യൂസിംഗ് ഡൈവേഴ്സിറ്റി പശ്ചിമഘട്ട മേഖല യോഗം നടന്നു.

മാനന്തവാടി: 2024 ലെ യൂസിംഗ് ഡൈവേഴ്സിറ്റി പശ്ചിമഘട്ട മേഖല യോഗം മാനന്തവാടിയിൽ വയനാട് സ്ക്വയർ ഓഡിറ്റോറിയത്തിൽ നടന്നു.മാനന്തവാടി ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ് ജസ്റ്റിൻ ബേബി യോഗത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. അഡ്വ.കെ.ജി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. മഹാരാഷ്ട്രയിൽ നിന്നുള്ള സാമൂഹ്യ ശാസ്ത്ര വിദഗ്‌ധൻ, രാജീവ് ഖേദ്‌കർ സംസാരിച്ചു. കീസ്റ്റോൺ ഫൗണ്ടേഷൻ ഡയറക്‌ടർ സ്നേഹ ലത, സഹജ സമൃദ്ധ, കൃഷ്‌ണപ്രസാദ്, ബിജിഷ്ണ എന്നിവർ സംസാരിച്ചു. 1996 മുതൽ ദേശീയ തലത്തിൽ പ്രവർത്തിച്ചു വരുന്ന സന്നദ്ധ സംഘങ്ങളുടെ ഒരു കൂട്ടായ്‌മ ആണ്…

Read More

    പട്ടയഭൂമിയിലെ കെട്ടിട നിർമ്മാണ നിയന്ത്രണം: കർഷകർ ദുരിതത്തിൽ; സർക്കാർ ഇടപെടണമെന്ന് എൻ.ഡി. അപ്പച്ചൻ

    കൽപ്പറ്റ:1964-ലെ ലാൻഡ് അസൈൻമെന്റ് ആക്ട് പ്രകാരം കർഷകർക്ക് പതിച്ചുനൽകിയ പട്ടയഭൂമിയിൽ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് റവന്യൂ വകുപ്പ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ നൂറുകണക്കിന് കർഷകർ ദുരിതത്തിലായി. വീടുകളോ, വാണിജ്യ സ്ഥാപനങ്ങളോ, കന്നുകാലിത്തൊഴുത്തുകളോ നിർമ്മിക്കാൻ അനുമതി നൽകാത്ത ഈ നടപടി അവസാനിപ്പിച്ച് കർഷകർക്ക് കെട്ടിട നിർമ്മാണത്തിനുള്ള അവകാശം തിരികെ നൽകണമെന്ന് മുൻ എം.എൽ.എയും ഡി.സി.സി. പ്രസിഡന്റുമായ എൻ.ഡി. അപ്പച്ചൻ സർക്കാരിനോട് ആവശ്യപ്പെട്ടു. വർഷങ്ങൾക്ക് മുമ്പ് ഭൂമിയുടെയും മരങ്ങളുടെയും വിലയും സർവ്വേ ചാർജ്ജുകളും നികുതിയും അടച്ചാണ് ഓരോ കുടുംബത്തിനും അഞ്ച് ഏക്കർ…

    Read More

      ഓഡിറ്റോറിയം ഉദ്ഘാടനം നാളെ

      കൽപ്പറ്റ: വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ മാണിക്യ ജൂബിലി വർഷത്തിൽ നിർമ്മിച്ച ഓഡിറ്റോറിയത്തിന്റെയും, നവീകരിച്ച കൽപ്പറ്റ ബ്രാഞ്ച് ഓഫീസിന്റെയും ഉദ്ഘാടനം നാളെ രാവിലെ 10.30 ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ.കേളു നിർവഹിക്കും. 170 പേർക്ക് ഇരിക്കാൻ കഴിയുന്ന ഓഡിറ്റോറിയത്തിൽ മികച്ച സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. 2 ലക്ഷം രൂപയുടെ പ്രതിമാസ സമ്പാദ്യ പദ്ധതിയും നാളെ ആരംഭിക്കും.

      Read More

      അയല്‍വാസിയുടെ വീടിനു തീയിട്ട കേസില്‍ പ്രതി പിടിയില്‍

      കേണിച്ചിറ: അയല്‍വാസിയുടെ വീടിനു തീയിട്ട കേസില്‍ പ്രതി പിടിയില്‍. നടവയല്‍ എടലാട്ട് നഗര്‍ കേശവനെയാണ്(32) എസ്‌ഐ ഇ.കെ. ബാബുവും സംഘവും അറസ്റ്റുചെയ്തത്. കഴിഞ്ഞ 11ന് രാത്രിയാണ് കേശവന്‍ എടലാട്ട് നഗര്‍ പുഞ്ചക്കുന്നിലെ ബിനീഷിന്റെ വീടിനു തീയിട്ടത്. ഈ സമയം ബിനീഷും കുടുംബവും വീട്ടില്‍ ഉണ്ടായിരുന്നില്ല. തീപിടിത്തത്തില്‍ വീട്ടിലുണ്ടായിരുന്ന വസ്ത്രങ്ങളും കുട്ടികളുടെ പുസ്തകങ്ങളും പഠനസാമഗ്രികളും ഉള്‍പ്പെടെ നശിച്ചു. മദ്യപിച്ച് ബഹളം വയ്ക്കുന്നത് ചോദ്യം ചെയ്തതിലുള്ള വിരോധത്തിലാണ് കേശവന്‍ വീടിനു തീയിട്ടതെന്നു പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്…

      Read More

        നവ കേരളീയം 2026- കുടിശിക നിവാരണ അദാലത്ത്

        പടിഞ്ഞാറത്തറ: വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ ഒറ്റ തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം ഇളവുകളോടെ വായ്പ അടച്ചു തീർക്കുന്നതിനുള്ള അദാലത്ത് നടത്തി. പടിഞ്ഞാറത്തറ, തരിയോട് പഞ്ചായത്തുകളിലെ വായ്പക്കർക്കുള്ള അദാലത്ത് പടിഞ്ഞാറത്തറ ബ്രാഞ്ച് ഓഫീസിൽ വെച്ചു നടന്നു. 35 പേർക്ക് 18 ലക്ഷം രൂപയോളം ഇളവ് നൽകാൻ ധാരണയായി ബാങ്ക് ഡയരക്ടർമാരായ പി.അശോക് കുമാർ, ജാഫർ പി.എ, സെക്രട്ടറി എ.നൗഷാദ്, അസിസ്റ്റന്റ് സെക്രട്ടറി ശ്യാം ജിത്ത് എ.എച്ച്, മാനേജർ ടി.സി.അബ്ദുൽ ഗഫൂർ എന്നിവർ പങ്കെടുത്തു….

        Read More

        യാത്രയയപ്പ് നൽകി.

        കൽപ്പറ്റ: വയനാട് ജില്ലയിൽ നിന്നും ട്രാൻസ്ഫറായിപ്പോവുന്ന അഡിഷണൽ എസ്.പി വിനോദ് പിള്ള, മാനന്തവാടി ഡി.വൈ.എസ്.പിയായിരുന്ന കെ.എസ് ഷാജി എന്നിവരെയാണ് ജില്ലാ പോലീസ് സ്നേഹാദരങ്ങളോടെ ആദരിച്ചത്. ജില്ലാ പോലീസ് മേധാവി ശ്രീ.തപോഷ് ബസുമതാരി ഐ.പി.എസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഉത്തര മേഖലാ ഇൻസ്‌പെക്ടർ ജനറൽ ശ്രീ. സേതുരാമൻ ഐ.പി.എസ് ഉദ്ഘാടനവും ഉപഹാരസമർപ്പണവും നടത്തി. ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി പി.എൽ ഷൈജു സ്വാഗതവും നിയുക്ത മാനന്തവാടി എ.എസ്.പി ഉമേഷ്‌ ഗോയൽ ഐ.പി.എസ്, കൽപ്പറ്റ ഡി.വൈ.എസ് പി. പി. ബിജുരാജ്,…

        Read More

          ഏറാട്ടുകുണ്ടിലേക്ക് അക്ഷരവെളിച്ചം; ഉന്നതിയിലെ അഞ്ചു കുട്ടികള്‍ സ്‌കൂളിലേക്ക്

          മുഖ്യധാരാ സമൂഹവുമായി അകന്നു ജീവിക്കാൻ ആഗ്രഹിക്കുന്ന ഏറാട്ടുകുണ്ട് ഉന്നതിയിൽ നിന്ന് അക്ഷരവെളിച്ചം നേടാന്‍ തയ്യാറായി പുതിയ തലമുറയിലെ കുരുന്നുകള്‍. കാടിന്റെ വന്യത അമ്മയുടെ മടിത്തട്ടായും കാട്ടാറിന്റെ താരാട്ട് ജീവനായും ഉള്‍ക്കൊണ്ടു ജീവിക്കുന്ന പണിയ വിഭാഗത്തിലെ ആളുകളാണ് ഏറാട്ടുകുണ്ടില്‍ അധിവസിക്കുന്നത്. മേപ്പാടി ഗ്രാമപഞ്ചായത്തില്‍ നിലമ്പൂര്‍ വനാതിര്‍ത്തിയോട് ചേര്‍ന്ന ചാലിയാര്‍ പുഴയോരത്തെ മലഞ്ചെരുവിലെ ഉന്നതിയിൽ താമസിക്കുന്ന, ഈ വിഭാഗത്തിൽ നിന്നുള്ള അപ്പു, കണ്ണന്‍, മണി, അപ്പു, അമ്മു എന്നിവരാണ് വിദ്യയുടെ മധുരം നുണയാൻ സ്കൂളിൽ പോയി തുടങ്ങിയത്.   ചൂരല്‍മല…

          Read More

          റവന്യു ജില്ലാ സ്‌കൂള്‍ ഒളിമ്പിക്‌സ് 23,24,25 തീയതികളില്‍

          കല്‍പ്പറ്റ: റവന്യു ജില്ലാ സ്‌കൂള്‍ ഒളിമ്പിക്‌സ് 23,24,25 തീയതികളില്‍ മരവയല്‍ എം.കെ. ജിനചന്ദ്രന്‍ സ്മാരക ജില്ലാ സ്റ്റേഡിയത്തില്‍ നടത്തും. മേളയില്‍ 86 വ്യക്തിഗത ഇനങ്ങളിലും 10 റിലേകളിലുമായി 600 ഓളം കായികതാരങ്ങള്‍ പങ്കെടുക്കുമെന്ന് ജനറല്‍ കണ്‍വീനറും ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുമായ വി.എ. ശശീന്ദ്രവ്യാസ്, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ എം. നാസര്‍, ജോയിന്റ് കണ്‍വീനര്‍ കെ. ഷാജി, എം.പി. കൃഷ്ണകുമാര്‍, പി. ഉമേഷ് കോട്ടത്തറ, സലിം കടവന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സ്‌പോര്‍ട്‌സ് ഹോസ്റ്റലില്‍നിന്നുള്ള 22 താരങ്ങളും ജില്ലാ…

          Read More

          രാഹുലിനെയും പ്രിയങ്കെയയും ദുര്‍ബലപ്പെടുത്താനുള്ള സി പി എം ശ്രമം മോദിയെയും അമിത്ഷായെയും പ്രീതിപ്പെടുത്താന്‍: ടി സിദ്ധിഖ് എം എല്‍ എ

          കല്‍പ്പറ്റ: രാഹുല്‍ ഗാന്ധിയെയും പ്രിയങ്കാഗാന്ധിയെയും ദുര്‍ബലപ്പെടുത്താനുള്ള സി പി എം ശ്രമം മോദിയെയും അമിത്ഷായെയും പ്രീതിപ്പെടുത്താനാണെന്ന് അഡ്വ. ടി സിദ്ധിഖ് എം എല്‍ എ. വിവിധ കേസുകളുടെ പശ്ചാത്തലത്തില്‍ ബി ജെ പി കേന്ദ്രനേതാക്കന്മാരുടെ പ്രീതി കിട്ടുന്നതിന് വേണ്ടി ഇനിയും വിമര്‍ശനം ശക്തമാക്കാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേശീയതലത്തില്‍ ബി ജെ പിക്കും സംഘപരിവാറിനെതിരെയും ഭരണഘടനയെയും ജനങ്ങലെയും സംരക്ഷിക്കാനുമുള്ള പോരാട്ടത്തിന്റെ മുഖങ്ങളാണ് രാഹുലും പ്രിയങ്കയും. ബി ജെ പിക്കെതിരെ കോണ്‍ഗ്രസ് കടന്നാക്രമിച്ച് പോരാട്ടം നടത്തുമ്പോള്‍ ആ നീക്കങ്ങളെ…

          Read More

          ഉരുൾപൊട്ടൽ: സർവ്വതും നഷ്ടപ്പെട്ടവർക്ക് സഹായഹസ്തവുമായി കൊല്ലം എൻ.സി.സി ഗ്രൂപ്പ്

          കൽപ്പറ്റ: ചൂരൽമല -മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ട എൻ.സി.സി കേഡറ്റുകൾക്ക് സഹായഹസ്തവുമായി കൊല്ലം എൻ.സി.സി ഗ്രൂപ്പ്. വയനാട് ജില്ലയിലെ വിവിധ കോളേജുകളിൽ പഠിക്കുന്ന ഏഴ് എൻ.സി.സി കേഡറ്റുകൾക്ക് 11. 25 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം വിതരണം ചെയ്തു. മുണ്ടക്കൈ -ചൂരൽമല പ്രദേശങ്ങളിൽ നിന്ന് വയനാട് ജില്ലയിലെ വിവിധ കോളേജുകളിൽ പഠിക്കുകയും സജീവമായി എൻ.സി.സിയിൽ പ്രവർത്തിക്കുകയും ചെയ്ത ഏഴ് വിദ്യാർത്ഥികളെ ഉരുൾ ദുരന്തം നേരിട്ട് ബാധിച്ചിരുന്നു.   പലർക്കും ഉറ്റ ബന്ധുക്കളെയും ജീവനോപാധിയും അവരുടെ കുടുംബത്തിലെ…

          Read More