അവധി കുട്ടികൾക്ക് ആഘോഷിക്കാനുള്ളത്, അവധിക്കാലത്ത് ക്ലാസ് നടത്താൻ ആരെയും അനുവദിക്കില്ല; ക്ലാസ് നടത്തിയാൽ കർശന നടപടിയെന്നും മന്ത്രി

    തിരുവനന്തപുരം: അവധിക്കാലത്ത് ക്ലാസുകൾ നടത്തുന്നതിനെതിരെ കർശന നിലപാട് വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അവധിക്കാലത്ത് ആരെയും ക്ലാസുകൾ നടത്താൻ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. അവധിക്കാല ക്ലാസുകൾ സംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചതായും ഇത്തരം ക്ലാസുകൾ ഇനി അനുവദിക്കില്ലെന്നും മന്ത്രി അറിയിച്ചു. അവധിക്കാലം കുട്ടികൾ ആഘോഷിക്കാനുള്ളതാണെന്നും മാനസിക സമ്മർദ്ദങ്ങൾ ഇല്ലാതെ ആസ്വദിക്കാനുമുള്ള സമയമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ ഷെഡ്യൂൾ പ്രകാശന ചടങ്ങിലായിരുന്നു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.   കലോത്സവം തൃശൂരിൽ അറുപത്തി നാലാമത്…

    Read More

    വന്യ ജീവി ആക്രമണങ്ങൾ; ജനജാഗ്രത സമിതി യോഗം ചേർന്നു

    പനമരം: വന്യ ജീവി ആക്രമണങ്ങൾ ദിനംപ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പ്രദേശവാസികളെ കൂടി ഉൾപെടുത്തി കൊണ്ട് പഞ്ചായത്ത് തലത്തിൽ ജനജാഗ്രതാ സമിതികൾ രൂപീകരിക്കുന്നതിൻ്റെ ഭാഗമായി പനമരം ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തോമസ് പാറക്കാലായിൽ അദ്ധ്യക്ഷനായി. യോഗത്തിൽ വെള്ളമുണ്ട സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.കെ. സുരേന്ദ്രൻ സ്വാഗതം ആശംസിച്ചു. മാനന്തവാടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ റോസ്മേരി ജോസ്. ജനജാഗ്രത സമിതിയുടെ പ്രവർത്തനത്തിന്റെ ആവശ്യകതയെക്കുറിച്ചും പി.ആർ. ടി. (പ്രൈമറി റെസ്പോൺസ് ടീം) രൂപീകരണത്തെ കുറിച്ചും…

    Read More

      ടാലൻ്റ് നർച്ചർ പദ്ധതി ഉദ്ഘാടനവും പഞ്ചായത്ത് മെമ്പർമാരെ ആദരിക്കലും നടത്തി.

      ചീരാൽ : ജി എം എച്ച് എസ് എസ് ചീരാലിൽ ടാലൻ്റ് നർച്ചർ പദ്ധതിയുടെ ഉദ്ഘാടനവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെ ആദരിക്കലും നടത്തി. ജില്ലാപഞ്ചായത്ത് ഡിവിഷൻ മെമ്പർ ഷീജ സതീഷ് ഉദ്ഘാടനം നിർവഹിച്ചു. പി ടി എ പ്രസിഡണ്ട് എം എ സുരേഷ് അധ്യക്ഷനായി. ജനപ്രതിനിധികളായ പ്രസന്ന ശശീന്ദ്രൻ , വി ടി ബേബി , കെ വി ശശി , ഫെബിൻ എം എസ് , പ്രശാന്ത് ടി യു , ബിന്ദു മണികണ്ഠൻ ,…

      Read More

        എം.എസ്എം.ഇ എക്സ്പോർട്ട് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു

        എം.എസ്എം.ഇ എക്സ്പോർട്ട് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. വ്യവസ്ഥയിൽ ഒരു പ്രധാന പങ്ക് വഹിക്കുന്ന എം.എസ്.എം.ഇ മേഖലയുടെ വളർച്ചയ്ക്കും പ്രതിരോധശേഷി വർദ്ധിപ്പി ക്കുന്നതിനും മത്സര ശേഷി വളർത്തുന്നതിനും എം.എസ്.എം.ഇകൾക്കുള്ള പിന്തുണ കൂടുതൽ വർദ്ധിപ്പിക്കുന്നതിനുമായി കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്താഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന പദ്ധതിയായ RAISING AND ACCELERATING MSME PERFORMANCE (RAMP) പദ്ധതിയുടെ ഭാഗമായി വൈത്തിരി താലൂക്ക് വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തിൽ താലൂക്ക് തല msme എക്സ്പോർട്ട് വർക്ക്ഷോപ്പ് കൽപ്പറ്റ ഹോട്ടൽ മസാറിൻ വെച്ചു സംഘടിപ്പിച്ചു. കൽപ്പറ്റ മുനിസിപ്പാലിറ്റി ചെയർമാൻ ശ്രീ….

        Read More

          സോണിയ ഗാന്ധി നാളെ വയനാട്ടിൽ

          കൽപറ്റ: കോണ്‍ഗ്രസ് പാർലമെൻ്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി നാളെ വയനാട് സന്ദര്‍ശിക്കും. രാഹുല്‍ ഗാന്ധിക്കൊപ്പം ആയിരിക്കും സോണിയാഗാന്ധി വയനാട്ടിലേക്ക് വരുന്നത് എന്നാണ് സൂചന. ഒരു ദിവസത്തെ സന്ദര്‍ശനം മാത്രമാണെന്നാണ് വിവരം. മകളും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി വയനാട്ടില്‍ തുടരുന്നതിനിടെയാണ് ഇരുവരും ജില്ലയിലേക്ക് എത്തുന്നത്. സോണിയ ഗാന്ധിയുടേത് സ്വകാര്യ സന്ദര്‍ശനത്തിന്റെ ഭാഗമാണ്.

          Read More

          വാഹനം മോഷ്ടിച്ചതായി പരാതി

          വാഹനം മോഷ്ടിച്ചതായി പരാതി മുകളിലെ ഫോട്ടോയിൽ കാണുന്ന KL 76 C 3098 നീല നിറത്തിലുള്ള 15 V3 എന്ന വാഹനം 09.03.25 ഞായറാഴ്ച്ച വൈകിട്ട് മുതൽ വീട്ടു മുറ്റത്തു വച്ച് കാണ്മാനില്ല. മേൽകാര്യത്തിന് എഫ് ഐ ആർ രെജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്. ഈ വാഹനത്തേക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷനിൽ അറിയിക്കുക. ഫോൺ: പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷൻ: 04936273401 ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ: 9497980819

          Read More

            2 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് യാതൊരു കാരണവശാലും കഫ് സിറപ്പ് നൽകാൻ പാടില്ല; നിർണായക തീരുമാനമെടുക്കാനൊരുങ്ങി കേന്ദ്ര ആരോഗ്യ മന്ത്രാലയം

            ഡൽഹി: നിർണായക തീരുമാനത്തിലേക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രണ്ട് വയസിൽ താഴെയുള്ള കുട്ടികൾക്ക് കുട്ടികൾക്ക് ചുമയ്ക്കും ജലദോഷത്തിനും നൽകി വരുന്ന കഫ് സിറപ്പ് നിരോധിച്ചേക്കും. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയും കർശന നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. ഒരു കാരണവശാലും 2 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് യാതൊരു ചുമയ്ക്കുള്ള മരുന്നുകൾ നൽകാൻ പാടില്ലെന്നാണ് കേന്ദ്ര സർക്കാർ നിർദ്ദേശം. അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്കും കഫ് സിറപ്പുകൾ നൽകുന്നത് അത്ര…

            Read More

            തലപ്പുഴ 43 ൽ ജനവാസ മേഖലയിൽ കടുവയെ

            തലപ്പുഴ 43 ൽ ജനവാസ മേഖലയിൽ കടുവയെ കണ്ടു. കൊല്ലിയിൽ സന്തോഷ് എന്ന വ്യക്തിയുടെ വീടിനു സമീപത്താണ് രാത്രി കടുവ എത്തിയത് ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിയപ്പോൾ വീട്ടുകാർ കടുവയെ കാണുകയായിരുന്നു തൊട്ടടുത്ത വെച്ച ക്യാമറ ട്രാപ്പിലും കടുവയുടെ ദൃശ്യം പതിഞ്ഞു. സ്ഥലത്ത് രാത്രി മുതൽ വനംവകുപ്പ് ക്യാമ്പ് ചെയ്ത് വരുന്നുണ്ട് .വനംവകുപ്പിന്റെ ഡാറ്റയിൽ പെടാത്ത കടുവയാണ് പ്രദേശത്തുള്ളതെന്ന് വനം ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു ദൃശ്യങ്ങളിൽ കടുവ പൂർണ ആരോഗ്യവാൻ ആണെന്ന് വനം വകുപ്പ്

            Read More

            വായനാ മത്സരം നടത്തി

            മാനന്തവാടി: താലൂക്ക് ലൈബ്രറി കൗൺസിൽ നടത്തിയ വനിത, യു.പി വിഭാഗം വായനാ മത്സരം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉൽഘാടനം ചെയ്തു. കെ ഷബിത അധ്യക്ഷത വഹിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം എം.സദാനന്ദൻ, ആർ.അജയകുമാർ, പി.സുരേഷ് ബാബു, എ.വി മാത്യു, ഷാജൻ ജോസ് എന്നിവർ പ്രസംഗിച്ചു.

            Read More

              പുലി ചത്ത സംഭവത്തില്‍ കേന്ദ്ര വൈല്‍ഡ്‌ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോ അന്വേഷണം തുടങ്ങി.

              കല്‍പ്പറ്റ: വയനാട് പനമരം ഓടക്കൊല്ലിയില്‍ വലയിലാക്കിയ പുലി ചത്ത സംഭവത്തില്‍ കേന്ദ്ര വൈല്‍ഡ്‌ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോ (WCCB) അന്വേഷണം തുടങ്ങി.ബ്യൂറോ ഓഫീസർ തേൻമൊഴിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പനമരം, കമ്ബളക്കാട്, കരിമ്ബുമ്മല്‍ മേഖലകളില്‍ തെളിവെടുപ്പ് നടത്തിയത്. പുലിയെ പിടികൂടുമ്ബോള്‍ സ്ഥലത്തുണ്ടായിരുന്ന പനമരം പഞ്ചായത്ത് പ്രസിഡന്റ്, ആടുകളെ നഷ്ടപ്പെട്ട വാസുദേവൻ എന്നിവരില്‍ നിന്നും സംഘം മൊഴി രേഖപ്പെടുത്തി.   അവശനിലയിലായ പുലിയെ വലയിലാക്കി ബത്തേരിയിലെ പച്ചാടി അനിമല്‍ ഹോസ്പിസിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. പുലിയെ പിടികൂടുന്നതിലോ കൈകാര്യം ചെയ്യുന്നതിലോ…

              Read More