ബത്തേരി ദോട്ടപ്പൻ കുളത്ത് ബൈക്കും കാറും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു

    ബത്തേരി: വാഹനാപകടം ഒരാൾ മരിച്ചു. ദേശീയപാത 766ൽ സുൽത്താൻ ബത്തേരി ദൊട്ടപ്പൻകുളത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ഇന്നലെ രാത്രി പത്തരയോടെയാണ് അപകടം. പാട്ടവയൽ വെള്ളരി സ്വദേശി ആദിത്യൻ (22) മരിച്ചത്. മൃതദേഹം സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

    Read More

      U-13 ചെസ്സ് ആദി ദിയാനും ജൊഹാന അജിയും ചാമ്പ്യന്മാർ

      കൽപറ്റ: കോളേരി കൃഷ്‌ണ വിലാസ് എ.യു. പി. സ്കൂളിൻ്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് സ്റ്റേറ്റ് ചെസ്സ് ടെക്നിക്കൽ കമ്മിറ്റി സംഘടിപ്പിച്ച U 13 സെലക്ഷൻ ചെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഓപ്പൺ വിഭാഗത്തിൽ ആർ.സി.ആദി ദിയാനും പെൺകുട്ടികളുടെ വിഭാഗത്തിൽ ജൊഹാന അജിയും ചാമ്പ്യന്മാരായി. അനുഗ്രഹ് ഇമ്മാനുവൽ ഷാജി, ആയിഷ സന എന്നിവർ യഥാക്രമം രണ്ടാം സ്ഥാനം കരസ്ഥമാക്കി.   നാല് പേരും സംസ്ഥാന U-13 ചെസ് ചാമ്പ്യൻഷിപ്പിലേക്ക് വയനാട് ജില്ലയിൽ നിന്നു യോഗ്യത നേടി. വിനീഷ് പി.എസ്, സന്തോഷ് വി ആർ,…

      Read More

      എയിംസ്‌വേ ഡെവലപ്‌മെന്റ് സൊസൈറ്റി വയനാട് ജില്ലാ ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു

      കൽപ്പറ്റ: എയിംസ്‌വേ ഡെവലപ്മെൻ്റ് സൊസൈറ്റിയുടെ വയനാട് ജില്ലാ ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. കാർഷിക മേഖലയ്ക്ക് ഉണർവുണ്ടാകുന്ന പദ്ധതികളിലേക്ക് മാറണമെന്നും സർക്കാർ പദ്ധതികൾ കൃത്യമായി ഉപയോഗപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടു. തുടർന്ന് നടന്ന വിവിധ സെഷനുകളിൽ പ്രമുഖർ വിഷയാവതരണം നടത്തി. ‘സംരംഭകർക്കുള്ള പദ്ധതികളും സേവനങ്ങളും’ എന്ന വിഷയത്തിൽ അസിസ്റ്റന്റ് ജില്ലാ ഇൻഡസ്ട്രീസ് ഓഫീസർ കെ.കെ. രാജേഷ് വ്യവസായ വകുപ്പ് നൽകുന്ന വിവിധ പദ്ധതികൾ, മാനദണ്ഡങ്ങൾ, അപേക്ഷ സമർപ്പിക്കൽ, പ്രോജക്ട്, സബ്സിഡി,…

      Read More

        വികസന മുരടിപ്പിന് കാരണം മുഖ്യധാരാ രാഷ്ട്രീയപ്പാർട്ടികളുടെ പിടിപ്പുകേട്: ആക്ഷൻ കമ്മിറ്റി.

        കൽപ്പറ്റ: ജില്ലയിലെ വികസന മുരടിപ്പിന് പ്രധാനകാരണം മുഖ്യധാരാ രാഷ്ട്രീയപ്പാർട്ടികളുടെ പിടിപ്പുകേടും നീതിയുക്തമായി തീരുമാനമെടുക്കുന്നതിലെ കഴിവില്ലായ്മയുമാണെന്ന് വയനാട് മെഡിക്കൽ കോളജ് ആക്ഷൻ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. ഗവ.മെഡിക്കൽ കോളജ് വിഷയത്തിൽ ജില്ലയിൽനിന്നുള്ള മന്ത്രി ഉൾപ്പെടെ ജനപ്രതിനിധികൾ കൃത്യതയും സ്ഥിരതയും ഇല്ലാത്ത നിലപാടുകൾ സ്വീകരിച്ച് ഒളിച്ചുകളി നടത്തുകയാണെന്ന് യോഗം ആരോപിച്ചു. മെഡിക്കൽ കോളജ് കൽപ്പറ്റയ്ക്കടുത്ത് മടക്കിമലയിൽ സൗജന്യമായി ലഭ്യമാകുന്ന ഭൂമിയിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി നടത്തിവരുന്ന പ്രക്ഷോഭം ശക്തമാക്കാനും ഇതിന്റെ ഭാഗമായി 29ന് ജില്ലാ ആസ്ഥാനത്ത് മാർച്ചും ധർണയും സംഘടിപ്പിക്കാനും തീരുമാനിച്ചു….

        Read More

        തൊഴിലുറപ്പ് പദ്ധതിയിൽ സംസ്ഥാനത്ത് ഒന്നാമതായി വയനാട്* 206.37 കോടി രൂപ ചെലവിൽ 43.76 ലക്ഷം തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചു

        മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ സംസ്ഥാനത്ത് ഒന്നാമതായി വയനാട് ജില്ല. 2024-25 വർഷം 206.37 കോടി രൂപ ചെലവിൽ 43.76 ലക്ഷം തൊഴിൽ ദിനങ്ങളാണ് ജില്ലയിൽ സൃഷ്ടിച്ചത്. ഇതു വഴി 147.75 കോടി രൂപ കൂലി, 51.47 കോടി രൂപ മെറ്റീരിയൽ എന്നിവ ചിലവഴിച്ച് 61051 കുടുംബങ്ങൾക്ക് തൊഴിൽ നൽകാനും സാധിച്ചു. 26358 കുടുംബങ്ങൾ നൂറു ദിനം പൂർത്തീകരിച്ചിട്ടുണ്ട്. ജില്ലയിൽ 22442 പട്ടിക വർഗ്ഗ കുടുംബങ്ങൾക്ക് തൊഴിൽ നൽകുന്നതിലൂടെ 21.23 ലക്ഷം തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കുകയും…

        Read More

          എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ ബധിര വിദ്യാർത്ഥികളെ അനുമോദിച്ചു.

          സുൽത്താൻബത്തേരി : വയനാട് ജില്ലയിലെ ശ്രവണ പരിമിതിയുള്ള വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളുകളിൽ വയനാട് ജില്ല ഫെഡറേഷൻ ഓഫ് ഡെഫ്ന്റെ നേതൃത്വത്തിൽ വിദ്യാർഥികളെ അനുമോദിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചു വയനാട് മുസ്ലിം ഓർഫനേജിലും പൂമല ബധിര സ്കൂളിലും ആണ് പരിപാടി സംഘടിപ്പിച്ചത് ചടങ്ങിൽ ഫെഡറേഷൻ ജില്ലാ പ്രസിഡണ്ട് നജീം കൽപ്പറ്റ അധ്യക്ഷത വഹിച്ചു സെക്രട്ടറി ആസിഫ് കൽപ്പറ്റ സ്വാഗതം പറഞ്ഞു പരിപാടി ഫെഡറേഷൻ ജില്ലാ ചെയർമാൻ ടി എം ഷമീർ തോമാട്ടുചാൽ ഉദ്ഘാടനം ചെയ്തു ശ്രവണ പരിമിതിയുള്ള വിദ്യാർത്ഥികൾക്ക് കൂടുതൽ…

          Read More

          ഭൂനികുതി വർധന – തീരുമാനം പിൻവലിക്കണം: എടവക മണ്ഡലം കോൺഗ്രസ് കമ്മിറ്റി

          കല്ലോടി : നൂറ് കോടി രൂപ അധിക വിഭവമായി കണ്ടെത്തുന്നതിനായി , 2025-’26 വർഷത്തെ സംസ്ഥാനബഡ്ജറ്റിൽ അമ്പത് ശതമാനം വർധനവോടെ പ്രഖ്യാപിച്ച ഭൂ നികുതി പിൻവലിക്കണമെന്ന് എടവക മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. കാലാവസ്ഥ വ്യതിയാനം കൊണ്ടും വന്യജീവി ആക്രമണങ്ങൾ കൊണ്ടും ദുരിതമനുഭവിക്കുന്ന വയനാട്ടിലെ കർഷകർക്ക് നികുതി ഭാരം താങ്ങാവുന്നതല്ല. കെ.പി.സി.സി ആഹ്വാനം ചെയ്ത വില്ലേജ് ഓഫീസ് ധർണയുടെ ഭാഗമായി എടവക വില്ലേജ് ഓഫീസിലേക്ക് എടവക മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ധർണ സമരം ഡി.സി.സി…

          Read More

          അമ്പലവയൽ ഗ്രാമപഞ്ചായത്ത് പഞ്ചായത്ത്തല ആരോഗ്യ ഗ്രാമസഭ സംഘടിപ്പിച്ചു

          അമ്പലവയൽ ഗ്രാമപഞ്ചായത്തും അമ്പലവയൽ കുടുംബ ആരോഗ്യ കേന്ദ്രവും സംയുക്തമായി 20 വാർഡുകളിലും സംഘടിപ്പിച്ച ആരോഗ്യ ഗ്രാമ സഭയുടെ സമാപന സമ്മേളനം അമ്പലവയൽ സെൻ്റ് മാർട്ടിൻ പള്ളി ഓഡിറ്റോറിയത്തിൽ വെച്ച് ചേർന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. ഷമീർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി കെ ഹഫ്സത്ത് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ: സനൽകുമാർ കെ പി പദ്ധതി വിശദീകരണം നടത്തി. ജെസ്സിജോർജ്, ഷീജ ബാബു, ഗ്ലാഡിസ് സ്ക്കറിയ, എ എസ് വിജയ, വി…

          Read More

            ബസുകളിൽ വിദ്യാര്‍ത്ഥി കണ്‍സെഷന്‍ പ്രായം 27 വയസായി ഉയര്‍ത്തി എംവിഡി

            തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാർത്ഥി ബസ് കൺസെഷൻ പ്രായപരിധി 27 വയസ്സായി ഉയർത്തി മോട്ടോർ വാഹന വകുപ്പ്. നേരത്തെ 24 വയസ്സായിരുന്ന പ്രായപരിധിയാണ് ഇപ്പോൾ 27 ആയി പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. പ്രായപരിധി ഉയർത്തിയതിനൊപ്പം വിദ്യാർത്ഥികളുടെ സഞ്ചാരപരിധി 40 കിലോമീറ്ററായും വർദ്ധിപ്പിച്ചിട്ടുണ്ട്. സ്വകാര്യ ബസുകളിൽ കൺസെഷനെച്ചൊല്ലി വിദ്യാർത്ഥികളും ജീവനക്കാരും തമ്മിൽ തർക്കങ്ങൾ പതിവായ പശ്ചാത്തലത്തിലാണ് ഇടപെടൽ.   ഇനി മുതൽ രാവിലെ 6 മണി മുതൽ വൈകിട്ട് 7 മണി വരെ വിദ്യാർത്ഥികൾക്ക് കൺസെഷൻ നിരക്കിൽ യാത്ര ചെയ്യാം. എന്നാൽ…

            Read More

            ആബേൽ എം.എസ് ഓൾ കേരളാ സ്റ്റേറ്റ് എഞ്ചിനീയറിംഗ് കോളേജ് ചെസ്സ് ചാമ്പ്യനായി

            മീനങ്ങാടി: പാലായിൽ വെച്ച് നടന്ന ഓൾ കേരളാ എഞ്ചിനീയറിംഗ് കോളേജ് സ്റ്റുഡൻ്റസ് ചെസ്സ് ചാമ്പ്യൻഷിപ്പിൽ ഇരിട്ടി ചെമ്പേരി വിമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ ഒന്നാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥി ആബേൽ എം എസ് ചാമ്പ്യനായി. ഈ വിജയത്തോടെ കേരളത്തിന് വേണ്ടി നാഷണൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനും ആബേൽ യോഗ്യത നേടി. കഴിഞ്ഞ മാസം പഞ്ചാബിലെ ഹരിയാനയിൽ വച്ച് നടന്ന ഓൾ ഇന്ത്യ സീനിയർ ചെസ്സ് ചാമ്പ്യൻ ഷിപ്പിൽ കേരളത്തെ ആബേൽ പ്രതിനിധീകരിച്ചിരുന്നു. വയനാട് മീനങ്ങാടി സ്വദേശിയാണ് ആബേൽ.എം.എസ്.

            Read More