ദിവസങ്ങൾക്ക് ശേഷം സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്; ഒരു പവൻ സ്വർണത്തിന് 1,05,840 രൂപ

    ദിവസങ്ങൾക്ക് ശേഷം സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്ന് രാവിലെ കേരള ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ പുറത്തു വിട്ട കണക്കുകൾ പ്രകാരം ഒരു ഗ്രാം സ്വർണത്തിന് 45 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതിന് ആനുപാതികമായി ഒരു പവൻ സ്വർണത്തിന് 360 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ, സംസ്ഥാനത്ത് ഒരു ഗ്രാം സ്വർണത്തിന് 13,230 രൂപയും ഒരു പവൻ സ്വർണത്തിന് 1,05,840 രൂപയുമായി വില. ഇന്നലെ രാവിലെ ഗ്രാമിന് 35 രൂപ കുറഞ്ഞ് ഗ്രാമിന് 13,275 രൂപയിലും…

    Read More

      വയനാട് സർവ്വകലാശാലക്ക് 50 കോടി ബഡ്ജറ്റിൽ വകയിരുത്തിയ യു.ഡി.എഫ് സർക്കാരിനെ കർമ്മസമിതി അഭിനന്ദിച്ചു.

      കൽപ്പറ്റ : വയനാട്ടുകാരുടെ ചിരകാല അഭിലാഷമായ വയനാട് പട്ടികവർഗ്ഗ സർവകലാശാല പ്രഖ്യാപിക്കുകയും അതിനായി 50 കോടി രൂപ സംസ്ഥാന ബഡ്ജറ്റിൽ വകയിരുത്തുകയും ചെയ്ത യു.ഡി.എഫ് സർക്കാരിനെ സർവ്വകലാശാല കർമ്മസമിതി അഭിനന്ദിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശനെയും കൽപ്പറ്റ എം.എൽ.എയും കൃഷിമന്ത്രിയുമായ അഡ്വക്കേറ്റ് ടി സിദ്ദീഖിനെയും എം.എൽ എമാരായ ഐ.സി ബാലകൃഷ്ണൻ ,ഉഷ വിജയൻ എന്നിവരെയും പട്ടികവർഗ്ഗ സർവകലാശാലയ്ക്കായി ഇടപെടൽ നടത്തിയ പ്രിയങ്ക ഗാന്ധി എം പി യെയും അഭിനന്ദിക്കുന്നതായി കർമ്മസമിതി വാർത്താക്കുറിപ്പിൽ അറിയിച്ചു. മുൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ്…

      Read More

        വായനാ വാരാചരണ ഉദ്ഘാടനവും, ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

        പാലുകുന്ന് : പാലുകുന്ന് ഗവ എൽ പി സ്കൂളിൽ വായനാ വാരാചരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും പകർച്ച വ്യാധി ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. വായനാ വാരാചരണത്തിൻ്റെ ഉദ്ഘാടനം തരുവണ ഗവഃ യു.പി. സ്‌കൂൾ പ്രധാനധ്യാപകൻ എ. അജയകുമാർ നിർവഹിച്ചു. അഞ്ചുകുന്ന് ആയുർവേദ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ ശിൽപ വിജയൻ പകർച്ച വ്യാധി പ്രതിരോധ ബോധവത്കരണ ക്ലാസ് നയിച്ചു. കുട്ടികൾ ജൂൺ മാസത്തിൽ വായിച്ച പുസ്‌തകങ്ങളുടെ ആസ്വാദന കുറിപ്പ് അവതരണവും ക്വിസ് മത്സര വിജയികൾക്ക് സമ്മാനദാനവും നടന്നു ….

        Read More

          സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യത

          തിരുവനന്തപുരം :സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്കു സാധ്യതയെന്നു കേന്ദ്ര കാലാവസ്‌ഥ വകുപ്പ് അറിയിപ്പ്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 64.5 മില്ലിമീറ്റർ മുതൽ 115.5 മി.മീ വരെ മഴയ്ക്കു സാധ്യതയുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ തീര ങ്ങളിലും കന്യാകുമാരി തീരത്തും ഇന്ന് ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യത യുണ്ട്. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറിത്താമസിക്കണം.

          Read More

            പെൻഷൻകാരുടെ ആനുകൂല്യങ്ങൾ കാലോചിതമായി പരിഷ്ക്കരിക്കണം: കെ.കെ. അഹമദ് ഹാജി

            പനമരം: പെൻഷൻകാരുടെ പെൻഷനും മറ്റു ആനുകൂല്യങ്ങളും കാലോചിതമായി പരിഷ്കരിക്കുന്നതിനും, യഥാസമയങ്ങളിൽ ലഭിക്കുന്നതിനും സർക്കാർ നടപടി സ്വീകരിക്കണമെന്ന് ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡന്റ് കെ.കെ. അഹമദ് ഹാജി ആവശ്യപ്പെട്ടു. ലഭിച്ചുകൊണ്ടിരുന്ന അവകാശങ്ങൾ നിഷേധിക്കുകയൂം,ശമ്പള പരിഷ്കരണ കുടിശ്ശിക മെഡിസെപ്പിലെ അപാകതകൾ മുതലായവ പരിഹരിക്കാത്ത സർക്കാരിന്റെ പ്രവർത്തനം തികച്ചും അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് അദ്ദേഹം പറഞ്ഞു. കൈതക്കൽ എച്ച്.ഐ.എം ഓഡിറ്റോറിയത്തിൽസി.പി. ഹാജി നഗറിൽ നടന്ന കേരള സർവീസ് പെൻഷനേഴ്സ് ലീഗ് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാഗതസംഘം ചെയർമാൻ പി.കെ.അബ്ദുൽ…

            Read More

            അബ്ദുൾ സലാമിന് സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണർ

            അബ്ദുൾ സലാമിന് സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണർ. 2023 വർഷത്തെ സംസ്ഥാന പൊലീസ് മേധാവിയുടെ സൈബർ കുറ്റന്വേഷണ മികവിനുള്ള ബാഡ്ജ് ഓഫ് ഹോണർ വയനാട് സൈബർ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ അബ്ദുൽ സലാം കെ എ അർഹനായി. 2023 ൽ കൽപ്പറ്റ സ്വദേശിയെ സൈബർ തട്ടിപ്പിന് ഇരയാക്കി 18 ലക്ഷം രൂപ തട്ടിയെടുത്ത നൈജീരിയക്കാരനെ ബാംഗ്ലൂരിൽ നിന്നും അറസ്റ്റ് ചെയ്ത കേസിലാണ് അവാർഡ് ലഭിച്ചത്. 2021 മുതൽ വയനാട് സൈബർ…

            Read More

            ഭാസ്കരൻ ബത്തേരി (58) നിര്യാതനായി

            ഭാസ്കരൻ ബത്തേരി (58) നിര്യാതനായി. നാവികസേന റിട്ട. ഉദ്യോഗസ്ഥനും എഴുത്തുകാരനും സംവിധായകനുമായ, ബ്ലോക്ക്ഓഫീസിന് സമീപം പാലപ്ര വീട്ടിൽ ഭാസ്ക്കരൻ ബത്തേരി (58) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമ്മ. മക്കൾ: അനാമിക, അദ്വൈത്. കുറച്ചു നാളായി അസുഖ ബാധിതനായിരുന്നു. ഇന്ന് രാവിലെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ചാണ് അന്ത്യം. 20 വർഷം ഇന്ത്യൻ നേവിയിലും, 12 വർഷം മർച്ചന്റ് നേവിയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മാത്തുകുട്ടിയുടെ വഴികൾ, ഇഞ്ച എന്നീ സിനിമകൾ…

            Read More

            നെന്മേനിയിൽ വീട് തകർന്നുവീണു; അഞ്ചുപേർക്ക് പരുക്ക്

            സുൽത്താൻ ബത്തേരി: നെന്മേനി പഞ്ചായത്തിലെ റഹ്മത്ത് നഗർ മനക്കത്തൊടി ആബിദയുടെ വീടാണ് ഇന്ന് പുലർച്ചെ ഒരു മണിയോടെ തകർന്നുവീണത്. അഞ്ചംഗ കുടുംബത്തെ സമീപവാസികൾ അത്ഭുതകരമായി രക്ഷപ്പെടുത്തി. നിസ്സാര പരിക്കേറ്റ മൂന്നുവയസ്സുകാരൻ അടക്കം അഞ്ചുപേർ ചികിത്സയിലാണ്. ഉറങ്ങിക്കിടക്കുകയായിരുന്നു കുടുംബാംഗങ്ങളുടെ ദേഹത്തേക്കാണ് വീടിന്റെ മേൽക്കൂരയും ഭിത്തികളും പതിച്ചത്.

            Read More

              പുസ്തക പ്രകാശനവും പൂർവ്വ വിദ്യാർത്ഥി സംഗമവും സംഘടിപ്പിച്ചു

              വാളാട്: വാളാട് ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ ഓർമ്മത്തണലിൽ ഒരിക്കൽ കൂടി എന്ന പേരിൽ പൂർവ്വ വിദ്യാർത്ഥി സംഗമവും പുസ്തകപ്രകാശനവും നടത്തി , പൂർവ്വ വിദ്യാർത്ഥിനി ജോഷിത വട്ടക്കുന്നേലിൻ്റെ അറേബ്യൻ ചുംബനം എന്ന നോവൽ ആണ് പ്രകാശനം ചെയ്തത് വയനാട് ജില്ലാ ലൈബ്രറി കൗൺസിൽ അംഗം സുരേഷ് കുമാർ പുസ്തക പ്രകാശനം ചെയ്തു, ഗായകൻ സുമേഷ് ആദ്യ പ്രതി ഏറ്റുവാങ്ങി, ഫാദർ ജോസ് താമരക്കാട്ടിൽ അധ്യക്ഷത വഹിച്ചു പ്രിൻസിപ്പൽ രാജീവൻ പുതിയിടത്ത് , അധ്യാപികരായ ഉണ്ണികൃഷ്ണൻ പട്ടാമ്പി, കൃഷ്ണൻ,…

              Read More

                പടിഞ്ഞാറത്തറ ഉമ്മുൽ ഖുറാ അക്കാദമിയിൽ ഹിഫ്‌ള് സനദ് ദാനവും അജ്മീർ നേർച്ചയും സമാപിച്ചു

                പടിഞ്ഞാറത്തറ: ഉമ്മുൽ ഖുറാ അക്കാദമിയുടെ കീഴിൽ ഖുർആൻ മനഃപാഠമാക്കിയ 14 വിദ്യാർത്ഥികൾക്കുള്ള സനദ് ദാനവും അജ്മീർ നേർച്ചയും പ്രൗഢമായ ചടങ്ങുകളോടെ സമാപിച്ചു. സനദ് ദാന പ്രഭാഷണവും സർട്ടിഫിക്കറ്റ് വിതരണവും പി.എം.എസ്. തങ്ങൾ തൃശൂർ നിർവ്വഹിച്ചു. മമ്മൂട്ടി മദനി അധ്യക്ഷത വഹിച്ചു ചടങ്ങ് ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. മത-സാമൂഹിക രംഗത്തെ നിരവധി പ്രമുഖർ പരിപാടിയിൽ സംബന്ധിച്ചു. അബ്ദുൽ ഖാദർ തങ്ങൾ മലപ്പുറം, ഇബ്രാഹിം ഫൈസി പന്തിപ്പൊയിൽ എന്നിവർ മുഖ്യാതിഥികളായിരുന്നു. അക്കാദമി സെക്രട്ടറി മജീദ് സഖാഫി സ്വാഗതവും മജീദ്…

                Read More