ഊരുമൂപ്പന്മാര്‍ഊരുമൂപ്പന്മാര്‍ക്ക് ശില്പശാല സംഘടിപ്പിച്ചു 

കല്‍പ്പറ്റ: പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സാമൂഹ്യ ഐക്ക്യദാര്‍ഢ്യ പക്ഷാചരണത്തിന്റ ഭാഗമായി വൈത്തിരി താലൂക്കിലെ ഊരുമൂപ്പന്മാര്‍ക്ക് നിയമ ബോധവത്കരണം, ജീവിതശൈലി രോഗങ്ങളെ സംബന്ധിച്ച് ശില്പശാല സംഘടിപ്പിച്ചു. കല്‍പ്പറ്റ അമൃദില്‍ നടന്ന ശില്പശാല മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു ഉദ്ഘാടനം ചെയ്തു. വൈത്തിരി താലുക്കിലെ വിവിധ ഉന്നതികളില്‍ നിന്നെത്തിയ 75 ഊര് മൂപ്പന്മാരുമായി ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ മുഖാമുഖം നടത്തി. അഡ്വ. അമൃത സിസ്‌ന, എന്‍.എച്ച്.എം. ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ. സമീഹ സൈതലവി ക്ലാസുകള്‍ക്ക്…

Read More

സന ഫർഹയെ എം.എസ്.എസ്.വനിതാ വിങ് അനുമോദിച്ചു.

കൽപറ്റ: ഹരിയാനയിൽ നടന്ന നാഷനൽ സോഫ്റ്റ് ബേസ്ബോൾ ജൂനിയർ വിഭാഗം ജേതാക്കളായ കേരള സംസ്ഥാന ടീം അംഗം സന ഫർഹയെ എം.എസ്.എസ്. വനിതാ വിങ് കൽപറ്റ യൂണിറ്റ് അനുമോദിച്ചു. ജില്ലാ സെക്രട്ടറി ഉമൈബ മൊയ്തീൻ കുട്ടി ഉപഹാരവും റീന ഷാജി ക്യാഷ് അവാർഡും കൈമാറി. വി.ആയിഷ ടീച്ചർ, ജസീത കല്ലങ്ങോടൻ, സുബൈദ, സജ്ന, ആയിഷ അസ്മിറ പങ്കെടുത്തു.

Read More

    ഗാർഹിക സിലിണ്ടറുകളുടെ തൂക്കം കുറയ്ക്കില്ല; പ്രചരിക്കുന്നത് വെറും കിംവദന്തികളെന്ന് കേന്ദ്രം

    ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത തടസ്സം മൂലം ഇന്ത്യയിൽ എൽ.പി.ജി (LPG) സിലിണ്ടറുകളുടെ അളവ് കുറയ്ക്കാൻ സർക്കാർ ആലോചിക്കുന്നതായുള്ള റിപ്പോർട്ടുകൾ കേന്ദ്ര സർക്കാർ നിഷേധിച്ചു (LPG Cylinder Weight Reduction News). വിതരണ ശൃംഖലയിൽ ചില തടസ്സങ്ങൾ നേരിടുന്നുണ്ടെങ്കിലും സിലിണ്ടറുകളുടെ നിലവിലെ തൂക്കത്തിൽ മാറ്റം വരുത്തില്ലെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചു. ഇന്ത്യയുടെ ആകെ പാചകവാതക ആവശ്യത്തിന്റെ 60 ശതമാനവും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. ഇതിൽ ഭൂരിഭാഗവും എത്തുന്നത് യുദ്ധം രൂക്ഷമായ ഹോർമുസ് കടലിടുക്ക് വഴിയാണ്.   കഴിഞ്ഞ…

    Read More

    മാനന്തവാടി ഉപജില്ല സ്കൂൾ കലോത്സവം ലോഗോ പ്രകാശനം ചെയ്തു

    മാനന്തവാടി: ഉപജില്ല സ്കൂൾ കലോത്സവത്തിൻ്റെ ലോഗോ ജില്ലാ കലക്ടർ വി.ചെൽസാസിന വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കമർ ലൈലയ്ക്ക് നല്കി പ്രകാശനം ചെയ്തു. നവംബർ 17,18,19,20, 21 തിയ്യതികളിൽ വെള്ളമുണ്ട ജി.എം.എച്ച്. എസ്.എസ് ലും എ.യു.പി.സ്കൂളിലുമാണ് കലോത്സവം നടക്കുന്നത്. മനോജ് പീലി കായക്കൊടിയാണ് കലോത്സവത്തിനുള്ള ലോഗോ രൂപകല്പന ചെയ്തത്. പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ഷമീർ തുരുത്തിയിൽ, ഉപജില്ല സ്കൂൾ കലോത്സവത്തിൻ്റെ സ്വാഗത സംഘം ജനറൽ കൺവീനർ ബിന്ദു കെ. വർക്കി, വർക്കിംഗ് ചെയർമാൻ മൊയ്തു ആറങ്ങാടൻ, മാനന്തവാടി എ.ഇ.ഒ…

    Read More

      പാലുവയൽ റോഡ് ഉദ്ഘാടനം ചെയ്തു

      കാലിക്കുനി: തരിയോട് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച പാലുവയൽ എടത്തറ ക്ഷേത്രം റോഡ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. എംപി ഹഫിസലി, വെള്ളൻ പാലുവയൽ, പി കെ പ്രകാശൻ, വത്സല നളിനക്ഷൻ, കെ പി ഇസ്ഹാഖ്, പുഷ്പ സതീശൻ, ദീപ കുഞ്ഞിരാമൻ, ശശി ചെമ്പോക്കണ്ടി, സബീറലി, ടി കെ ഫസൽ, കുഞ്ഞിരാമൻ പി തുടങ്ങിയവർ സംബന്ധിച്ചു..

      Read More

        എൻഎസ്എസ് വൊളൻ്റിയർമാർ കുറുമ്പാലക്കോട്ട ശുചീകരണം നടത്തി

        കരിങ്കുറ്റി:കരിങ്കുറ്റി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ കമ്മ്യൂണിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി എൻഎസ്എസ് വൊളൻ്റിയർമാർ കുറുമ്പാലക്കോട്ട വൃത്തിയാക്കുകയും പ്ലാസ്റ്റിക് മാലിന്യങ്ങൾ വേർതിരിക്കുകയും ചെയ്തു. കുറുമ്പാലക്കോട്ട സന്ദർശനത്തിനെത്തുന്ന വിനോദസഞ്ചാരികൾ അലക്ഷ്യമായി വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റു മാലിന്യങ്ങളും എൻഎസ്എസ് വൊളൻ്റിയർമാർ വൃത്തിയാക്കി. പ്രിൻസിപ്പൽ ലിജി സി.എം. 1 എൻഎസ്എസ് പ്രോഗ്രാം ഓഫിസർ സൗമ്യ ചാക്കോ എന്നിവർ നേതൃത്വം നൽകിയ ശുചീകരണ പ്രവർത്തനത്തിൽ സ്കൂളിലെ ഹരിത സേനയിലെ അംഗങ്ങളും അധ്യാപകരായ തങ്കച്ചൻ എൻ. ഡി. ഗ്രീൻസി എം….

        Read More

          സുവോളജിയിൽ ഡോക്ടറേറ്റ് നേടിയ അഞ്ജു കെ ബേബിയെ ആദരിച്ചു

          വാളേരി സുവോളജിയിൽ ഡോക്ടറേറ്റ് നേടിയ കുര്യക്കാട്ടിൽ അഞ്ചു K ബേബിയേ മാനന്തവാടി നിയോജക മണ്ഡലം MLA ഉഷ വിജയൻ മൊമെൻ്റോയും കാഷ് അവാർഡും നൽകി ആദരിച്ചു. കോൺഗ്രസ് നേതാക്കളായ HP പ്രദീപ് മാഷ് വാർഡ് മെമ്പർ MK ജയപ്രകാശ്. muബേബി ജോയി kk സ്റ്റീഫൻ എന്നീ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു കുര്യക്കാട്ടിൽ ബേബി കത്രീന ദമ്പതികളുടെ മകളാണ് അഞ്ജു

          Read More

          കേരള ഡയറി കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ ജില്ലാ കണ്‍വന്‍ഷന്‍ നടത്തി.

          പുല്‍പ്പള്ളി: ക്ഷീരസംഘം ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ മുടക്കമില്ലാതെ നല്‍കണമെന്ന് കേരള ഡയറി കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ ജില്ലാ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. ശമ്പള പരിഷ്‌കരണ സമിതിയെ ഉടന്‍ നിയമിക്കുക, ക്ഷീരസംഘങ്ങള്‍ക്ക് മില്‍മ നല്‍കുന്ന മാര്‍ജിന്‍ 10 ശതമാനമായി വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. കര്‍ണാടകയില്‍നിന്നു കാലിത്തീറ്റയായി ചോളത്തണ്ട് കൊണ്ടുവരുന്നതിലെ വിലക്ക് ജില്ലയില്‍ ക്ഷീര മേഖലയെ ബാധിക്കുമെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് സി.കെ. പ്രശോഭനന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.ജെ. അലക്‌സ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി….

          Read More

            കെ.ആർ.എസ്. എം.എ സംസ്ഥാന സമ്മേളനവും ‘സ്നേഹഭവനം’ താക്കോൽ കൈ മാറ്റവും നാളെ

            കൽപ്പറ്റ : കേരള റെക്കനൈസ്‌ഡ് സ്‌കൂൾ മാനേജ്‌മെൻ്റ് അസോസിയേഷൻ (KRSMA) സംസ്ഥാന കമ്മിറ്റി വയനാട് മുണ്ടക്കൈ ചൂരൽമല ദുരന്തത്തിൽ സർവ്വവും നഷ്ടപ്പെട്ടവർക്ക് നിർമ്മിച്ച വീടിന്റെ താക്കോൽ കൈമാറ്റവും, സംഘടനയുടെ സംസ്ഥാന സമ്മേളനവും മെയ് ഇരുപത്തി അഞ്ചിന് മേപ്പാടി പുത്തൂർ വയൽ എം. എസ്. സ്വാമിനാഥൻ റിസർച്ച് ഹാളിൽ വെച്ച് നടക്കും.   പരിപാടി ബഹു: കൃഷി വകുപ്പ് മന്ത്രി ശ്രീ. ടി. സിദ്ദീഖ് ഉച്ചക്ക് ഒരു മണിക്ക് ഉദ്ഘാടനം ചെയ്യും. പതിനെട്ട് ലക്ഷം രൂപ ചിലവഴിച്ചാണ് വീട്…

            Read More

              സ്‌കൂട്ടര്‍ മോഷണം; പ്രായപൂർത്തിയവാത്ത കുട്ടിയടക്കം 3 പേർ പിടിയില്‍

              നൂല്‍പ്പുഴ: ടൗണില്‍ നിര്‍ത്തിയിരുന്ന സ്‌കൂട്ടര്‍ മോഷ്ടിച്ചു കടന്നു കളഞ്ഞ സംഭവത്തില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുള്‍പ്പെടെ മൂന്നു പേര്‍ പിടിയില്‍. ആലപ്പുഴ, പരവൂര്‍, ദാസ് വീട്ടില്‍, ദാസ് ചന്ദ്രന്‍(19), പനമരം, ഓടക്കൊല്ലി ഉന്നതി, വി. പ്രസാദ്(19), എന്നിവരെയും പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെയുമാണ് നൂല്‍പ്പുഴ പോലീസ് ഞായറാഴ്ച മണ്ണാര്‍ക്കാട് നിന്ന് കസ്റ്റഡിയിലെടുത്തത്. ജൂണ്‍ വൈകിട്ടോടെയാണ് പഴൂര്‍ ടൗണില്‍ മദ്രസ കെട്ടിടത്തിന് സമീപം നിര്‍ത്തിയിരുന്ന സ്‌കൂട്ടര്‍ മോഷണം പോയത്. പരാതി ലഭിച്ചയുടന്‍ കേസെടുത്ത പോലീസ് സിസിടിവി ദൃശ്യങ്ങളുടെയും ശാസ്ത്രീയ പരിശോധനകളുടെയും അടിസ്ഥാനത്തില്‍ മോഷ്ടാക്കളെ വലയിലാക്കുകയായിരുന്നു….

              Read More