Headlines

മുണ്ടക്കൈ-ചൂരല്‍മല രക്ഷാപ്രവര്‍ത്തനം പഠിക്കാന്‍നീലഗിരി ജില്ലാ ഭരണകൂടം ജില്ലയിലെത്തി

കൽപറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുൾപൊട്ടൽ രക്ഷാപ്രവര്‍ത്തനം പഠിക്കാന്‍ നീലഗിരി ജില്ലാഭരണകൂടം ജില്ലയിലെത്തി. രണ്ട് ദിവസങ്ങളിലായുള്ള സന്ദര്‍ശനത്തിന് കൂനൂര്‍ സബ് കലക്ടര്‍ കെ.സംഗീത, നീലഗിരി ജില്ലാ റവന്യൂ ഓഫിസർ എം.നാരായണന്‍ എന്നിവരുടെ നേതൃത്വത്തില്‍ റവന്യൂ, ഹൈവേ, തദ്ദേശം,ആരോഗ്യം, പൊലീസ് വിഭാഗങ്ങളിലെ 17 പേരടങ്ങിയ സംഘമാണ് ജില്ലയില്‍ എത്തിയത്. പഠനത്തിൻ്റെ ഭാഗമായി സംഘം ഇന്ന് (ഒക്ടോബർ 19) ചൂരൽമല സന്ദർശിക്കും. മുണ്ടക്കൈ-ചൂരല്‍മല ദുരന്തമേഖലയില്‍ റവന്യൂ, പൊലീസ്, ഫയര്‍ഫോഴ്‌സ്, എന്‍.ഡി.ആര്‍.എഫ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യം, സിവില്‍ സപ്ലൈസ്, വിദ്യാഭ്യാസം, തുടങ്ങി വിവിധ…

Read More

    കെഎസ്‌ആര്‍ടിസി ടിക്കറ്റ് ബുക്കിങ്ങിന് ഇനി വാട്സാപ്പും ; എഐ അധിഷ്‌ഠിത സംവിധാനത്തിന് തുടക്കം.

    കെഎസ്‌ആര്‍ടിസി ടിക്കറ്റ് ബുക്കിങ്ങിന് ഇനി വാട്സാപ്പും ; എഐ അധിഷ്‌ഠിത സംവിധാനത്തിന് തുടക്കം. യാത്രക്കാർക്ക് കൂടുതല്‍ സൗകര്യപ്രദമായ രീതിയില്‍ കെഎസ്‌ആർടിസി ടിക്കറ്റുകള്‍ ഇനി വാട്‌സാപ്പ് വഴിയും ബുക്ക് ചെയ്യാം. യാത്രക്കാർക്ക് വേഗത്തിലും ലളിതമായും ടിക്കറ്റ് എടുക്കാനുള്ള പുതിയ എഐ അധിഷ്‌ഠിത വാട്‌സാപ്പ് ടിക്കറ്റ് ബുക്കിങ് സംവിധാനം വ്യാഴാഴ്ച (ഓഗസ്റ്റ് 6) ഗതാഗതമന്ത്രി സി പി ജോണ്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. രാവിലെ 11 മണിക്ക് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലെ സിംഫണി ഹാളിലാണ് പദ്ധതിയുടെ ഉദ്ഘാടന ചടങ്ങുകള്‍ നടക്കുന്നത്….

    Read More

      ദേശീയ നേത്രദാന പക്ഷാചരണത്തിന് തുടക്കമായി

      ദേശീയ നേത്രദാന പക്ഷാചരണത്തിന് തുടക്കമായി ജില്ലയില്‍ മരണാനന്തര നേത്രദാനം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ദേശീയ നേത്രദാന പക്ഷാചരണത്തിന് തുടക്കമായി. ആരോഗ്യ വകുപ്പും ആരോഗ്യകേരളവും ദേശീയ അന്ധതാ കാഴ്ച വൈകല്യ നിവാരണ പരിപാടിയുടെയും ആഭിമുഖ്യത്തില്‍ തരിയോട് ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല ബോധവത്ക്കരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വ്വഹിച്ചു. നേത്രദാനത്തിന്റെ പ്രാധാന്യം എന്ന വിഷയത്തില്‍ ഡോ സന്ധ്യാ റാം ക്ലാസെടുത്തു. നേത്രദാന സമ്മതപത്ര വിതരണവും നേത്രപരിശോധനാ ക്യാമ്പും നടന്നു. സെപ്തംബര്‍ 8 വരെ നടക്കുന്ന ദേശീയ…

      Read More

        വയനാട് ബൈസിക്കിൾ ചാലഞ്ച് നാലാമത് എഡിഷൻ ആവേശകരമായ സമാപിച്ചു.

        വയനാട് ബൈസിക്കിൾ ചാലഞ്ച് നാലാമത് എഡിഷൻ ആവേശകരമായ സമാപിച്ചു. വിവിധ കാറ്റഗറികളിലായി 130 ഓളം റൈഡേഴ്സ് പങ്കെടുത്തു. 2022 ൽ ആരംഭിച്ച വയനാട് ബൈസിക്കിൾ ചാലഞ്ച് മത്സരാർത്ഥികളുടെ പങ്കാളിത്തത്താൽ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ സൈക്ലിങ് ഇവന്റ് ആയാണ് കണക്കാക്കപ്പെടുന്നത്. പാരിസ്ഥിതിക സുസ്ഥിരത ഉറപ്പുവരുത്തുകയെന്ന ആശയം ഉൾക്കൊണ്ടു കൊണ്ട് നടത്തപ്പെടുന്ന വയനാട് ബൈസിക്കിൾ ചാലഞ്ച് ഇന്ന് ഇന്ത്യയിലും വിദേശത്തുമുള്ള സൈക്ലിസ്റ്റുകളുടെ ഏറ്റവും സുപ്രധാനമായ ഒരു കലണ്ടർ ഇവന്റ് ആയാണ് അറിയപ്പെടുന്നത്. ഇത്തവണ ശുചിത്വ മിഷന്റെ സഹകരണത്തോടെ വയനാടിന്റെ…

        Read More

        എം.എസ്.എസ്.വനിതാ വിംഗ്: പ്രതിഭയെ ആദരിച്ചു. ക്രോക്കറി ഉപകരണങ്ങള്‍ വിതരണം ചെയ്തു.

        കല്‍പ്പറ്റ: എം.എസ്.എസ് കല്‍പ്പറ്റ യൂണിറ്റ് വനിതാ വിംഗിന്റെ നേതൃത്വത്തില്‍ യു.ജി.സി. നെറ്റ് ജേതാവായ കല്ലങ്കോടന്‍ ജഹാന ഷെറിനെ ആദരിച്ചു. കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. ടി.ജെ. ഐസക് ഉപഹാരം കൈമാറി. യൂണിറ്റ് പ്രസിഡണ്ട് ഉമൈബ മൊയ്തീന്‍കുട്ടി അധ്യക്ഷത വഹിച്ചു. തരുവണ എം എസ് എസ് കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് ഓഫീസിലേക്ക് നല്‍കുന്ന ക്രോക്കറി ഉപകരണങ്ങള്‍ എം.എസ്.എസ് കല്‍പ്പറ്റ യൂണിറ്റ് സെക്രട്ടറി മുണ്ടോളി പോക്കു വിതരണം ചെയ്തു. എം.എസ്.എസ് ജില്ലാ ജോ.സെക്രട്ടറി സലീം അറക്കല്‍, ട്രഷറര്‍…

        Read More

          മുത്തങ്ങയിൽ വൻ ലഹരിവേട്ട; 51 ഗ്രാം എം.ഡി.എം.എയുമായി 16-കാരനടക്കം നാലുപേർ പിടിയിൽ

          മുത്തങ്ങ : ലഹരിക്കെതിരെയുള്ള ‘ഓപ്പറേഷൻ തൂഫാൻ’ ദൗത്യത്തിന്റെ ഭാഗമായി മുത്തങ്ങ പോലീസ് ചെക്ക്പോസ്റ്റിൽ നടത്തിയ പരിശോധനയിൽ 51.350 ഗ്രാം എം.ഡി.എം.എയുമായി 16 വയസ്സുകാരൻ ഉൾപ്പെടെ നാലുപേരെ പോലീസ് പിടികൂടി. കൽപ്പറ്റ മണിയങ്കോട് സ്വദേശി ബി. വിഷ്ണു (30), കുപ്പാടി പഴേരി സ്വദേശി മുഹമ്മദ് അൻസിൽ (21), വെള്ളമുണ്ട നാരോക്കടവ് സ്വദേശി സി.എസ്. അമൽ (33) എന്നിവർക്കൊപ്പമാണ് പ്രായപൂർത്തിയാകാത്ത ബാലനെയും പോലീസ് കസ്റ്റഡിയിലെടുത്തത്.   കർണാടക ഭാഗത്തുനിന്നും വരികയായിരുന്ന ഇവരെ സംശയാസ്പദമായ സാഹചര്യത്തിൽ തടഞ്ഞുനിർത്തി ദേഹപരിശോധന നടത്തുകയായിരുന്നു. പരിശോധനയിൽ…

          Read More

          ചാലിൽ കോറോമിൽ നടക്കുന്ന അനധികൃത നിർമ്മാണം അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

          കൽപറ്റ: തൊണ്ടർനാട് വില്ലേജ് പരിധിയിൽ ചാലിൽ കോറോമിൽ കെട്ടിട നിർമ്മാണ ചട്ടങ്ങളും മാനദണ്ഡങ്ങളും ലംഘിച്ച് നടക്കുന്ന നിർമ്മാണത്തെ കുറിച്ച് മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. വയനാട് ജില്ലാ കളക്ടർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് നിർദ്ദേശം നൽകിയത്. മൂന്ന് ആഴ്ച്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം. ബത്തേരിയിൽ നടക്കുന്ന അടുത്ത സിറ്റിംഗിൽ കേസ് പരിഗണിക്കും. ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും പിന്തുണയോടെയാണ് അനധികൃത കെട്ടിട നിർമ്മാണം പുരോഗമിക്കുന്നതെന്ന് പരാതിയിൽ പറയുന്നു. അനധികൃത കെട്ടിട നിർമ്മാണത്തിന്റെ മറവിൽ പണം വെട്ടിപ്പും നികുതിവെട്ടിപ്പും നടക്കുന്നതായും പരാതിയിൽ…

          Read More

          ദുരന്തബാധിതർക്ക് പുഴുവരിച്ച അരി: ഡി വൈ എഫ് ഐ പ്രതിഷേധിച്ചു

            മേപ്പാടി: ചൂരൽമല ദുരന്തബാധിതർക്കു വിതരണം ചെയ്തത് ഭക്ഷ്യവസ്തുക്കളിൽ പുഴുവരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ യുടെയും ദുരന്തബാധിതരുടെയും പ്രതിഷേധം പഞ്ചായത്ത് ഓഫിസിൽ അരങ്ങേറി. പ്രതിഷേധം പഞ്ചായത്ത് ഓഫിസിനുള്ളിലേക്ക് കടന്നു സംഘർഷത്തിലെത്തി. റവന്യൂ വകുപ്പ് നൽകിയ കിറ്റുകൾ ഉദ്യോഗസ്ഥരാണ് വിതരണം ചെയ്തതെന്ന് പഞ്ചായത്ത് ഭരണ സമിതി അറിയിച്ചു. ഗുണനിലവാരമുള്ള ഭക്ഷ്യ കിറ്റുകൾ ഇന്നുതന്നെ വിതരണം ചെയ്യുമെന്ന ഉറപ്പിൽ പ്രതിഷേധം അവസാനിപ്പിച്ചു

          Read More

          വയനാട് മെഡിക്കൽ കോളേജ് മടക്കിമലയിൽ തന്നെ സ്ഥാപിക്കണമെന്ന് കോൺഫെഡറേഷൻ ഓഫ് റെസിഡന്റ്സ് അസോസിയേഷൻ

          കൽപ്പറ്റ: വയനാട് മെഡിക്കൽ കോളേജ് കൽപ്പറ്റ മടക്കിമലയിൽ തന്നെ സ്ഥാപിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്ന് കോൺഫെഡറേഷൻ ഓഫ് റെസിഡന്റ്സ് അസോസിയേഷൻ വൈത്തിരി താലൂക്ക് സമിതി രൂപീകരണ ജനറൽ ബോഡി യോഗം തീരുമാനിച്ചു. ജില്ലയിലെ റെസിഡന്റ്സ് അസോസിയേഷനുകളുടെ പ്രവർത്തനം ഏകോപിപ്പിച്ചു നടപ്പിലാക്കുന്നതിനാണ് താലൂക്ക് തല കമ്മിറ്റികൾ രൂപീകരിച്ചത്. കൽപ്പറ്റ അഫാസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന യോഗത്തിൽ അഡ്വ. കിഷോർ ലാൽ പ്രസിഡന്റായും വിനോദ് എം. എസ് സെക്രട്ടറിയായും ഷിബു ട്രഷററായും 24 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. യോഗത്തിൽ സംസ്ഥാന വനിതാ…

          Read More

            വ്യാജ സിഗരറ്റ് വിതരണം നടത്തി മുങ്ങിയയാൾ പിടിയിൽ.

            തലപ്പുഴ: സിഗരറ്റ് പാക്കറ്റുകൾ വ്യാജമായി നിർമിച്ച്‌ വിൽപ്പന നടത്തിയ കേസിലുൾപ്പെട്ട ശേഷം വിദേശത്തേക്ക് മുങ്ങിയയാൾ പിടിയിൽ. ബത്തേരി പള്ളിക്കണ്ടി കായാടൻ വീട്ടിൽ മുഹമ്മദ്‌ യാസിൻ (23) നെയാണ് തലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. 2024 സെപ്റ്റംബറിൽ ITC കമ്പനിയുടെ ബ്രാൻഡ് ആയ GOLD FLAKE സിഗരറ്റുകൾ എന്ന് തോന്നിക്കുന്ന തരത്തിലുള്ള സിഗരറ്റ് പാക്കറ്റുകൾ വ്യാജമായി നിർമിച്ച് തലപ്പുഴ ടൗണിലെ കച്ചവടക്കാർക്ക് വില്പന നടത്തുകയായിരുന്നു. മേൽ വിവരമറിഞ്ഞ ITC കമ്പനിയുടെ അംഗീകൃത വിതരണക്കാർ സ്ഥലത്ത് എത്തിയ്യതോടെ സിഗരറ്റ് പാക്കറ്റുകൾ…

            Read More