വയനാട് മെഡിക്കല്‍ കോളജ് സായാഹ്ന ഒ.പി നിര്‍ത്തലാക്കിയിട്ട് ഒരു മാസം

മാനന്തവാടി: വയനാട് മെഡിക്കല്‍ കോളജില്‍ സായാഹ്ന ഒ.പി നിർത്തലാക്കിയിട്ട് ഒരു മാസം. സായാഹ്ന ഒ.പി നിർത്തലാക്കിയതോടെ നൂറ് കണക്കിന് ആദിവാസികളും സാധാരണക്കാരായ രോഗികളും ദുരിതത്തിലായിരിക്കയാണ്.അത്യാഹിത വാർഡിന് മുമ്ബില്‍ താല്‍ക്കാലിക ഒ.പി ആരംഭിച്ചെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ അതും നിർത്തലാക്കി. ഉച്ച കഴിഞ്ഞെത്തുന്ന രോഗികള്‍ മണിക്കൂറുകളോളം അത്യാഹിത വാർഡിന് മുമ്ബില്‍ കാത്തിരുന്ന് ഡോക്ടറെ കാണാനാകാതെ തിരിച്ചു പോകേണ്ടി വരുന്നു. പരാതിയുമായി സൂപ്രണ്ട് ഓഫിസിനെ സമീപിച്ചാല്‍ പ്രിൻസിപ്പലാണ് കാര്യങ്ങള്‍ ചെയ്യേണ്ടത് എന്ന് പറഞ്ഞ് കൈയൊഴിയുകയാണ്.

Read More

    പുതുക്കിപ്പണിത നമ്പിക്കൊല്ലി സെന്റ് മേരീസ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയുടെ കൂദാശയും, ഓര്‍മപ്പെരുന്നാളും ജനുവരി 15 മുതല്‍ 18 വരെ

    പുതുക്കിപ്പണിത നമ്പിക്കൊല്ലി സെന്റ് മേരീസ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയുടെ വിശുദ്ധ മൂറോനാലുള്ള കൂദാശയും, വിശുദ്ധ ദൈവമാതാവിന്റെ ഓർമപെരുന്നാളും ജനുവരി 15 മുതൽ 18 വരെ തീയതികളിൽ നടത്തുമെന്ന് പള്ളി കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വടക്കൻ പറവൂരിൽ കബറടങ്ങിയിട്ടുള്ള പരിശുദ്ധ അബ്ദുൽ ജലീൽ ബാവായുടെ തിരുശേഷിപ്പും ദേവാലയത്തിൽ സ്ഥാപിക്കും. ഗീവർഗ്ഗീസ് മോർ സ്തേഫാനോസ് , മാത്യൂസ് മോർ അപ്രോം, പൗലോസ് മോർ ഐറേനിയോസ്, സഖറിയാസ് മോർ പീലക്സിനോസ് എന്നീ മെത്രാപ്പോലീത്തമാരുടെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടക്കുക…

    Read More

      സംസ്ഥാനത്ത് ശക്തമായ മഴ തുടരും. ഇന്ന് മൂന്ന് ജില്ലകളിലാണ് യെല്ലോ അലേർട്ട്

      സംസ്ഥാനത്ത് ശക്തമായ മഴ തുടരും. ഇന്ന് മൂന്ന് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്. മറ്റു ജില്ലകളിൽ മഴ മുന്നറിയിപ്പ് ഇല്ല. വരുന്ന രണ്ടു ദിവസം സംസ്ഥാനത്ത് ശക്തമായ മഴ തുടരും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നിലവിൽ കാറ്റിന്റെ വേഗത കൂടാൻ സാധ്യതയുള്ളതിനാൽ തീരദേശ മേഖലയ്ക്കും മലയോര മേഖലക്കും പ്രത്യേക ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും സാധ്യത ഉണ്ട്. കേരള, ലക്ഷദ്വീപ്,…

      Read More

      ബാർബർ ഷോപ്പ് തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

      ബാർബർ ഷോപ്പ് തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി പനമരം ടൗണിലെ ബാർബർ ഷോപ്പ് തൊഴിലാളിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. തിരുനെല്ലി അപ്പപ്പാറ സ്വദേശി ലക്ഷ്‌ി നിവാസ് ബാബു രാജ് (47) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് ദിവസമായി ബാബു രാജിനെ കാണാത്തതിനെ തുടർന്ന് നാട്ടുകാർ താമസ സ്ഥലത്ത് അന്വേഷിച്ച് ചെന്നപ്പോഴാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. ദീർഘകാലമായി പനമരം ടൗണിലെ ഫാഷൻ ഹെയർ സ്റ്റൈൽ എന്ന സ്ഥാപനത്തിൽ ജോലി ചെയ്‌തു വരികയായിരുന്നു ഇദ്ദേഹം. പനമരം…

      Read More

      തമിഴ്‌നാട് മുട്ട വരവില്‍ വന്‍ കുറവ്, സംസ്ഥാനത്ത് മുട്ട ക്ഷാമം, വിലയില്‍ വര്‍ധന; പ്രതിസന്ധിയിലായി തട്ടുകടക്കാര്‍.

      തമിഴ്‌നാട് മുട്ട വരവില്‍ വന്‍ കുറവ്, സംസ്ഥാനത്ത് മുട്ട ക്ഷാമം, വിലയില്‍ വര്‍ധന; പ്രതിസന്ധിയിലായി തട്ടുകടക്കാര്‍. അതിര്‍ത്തി കടന്നെത്തുന്ന മുട്ടയില്‍ കുറവു വന്നതോടെ സംസ്ഥാനത്ത് വില ഉയരുന്നു. മുട്ടയ്ക്ക് പ്രാദേശിക വിപണികളില്‍ 50 പൈസ വരെ വര്‍ധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി കൂടിയതാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള വരവ് കുറയാന്‍ കാരണം. കൂടുതല്‍ വില കിട്ടുമെന്നതിനാല്‍ കയറ്റുമതിയോടെയാണ് തമിഴ്‌നാട്ടിലെ കച്ചവടക്കാര്‍ക്കും താല്പര്യം. തമിഴ്‌നാട്ടിലെ നാമക്കല്ലാണ് ദക്ഷിണേന്ത്യയിലെ മുട്ട ഹബ്ബ്. കേരളത്തിലേക്ക് കയറിവരുന്ന മുട്ടയുടെ സിംഹഭാഗവും ഇവിടെ…

      Read More

      മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ കഞ്ചാവുമായി യുവതി പിടിയിൽ.

      മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് KSRTC ബസിൽ നടത്തിയ പരിശോധനയിൽ 45 ഗ്രാം കഞ്ചാവ് കൈവശം വെച്ച് കടത്തി കൊണ്ടുവന്ന കുറ്റത്തിന് വയനാട് സ്വദേശിയായ യുവതി പിടിയിൽ. വെങ്ങപ്പള്ളി വാവാടി ഭാഗത്ത് , പ്രീതു വിലാസം വീട്ടിൽ, ഗോപാലകൃഷ്ണൻ നായരുടെ മകളായ പ്രീതു നായർ ജി, (26) , എന്നിവരെയാണ് അറസ്റ്റ്ചെയ്തത്. പരിശോധനയിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) സുനിൽ കെ, പ്രിവൻ്റീവ് ഓഫീസർ ദീപു എ, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രജീഷ് എം വി,…

      Read More

        തെരുവുനായ ആക്രമണം; കോഴികൾ ചത്തു

        പയ്യമ്പള്ളി: പയ്യമ്പള്ളി തറപ്പേൽ ലിസ്സിയുടെ മുട്ടക്കോഴി ഫാമിൽ തെരുവുനായ ആക്രമണത്തിൽ 10 ഓളം കോഴികൾ ചത്തു. 10 കോഴികൾക്ക് പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ച്ച രാവിലെ വീട്ടിൽ ആളില്ലാത്ത സമയത്താണ് ആക്രമണമുണ്ടായത്. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്നും നഗരസഭ സെക്രട്ടറിക്ക് പരാതി നൽകിയിട്ടുണ്ടെന്നും വീട്ടുകാർ പറഞ്ഞു.

        Read More

        ലഹരിവസ്തുക്കൾ കാണാതായ സംഭവത്തിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് സസ്പെൻഷനിലായ പൊലീസുകാരൻ

        സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ലഹരിവസ്തുക്കൾ കാണാതായ സംഭവത്തിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് സസ്പെൻഷനിലായ പൊലീസുകാരൻ സബിത്ത്. കാണാതായ ലഹരിവസ്തുക്കൾ സ്റ്റേഷൻ കോമ്പൗണ്ടിൽ തന്നെയുണ്ടെന്നും, താൻ ഒരിക്കലും അത് അവിടെനിന്നും കൊണ്ടുപോയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.   സബിത്തിന്റെ വിശദീകരണം ഇങ്ങനെ: കഴിഞ്ഞ ആഗസ്റ്റ് 20-ാം തീയതി രാത്രി തനിക്ക് നൈറ്റ് ഡ്യൂട്ടിണ്ടായിരുന്നു. അന്നേദിവസം രാത്രി തൊണ്ടി റൂമിന് പുറത്ത് കുറച്ച് ചാക്കുകൾ കിടക്കുന്നത് താൻ കണ്ടിരുന്നു. ഇത് തൊണ്ടി റൂമിൽ വെക്കാൻ നോക്കിയെങ്കിലും അതിൽ…

        Read More

        മാലിന്യമുക്തം നവകേരളം’ ക്യാമ്പയിൻ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു

        മാനന്തവാടി: ‘മാലിന്യമുക്തം നവകേരളം’ ക്യാമ്പയിനിൻ്റെ ഭാഗമായി സിപിഐഎം നടത്തുന്ന പൊതു സ്ഥലങ്ങൾ ശുചീകരിക്കുന്ന പ്രവർത്തനത്തിന് ജില്ലയിൽ തുടക്കമായി. ജില്ലാതല ഉദ്ഘാടനം മെഡിക്കൽ കോളേജ് ഷോസ്പിറ്റൽ മാനന്തവാടിയിൽ ജില്ലാ സെക്രട്ടറി കെ റഫീഖ് നിർവ്വഹിച്ചു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ മാർച്ച് 31 നുള്ളിൽ ശുചീകരണ പ്രവർത്തനം പാർട്ടിയുടെ നേതൃത്വത്തിൽ ഏറ്റെടുക്കും.

        Read More

          റേഷൻ കാർഡ് വിതരണത്തിൽ റെക്കോർഡ് നേട്ടം; 65,000 കുടുംബങ്ങൾക്ക് കൂടി ഇന്ന് മുൻഗണനാ കാർഡുകൾ വിതരണം ചെയ്യും

          സംസ്ഥാനത്തെ അർഹരായ 65,000 കുടുംബങ്ങൾക്ക് കൂടി മുൻഗണനാ റേഷൻ കാർഡുകൾ അനുവദിക്കുന്നതിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം ഇന്ന് നടക്കും. തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ കാർഡുകളുടെ വിതരണം നിർവഹിക്കും. ഇതോടെ എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം മഞ്ഞ, പിങ്ക് വിഭാഗങ്ങളിലായി മുൻഗണനാ പട്ടികയിലേക്ക് മാറ്റിയ ആകെ കാർഡുകളുടെ എണ്ണം 7,16,692 ആയി ഉയർന്നു. രണ്ടാം എൽ.ഡി.എഫ് സർക്കാരിൻ്റെ കാലത്തു മാത്രം ഏഴ് ലക്ഷം കാർഡുകൾ വിതരണം ചെയ്‌തു എന്ന വലിയ നേട്ടമാണ്…

          Read More