പാലിന് അടിസ്ഥാന വില 70 രൂപയായി ഉയർത്തണം ; മലബാർ ഡയറി ഫാർമേഴ്‌സ് അസോസിയേഷൻ

കൽപ്പറ്റ : പാലിന് അടിസ്ഥാന വില 70 രൂപ ആക്കണമെന്ന് മലബാർ ഡയറി ഫാർമേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഉല്പാദനത്തിന് അനുസരിച്ച് പാലിന് വില ലഭിക്കാത്തത് ക്ഷീര കർഷകരെ ദുരിതത്തിലാക്കുന്നു. പാലിന് അടിസ്ഥാന വിലയായി 70 രൂപ പ്രാബല്യത്തിൽ വരുത്തുക, മിൽക്ക് ചാർട്ട് പുതുക്കുക, മൃഗാശുപത്രികളിലെ ലാബ് സൗകര്യം മെച്ചപ്പെടുത്തുക, മുഴുവൻ പശുക്കൾക്കും ഇൻഷുറൻസ് ഉറപ്പാക്കുക. മൃഗാശുപത്രികളിൽ ആവശ്യമായ മരുന്നുകൾ ലഭ്യമാക്കുക, അത്യുത്പാദന ശേഷിയുള്ള പശുക്കളെ സൃഷ്ടിക്കാൻ കഴിവുള്ള ബീജം സപ്ലൈ ചെയ്യുക, ക്ഷീരകർഷകർക്ക് നൽകുന്ന…

Read More

വയനാടിനെ ഭയന്ന് സഞ്ചാരികള്‍; കുടുംബത്തിനൊപ്പം വയനാട്ടില്‍ പോയി താമസിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ഉരുള്‍പൊട്ടലിന്‍റെ പശ്ചാത്തലത്തില്‍ വയനാട് വിനോദസഞ്ചാര മേഖലയ്ക്കുണ്ടായ തളർച്ച പരിഹരിക്കാനായി സംസ്ഥാന സർക്കാർ. സമൂഹമാധ്യമങ്ങളിലൂടെ വലിയ രീതിയിലുള്ള പ്രചരണമാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഇതിന്‍റെ ഭാഗമായി വയനാട്ടില്‍ ബ്ലോഗർമാരുടെ മീറ്റ് നടത്തും. നിലവിലെ സാഹചര്യത്തില്‍ വയനാടിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ അകറ്റുന്നതിനായാണ് സർക്കാരിന്‍റെ ശ്രമം. വയനാട്ടിലെ ചൂരല്‍മല, പുഞ്ചിരിമട്ടം, മുണ്ടക്കൈ എന്നീ ഗ്രാമങ്ങളില്‍ മാത്രമാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്.   എന്നാല്‍ ദുരന്തത്തെ പൊതുവായി വയനാട് ദുരന്തം എന്നു പരാമർശിക്കുന്നത് തെറ്റിദ്ധാരണ പരത്താൻ ഇടയാക്കിയെന്ന് ടൂറിസം മന്ത്രി പി. എ. മുഹമ്മദ് റിയാസ്…

Read More

ദുരന്ത മേഖലയിലെ മുഴുവന്‍ തൊഴിലാളികളെയും സംരക്ഷിക്കും: മന്ത്രി വി. ശിവന്‍കുട്ടി

മേപ്പാടി : മുണ്ടക്കൈ-ചൂരന്‍മല ദുരന്ത മേഖലയിലെ മുഴുവന്‍ തൊഴിലാളികളെയും സംരക്ഷിക്കുമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. മേപ്പാടി സെന്റ് ജോസഫ് ഓഡിറ്റോറിയത്തില്‍ മുണ്ടക്കൈ-ചൂരല്‍മല മേഖലയിലെ ദുരിന്തബാധിതരായ തൊഴിലാളികള്‍ക്കുള്ള ചികിത്സാ ആനുകൂല്യവും ധനസഹായവും വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ദുരന്ത മേഖലയിലുള്ളവരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധയാണ് പുലര്‍ത്തുന്നത്. സര്‍ക്കാരും തൊഴില്‍ വകുപ്പും ചൂരല്‍മല-മുണ്ടക്കൈ വില്ലേജുകളിലെ തൊഴിലാളികള്‍ക്കൊപ്പമാണെന്നും മന്ത്രി പറഞ്ഞു. ദുരിതത്തിന്റെ വ്യാപ്തി അധികമായും നേരിടേണ്ടി വരുന്നത് തൊഴിലാളികളാണ്. സംസ്ഥാന സര്‍ക്കാര്‍ തൊഴില്‍ സുരക്ഷയും ക്ഷേമനിധി…

Read More

സ്ഥാനാര്‍ഥികളുടെ ചെലവു രജിസ്റ്ററുകളുടെ സൂക്ഷ്മ പരിശോധന നവംബര്‍ 3, 7, 11 തീയ്യതികളില്‍

കൽപറ്റ: ലോക്‌സഭ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥികളുടെ ചെലവുകള്‍ സംബന്ധിച്ച രജിസ്റ്ററുകളുടെ സൂക്ഷ്മ പരിശോധന നവംബര്‍ 3, 7, 11 തീയ്യതികളില്‍ കളക്‌ട്രേറ്റ് റൗണ്ട് കോണ്‍ഫറന്‍സ് ഹാളില്‍ ചെലവ് നിരീക്ഷകന്റെ നേതൃത്വത്തില്‍ നടക്കും. അംഗീകൃത ഏജന്റ് നിശ്ചിത മാതൃകയിലുള്ള രജിസ്റ്റര്‍ പൂര്‍ണ്ണമായും പൂരിപ്പിച്ച് അനുബന്ധ രേഖകളും വൗച്ചറുകളും ബില്ലുകളും സഹിതം പരിശോധനയ്ക്ക് ഹാജരാക്കണം. ഇത് സംബന്ധിച്ച് നവംബര്‍ 1 ന് ഉച്ചയ്ക്ക് 2 ന് നടക്കുന്ന പരിശീലന ക്ലാസ്സുകളില്‍ പങ്കെടുക്കണം

Read More

    ന്യൂ മാത്ത്സ് പരീക്ഷയിൽ സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ആരവ് മോഹൻ.

    പുൽപ്പള്ളി :സംസ്ഥാനതല ന്യൂ മാത്ത്സ് (നർടുറിങ് മാത്ത മാറ്റിക്കൽ ടാലന്റ് ഇൻ സ്കൂൾ ) ഗണിതാഭിരുചി പരീക്ഷയിൽ വയനാട് ജില്ലയിൽ നിന്നും സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി ആരവ് മോഹൻ. എം എം ജി എച്ച് എസ് കാപ്പി സെറ്റ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് ആരവ് മോഹൻ. എം എം ജി എച്ച് എസ് കാപ്പി സെറ്റ് സ്കൂളിലെ അധ്യാപകനായ കെ.കെ മോഹനന്റെയും ഇരുളം ഗവൺമെന്റ് സ്കൂൾ അധ്യാപികയായ രജിത പി . ആറി ന്റെയും…

    Read More

      സരുണ്‍ മാണിയെ ബിഎംഇഎസ്ഐ സീനിയര്‍ മെമ്പര്‍ ആയി തെരഞ്ഞെടുത്തു.

      കല്‍പ്പറ്റ: ഏഷ്യയിലെ ഏറ്റവും വലിയ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് സൊസൈറ്റി ആയ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് സൊസൈറ്റി ഓഫ് ഇന്ത്യയുടെ സീനിയര്‍ മെമ്പറായി സരുണ്‍ മാണിയെ തിരഞ്ഞെടുത്തു. 2011 മുതല്‍ ബിഎംഎസ്ഐയുടെ ലൈഫ് മെമ്പറായ അദ്ദേഹം നിലവില്‍ സൊസൈറ്റിയുടെ ദേശീയ ഉപാധ്യക്ഷനാണ്. 2018 മുതല്‍ കേന്ദ്ര എക്സിക്യൂട്ടീവ് അംഗമായി പ്രവര്‍ത്തിക്കുന്ന അദ്ദേഹം മുന്‍പ് ദേശീയ ജോയിന്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നിന്നും സീനിയര്‍ മെമ്പറാകുന്ന ആദ്യത്തെ വ്യക്തിയാണ്. ബയോമെഡിക്കല്‍ എന്‍ജിനീയര്‍മാരുടെ രാജ്യത്തെ ഏറ്റവും വലിയ ട്രേഡ് യൂണിയന്‍ ആയ ബയോമെഡിക്കല്‍…

      Read More

        എസ്.പി.സി: സെറിമോണിയൽ പരേഡിൽ വയനാട് ജില്ലാ ടീമിന് മൂന്നാം സ്ഥാനം

        തിരുവനന്തപുരത്ത് നടന്ന സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് സംസ്ഥാന സഹവാസ ക്യാമ്പ് ‘ഐക്യ-2026’ യുടെ ഭാഗമായി നടന്ന സെറിമോണിയൽ പരേഡിൽ വയനാട് ജില്ലാ ടീമിന് മൂന്നാം സ്ഥാനം. സംസ്ഥാനത്തെ 20 പോലീസ് ജില്ലകളിൽ നിന്നും തെരഞ്ഞെടുത്ത 940 കേഡറ്റുകൾ 30 പ്ളറ്റൂണുകളിലായ് പങ്കെടുത്ത പരേഡിലാണ് നേട്ടം. സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പരേഡിൽ അഭിവാദ്യം ഏറ്റുവാങ്ങി സംസാരിച്ചു. സംസ്ഥാന പോലീസ് മേധാവി രവാഡ ആസാദ് ചന്ദ്രശേഖർ ഐ.പി.എസ്, എ.ഡി.ജി.പി മാരായ പി. വിജയൻ ഐ.പി.എസ്, ശ്രീജിത്…

        Read More

        ഐ സി എഫ് ഓക്സിജൻ പ്ലാന്റ് വയനാട് മെഡിക്കൽ കോളജിന് സമർപ്പിച്ചു

        കൽപ്പറ്റ: കേരള മുസ്‌ലിം ജമാഅത്ത് പ്രവാസി ഘടകമായ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) കേരളത്തിന് നൽകുന്ന ഓക്സിജൻ പ്ലാന്റുകളിൽ രണ്ടാമത്തേത് വയനാട് മെഡിക്കൽ കോളേജിനു സമർപ്പിച്ചു. മാനന്തവാടി മെഡിക്കൽ കോളേജ് കാമ്പസിൽ നടന്ന ചടങ്ങിൽ റവന്യൂ മന്ത്രി കെ രാജൻ പ്ലാന്റിന്റെ ഉദ്ഘാടനം നിർവഹിച്ചു കേരളത്തിലെ ആതുരസേവനമേഖലയിൽ സന്നദ്ധ സംഘടനകൾ വലിയ ഉത്തരവാദിത്വങ്ങളാണ് നിർവഹിക്കുന്നതെന്നും ഈ രംഗത്ത് കേരളമുസ്‌ലിം ജമാഅത്തും പ്രവാസിഘടകമായ ഐ.സി.എഫും ഏറ്റെടുത്ത് നടപ്പിലാക്കുന്ന പദ്ധതികൾ മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു. ഹജ്ജ്കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി…

        Read More

          സ്റ്റാർട്ട്‌ അപ്പ് മിഷൻ ഇന്ത്യയുടെ ‘തേജസ്’ ശിൽപശാല നടത്തി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്

          മേപ്പാടി: പദ്മശ്രീ ഡോ. ആസാദ് മൂപ്പന്റെ ദീർഘ വീക്ഷണത്തോടെ വയനാടിനെ ആരോഗ്യ നവീകരണത്തിന്റെയും സംരംഭകത്വത്തിന്റെയും ഗവേഷണത്തിന്റെയും കേന്ദ്രമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ക്യാമ്പസ്സിൽ ആരംഭിച്ച *ഡോ. മൂപ്പൻസ് ഐനെസ്റ്റ്* ന്റെ ആഭിമുഖ്യത്തിൽ, കേന്ദ്ര സർക്കാരിന്റെ സ്റ്റാർട്ടപ്പ് ഇന്ത്യയും കേരളാ സ്റ്റാർട്ടപ്പ് മിഷനുമായി സഹകരിച്ച് നടത്തിയ ‘തേജസ്’ ഏകദിന ശിൽപ്പശാല ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എലിസബത്ത് ജോസഫ് ഉദ്ഘാടനം നിർവ്വഹിച്ചു. രാജ്യത്ത് ഒരു സ്വാശ്രയ മെഡിക്കൽ കോളേജിനുള്ളിൽ പ്രവർത്തിക്കുന്ന ഏക…

          Read More

          കാരാപ്പുഴ, ബാണാസുര ഡാമുകളിലേക്കുള്ള നീരൊഴുക്കും വർധിച്ചു

          അമ്പലവയൽ : ജില്ലയിൽ വീണ്ടും ശക്തമായ മഴ. കഴിഞ്ഞ ദിവസം രാത്രി മുതലാണ് ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും ശക്തമായ മഴ ആരംഭിച്ചത്. ഇന്നലെ പകലും മഴ തുടർന്നു. കുറച്ച് ദിവസങ്ങളായി മാറി നിന്ന മഴയാണ് വീണ്ടും പെയ്യാൻ തുടങ്ങിയത്. ജില്ലയിലെ പുഴകൾ, തോടുകൾ, ജലാശയങ്ങളിലെല്ലാം ജലനിരപ്പ് ഉയർന്നിട്ടുണ്ട്. റിസർവോയർ പ്രദേശങ്ങളിൽ മഴ ശക്തമായതോടെ കാരാപ്പുഴ, ബാണാസുര ഡാമുകളിലേക്കുള്ള നീരൊഴുക്കും വർധിച്ചു. ചിലയിടങ്ങളിൽ ജലാശയങ്ങളോട് ചേർന്നുള്ള പ്രദേശങ്ങളിൽ വെള്ളം കയറുകയും ചെയ്തു. ജില്ലയിൽ ഇത്തവണ വേനൽമഴയോട് ചേർന്ന് തന്നെയെത്തിയ…

          Read More