കെ.എൻ.എം സർഗമേള വിജയികളെ അനുമോദിച്ചു

പിണങ്ങോട്: കെ.എൻ.എം ജില്ലാ സർഗമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ പിണങ്ങോട് മദ്റസയിലെ വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ്‌ കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. മാനേജ്മെൻ്റ് കമ്മിറ്റി പ്രസിഡണ്ട് സി.കെ. ഉമ്മർ, ജന. സെക്രട്ടറി ഗഫൂർ താനേരി, സി.കെ. അബ്ദുൽ അസീസ്, യൂനസ് ഉമരി, പി.ടി.എ. പ്രസിഡണ്ട് ഫാസിലുദ്ദീൻ സി.കെ, എ.പി. സാലിഹ് എന്നിവർ സംസാരിച്ചു.

Read More

മാനന്തവാടി കമ്പ മലയിൽ വനപ്രദേശത്തു കാട്ടുതീ.

 മാനന്തവാടി കമ്പ മലയിൽ വനപ്രദേശത്തു കാട്ടുതീ ഉണ്ടായിട്ടുണ്ട്. തീ വളരെ വേഗത്തിൽ വ്യാപിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയാണ് സ്ഥലത്ത്. ഫയർഫോഴ്സ് ഉദ്യോഗസ്ഥരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും പോയിട്ടുണ്ട്

Read More

    മാണ്ടാട് സ്കൂളിന് അഭിമാനമായി ഫാത്തിമ തഹാനി.

    മാണ്ടാട്: ഗവ. എൽപി സ്കൂൾ മാണ്ടാട് നാലാം തരം വിദ്യാർത്ഥിനിയായ ഫാത്തിമ തഹാനി ജില്ലാ ഉപജില്ല തലങ്ങളിൽ വൈവിധ്യമാർന്ന മത്സരങ്ങളിൽ നേട്ടം കൊയ്ത് സ്കൂളിന് അഭിമാനമായി മാറി. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ബത്തേരി ഉപജില്ലാ സർഗോത്സവത്തിൽ മലയാളം കഥാരചനയിൽ എൽ പി വിഭാഗത്തിൽ ഫാത്തിമ തഹാനി മികച്ച പ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞമാസം അന്താരാഷ്ട്ര അറബിക് ദിനവുമായി ബന്ധപ്പെട്ട് ജില്ലാതലത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ 29 മത്സരാർത്ഥികളെ പിന്നിലാക്കി ഫാത്തിമ ഒന്നാമതെത്തിയിരുന്നു. ഉപജില്ലാ ശാസ്ത്രോത്സവത്തിൽ പരിസര നിരീക്ഷണത്തിലും ശാസ്ത്ര…

    Read More

    ഓൺലൈൻ ട്രെഡിങ് വഴി ലാഭം നേടാമെന്ന് വാഗ്ദാനം നൽകി 13 ലക്ഷം രൂപ തട്ടിയ കേസിൽ ഒഡിഷ സ്വദേശി പിടിയിൽ

    കൽപ്പറ്റ: വ്യാജ ട്രെഡിങ് വാഗ്ദാനം നൽകി എൻജിനീയറിൽ നിന്ന് 13 ലക്ഷം രൂപ തട്ടിയ കേസിൽ ഒഡിഷ സ്വദേശിയെ മുംബൈയിൽ നിന്ന് പിടികൂടി വയനാട് സൈബർ ക്രൈം പോലീസ്. ഒഡിഷ, സത്യഭാമപ്പൂർ, ഗോതഗ്രാം സ്വദേശിയായ സുശീൽ കുമാർ ഫാരിഡ(31)യെയാണ് 11.06.2025 ബുധനാഴ്ച്ച പിടികൂടിയത്. ടെലഗ്രാം വഴി മൂവിക്ക് റിവ്യൂ നൽകി വരുമാനം നേടാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് മാനന്തവാടി സ്വദേശിനിയായ സോഫ്റ്റ്‌വെയർ എഞ്ചിനീയറിൽ നിന്നും 13 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് ഒഡിഷ സ്വദേശി വലയിലായത്. 2024 മാർച്ച്‌…

    Read More

    ഗവ: നഴ്സിംഗ് കോളേജ് ക്ലാസുകള്‍ ഇന്ന് തുടങ്ങും

    മാനന്തവാടി : വയനാട് മെഡിക്കല്‍ കോളേജിനോട് ചേര്‍ന്ന് സര്‍ക്കാര്‍ ഈ വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ച നഴ്സിംഗ് കോളേജ് ഇന്ന് (ബുധനാഴ്ച) പ്രവര്‍ത്തനം തുടങ്ങും. അനുവദിക്കപ്പെട്ട 60 സീറ്റുകളിലും ആദ്യ വര്‍ഷ പ്രവേശനം പൂര്‍ത്തിയായി. നിലവില്‍ മെഡിക്കല്‍ കോളേജ് ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ തന്നെയാണ് പുതിയ നഴ്സിംഗ് കോളേജ് പ്രവര്‍ത്തനം തുടങ്ങുന്നത്. 2023 – 24 ലെ സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റിലാണ് നഴ്‌സിങ്ങ് കോളേജ് അനുവദിച്ചത്. പ്രിന്‍സിപ്പാളായി പി. ഉഷാ കുമാരി ചുമതല ഏറ്റെടുത്തു. മാനന്തവാടി നിയോജക മണ്ഡത്തിലെ…

    Read More

      ഓണം: വിലക്കയറ്റവും പൂഴ്ത്തിവെപ്പും തടയാൻ ജില്ലയിൽ പരിശോധന ശക്തം

      കൽപ്പറ്റ : ഓണക്കാലത്തോടനുബന്ധിച്ച് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, പൂഴ്ത്തിവെയ്പ്, കരിഞ്ചന്ത എന്നിവ തടയുന്നതിനായി ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക സ്ക്വാഡുകൾ ജില്ലയിൽ പരിശോധന ശക്തമാക്കി. കമ്പളക്കാട്, പനമരം, കൽപ്പറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി തുടങ്ങിയ കേന്ദ്രങ്ങളിലായി 120-ലധികം കടകളിലാണ് സ്ക്വാഡ് മിന്നൽ പരിശോധന നടത്തിയത്.   പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തിയ 12 കടകൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു. പൊതുജനങ്ങൾക്കു കാണത്തക്ക രീതിയിൽ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്ത സ്ഥാപനങ്ങൾക്കെതിരെയാണ് പ്രധാനമായും നടപടിയെടുത്തത്. കൂടാതെ, ഹോട്ടലുകളിൽ അനധികൃതമായി എൽ.പി.ജി. സിലിണ്ടറുകൾ സൂക്ഷിക്കുന്നത്…

      Read More

        മൊട്ടത്തിക്കൂട്ട; അവലോകന യോഗം നടത്തി.

        കൽപ്പറ്റ : കിർത്താഡ്സും കേരള മഹിളാ സമഖ്യ സൊസൈറ്റിയും വയനാട് ജില്ലയിലെ പണിയ ഗോത്ര വർഗ്ഗ പെൺകുട്ടികളുടെ ശാക്തീകരണത്തിനായി നടത്തുന്ന മൊട്ടത്തിക്കൂട്ട പദ്ധതിയുടെ ജില്ലാ തല കൺസൾറ്റേഷൻ മീറ്റിംങ്ങ് കൽപറ്റ മിനി കോൺഫറൻസ് ഹാളിൽ വച്ച് നടന്നു. കൽപറ്റ മിനി കോൺഫറൻസ് ഹാളിൽ ബഹു : ജില്ലാ കളക്ടർ dr. മേഘശ്രീ ഐ എ എസ് ന്റെ അദ്ധ്യക്ഷതയിൽ നടന്നു.   പണിയ വിഭാഗത്തിലെ പെൺകുട്ടികളുടെ സമഗ്ര മുന്നേറ്റത്തിനായി നടപ്പിലാക്കുന്ന ഇത്തരം ശാക്തീകരണ പദ്ധതികൾ ഏറെ മാതൃകാപരമാണെന്ന്…

        Read More

        സംസ്ഥാനത്ത് മഴ കനക്കും: ഇന്ന് 7 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്.

        തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുമെന്ന് മുന്നറിയിപ്പ്. ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അതിശക്തമായ മഴ പ്രവചിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത മണിക്കൂറുകളിൽ കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്…

        Read More

        ആവേശം, അഭിമാനം; ഒരേ ചുവടുകളുമായി വിസ്മയം തീർത്ത് കുട്ടി പോലീസ്

        ആവേശം, അഭിമാനം; ഒരേ ചുവടുകളുമായി വിസ്മയം തീർത്ത് കുട്ടി പോലീസ് – ആറ് സ്കൂളുകളിലെ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡാണ് ശ്രദ്ധേയമായത് കൽപ്പറ്റ : പോലീസ് ബാൻഡിന്റെ ഡ്രം ബീറ്റുകളുടെ അകമ്പടിയിൽ 230-ഓളം കുട്ടി പോലീസുകാർ ഒരേ മനസായി, ഒരേ ചുവടുകളുമായി ഗ്രൗണ്ടിൽ വിസ്മയം തീർത്തപ്പോൾ അദ്ധ്യാപകരും രക്ഷിതാക്കളും നാട്ടുകാരുമടങ്ങുന്ന കാണികളിൽ ആവേശവും അഭിമാനവും വാനോളമുയർന്നു. കൽപ്പറ്റ എസ്.കെ.എം.ജെ സ്കൂൾ ഗ്രൗണ്ടിൽ നടന്ന കൽപ്പറ്റ സബ്ബ് ഡിവിഷനിലെ 6 സ്ക്കൂളുകളിൽ നിന്നുള്ള സൂപ്പർ സീനിയർ…

        Read More

          കുഷ്‌ഠരോഗം: വിവേചനം അവസാനിപ്പിക്കാൻ സ്പർശ് ക്യാമ്പയിൻ

          വിവേചനം അവസാനിപ്പിക്കുക, അന്തസ്സ് ഉറപ്പാക്കുക എന്ന സന്ദേശവുമായി ആരോഗ്യ വകുപ്പിൻ്റെയും ആരോഗ്യ കേരളത്തിൻ്റെയും ആഭിമുഖ്യത്തിൽ സ്പർശ് – കുഷ്‌ഠരോഗ ബോധവൽക്കരണ ക്യാമ്പയിനിന് ജില്ലയിൽ തുടക്കമായി. കുഷ്ഠരോഗ ലക്ഷണങ്ങൾ നേരത്തേ തിരിച്ചറിയാൻ ജനങ്ങളെ പ്രാപ്തരാക്കുക, പരിശോധനയും ശാസ്ത്രീയ ചികിത്സയും ഉറപ്പാക്കുക , പകർച്ചാ സാധ്യതകൾ ഇല്ലാതാക്കുക, കുഷ്ഠ രോഗ ബാധിതരോടുള്ള വിവേചനങ്ങൾ അവസാനിപ്പിച്ച് സാമൂഹ്യ പിന്തുണ ഉറപ്പ് വരുത്തുക എന്നിവയാണ് ലക്ഷ്യങ്ങൾ. കുഷ്ഠരോഗ ബാധിതരോടുള്ള വിവേചനങ്ങൾക്കെതിരെ മുന്നിൽ നിന്ന് പ്രവർത്തിച്ച മഹാത്മാ ഗാന്ധിയോടുള്ള ആദരസൂചകമായി രക്തസാക്ഷി ദിനമായ ജനുവരി…

          Read More