അവയവദാന സമ്മതപത്രം കൈമാറ്റവും, ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കുകയും ചെയ്തു.

കല്ലോടി: കർമ്മ സ്വാശ്രയ സംഘത്തിൻറെ ആഭിമുഖ്യത്തിൽ അവയവദാന സമ്മതപത്രം കൈമാറുകയും ‘ എസ്എസ്എൽസി പ്ലസ് ടു തലങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കുകയും ചെയ്തു ജില്ലാ പഞ്ചായത്ത് അംഗം കെ വിജയൻ ഉദ്ഘാടനം ചെയ്തു ജ്യോതിർഗമയ കോ ഒഡിനേറ്റർ കെ എം ഷിനോജ് സമ്മതപത്രം ഏറ്റുവാങ്ങി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി വിജോൾ,ഗ്രാമപഞ്ചായത്ത് അംഗം ജോർജ് പടക്കൂട്ടിൽ,കെ എം അഗസ്റ്റിൻ ,പ്രീത മോഹൻ ,റോജി ജോസ്. ഗീതാ…

Read More

    വികസന സെമിനാർ സംഘടിപ്പിച്ചു

    വെള്ളമുണ്ട: വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ഹംസ ഉൽഘാടനം ചെയ്തു.സിറ്റി ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഖമർ ലൈല അദ്ധ്യക്ഷം വഹിച്ചു.വൈസ് പ്രസിഡന്റ് ലതിക.എം.സ്വാഗതം പറഞ്ഞു.ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേർസൺ സെൽമ മോയി,ജില്ലാ പഞ്ചായത്ത് മെമ്പർ മുഫീദ തസ്‌നി,പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.സലാം,വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേർസൺ ആതിക്ക ബായി,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേർസൺ…

    Read More

      കുടുംബസഹായ നിധി വിതരണം ചെയ്തു

      കണിയാമ്പറ്റ: സര്‍വീസിലിരിക്കെ മരണമടഞ്ഞ സിവില്‍ പോലീസ് ഓഫീസര്‍ വി.കെ. അരവിന്ദാക്ഷന്റെ കുടുംബത്തെ സഹായിക്കുന്നതിനായി കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍, കേരള പോലീസ് അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റികള്‍ സംയുക്തമായി വയനാട് ജില്ലയിലെ പോലീസ് സംഘടനാംഗങ്ങളില്‍ നിന്നും സമാഹരിച്ച കുടുംബ സഹായ നിധിയുടെ വിതരണം ജില്ലാ പോലീസ് മേധാവി അരുണ്‍ കെ പവിത്രന്‍ ഐ.പി.എസ് നിര്‍വഹിച്ചു. അഡീഷണല്‍ എസ്.പി. കെ.എസ്. ഷാജി, എസ്.എസ്.ബി ഡി.വൈ.എസ്.പി എം.ഡി സുനില്‍, കെ.പി.ഒ.എ സംസ്ഥാന നിര്‍വാഹക സമിതിയംഗം കെ.എം. ശശിധരന്‍, ജില്ലാ പോലീസ്…

      Read More

        ശ്രദ്ധേയമായി ‘നവദിശ’ സംഗമം

        പനമരം: ജനപ്രതിനിധികളും കലാലയങ്ങളും തമ്മിലുള്ള ക്രിയാത്മകമായ ബന്ധം ഉറപ്പാക്കുന്നതിനും പ്രാദേശിക വികസനത്തിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനുമാണ് ‘നവദിശ’ സംഗമം സംഘടിപ്പിച്ചതെന്ന് ഡബ്ല്യു.എം.ഒ. ജനറൽ സെക്രട്ടറി കെ.കെ. അഹമ്മദ് ഹാജി പറഞ്ഞു. ഡബ്ല്യു.എം.ഒ. ഐ.ജി. ആർട്‌സ് ആൻഡ് സയൻസ് കോളേജിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾക്കായി സംഘടിപ്പിച്ച ‘നവദിശ’ സംഗമവും അനുമോദന സദസ്സും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡബ്ല്യു.എം.ഒ. പ്രസിഡന്റ് പി.പി. അബ്ദുൾ ഖാദർ അധ്യക്ഷത വഹിച്ചു.   ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള ജനപ്രതിനിധികൾ…

        Read More

          യുദ്ധമല്ല, അധിനിവേശമാണ് ഇപ്പോള്‍ നടക്കുന്നത്: കെ.ഇ.എന്‍

          മുട്ടില്‍: യുദ്ധമല്ല, അധിനിവേശമാണ് അമേരിക്കയുടെയും ഇസ്രായേലിന്റെയും നേതൃത്വത്തില്‍ നടക്കുന്നതെന്നും കോര്‍പ്പറേറ്റ് രാഷ്ട്രീയ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ അവര്‍ വിപണികളുടെ വൈവിധ്യങ്ങള്‍ ഇതിലൂടെ തുറക്കുകയാണെന്നും സാംസ്‌കാരിക പ്രവര്‍ത്തകന്‍ കെ.ഇ.എന്‍ കുഞ്ഞഹമ്മദ് അഭിപ്രായപ്പെട്ടു. ജനായത്ത മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവര്‍ ഇതിനെതിരെ രംഗത്തു വരണമെന്നും അമേരിക്കയിലടക്കം അധിനിവേശത്തിനെതിരെ ജാഗ്രയുയര്‍ത്തുന്ന മനുഷ്യരുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുട്ടില്‍ ഡബ്ല്യു.എം.ഒ ആര്‍ട് ആന്റ് സയന്‍സ് കോളേജില്‍ മലയാളവിഭാഗം സംഘടിപ്പിച്ച ശ്രീലത അനുസ്മരണത്തോടനുബന്ധിച്ച് യുദ്ധകാലത്തെ മനസ്സ് എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രിന്‍സിപ്പാള്‍ ഡോ.വിജി പോള്‍ ഉദ്ഘാടനം ചെയ്തു….

          Read More

            ഗൂഡല്ലൂരിൽ വീണ്ടും കാട്ടാനയാക്രമണം; വീട്ടിലേക്ക് മടങ്ങുകയായിരുന്ന 14കാരന് ദാരുണാന്ത്യം; കനത്ത ഭീതിയിൽ ജനങ്ങൾ

            ഗൂഡല്ലൂർ: തമിഴ്‌നാട് ഗൂഡല്ലൂരിൽ കാട്ടാനയുടെ ക്രൂരമായ ആക്രമണത്തിൽ 14 വയസ്സുകാരൻ കൊല്ലപ്പെട്ടു. ഗൂഡല്ലൂർക്കട സ്വദേശി ഷാജഹാന്റെ മകൻ മിസ്ഹബ് ആണ് മരിച്ചത് (Gudalur wild elephant attack Mishab killed). ഇന്ന് (ചൊവ്വാഴ്ച) വൈകിട്ട് എട്ടുമണിയോടെയായിരുന്നു നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്. ഗൂഡല്ലൂർ ടൗണിൽ നിന്നും സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് നടന്നു വരുന്നതിനിടെയാണ് മിസ്ഹബ് അപ്രതീക്ഷിതമായി കാട്ടാനയുടെ മുന്നിൽപ്പെട്ടത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ആന കൗമാരക്കാരനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മിസ്ഹബ് സംഭവസ്ഥലത്തു…

            Read More

            നമ്പ്യാർകുന്നിൽ വീണ്ടും പുലിയുടെ ആക്രമണം; രണ്ട് ആടുകളെ കൊന്നു.

            നമ്പ്യാർകുന്നിൽ വീണ്ടും പുലിയുടെ ആക്രമണം; രണ്ട് ആടുകളെ കൊന്നു.നമ്പ്യാർകുന്ന് പാറക്കുളത്ത് ആണ് ഇന്നലെ രാത്രി പുലി ഇറങ്ങിയത്. അരീക്കാട്ടിൽ വീട്ടിൽ പീതാംബരന്റെ ആടുകളെയാണ് പുലി കൊന്നത്. കഴിഞ്ഞ മൂന്നുമാസത്തോളം കാലമായി ചീരാൽ-നമ്പ്യാർക്കുന്നു പ്രദേശത്ത് പുലി ശല്യം രൂക്ഷമാണ്. പ്രദേശത്തുനിന്ന് നിരവധി വളർത്ത മൃഗങ്ങളെ പുലി കൊന്നിരുന്നു. എന്നാൽ ഇതുവരെയും പിടികൂടാനായില്ല. നിരന്തരമുള്ള പുലി ശല്യം നാട്ടുകാരിൽ വൻപ്രതിഷേധമാണ് ഉയർത്തുന്നത്.

            Read More

              മഹാത്മാ പുരസ്കാരം : സംസ്ഥാന തലത്തിൽ എടവക പഞ്ചായത്തിന് നേട്ടം

              ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവർത്തന മികവിന് മഹാത്മാ പുരസ്കാരത്തിൽ സംസ്ഥാന തലത്തിൽ എടവക ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ക്രിയാത്മകമായ പ്രവർത്തികൾ ഏറ്റെടുത്ത് 11.12 കോടി രൂപ ചെലവഴിച്ചാണ് സംസ്ഥാന തലത്തിൽ പഞ്ചായത്ത് മികച്ച നേട്ടം കൈവരിച്ചത്. 2.47 ലക്ഷം തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ച് 7.92 കോടി കൂലിയിനത്തിലും 2.97 കോടി മെറ്റീരിയൽസ് ഇനത്തിലും തനത് വർഷം ചെലവഴിച്ചു. 2577 കുടുംബങ്ങളാണ് ഈ സാമ്പത്തിക വർഷം തൊഴിലിനിറങ്ങിയത്. ഇതിൽ 1544 കുടുംബം 100 തൊഴിൽ ദിനങ്ങൾ പൂർത്തികരിക്കുകയും,…

              Read More

              ചക്രവാതചുഴി; അഞ്ച് ദിവസം കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം

                തിവനന്തപുരം: കേരള തീരത്തിന് സമീപം ചക്രവാതചുഴി രൂപപ്പെട്ടതായി കാലാവസ്ഥാ വകുപ്പ്. തെക്കു കിഴക്കന്‍ അറബിക്കടലിന് മുകളിലായി ചക്രവാതചുഴിക്ക് പുറമെ തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വടക്കന്‍ തമിഴ്നാട് തെക്കന്‍ ആന്ധ്രാപ്രദേശ് തീരത്തിന് മുകളിലായി ന്യുനമര്‍ദ്ദം സ്ഥിതിചെയ്യുന്നുണ്ട്. തല്‍ഫലമായി അടുത്ത 5 ദിവസം കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം. കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നവംബര്‍ 13 -16 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്,…

              Read More

              ചുരം ബദൽ റോഡുകൾക്കായി എൽ.ഡി.എഫ്‌ യാത്ര തുടങ്ങി

              കൽപ്പറ്റ :ചുരം ബദൽ റോഡുകൾ യാഥാർഥ്യമാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ എൽ.ഡി.എഫ്‌ ജില്ലാകമ്മിറ്റി നേതൃത്വത്തിൽ ബദൽ റോഡുകളിലേക്ക്‌ നടത്തുന്ന യാത്ര തുടങ്ങി .വിവിധ കേന്ദ്രങ്ങളിൽ പൊതുയോഗങ്ങളുമുണ്ടാകും. കുങ്കിച്ചിറ–- വിലങ്ങാട്‌ പാതയ്‌ക്കായി രാവിലെ കുങ്കിച്ചിറയിൽനിന്ന്‌ ആരംഭിച്ച യാത്ര എൽ.ഡി.എഫ്. കൺവീനർ സി.കെ. ശശീന്ദ്രൻ കുഞ്ഞോത്ത്‌ ഉദ്ഘാടനം ചെയ്തു. .വിജയൻ ചെറുകര, പി.വി.സഹദേവൻ, ജസ്റ്റിൻ ബേബി തുടങ്ങിയവർ സംസാരിച്ചു. പകൽ 11ന്‌ പടിഞ്ഞാറത്തറയിൽ പൊതുയോഗം. തുടർന്ന്‌ പടിഞ്ഞാറത്തറ–-പൂഴിത്തോട്‌ പാതയിലൂടെ സഞ്ചരിക്കും. തളിപ്പുഴ–-ചിപ്പിലിത്തോട്‌ പാതയുടെ പ്രാധാന്യവും സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി പകൽ മുന്നിന്‌ തളിപ്പുഴയിൽ…

              Read More