കൈയില്‍ കിട്ടുക 3600 രൂപ; രണ്ടുമാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം വ്യാഴാഴ്ച മുതൽ 

    കൈയില്‍ കിട്ടുക 3600 രൂപ; രണ്ടുമാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം വ്യാഴാഴ്ച മുതൽ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്കുള്ള രണ്ടുമാസത്തെ പെന്‍ഷന്‍ വ്യാഴാഴ്ച മുതല്‍ വിതരണം ചെയ്യും. 3600 രൂപയാണ് ഇത്തവണ ഒരാളുടെ കൈകളിലെത്തുക. നേരത്തെയുണ്ടായിരുന്ന കുടിശ്ശികയുടെ അവസാന ഗഡുവായ 1600 രൂപയും നവംബറിലെ 2000 രൂപയുമാണ് വിതരണം ചെയ്യുക. ഇതോടെ പെന്‍ഷന്‍ കുടിശ്ശിക പൂര്‍ണമായും തീര്‍ത്തു. ഇതിനായി 1864 കോടി രൂപ ഒക്ടോബര്‍ 31ന് ധനവകുപ്പ് അനുവദിച്ചിരുന്നു. 63,77,935 പേരാണ് ഇതിന്റെ ഗുണഭോക്താക്കള്‍. കഴിഞ്ഞ…

    Read More

    വിളംബര ജാഥ നടത്തി

    കൽപ്പറ്റ : ദേശീയ ആയുര്‍വേദ ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ ആയുഷ് മിഷന്റെ നേതൃത്വത്തില്‍ ജില്ലാ തല വിളംബര ജാഥ സംഘടിപ്പിച്ചു. കളക്ടറേറ്റ് പരിസരത്ത് നടന്ന ജാഥ ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് ഫ്‌ളാഗ് ഓഫ് ചെയ്തു. സബ് കളക്ടര്‍ ആര്‍ ശ്രീലക്ഷ്മി, ഡി.എം.ഒ(ആയുര്‍വേദം) ഡോ. എ. പ്രീത, സീനിയര്‍ സൂപ്രണ്ട് എം എസ്സ് വിനോദ്, ഡി.പി.എം ഡോ: ഹരിത ജയരാജ്, ഡോ: രാജ് മോഹന്‍, ഡോ: എബി ഫിലിപ്പ,് ഡോ.ജി അരുണ്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.നവംബര്‍ 10 ന് ദേശീയ…

    Read More

      കെ പി എസ് ടി എ വിദ്യാഭാസ ഉപഡയറക്ടർ ഓഫീസ് മാർച്ച് നടത്തി

      കൽപ്പറ്റ: സർവ്വീസിലുള്ള മുഴുവൻ അധ്യാപകരെയും ടെറ്റ് യോഗ്യതയിൽ നിന്നും ഒഴിവാക്കുക, ടെറ്റ് സുപ്രീം കോടതി വിധിയിൽ സർക്കാർ ഇടപെടൽ നടത്തുക, ഭിന്നശേഷി പ്രശ്നം പരിഹരിച്ച് എല്ലാ അധ്യാപകർക്കും നിയമനാംഗീകാരം നൽകുക, ശമ്പളപരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കുക, ഡി എ കുടിശ്ശിക അനുവദിക്കുക, എല്ലാ പ്രീ-പ്രൈമറി അധ്യാപികമാർക്കും ശമ്പളസ്കെയിൽ അനുവദിക്കുക, ഖാദർ കമ്മിറ്റി റിപ്പോർട്ട് പിൻവലിക്കുക, 1:250 അനുപാതത്തിൽ സ്പെഷ്യലിസ്റ്റ് – കായികാധ്യാപകരെ നിയമിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചു കൊണ്ട് കെ പി എസ് ടി എ വയനാട് ജില്ലാ…

      Read More

      ഭക്ഷ്യ വന ശിൽപശാല സംഘടിപ്പിച്ചു

      കല്പറ്റ: കാവുമന്നം കിംഗ്സ് ഫ്‌ളോറ ഫാമിൽ ത്രിദിന ഭക്ഷ്യ വന ശിൽപശാല സംഘടിപ്പിച്ചു. 40 ഇനം ചക്കകൾ, 53 ഇനം മാങ്ങകൾ, 40 ഇനം കാച്ചിൽ, 20 ഇനം വാഴപ്പഴം, 60 ഇനം കിഴങ്ങുകൾ തുടങ്ങി ഒട്ടേറെ വൈവിധ്യങ്ങൾ പ്രദർശിപ്പിച്ച ശിൽപ്പശാല പങ്കെടുത്തവർക്ക് വേറിട്ട അനുഭവമായി. ബഡ്ഡിംഗ്, പ്രിസിഷൻ അഗ്രികൾച്ചർ, വെർട്ടിക്കൽ ഫാമിംഗ്, പുനരുൽപാദന കൃഷി തുടങ്ങി ഒട്ടേറെ പ്രവണതകൾ ശിൽപ്പശാലയിൽ പരിചയപ്പെടുത്തി. അപൂർവ ഇനങ്ങളായ മെക്കാഡമിയ, ആഞ്ഞിലി ചക്ക, മരോട്ടിക്കായ തുടങ്ങിയ വൈവിധ്യമാർന്ന ഇനങ്ങൾ സന്ദർശകരെ…

      Read More

      ദുരന്തത്തിൽ അതിജയിച്ച വെള്ളാർമല സ്കൂളിലെ കുട്ടികൾക്ക് ബദറുൽ ഹുദായുടെ സമ്മാനം

      മേപ്പാടി : എസ്.എസ്.എൽ.സി. പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയ മേപ്പാടി ചൂരൽമല വെള്ളാർമല ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ 55 കുട്ടികൾക്കും പനമരം ബദ്റുൽ ഹുദാ അക്കാദമി സമ്മാനങ്ങൾ നൽകി അനുമോദിച്ചു. മേപ്പാടി ഗവ:ഹയർ സെക്കണ്ടറി സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്തു. ബദ്റുൽഹുദാ ജനറൽ സെക്രട്ടറി പി ഉസ്മാൻ മൗലവി അധ്യക്ഷം വഹിച്ചു. ദുരന്തമുഖത്തും സാമൂഹ്യസേവന വിദ്യാഭ്യാസ മേഖലയിലുംതുല്യതയില്ലാത്ത സേവനങ്ങളാണ് ബദ്റുൽ ഹുദ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു….

      Read More

        പാവങ്ങൾ എന്ന വിശ്വ വിഖ്യാത നോവലിന്റെ മലയാള പരിഭാഷയുടെ പുസ്തകാവതരണം നടത്തി

        മീനങ്ങാടി: വിക്ടർ യൂഗോവിന്റെ പാവങ്ങൾ എന്ന വിശ്വ വിഖ്യാത നോവലിന്റെ മലയാള പരിഭാഷയുടെ നൂറാം വാർഷികത്തോട് അനുബന്ധിച്ച് കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എല്ലാ ലൈബ്രറികളിലും പുസ്തക ചർച്ച സംഘടിപ്പിക്കും . 1925 ലാണ് നാലപ്പാട്ട് നാരായണമേനോൻ പാവങ്ങൾ എന്ന പേരിൽ വിക്ടർ യൂഗോവിന്റെ വിശ്വവിഖ്യാതമായ ലേ മിസ്റബിൾ എന്ന നോവൽ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്നത്. ബത്തേരി താലൂക്കിലെ 100 ലൈബ്രറികളിൽ പാവങ്ങൾ അവതരിപ്പിക്കും. പുസ്തക ചർച്ചയുടെ താലൂക്ക് തല ഉദ്ഘാടനം മീനങ്ങാടി എസ്.എ മജീദ് ഹാളിൽ ചേർന്ന…

        Read More

        ഓണം ഫെയര്‍ ആരംഭിച്ചു; വിലക്കുറവില്‍ അവശ്യ വസ്തുക്കള്‍ ലഭിക്കും

        ബത്തേരി : ഓണക്കാലത്തെ വിപണി ഇടപെടലിന്റെ ഭാഗമായി കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ (സപ്ലൈകോ) എല്ലാ നിയോജക മണ്ഡലങ്ങളിലും ഓണം ഫെയറുകള്‍ ആരംഭിക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി ഒ. ആര്‍. കേളു സുല്‍ത്താന്‍ ബത്തേരിയില്‍ നിര്‍വ്വഹിച്ചു. ഐസക് സ്‌ക്വയറിലാണ് ഫെയര്‍, ഓണക്കാലത്ത് കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്നത് തടയുന്നതിനും പൊതുജനങ്ങള്‍ക്ക് ന്യായമായ വിലയില്‍ അവശ്യ വസ്തുക്കള്‍ ലഭ്യമാക്കുന്നതിനുമാണ് ഓണം ഫെയര്‍ ആരംഭിച്ചത.് ഇത് പൊതുജനങ്ങള്‍ക്ക് ഏറെ സഹായകമാകുമെന്നും മന്ത്രി പറഞ്ഞു. സുല്‍ത്താന്‍…

        Read More

        പാചകവാതക വില വർധന: എഫ്എസ്ഇടിഒ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

        കൽപറ്റ: ആഗോള വിപണിയിൽ ക്രൂഡോയിൽ വില കുറഞ്ഞിട്ടും പാചക വാതക വില വർധിപ്പിച്ച് പൊതുജനത്തിന് സാമ്പത്തിക ഭാരം അടിച്ചേൽപ്പിച്ച കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ നയത്തിനെതിരായി കെ എഫ് എസ് ഇ.ടി.ഒ യുടെ നേതൃത്വത്തിൽ ജീവനക്കാരുടെയും അധ്യാപകരുടെയും പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിച്ചു. കൽപറ്റ സിവിൽ സ്റ്റേഷന് മുന്നിൽ നടന്ന പ്രതിഷേധ പരിപാടി എഫ് എസ് ഇ.ടി.ഒ ജില്ലാ സെക്രട്ടറി ടി. കെ അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എ ജില്ലാ സെക്രട്ടറി കെ.ജി. പത്മകുമാർ അധ്യക്ഷത വഹിച്ചു. എൻ.ജി.ഒ….

        Read More

        അതിഥി തൊഴിലാളികളുമായി നവരാത്രി ദിനാഘോഷം നടത്തി

        കൂളിവയൽ : കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ മൈഗ്രൻ്റ് സുരക്ഷയുടെ നേതൃത്വത്തിൽ അതിഥി തൊഴിലാളികളുമായി നവരാത്രി ദിനാഘോഷം നടത്തി. ഈ ദിനാഘോഷത്തിൽ മാനേജർ സിബിൻ എല്ലാ അതിഥി തൊഴിലാളികൾക്കും ആശംസകൾ അറിയിക്കുകയും മധുരം വിതരണം ചെയ്യുകയും ചെയ്തു. സുരക്ഷയുടെ ഓഫീസ് സ്റ്റാഫ് അംഗങ്ങളായ എൽദോ, രജനി, സുജില എന്നിവർ ആശംസകൾ അറിയിച്ചു.

        Read More

          ടീം ജേഴ്സി പ്രകാശനം ചെയ്തു

          പൊഴുതന: പൊഴുതനയിൽ വെച്ച് നടക്കുന്ന സംസ്ഥാന മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വയനാട് ജില്ലാ ടീമിൻ്റെ ജേഴ്സി പ്രകാശനം സംസ്ഥാന സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറി വിനോദ് കുമാർ നിർവഹിച്ചു. ജില്ലാ സെക്രട്ടറി സുബൈർ ഇള കുളം, സലീം കടവൻ, പത്മ കുമാർ എന്നിവർ പങ്കെടുത്തു

          Read More