ജുനൈദ് കൈപ്പാണിയെ എം.എൽ.ഒ.എ അനുമോദിച്ചു

വൈത്തിരി:  മികച്ച സാമൂഹിക പ്രവർത്തകനുള്ള ഗ്ലോബൽ പീസ് കൺസോർഷ്യം അന്താരാഷ്ട്ര ഹ്യൂമാനിറ്റേറിയൻ പുരസ്‌കാരം, ഇന്ത്യയിലെ ഏറ്റവും മികച്ച തദ്ദേശ ജനപ്രതിനിധിക്കുള്ള ബാബ സാഹിബ്‌ അംബേദ്കർ പുരസ്‌കാരം, മാതൃകാ പൊതുപ്രവർത്തകനുള്ള സംസ്ഥാന കർമ്മശ്രേഷ്ഠ പുരസ്‌കാരം തുടങ്ങിയ അംഗീകാരങ്ങൾ കരസ്ഥമാക്കിയ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയെ മെഡിക്കല്‍ ലാബോറട്ടറി ഓണേഴ്‌സ് അസോസിയേഷന്‍ (എം.എൽ.ഒ.എ) സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. വൈത്തിരി വില്ലേജ് റിസോര്‍ട്ടില്‍ നടന്ന ചടങ്ങിൽ ടി. സിദ്ദിഖ് എം.എൽ.എ ഉപഹാരം കൈമാറി….

Read More

കേരളോത്സവം സമാപിച്ചു

മാനന്തവാടി: എടവക ഗ്രാമ പഞ്ചായത്ത് യുവജനക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച കേരളോത്സവം 2023 സമാപിച്ചു. പഞ്ചായത്ത് സ്വരാജ് ഹാളില്‍ നടന്ന സമാപന സമ്മേളനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി.പ്രദീപ് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. വിവിധ കലാ കായിക മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള ട്രോഫികളും ബ്ലോക്ക് കേരളോത്സവത്തില്‍ പങ്കെടുക്കേണ്ട ടീം അംഗങ്ങള്‍ക്കുമുള്ള ജേഴ്സികളും ബ്ലോക്ക് പ്രസിഡണ്ട് വിതരണം ചെയ്തു. വൈസ് പ്രസിഡണ്ട് ജംസീറ ഷിഹാബ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ…

Read More

    ശ്രദ്ധേയമായി ‘നവദിശ’ സംഗമം

    പനമരം: ജനപ്രതിനിധികളും കലാലയങ്ങളും തമ്മിലുള്ള ക്രിയാത്മകമായ ബന്ധം ഉറപ്പാക്കുന്നതിനും പ്രാദേശിക വികസനത്തിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനുമാണ് ‘നവദിശ’ സംഗമം സംഘടിപ്പിച്ചതെന്ന് ഡബ്ല്യു.എം.ഒ. ജനറൽ സെക്രട്ടറി കെ.കെ. അഹമ്മദ് ഹാജി പറഞ്ഞു. ഡബ്ല്യു.എം.ഒ. ഐ.ജി. ആർട്‌സ് ആൻഡ് സയൻസ് കോളേജിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾക്കായി സംഘടിപ്പിച്ച ‘നവദിശ’ സംഗമവും അനുമോദന സദസ്സും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡബ്ല്യു.എം.ഒ. പ്രസിഡന്റ് പി.പി. അബ്ദുൾ ഖാദർ അധ്യക്ഷത വഹിച്ചു.   ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള ജനപ്രതിനിധികൾ…

    Read More

    അക്ഷരം വായനശാല ഗ്രാമോത്സവം സംഘടിപ്പിച്ചു

    നെല്ലൂർനാട്: മതമൈത്രിയുടെയും മാനവികതയുടെയും സന്ദേശം ഉയർത്തി അക്ഷരം വായനശാല പുതിയിടംകുന്നിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഗ്രാമോത്സവം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത്‌ അംഗം കെ വിജയൻ മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ സുമിത്ര ബാബു അധ്യക്ഷത വഹിച്ചു. സംഘാടകസമിതി ചെയർമാൻ എ സന്തോഷ്, കൺവീനർ ആര്യന്ത് ഇ ജി, സിഡിഎസ് ചെയർപേഴ്സൺ പ്രിയ വീരേന്ദ്രകുമാർ, ജെയ്മോൻ കല്ലോലിൽ, ഹണിമോൾ ഷാജു, കെ എ രാജൻ .മോബിൻ…

    Read More

    സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

    തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. തുലാവർഷം അടുക്കാനിരിക്കെയാണ് സംസ്ഥാനത്ത് മഴ കനക്കുന്നത്. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. നാളെ (10-10-2024) പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളില്‍ യെല്ലോ അലർട്ട്…

    Read More

      വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണും: ഇൻഷുറൻസ് അധിഷ്ഠിത നഷ്ടപരിഹാര പദ്ധതി പരിഗണനയിൽ

      തിരുവനന്തപുരം: സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് വനം മന്ത്രി ഷിബു ബേബി ജോൺ നിയമസഭയിൽ അറിയിച്ചു. വന്യജീവി ആക്രമണം മൂലം വിളനാശമുണ്ടാകുന്ന കർഷകർക്ക് ആശ്വാസമേകാൻ ‘ഇൻഷുറൻസ് അധിഷ്ഠിത നഷ്ടപരിഹാര പദ്ധതി’ നടപ്പിലാക്കാൻ ആലോചിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ഇൻഷുറൻസ് കമ്പനികളുമായി ചർച്ചകൾ ആരംഭിച്ചിട്ടുണ്ടെന്നും കേന്ദ്ര സർക്കാരുമായി തുടർചർച്ചകൾ നടത്തി അടുത്ത വർഷത്തോടെ പദ്ധതി യാഥാർത്ഥ്യമാക്കുമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. വന്യജീവി ശല്യം തടയുന്നതിനായി ആദിവാസി വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന നൽകിക്കൊണ്ട്…

      Read More

        വയനാട്ടിൽ ഷിഗെല്ല രോഗ ഭീഷണി: ജാഗ്രത പാലിക്കണം; ആരോഗ്യവകുപ്പും ഭരണകൂടവും അടിയന്തരമായി ഇടപെടണം:- എസ്‌.ഡി.പി.ഐ

        കൽപ്പറ്റ : വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഷിഗെല്ല രോഗബാധയുടെ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും, രോഗവ്യാപനം തടയാൻ ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും അടിയന്തരമായി ഉണർന്നു പ്രവർത്തിക്കണമെന്നും സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (SDPI) വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.   മലിനമായ ജലത്തിലൂടെയും ഭക്ഷണത്തിലൂടെയും അതിവേഗം പകരുന്ന ഷിഗെല്ല ബാക്ടീരിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാം. കുട്ടികളിലാണ് ഇത് വേഗത്തിൽ ബാധിക്കാൻ സാധ്യത എന്നതിനാൽ പുതിയ അധ്യയന വർഷം ആരംഭിച്ച ഈ…

        Read More

          തിരുനെല്ലി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് വാർഷികാഘോഷം സംഘടിപ്പിച്ചു

          തിരുനെല്ലി തിരുനെല്ലി ഗ്രാമപഞ്ചായത്ത് സിഡിഎസ് കുടുംബശ്രീ വാർഷികാഘോഷം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. ജില്ലയുടെ സാമൂഹ്യ വികസനത്തിൽ സുപ്രധാന പങ്ക് വഹിച്ച കുടുംബശ്രീ ദാരിദ്ര്യം നിർമാർജനം, ആരോഗ്യം, വിദ്യാഭ്യാസം, ജനകീയസൂത്രണം, സാക്ഷരത, കേരള മിഷൻ, വിജ്ഞാനകേരളം തുടങ്ങിയ വിവിധ മേഖലകളിൽ കഴിവും പ്രാഗത്ഭ്യവും തെളിയിച്ചതായി അദ്ദേഹം പറഞ്ഞു. കുടുംബശ്രീയുടെ പ്രവര്‍ത്തനം ശക്തവും വിപുലവുമാകുന്നത് സ്ത്രീകളുടെ കരുത്തുറ്റ സംഘടനാ സംവിധാനത്തിലൂടെയാണെന്നും പെൺ കൂട്ടായ്മയിലൂടെ രൂപപ്പെട്ട പല സംരംഭങ്ങളും…

          Read More

          പ്രദർശന മേളയിൽ കൽചിൽ പാർക്ക് മാതൃക

          എന്റെ കേരളം പ്രദർശന മേളയിൽ കൽചിൽ പാർക്ക് മാതൃക. ശുചിത്വമിഷൻ ഉപയോഗശ്യൂന്യമായ പാഴ് വസ്തുക്കൾ കൊണ്ട് കൽപ്പറ്റയിൽ നിർമ്മിച്ച കൽ ചിൽ പാർക്ക് മേളയിലെത്തുന്നവരുടെ ശ്രദ്ധാകേന്ദ്രമാവുകയാണ്. കൽപ്പറ്റ നഗരസഭയാണ് വേസ്റ്റ് ടു വണ്ടർ പാർക്കിന്റെ മിനിയേച്ചർ ഒരുക്കിയത്. ഈർച്ചപ്പൊടി, തെർമോക്കോൾ, ഉപയോഗിച്ച സ്‌കെച്ച്, പേന, ഹെയർ ബൺ, പൊട്ടുകൾ തുടങ്ങി ഉപയോഗശൂന്യമായ സാധനങ്ങൾ ചേർത്താണ് കൽ ചിൽ പാർക്കിന്റെ മിനിയേച്ചർ ഒരുക്കിയത്. നഗരസഭയുടെ വിവിധ വികസന പ്രവർത്തനങ്ങളും വിശദാശംങ്ങളും സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട് . April 26, 2025

          Read More

            മൺസൂൺ ട്രെക്കിംഗ് സംഘടിപ്പിച്ചു

            ലോക പുകയില വിരുദ്ധ ദിനത്തിന്റെ ഭാഗമായി മാർച്ച് 31-ന് ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ വയനാട് ബ്രാഞ്ച്, DTPC വയനാടുമായി സഹകരിച്ച് അമ്പലവയൽ വയനാട്ടിലെ ചീങ്ങേരി റോക്ക് അഡ്വഞ്ചർ ഹില്ലിലേക്ക് മൺസൂൺ ട്രെക്കിംഗ് സംഘടിപ്പിച്ചു. 🏔️   ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ വയനാട് ബ്രാഞ്ച് പ്രസിഡന്റ് ഡോ. രജിത്ത് എം, സെക്രട്ടറി ഡോ. അനീഷ് ബേബി, CDH കൺവീനർ ഡോ. ബാസിൽ മാത്യു എന്നിവരും മറ്റ് നിരവധി ഡോക്ടർമാരും ട്രെക്കിംഗിൽ പങ്കെടുത്തു. പുകയില ഉപയോഗം ക്യാൻസറിന് കാരണമാകുന്നു എന്നതിനെക്കുറിച്ച്…

            Read More