നവകേരള സദസ്സിന് വേണ്ടി പൊളിച്ച മതില്‍ പുനര്‍നിര്‍മ്മിച്ച് നല്‍കണം: വെല്‍ഫയര്‍ പാര്‍ട്ടി

മാനന്തവാടി: നവകേരള സദസ്സിന്  വേണ്ടി പൊളിച്ച മാനന്തവാടി ഗവ.വൊക്കേഷനല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ മതില്‍ ഉടന്‍ പുനര്‍നിര്‍മ്മിച്ച് നല്‍കണമെന്ന് വെല്‍ഫയര്‍ പാര്‍ട്ടി മാനന്തവാടി മണ്ഡലംകമ്മിറ്റി ആവശ്യപ്പെട്ടു. സ്‌കൂളിന്റെ പ്രിന്‍സിപ്പാളു മായി ബന്ധപ്പെട്ടപ്പോള്‍അദ്ദേഹം ഒന്നും അറിയില്ല അദ്ദേഹത്തോട് ചോദിച്ചിട്ടും പറഞ്ഞിട്ടുമില്ലായെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും നവകേരള സദസ്സും കഴിഞ്ഞ് മതിലും പൊളിച്ച് പോയവര്‍ ഇതിന് മറുപടി പറയണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് സെയ്തു കുടുവ, സമീര്‍ പനമരം, റഫീഖ് മാനന്തവാടി നാസര്‍ പി എന്നിവര്‍ സംസാരിച്ചു.

Read More

ഫുട്ബോൾതാരങ്ങൾക്ക് വെള്ളമുണ്ടയിൽ ഗ്രാമാദരംനൽകി

വെള്ളമുണ്ട: ഏപ്രിൽ ആദ്യവാരം എറണാകുളത്ത് വെച്ച്‌ നടന്ന സംസ്‌ഥാന കേരളോത്സവ ഫുട്ബോൾ മത്സരത്തിൽ വയനാട് ജില്ലക്ക് വേണ്ടി പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവെച്ച ഫുട്ബോൾ താരങ്ങൾക്കും ടീം മാനേജേർമാർക്കും ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷന്റെ നേതൃത്വത്തിൽ ഗ്രാമാദര സമർപ്പണ ചടങ്ങ് സംഘടിപ്പിച്ചു.വെള്ളമുണ്ട പബ്ലിക് ലൈബ്രറിയുടെ സഹകരണത്തോടെ നടന്ന ചടങ്ങ് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. എം.മണികണ്ഠൻ, മംഗലശ്ശേരി നാരായണൻ,വി. കെ ശ്രീധരൻ,സാലിം എസ്.റ്റി.ത്രീ, എം. നാരായണൻ, പ്രദീപ്‌…

Read More

ഭക്ഷ്യവിപണന ചന്തയൊരുക്കി കോട്ടത്തറ സിഡിഎസ്

കോട്ടത്തറ സിഡിഎസിന്റെ നേതൃത്വത്തിൽ എഫ്എൻഎച്ച്ഡബ്യൂ (ഫുഡ്, ന്യുട്രീഷൻ, ഹെൽത്ത് & വാഷ്) അഗ്രിയുടെ ഭാഗമായി കർക്കിടക ഭക്ഷ്യവിപണന ചന്ത സംഘടിപ്പിച്ചു. കർക്കിടക ഔഷധക്കഞ്ഞി, പത്തില തോരൻ, പയറു തോരൻ, ചെറു ധാന്യ വിഭവങ്ങൾ, വിവിധതരം താള് കറികൾ എന്നിവയുടെ പ്രദർശന വിതരണ – വിപണന ചന്ത കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി റനീഷ് ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ ശാന്ത ബാലകൃഷ്ണൻ അധ്യക്ഷയായിരുന്നു. വാർഡ് അംഗം സംഗീത് സോമൻ, ഐസിഡിഎസ് സൂപ്പർവൈസർ ഉമ, സിഡിഎസ് വൈസ്…

Read More

ക്വിസ് മത്സരത്തിൽ വയനാട് ജില്ലയിൽ നിന്നും വിജയികളായ കുട്ടികളെ പെരിക്കല്ലൂർ പൗരസമിതി അനുമോദിച്ചു

പുൽപ്പള്ളി : മലയാള മനോരമയും, സാൻ്റാമോണിക്കയും ചേർന്ന് നടത്തിയ റീഡ് അൻ്റ് വിൻമെഗാ ക്വിസ് മത്സരത്തിൽ വയനാട് ജില്ലയിൽ നിന്നും വിജയികളായി സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കുന്ന പെരിക്കല്ലൂർ ഗവ:ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളായ അൻസഫ് അമാൻ എ. എസ്, ആസിം ഇഷാൻ.എ .സ് എന്നിവരെ പെരിക്കല്ലൂർ പൗരസമിതി അനുമോദിച്ചു. പ്രധാന അധ്യാപകൻ ഷാജി പുൽപ്പള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പൗരസമിതി ചെയർമാൻമാരായ ജോസ് നെല്ലേടം , കലേഷ് പി എസ് എന്നിവർ ചേർന്ന് മെമൻ്റൊയും, ക്യാഷ് പ്രൈസും…

Read More

    എല്‍.ഡി.എഫ്‌ വടക്കൻ മേഖല ജാഥക്ക് മാനന്തവാടിയിൽ സ്വീകരണം നൽകി

    മാനന്തവാടി: വികസന വിളംബരമുയുർത്തി ചുരം കയറി എത്തിയ എല്‍.ഡി.എഫ്‌ വടക്കൻ മേഖല വികസന മുന്നേറ്റ ജാഥയുടെ ആദ്യസ്വ‍ീകരണം മാനന്തവാടിയിലായിരുന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജാഥ വൈകിട്ട്‌ ആറോടെയാണ്‌ മാനന്തവാടിയിലേക്ക്‌ എത്തിയത്‌.   തലപ്പുഴയില്‍ നേതാക്കളുടെ സ്വ‍ീകരണത്തിനുശേഷം ട‍ൗണില്‍ ജോസ് തിയറ്റർ ജങ്ഷനില്‍ ജനാവലി ഉജ്വല വരവേല്‍പ്പേകി. പൊതസമ്മേളന നഗരി ഗാന്ധി പാർക്ക്‌ ജനനിബിഡമായി. ജാഥ ക്യാപ്റ്റനെ സംഘാടക സമിതി കണ്‍വീനർ പി വി സഹദേവൻ ഷാളണിയിച്ചു. വാദ്യമേളങ്ങളോടെയും മുത്തുക്കുകകളുടെയും അകന്പടിയോടെയായിരുന്നു…

    Read More

      തെരുവുനായ ആക്രമണം; 6 പേര്‍ക്ക് പരിക്ക്,നായയും ചത്ത നിലയിൽ

      തൊണ്ടര്‍നാട് പഞ്ചായത്തിലെ തേറ്റമല, കാഞ്ഞിരങ്ങാട്, പാലേരി എന്നിവിടങ്ങളില്‍ തെരുവുനായ ആക്രമണം. 6 പേര്‍ക്ക് കടിയേറ്റു. നിരവധി വളര്‍ത്തുമൃഗങ്ങള്‍ക്കും പരിക്കേറ്റു.   പൊട്ടക്കല്‍ മേരി, റിസ മെഹ്റിന്‍, കേളു, ബാബു, തങ്കച്ചന്‍, എബ്രഹാം എന്നിവര്‍ക്കാണ് വീടിന് പരിസരത്ത് വെച്ച് കടിയേറ്റത്. ബാബുവിന്റെ മുഖത്തും കൈകാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ആക്രമിച്ച നായയെ പാലേരിയില്‍ ചത്ത നിലയില്‍ കണ്ടെത്തി. നായയുടെ മൃതദേഹം പരിശോധയ്ക്കായി കൊണ്ടുപോകും.

      Read More

        ‘എന്റെ വോട്ട് എന്റെ അവകാശം’: സമാധാന സന്ദേശമുയർത്തി മിസ്റ്റി ലൈറ്റ്സ് വനിതാ ഇൻഫ്ളുവൻസർ മീറ്റ് സമാപിച്ചു.

        കൽപ്പറ്റ: വയനാടിന്റെ ടൂറിസം സാധ്യതകൾ ലോകത്തിന് മുന്നിലെത്തിച്ചും ജനാധിപത്യ ബോധവും സമാധാന സന്ദേശവും ഉയർത്തിപ്പിടിച്ചും ആറാമത് ‘മിസ്റ്റി ലൈറ്റ്സ്’ (Misty Lights) വനിതാ ഇൻഫ്ളുവൻസർ മീറ്റ് സമാപിച്ചു. കൽപ്പറ്റ ബൈപ്പാസിൽ നടക്കുന്ന മലബാർ ഗ്രാൻഡ് ഫെസ്റ്റിന്റെ ഭാഗമായി മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ‘മീഡിയ വിംഗ്സ്’ ആണ് പരിപാടി സംഘടിപ്പിച്ചത്. 2020 മുതൽ വനിതാ ദിനത്തോടനുബന്ധിച്ച് നടന്നുവരുന്ന ഈ സംഗമത്തിന്റെ ആറാമത് എഡിഷനായിരുന്നു ഇത്തവണത്തേത്.   തിരഞ്ഞെടുപ്പ് ബോധവൽക്കരണവുമായി ‘ടീ ചാറ്റ് വിത്ത് കളക്ടർ’ വയനാടിന്റെ ഗോത്ര പൈതൃക ഗ്രാമമായ…

        Read More

        സംസ്ഥാനത്തെ മുഴുവന്‍ പശുക്കള്‍ക്കും സമഗ്ര ഇന്‍ഷൂറന്‍സ് നടപ്പാക്കും: മന്ത്രി ജെ. ചിഞ്ചുറാണി

        കൽപ്പറ്റ: പാല്‍ ഉത്പാദനത്തില്‍ ജില്ല രണ്ടാമത് സംസ്ഥാനത്തെ മുഴുവന്‍ പശുക്കള്‍ക്കും സമഗ്ര ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. പദ്ധതി നടപ്പാക്കുന്നതോടെ കിടാരി നഷ്ടപ്പെടുന്ന കര്‍ഷകന് അതേ വിലയുള്ള പശുവിനെ വീണ്ടെടുക്കാനും ക്ഷീര മേഖലയില്‍ കൂടുതല്‍ പാല്‍ ഉത്പാദിപ്പിച്ച് പാലുൽപാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ക്ഷീര വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കാവുമന്ദം ലൂര്‍ദ് മാതാ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ജില്ലാ ക്ഷീരകര്‍ഷക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു…

        Read More

          കഞ്ചാവുമായി ഒരാൾ പിടിയിൽ

          കഞ്ചാവുമായി ഒരാൾ പിടിയിൽ പുൽപള്ളി : ബത്തേരി മാടക്കര പാലിയേരി ഉന്നതിയിൽ സലിം (45)നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും പുൽപള്ളി പോലീസും ചേർന്ന് പിടികൂടിയത്. 06.10.2025 തിയ്യതി വൈകീട്ട് പെരിക്കല്ലൂർ ബസ് വെയ്റ്റിംഗ് ഷെഡിനു സമീപം പോലീസിനെ കണ്ടു പരിഭ്രമിച്ച ഇയാളെ പരിശോധിച്ചതിൽ ഇയാളിൽ നിന്ന് 85 ഗ്രാം കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. പുൽപള്ളി സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ സി.രാംകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

          Read More

            വന്ദേമാതരം പാടി തുടങ്ങിയ സതീശൻ സംഘപരിവാർ അജണ്ടകൾ കേരളത്തിൽ നടപ്പിൽ വരുത്തി കൊണ്ടിരിക്കുന്നു: കൃഷ്ണൻ എരഞ്ഞിക്കൽ.

            മാനന്തവാടി : വന്ദേമാതരം പാടിത്തുടങ്ങിയ മുഖ്യമന്ത്രി സതീശൻ സംഘപരിവാർ ആശയങ്ങൾ കേരളത്തിൽ നടപ്പിലാക്കി കൊണ്ടിരിക്കുകയാണെന്നും നിയമസഭാ തിരഞ്ഞെടുപ്പിൽ എസ്ഡിപിഐ സ്വീകരിച്ച നിലപാടിന് ദിനംപ്രതി തെളിച്ചം കൂടിക്കൊണ്ടിരിക്കുകയാണെന്നും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കൃഷ്ണൻ എരഞ്ഞിക്കൽ. പാർട്ടി വയനാട് ജില്ലാ ഇടക്കാല പ്രതിനിസഭ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുമ്പായി മംഗലാപുരത്തേക്ക് ഫ്ലൈറ്റിൽ യാത്ര നടത്തിയതിന് ഇതുവരെ ഉത്തരം പറഞ്ഞിട്ടില്ല. ഓരോ നിയമനങ്ങളിലും സംഘപരിവാറുകാർ കടന്നുവരുന്നത് ഈ യാത്രയുടെ ഭാഗമായുള്ള ഡീലിന്റെ ഭാഗമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു….

            Read More