ദുരന്തബാധിതര്‍ക്ക് സ്മാര്‍ട്ട് കാര്‍ഡ് യാഥാർഥ്യമായി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പ് വിതരണവും നിർവഹിച്ചു

കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പൂർണ പുനരധിവാസം ഉറപ്പാക്കുന്നത് വരെ സംസ്ഥാന സർക്കാർ ഒപ്പമുണ്ടാകുമെന്ന് സംസ്ഥാന റവന്യു മന്ത്രി കെ രാജൻ. കളക്ടറേറ്റ് ആസൂത്രണഭവന്‍ എപിജെ ഹാളില്‍ ദുരന്തബാധിതര്‍ക്ക് സ്മാര്‍ട്ട് കാര്‍ഡ് വിതരണവും വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പ് വിതരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു അധ്യക്ഷനായ ചടങ്ങിൽ ആറു കുടുംബങ്ങൾക്ക് സ്മാർട്ട് കാർഡും 10 വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പും നൽകിയാണ് റവന്യൂ മന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. ആദ്യഘട്ടത്തില്‍ പത്താം…

Read More

    മെഡിക്കൽ കോളജ്, ബ്രഹ്മഗിരി വിഷയങ്ങളിൽ സി പി എം നിലപാട് വ്യക്തമാക്കണം: കോൺഗ്രസ്

    കൽപ്പറ്റ: വയനാട് മെഡിക്കൽ കോളജിൻ്റെ അനാസ്ഥ മൂലം യുവതിക്ക് നേരിടേണ്ടി വന്ന ദുരാവസ്ഥയിൽ മന്ത്രി ഒ ആർ കേളുവിന്റെ നിലപാട് തന്നെയാണോ സിപിഎമ്മിന് എന്ന് വ്യക്തമാക്കണമെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. അസൗകര്യത്തിന്റെയും അനാസ്ഥകളുടെയും വിളനിലമായി മെഡിക്കൽ കോളജ് മാറി. പ്രഖ്യാപനങ്ങൾ അല്ല സേവനമാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. ഒന്നര വർഷമായി സിടി സ്കാൻ സൗകര്യം ലഭ്യമല്ല. എം ആർ ഐ സ്കാൻ സൗകര്യം ലഭ്യമല്ലാത്ത ഏക മെഡിക്കൽ കോളജ് ആയി വയനാട് മെഡിക്കൽ കോളജ് മാറി. 2014…

    Read More

      തദ്ദേശ തിരഞ്ഞെടുപ്പ്: മാനന്തവാടി നഗരസഭയില്‍ എസ്.ഡി.പി.ഐ പത്ത് ഡിവിഷനുകളിൽ മല്‍സരിക്കും 

      മാനന്തവാടി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പില്‍ മാനന്തവാടി നഗരസഭയില്‍ സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ) 10 ഡിവിഷനുകളിൽ മല്‍സരിക്കാന്‍ തീരുമാനിച്ചു. അവകാശങ്ങള്‍ അര്‍ഹരിലേക്കെത്തിച്ച് അഴിമതിയില്ലാത്ത വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്ന മുദ്രാവാക്യവുമായാണ് പാര്‍ട്ടി ജനവിധി തേടുന്നതെന്നും എസ്.ഡി.പി.ഐ സ്ഥാനാര്‍ഥികളെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്നും മാനന്തവാടിയില്‍ ചേര്‍ന്ന എസ്.ഡി.പി.ഐ മുനിസിപ്പില്‍ കമ്മിറ്റി യോഗം അഭ്യര്‍ഥിച്ചു. യോഗം മാനന്തവാടി മണ്ഡലം ട്രഷറര്‍ ടി.കെ ഷുഹൈബ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പില്‍ കമ്മിറ്റി പ്രസിഡന്റ് കെ സുബൈര്‍, മുനിസിപ്പില്‍ സെക്രട്ടറി…

      Read More

      ബീവറേജ് ഔട്ട്ലറ്റ്ലെറ്റിൽ മോഷണം; പ്രതികൾ പിടിയിൽ

      സുൽത്താൻ ബത്തേരി : മന്തംകൊല്ലിയിലെ ബീവറേജ് ഔട്ട്ലറ്റ്ലെറ്റിൽ മോഷണം നടത്തിയ കേസിൽ വാകേരി സ്വദേശി എളമ്പിലകാട്ടിൽ നിൻസൺ [26], ക ണിയാമ്പറ്റ സ്വദേശി വള്ളിപ്പറ്റ നഗർ വി. ആർ. നന്ദു [24], പൂതാടി ലാൽ ഭവൻ ടി.പി. ജിജോ [28] എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ മാസം ഇരുപത്തിയഞ്ചിനാണ് മോഷണം നടന്നത്. പൂട്ടു പൊളിച്ച് അ കത്തു കടന്ന മോഷ്ടാക്കൾ എണ്ണായിരത്തി അഞ്ഞൂറ് രൂപയുടെ മദ്യമാണ് കവർന്നത്.

      Read More

        എൻ.എസ്.എസ് സ്പെസിഫിക് ഓറിയന്റേഷൻ സംഘടിപ്പിച്ചു

        കുഞ്ഞോം: കുഞ്ഞോം ഗവ:ഹയർസെക്കണ്ടറി സ്‌കൂൾ NSS യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഒന്നാം വർഷ വളണ്ടിയേഴ്സിനുള്ള സ്പെസിഫിക് ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു. ക്ലസ്റ്റർ കൺവീനർ പി.കെ സാജിദ് മാസ്റ്റർ ക്ലാസ്സിന് നേതൃത്വം നൽകി. പ്രിൻസിപ്പൾ ഡോ:ബിജുമോൻ പി.എസ്,പ്രോഗ്രാം ഓഫീസർ ഡോ:സാലിം കെ,ഷിജോ ജോർജ്,അമൽദേവ്,NSS ലീഡർമാരായ ഫായിസ് പി,അർബിന ഫാത്തിമ തുടങ്ങിയവർ സംസാരിച്ചു.

        Read More

          അക്ഷരോന്നതി പദ്ധതി: ജില്ലാ സാക്ഷരതാ മിഷൻ 2000 പുസ്തകങ്ങൾ കൈമാറി

          കൽപറ്റ:പട്ടികജാതി പട്ടികവർഗ ഉന്നതികളിൽ വായനശാലകൾ ആരംഭിക്കുകയെന്ന ലക്ഷ്യത്തോടുകൂടി ആരംഭിച്ച അക്ഷരോന്നതി പദ്ധതിയുടെ ഭാഗമായി സാക്ഷരതാ മിഷൻ തുല്യതാ പഠിതാക്കൾ വഴി ശേഖരിച്ച 2000 ലൈബ്രറി പുസ്തകങ്ങൾ കൈമാറി. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ പ്രശാന്ത് കുമാറിൽ നിന്ന് ജില്ലാ കലക്ടർ ഡി. ആർ മേഘശ്രീ പുസ്തകങ്ങൾ ഏറ്റുവാങ്ങി. പത്താംതരം, ഹയർ സെക്കൻഡറി തുല്യതാ പഠിതാക്കളാണ് വീടുകളിൽ വായിച്ച് ഉപേക്ഷിച്ച ലൈബ്രറി പുസ്തകങ്ങൾ ശേഖരിച്ച് ജില്ലാ സാക്ഷരതാ മിഷനിൽ എത്തിച്ചത്.   കൽപറ്റ എസ്.കെ.എം.ജെ…

          Read More

          സഹോദയ ഫുട്ബോൾ മത്സരത്തിൽ മാനന്തവാടി ഹിൽ ബ്ലൂസ് സ്കൂൾ ജേതാക്കൾ

          ബത്തേരി നിര്‍മല മാതാ പബ്ലിക് സ്കൂളിൽ വെച്ച് ഡിസംബർ 6,7 തീയതികളിൽ നടന്ന ജില്ലയിലെ മുഴുവൻ സിബിഎസ്ഇ സ്കൂളുകളും പങ്കെടുത്ത ജില്ല സഹോദയ ഫുട്ബോൾ ഗെയിംസ് മത്സരത്തിൽ മാനന്തവാടി ഹിൽ ബ്ലൂസ് സ്കൂൾ ജേതാക്കളായി. ഇന്ന് നടന്ന ഫൈനൽ മത്സരത്തിൽ കൽപ്പറ്റ ഡീ പോൾ സ്കൂളിനെയാണ് തോൽപ്പിച്ചത്. മുഴുവൻ സമയത്തും സമനില (1-1) ആയതിനാൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ആണ് വിജയികളെ നിശ്ചയിച്ചത്. ടൂർണമെന്റിലെ മികച്ച കളിക്കാരനായി നയൻ സന്തോഷിനെയും (പെനാൽറ്റി അടക്കം രണ്ടു ഗോൾ), മികച്ച ഗോൾകീപ്പർ…

          Read More

            എസ് ഡി പി ഐ വയനാട് ജില്ലാ പ്രതിനിധി സഭ ജൂലൈ 29-ന്

            മാനന്തവാടി: സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ വയനാട് ജില്ലാ പ്രതിനിധി സഭ 2026 ജൂലൈ 29 ബുധനാഴ്ച മാനന്തവാടി നിലാറ ഹിൽസ് റിസോർട്ടിൽ നടക്കും. രാവിലെ 11:30 ന് ജില്ലാ പ്രസിഡന്റ് എ. യൂസുഫ് പതാക ഉയർത്തുന്നതോടെ പരിപാടികൾക്ക് തുടക്കമാകും. തുടർന്ന് നടക്കുന്ന പ്രതിനിധി സഭ സംസ്ഥാന സെക്രട്ടറി കൃഷ്ണൻ എരഞ്ഞിക്കൽ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി അൻസാരി ഏനാത്ത്, സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങളായ നാസർ ടി., മുസ്തഫ പാമങ്ങാടൻ എന്നിവർ വിവിധ സെഷനുകളിൽ…

            Read More

            സഹചാരി സെൻ്റർ ഉദ്ഘാടനം ചെയ്തു

            പുളിഞ്ഞാൽ :പുളിഞ്ഞാൽ എസ് കെ എസ് എസ് എഫ് ശാഖാ കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന സഹചാരി സെൻറർ ഓഫിസ് ഉദ്ഘാടനം സയ്യിദ് അഹ്മദ് സഈദ് ജിഫ്രി തങ്ങൾ ചേളാരി ഉദ്ഘാടനം ചെയ്തു. ആതുരസേവന രംഗത്ത് സ്തുത്യർഹമായ സേവനമാണ് ശാഖാ എസ് കെ എസ് എസ് എഫ് കമ്മിറ്റി ചെയ്യുന്നത്, മഹല്ലു കമ്മിറ്റിയുമായി ചേർന്ന് പ്രവർത്തിക്കുന്ന ശാഖാ കമ്മിറ്റിക്ക് നാട്ടിൽ വളരെയധികം സ്വീകാര്യതയാണ് ലഭിക്കുന്നത്. ഉദ്ഘാടന പരിപാടിയിൽ മേഖല പ്രസിഡൻ്റ് സിദ്ധീഖ് അസ്ഹരി അദ്ധ്യക്ഷനായി, മഹല്ല് ഖത്തീബ് സലാം…

            Read More

            വയനാട് മെഡിക്കല്‍ കോളജ് സായാഹ്ന ഒ.പി നിര്‍ത്തലാക്കിയിട്ട് ഒരു മാസം

            മാനന്തവാടി: വയനാട് മെഡിക്കല്‍ കോളജില്‍ സായാഹ്ന ഒ.പി നിർത്തലാക്കിയിട്ട് ഒരു മാസം. സായാഹ്ന ഒ.പി നിർത്തലാക്കിയതോടെ നൂറ് കണക്കിന് ആദിവാസികളും സാധാരണക്കാരായ രോഗികളും ദുരിതത്തിലായിരിക്കയാണ്.അത്യാഹിത വാർഡിന് മുമ്ബില്‍ താല്‍ക്കാലിക ഒ.പി ആരംഭിച്ചെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ അതും നിർത്തലാക്കി. ഉച്ച കഴിഞ്ഞെത്തുന്ന രോഗികള്‍ മണിക്കൂറുകളോളം അത്യാഹിത വാർഡിന് മുമ്ബില്‍ കാത്തിരുന്ന് ഡോക്ടറെ കാണാനാകാതെ തിരിച്ചു പോകേണ്ടി വരുന്നു. പരാതിയുമായി സൂപ്രണ്ട് ഓഫിസിനെ സമീപിച്ചാല്‍ പ്രിൻസിപ്പലാണ് കാര്യങ്ങള്‍ ചെയ്യേണ്ടത് എന്ന് പറഞ്ഞ് കൈയൊഴിയുകയാണ്.

            Read More