എസ്ഡിപിഐക്ക് ജനപിന്തുണ വർധിച്ചു: വി.സുലൈമാൻ
മാനന്തവാടി :- തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലുടനീളം വിവിധ വാർഡുകളിലും ഡിവിഷനുകളിലും മത്സരിച്ച എസ്ഡിപിഐ സ്ഥാനാർഥികൾക്ക് പിന്തുണ നൽകി വോട്ട് ചെയ്ത എല്ലാ ജനങ്ങൾക്കും ഹൃദയപൂർവ്വമായ നന്ദി അറിയിക്കുന്നതായി മാനന്തവാടി മണ്ഡലം പ്രസിഡന്റ് വി സുലൈമാൻ. ഈ തിരഞ്ഞെടുപ്പിൽ എവിടെയും വിജയിക്കാൻ കഴിഞ്ഞില്ലെങ്കിലും, മുൻകാലങ്ങളെ അപേക്ഷിച്ച് കൂടുതൽ സ്ഥലങ്ങളിൽ മത്സരിച്ച് ശ്രദ്ധേയമായ വോട്ട് സമാഹരിക്കാൻ പാർട്ടിക്ക് സാധിച്ചു. ചില വാർഡുകളിൽ ജയ പരാജയങ്ങൾ നിർണയിക്കുന്നതിൽ എസ്ഡിപിഐ വോട്ട് കാരണവുമായി. ഇത് പാർട്ടിയോടുള്ള ജനവിശ്വാസത്തിന്റെ വർധനവായി പാർട്ടി…
