വെറ്ററിനറി സർവകലാശാലയിൽ എസ്‌എഫ്‌ഐ സമര വിജയം; ഇന്റേൺഷിപ്പ്, പിജി അലവൻസ് വിതരണത്തിന് 3 കോടി രൂപ അനുവദിച്ചു
പൂക്കോട്: വെറ്ററിനറി സർവകലാശാലയിൽ എട്ട് മാസമായി മുടങ്ങിയ വിദ്യാർഥികളുടെ ഇന്റേൺഷിപ്പ്, പിജി അലവൻസ് എന്നിവ ഉടൻ കൈമാറണമെന്ന് ആവശ്യപ്പെട്ട് പൂക്കോട് വെറ്ററിനറി സർവകലാശാല ആസ്ഥാനത്തേക്ക് എസ്‌എഫ്‌ഐ നടത്തിയ മാർച്ചിനെ തുടർന്ന് ധനവകുപ്പ് മൂന്നു കോടി രൂപ അനുവദിച്ചു. സർവകലാശാലയിലെ ഹോസ്റ്റലുകളിൽ മാസം 2000 രൂപ ഫീസ് വർധിപ്പിക്കാനുള്ള ബോർഡ് ഓഫ് മാനേജ്‌മെന്റ് തീരുമാനത്തിന് എതിരെയും പ്രതിഷേധം ഉയർന്നു. എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് ഉദ്‌ഘാടനം ചെയ്‌തു. ഗവർണറെ ഉപയോഗിച്ച് സർവകലാശാലയുടെ ബോർഡ് ഓഫ് മാനേജ്‌മെന്റിൽ സംഘപരിവാർ…
