഷ് വി. ജി ( പുൽപ്പള്ളി ഔട്ട്‌ ലെറ്റ് അസ്സി : ചെയർ പേഴ്സൺ, ) സ്വാഗതം ആശംസിച്ചു. പുൽപ്പള്ളി ബവ്‌കോ ഔട്ട്ലെറ്റ് ഷോപ്പ് – ഇൻ ചാർജ് മിഥിൻ രാജ് അധ്യക്ഷ സ്ഥാനം വഹിച്ചു. ദീപാ ഷാജി (പുൽപ്പള്ളി ഔട്ട്ലെറ്റ് വനിത ചെയർപേഴ്സൺ )…

        Read More

        അന്നം അരികിലുണ്ട്; കരുതലോടെ നിർഭയ വയനാട് പദ്ധതിക്ക് തുടക്കമായി

        കൽപറ്റ : നിർഭയ വയനാട് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ അന്നം അരികിലുണ്ട് കരുതലോടെ നിർഭയ വയനാട് സൊസൈറ്റി പദ്ധതിക്ക് തുടക്കമായി. ഭക്ഷണം ലഭിക്കാതെ തെരുവിൽ അലയുന്നവർ, അഗതികൾ, പ്രയാസം നേരിടുന്ന ഇതര സംസ്ഥാന തൊഴിലാളികൾ, ആദിവാസികൾ എന്നിവർക്ക് ആഴ്ചയിൽ ഒരു ദിവസം ഭക്ഷണ പൊതികളും കുടിവെള്ളവും എത്തിച്ചു നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. പരിപാടിയുടെ ഭാഗമായി കൽപ്പറ്റയിൽ തെരുവിൽ കഴിയുന്നവർക്ക് ഭക്ഷണവും കുടിവെള്ളവും വിതരണം ചെയ്തു.പ്രവർത്തനങ്ങൾക്ക് സൊസൈറ്റി പ്രസിഡന്റ് മുനീർ ഗുപ്ത, മാർഗരറ്റ് തോമസ്, സുലൈമാൻ എൻ, ബഷീർ പി,…

        Read More

          ചുരത്തില്‍ അടിയന്തര ക്രെയിന്‍ സംവിധാനവും ഗതാഗത ക്രമീകരണങ്ങളും ഏര്‍പ്പെടുത്തണം-ടി. സിദ്ധിഖ് എം.എല്‍.എ

          കല്‍പ്പറ്റ: വയനാട് ജില്ലയിലേക്കുള്ള പ്രധാന പ്രവേശന മാര്‍ഗമായ താമരശ്ശേരി ചുരത്തില്‍ അനുഭവപ്പെടുന്ന ഗുരുതര ഗതാഗതക്കുരുക്ക് ആയിരക്കണക്കിന് യാത്രക്കാരുടെ ദൈനംദിന ജീവിതം താറുമാറാക്കുകയാണെന്ന് കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധിഖ് പറഞ്ഞു. ചുരത്തില്‍ അടിയന്തര ഗതാഗത ക്രമീകരണങ്ങളും, അത്യാധുനിക ക്രെയിന്‍ സംവിധാനവും ഉടന്‍ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന് എം.എല്‍.എ കത്ത് നല്‍കി. ദിവസേന മണിക്കൂറുകളോളം വാഹനങ്ങള്‍ ചുരത്തില്‍ കുടുങ്ങിക്കിടക്കുന്നതോടെ വിലപ്പെട്ട സമയം നഷ്ടപ്പെടുകയും, പൊതുജനങ്ങള്‍ വലിയ ബുദ്ധിമുട്ടുകള്‍ നേരിടുകയും ചെയ്യുന്ന…

          Read More

          തലപ്പുഴ ഗവ. എഞ്ചിനിയറിങ് കോളജിന് പ്രത്യേക പരിഗണന നൽകുമെന്ന് മന്ത്രി ആര്‍ ബിന്ദു

          തലപ്പുഴ ഗവ. എഞ്ചിനിയറിങ് കോളജിന് പ്രത്യേക പരിഗണന നൽകുമെന്ന് മന്ത്രി ആര്‍ ബിന്ദു -പുതിയ പ്ലേസ്മെന്റ് സെന്റര്‍ കം ഗസ്റ്റ് ഹൗസ് കെട്ടിടം ഉദ്ഘാടനം ചെയ്തു വയനാടിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്ത് മികച്ച സാധ്യതകൾ ഉറപ്പാക്കിക്കൊണ്ട് വളര്‍ന്നുവരുന്ന തലപ്പുഴ ഗവ. എഞ്ചിനിയറിങ് കോളജിന് സര്‍ക്കാര്‍ പ്രത്യേക പരിഗണന നൽകുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. കോളജിൽ പുതിയതായി നിര്‍‌മിച്ച പ്ലേസ്മെന്റ് സെന്റര്‍ കം ഗസ്റ്റ് ഹൗസ് കെട്ടിടത്തിന്റെ ഉദ്ഘാടനവും പുതിയതായി നിര്‍മിക്കുന്ന ലൈബ്രറി…

          Read More

          ‘ധൈര്യപൂർവ്വം വേദിയിലേക്ക്’ അഡ്വ. ജുനൈദ് കൈപ്പാണിയുടെ പുസ്തകം പ്രകാശനം ചെയ്തു

          ‘ധൈര്യപൂർവ്വം വേദിയിലേക്ക്’ അഡ്വ. ജുനൈദ് കൈപ്പാണിയുടെ പുസ്തകം പ്രകാശനം ചെയ്തു എൻ.ഐ.എസ്.ആർ. പബ്ലിക്കേഷൻസ് പുറത്തിറക്കിയ അഡ്വ. ജുനൈദ് കൈപ്പാണി എഴുതിയ “ധൈര്യപൂർവ്വം വേദിയിലേക്ക്” എന്ന പുസ്തകത്തിന്റെ പ്രകാശനം പ്രമുഖ പ്രഭാഷകൻ വി.കെ സുരേഷ് ബാബു നിർവഹിച്ചു. ആദ്യ പ്രതി സരിത പി. ബിജു ഏറ്റുവാങ്ങി. മാഹി എൻ.ഐ.എസ്.ആർ ക്യാമ്പസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് മാഹി എം.എൽ.എ അഡ്വ. ടി. അശോക് കുമാർ ഉദ്ഘാടനം ചെയ്തു. പ്രജിത്ത് പി.വി പുസ്തക പരിചയം നടത്തി.

          Read More

            മെഡി സെപ്പ്, ലോൺ റിക്കവറി; സർക്കാറിന്റെ വഞ്ചന അവസാനിപ്പിക്കണം: എ.എം ജാഫർഖാൻ

            കൽപ്പറ്റ: സംസ്ഥാന ജീവനക്കാരുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ വേണ്ടത്ര കൂടി ആലോചന ഉണ്ടായിട്ടില്ലെന്നും പ്രീമിയം വർദ്ധിപ്പിച്ചത് പിൻവലിക്കണമെന്നും എൻ ജി ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ.എം. ജാഫർ ഖാൻ. വയനാട് പ്രവർത്തക കൻ വൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ആനുകൂല്യങ്ങളും കൂടിശിക ആക്കിയ സർക്കാർ. പിടിച്ച് നിൽക്കാൻ ലോൺ എടുത്ത ജീവനക്കാരുടെ റിക്കവറിയുടെ 2 ശതമാനം കമ്മിഷൻ പിരിക്കാനുള്ള നീക്കം അനുവദിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടി ചേർത്തു.. ജില്ലാ പ്രസിഡന്റ കെ.റ്റി ഷാജി…

            Read More

              റോട്ടറി ക്ലബ് , കൽപ്പറ്റയുടെ 42-ാമത് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നടത്തി.

              റോട്ടറി ക്ലബ് , കൽപ്പറ്റയുടെ 42-ാമത് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നടത്തി. 2026-27 വർഷത്തെ പുതിയ പ്രസിഡന്റായി റൊട്ടേറിയൻ സാജൻ പി. എസ്., സെക്രട്ടറിയായി റൊട്ടേറിയൻ വിഷ്ണുദാസ് എന്നിവർ ചുമതലയേറ്റു. റോട്ടറി ഡിസ്ട്രിക്റ്റ് 3204-ന്റെ മുൻ ഡിസ്ട്രിക്റ്റ് ഗവർണർ റൊട്ടേറിയൻ വി. ജി. നായനാർ സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. 1985-ൽ സ്ഥാപിതമായ റോട്ടറി കൽപ്പറ്റ, വയനാട്ടിലെ ആദ്യത്തെ റോട്ടറി ക്ലബ്ബാണ്. എല്ലാ വർഷവും ചെറുതും വലുതുമായ നിരവധി പദ്ധതികൾ നടപ്പിലാക്കിക്കൊണ്ട് സമൂഹത്തിന് മികച്ച സേവനമാണ് ക്ലബ്ബ്…

              Read More