സുരഭിക്കവല-ആലത്തൂര്‍ റോഡ് തകര്‍ന്നു

പുല്‍പ്പള്ളി: സുരഭിക്കവല-ആലത്തൂർ റോഡ് പാടെ തകർന്നു. മുള്ളൻകൊല്ലി പഞ്ചായത്തിലെ 12, 15 വാർഡുകളിലൂടെ കടന്നുപോകുന്ന റോഡിന്‍റെ പലഭാഗങ്ങളിലും വൻകുഴികള്‍ രൂപപ്പെട്ടിരിക്കയാണ്. മഴക്കാലത്ത് കുഴികളില്‍ വെള്ളം കെട്ടിനില്‍ക്കുന്നതുമൂലം ബൈക്കും സ്കൂട്ടറും ഉള്‍പ്പെടെ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവായി. പാടിച്ചിറ, കബനിഗിരി, മരക്കടവ്, ചാമപ്പാറ, സീതാമൗണ്ട് പ്രദേശങ്ങളിലെ യാത്രക്കാർക്ക് പുല്‍പ്പള്ളി, മുള്ളൻകൊല്ലി ടൗണുകളില്‍ പ്രവേശിക്കാതെ ബത്തേരി, കല്‍പ്പറ്റ എന്നിവിടങ്ങളില്‍ എളുപ്പം എത്താൻ സഹായകമാണ് റോഡ്. എന്നിട്ടും പാതയുടെ ശോച്യാവസ്ഥയ്ക്കുനേരേ അധികൃതർ കണ്ണടയ്ക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. മൂന്നുവർഷം മുന്പ് ജില്ലാ പഞ്ചായത്ത് ഫണ്ട്…

Read More

    പുകയില വിരുദ്ധ ദിനം; പരിശോധനകളും, ബോധവൽക്കരണവും നടത്തും

    കൽപറ്റ:ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് ജില്ലയിൽ വ്യാപകമായ ബോധവൽക്കരണ പരിപാടികളും നിയമലംഘനങ്ങൾ തടയാൻ ശക്തമായ പരിശോധനയും നടത്തും. ജില്ലയിലെ പുകയില നിയന്ത്രണ പരിപാടികളുടെ പുരോഗതി വിലയിരുത്താൻ ജില്ലാ കലക്ടർ ഡി.ആർ മേഘശ്രീയുടെ അധ്യക്ഷതയിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ യോഗം ചേർന്നു. ദേശീയ പുകയില നിയന്ത്രണ പരിപാടിയുടെ ഭാഗമായി പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനൊപ്പം പുകയില കാരണമായുണ്ടാകുന്ന രോഗങ്ങളും മരണങ്ങളും കുറയ്ക്കാനും കുട്ടികളെയും യുവാക്കളെയും പുകയില ഉപയോഗത്തിൽ നിന്ന് തടയാനും ലക്ഷ്യമിട്ട് വിവിധ പരിപാടികൾ ജില്ലയിൽ സംഘടിപ്പിക്കും.   ലോകാരോഗ്യ സംഘടനയുടെ…

    Read More

    “ഇസ്ലാമിക വിദ്യാഭ്യാസം പുതിയ തലങ്ങളിൽ എത്തിക്കേണ്ട ഉത്തരവാദിത്തം അധ്യാപകർ ഏറ്റെടുക്കണം”

    പനമരം: സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ പാഠപുസ്തക പരിഷ്‌കരണത്തിന്റെ ഭാഗമായുള്ള പനമരം റൈഞ്ച് തല പാഠശാല ‘അബ് വാബ്’ അഞ്ചുകുന്ന് മിഫ്താ ഹുൽ ഉലൂം സെക്കണ്ടറി മദ്രസയിൽ സംഘടിപ്പിച്ചു. പുതിയ പാഠപുസ്തകങ്ങൾ സംബന്ധിച്ചുള്ള പഠനവും, അധ്യാപന മാർഗരേഖകളും വിശദമായി അവതരിപ്പിച്ച സംഗമത്തിൽ റൈഞ്ച് പരിധിയിലെ അധ്യാപകർ സജീവമായി പങ്കെടുത്തു. സമസ്ത കേന്ദ്ര മുശാവറ അംഗം വി. മൂസ്സക്കോയ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ മനസ്സിൽ ശരിയായ വിശ്വാസവും മാർഗവും സ്ഥാപിക്കേണ്ടത് മതാധ്യാപകരുടെ പ്രധാന ഉത്തരവാദിത്തമാണെന്നും സമസ്തയുടെ നേതൃത്വത്തിൽ…

    Read More

      മീനാക്ഷിയിലും പരിസര പ്രദേശങ്ങളിലും പട്രോളിംഗും സുരക്ഷയും ശക്തമാക്കി പോലീസ്.

      മേപ്പാടി: മണ്ണിടിച്ചിൽ നടന്ന മീനാക്ഷിയിലും പരിസര പ്രദേശങ്ങളിലും പട്രോളിംഗും സുരക്ഷയും ശക്തമാക്കി പോലീസ്. സംഭവം നടന്ന ദിവസം തന്നെ സ്ഥലത്തെത്തിയ കണ്ണൂർ റേഞ്ച് ഡി.ഐ.ജി കെ. കാർത്തിക് ഐ.പി.എസ്, വയനാട് ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹർ ഐ.പി.എസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. വെഹിക്കിള്‍ പട്രോളിങ്, ട്രാഫിക് കണ്ട്രോള്‍, ദുരന്ത മേഖലയില്‍ തിരച്ചിലിന് മേല്‍നോട്ടം വഹിക്കല്‍ തുടങ്ങിയ ഡ്യൂട്ടികളാണ് നിര്‍വഹിച്ചു കൊണ്ടിരിക്കുന്നത്. 24 മണിക്കൂറും മേഖലകളില്‍ പോലീസിന്റെ നേതൃത്വത്തില്‍ സുരക്ഷ ഉറപ്പ് വരുത്തുന്നുണ്ട്.  മണ്ണിടിച്ചിൽ ദുരന്തമറിഞ്ഞയുടൻ…

      Read More

        മുസ്ലിം ലീഗ് ഗ്രാമയാത്ര സമാപിച്ചു

        തരുവണ: കേന്ദ്ര കേരള സർക്കാരുകളുടെ ജന വിരുദ്ധ നയങ്ങൾക്കെതിരെയും,കഴിഞ്ഞ അഞ്ചു വർഷക്കാലം വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിൽ ഭരണം നടത്തിയ ഇടതുപക്ഷ ഭരണത്തിന്റെ വികസന മുരടിപ്പിന് എതിരെയും,സർക്കാർ ഭരണകൂടങ്ങളുടെ മറവിൽ നടക്കുന്ന അഴിമതി ക്കെതിരെയും വെള്ളമുണ്ട പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി നടത്തിയരണ്ട് ദിവസത്തെ ഗ്രാമ യാത്രവെള്ളമുണ്ട സിറ്റിയിൽ സമാപിച്ചു.കെല്ലൂരിൽ നിന്നും പ്രയാണമരംഭിച്ചു പഞ്ചായത്തിന്റെ പ്രധാ നകേന്ദ്രങ്ങളിലെല്ലാംആവേശകരമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയാണ് വെള്ളമുണ്ടയിൽ സമാപിച്ചത്.സമാപന സമ്മേളനം യൂത്ത് ലീഗ് സംസ്ഥാന ട്രെഷറെർ ഇസ്മായിൽ കമ്പളക്കാടു ഉൽഘാടനം ചെയ്തു.ജില്ലാ മുസ്ലിം ലീഗ്…

        Read More

          വന്യജീവി സംരക്ഷണ നിയമ ഭേദഗതി; സർക്കാർ ജനങ്ങൾക്കൊപ്പം: സിപിഐ എം 

          കൽപറ്റ:കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ അപ്രായോഗിക വ്യവസ്ഥകളെ മറികടന്ന്‌ സംസ്ഥാന സർക്കാർ നിയമ ഭേദഗതിയിലൂടെ ജനങ്ങൾക്കൊപ്പം നിൽക്കുകയാണെന്ന്‌ സിപിഎം ജില്ലാ കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു. നിലവിലുള്ള കേന്ദ്ര നിയമം അപ്രായോഗികവും നടപടിക്രമം കാലതാമസം വരുത്തുന്നതുമാണ്. സാങ്കേതിക നിയമപ്രശ്‌നങ്ങൾ കാലങ്ങളായി മനുഷ്യരുടെ ജീവനാണ്‌ അപഹരിക്കുന്നത്‌. അക്രമകാരികളായ വന്യജീവികളെ കൊല്ലുന്നതിനുള്ള തടസ്സം നീക്കുന്നതിനും കാട്ടുപന്നിയെ അടക്കം ക്ഷുദ്രജീവികളുടെ പട്ടികയിൽ ഉൾപ്പെടുത്തി നിയന്ത്രിക്കാൻ കഴിയുന്നതുമാണ് നിയമം. കർഷകരും സാധാരക്കാരും ഉൾപ്പെടുന്ന ജില്ലയിലെ ഭൂരിഭാഗം ജനങ്ങൾക്കും ധൈര്യത്തോടെ ജീവിക്കാനുള്ള പ്രതീക്ഷയാണ്‌ സർക്കാരിന്റെ ചുവടുവയ്‌പ്….

          Read More

          കന്യാസ്ത്രീകളുടെ അറസ്റ്റ്: പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

          കല്‍പറ്റ:ഛത്തിസ്ഗഡില്‍ കന്യാസ്ത്രീകളെ കള്ള കേസില്‍ കുടുക്കി അന്യായമായി ജയിലിലടച്ച ഭരണകൂട ഭീകരതയ്ക്കെതിരെ കല്‍പറ്റ,വൈത്തിരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ കല്‍പറ്റ ടൗണില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. കെ പി സി സി മെമ്പര്‍ പി പി ആലി സംഗമം ഉദ്ഘാടനം ചെയ്തു. കല്‍പറ്റ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബി സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. എം എ ജോസഫ്,ബിനു തോമസ്,പോള്‍സണ്‍ കൂവക്കല്‍,മാണി ഫ്രാന്‍സിസ്,ഒ വി റോയ്,മുഹമ്മദ് ബാവ,കെ കെ രാജേന്ദ്രേന്‍,ഹര്‍ഷല്‍ കോന്നാടന്‍,ആര്‍ ഉണ്ണിക്കൃഷ്ണന്‍,കെ അജിത,എസ് മണി,ആയിഷ…

          Read More

          കാടിന്റെ സൗന്ദര്യവുമായി ‘തടോബ ടെയിൽസ്’; ആർട്ട് ലറിയിൽ വന്യജീവി ഫോട്ടാ പ്രദർശനം തുടങ്ങി

          മാനന്തവാടി: ക്യമറയിലാക്കിയ കാടിന്റെ സൗന്ദര്യവുമായി ‘തടോബ് ടെയിൽസ്’ ഫോട്ടോഗ്രാഫി പ്രദർശനം തുടങ്ങി. കേരള ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിലാണ് പ്രദർശനമൊരുക്കിയിട്ടുള്ളത്. മലപ്പുറം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫോട്ടോഗ്രാഫർമാരുടെ കൂട്ടായ്മയായ ‘ലൈറ്റ് സോഴ്‌സ്’ ആണ് പ്രദർശനം സംഘടിപ്പിച്ചിട്ടുള്ളത്. മഹാരാഷ്ട്ര തഡോബ അന്ധാരി കടുവ സങ്കേതത്തിൽ നിന്നു പകർത്തിയ ചിത്രങ്ങളാണ് പ്രദർശിപ്പിച്ചിട്ടുളളത്. കടുവകൾക്കു പുറമേ വിവിധ പക്ഷികൾ, കാട്ടുപോത്ത്, മൂങ്ങ കരടി തുടങ്ങി 48 ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. പ്രദർശനം ശില്പിയും ചിത്രകാരനുമായ ജോസഫ് എം. വർഗീസ് ഉദ്ഘാടനം ചെയ്തു. ഷബീർ തുറക്കൽ…

          Read More

            തേനീച്ച ആക്രമണം: മീനങ്ങാടി അമ്പലപ്പടി ജനവാസ മേഖലയിൽ വിദ്യാർത്ഥികൾക്കടക്കം കുത്തേറ്റ തേനിച്ച കൂട് ഒഴിവാക്കി പൾസ് എമർജൻസി ടീം കേരള

            മീനങ്ങാടി : തുടർച്ചയായ രണ്ടാം ദിവസവും പരുന്തുകളുടെ ആക്രമണത്തെ തുടർന്ന് തേനീച്ചക്കൂട് ഇളകിയതോടെ മീനങ്ങാടി അമ്പലപ്പടി മേഖലയിലെ ജനവാസ കേന്ദ്രങ്ങളിൽ ഭീതി പടർന്നു. ഇന്നലെ ആക്രമണമുണ്ടായ അതേ സ്ഥലത്താണ് ഇന്നും സംഭവം ആവർത്തിച്ചത്. ഇന്നലെ തേനീച്ചയുടെ കുത്തേറ്റതിനെ തുടർന്ന് വിദ്യാർത്ഥികൾ അടക്കമുള്ളവർക്ക് പരിക്കേറ്റിരുന്നു. തുടർന്ന് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിനെ ബന്ധപ്പെട്ടെങ്കിലും, രാവിലെ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർക്ക് നടപടിയെടുക്കാൻ സാധിക്കില്ലെന്നാണ് അറിയിച്ചത്. പ്രദേശം ജനവാസ മേഖലയായതിനാൽ സ്ഥിതി ഗുരുതരമാകാതിരിക്കാൻ അധികൃതരെ വിവരമറിയിക്കുകയും ഫയർ ഫോഴ്‌സിന്റെ സഹായം തേടുകയും ചെയ്തു. തുടർന്ന്, പൾസ്…

            Read More

            ലോക പ്രമേഹ ദിനം മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

            മാനന്തവാടി : ലോക പ്രമേഹം ദിനചാരണത്തിന്റെ ഭാഗമായി ആയുഷ് ഹോമിയോപ്പതി വകുപ്പ് വയനാട് ജില്ലാ ആയുഷ്മാൻഭവ യുണിറ്റും മാനന്തവാടി അഗ്നിരക്ഷാസേന കാര്യാലയവും സംയുക്തമായി മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും പ്രമേഹ രോഗ നിർണായവും ബി എം ഐ നിർണയവും യോഗ പരിശീലനവും വള്ളിയുർക്കാവ് അന്നപൂർണശ്വരി ഹാളിൽ വെച്ച് സംഘടിപ്പിച്ചു.ചടങ്ങിൽ ശ്രീ പി .കെ സുധീഷ്( യോഗ ട്രൈനർ NAM) സ്വാഗതം പറഞ്ഞു.ശ്രീ വിശ്വാസ് പി. വി(S.T.O ഫയർ & റെസ്കയു മാനന്തവാടി) അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹു.ജുനൈദ്…

            Read More