സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷം സർക്കാർ ഇടപെടെണം: എസ്ഡിപിഐ.

കൽപ്പറ്റ : ഓണവും നബിദിനവും അടുത്തിരിക്കെ സംസ്ഥാനത്ത് ഭക്ഷ്യ വസ്തുക്കളുടെ വില അതിരൂക്ഷമായ രീതിയിൽ വർദ്ധിച്ച സഹച ര്യ ത്തിൽ സർക്കാർ ഇടപെടെണമെന്ന് എസ് ഡി പി ഐ കൽപ്പറ്റ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് മണ്ഡലത്തിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു യോഗത്തിൽ മണ്ഡലം പ്രസിഡൻ്റ് കരിം മുട്ടിൽ അദ്ധ്യക്ഷത വഹിച്ചു യംങ് ഡമോക്രാറ്റ്സ് ജില്ലാ കൺവീനർ സകരിയ്യ കെ എസ് , മണ്ഡലം സെക്രട്ടറി ജാഫർ എം, അബ്ദു റസാക് കുട്ടമംഗലം, റഫീഖ്…

Read More

പുൽപ്പള്ളിയിൽ ഡി.എൽ.എഡ് ബാച്ച് ഉദ്ഘാടനം ചെയ്തു.

പുൽപ്പള്ളി: സി.കെ. രാഘവൻ മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എഡ്യൂക്കേഷന്റെ ഡി.എൽ.എഡ്. ബാച്ചിന്റെ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. എ.കെ സുനിൽകുമാർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഷൈൻ പി ദേവസ്യ,സി. കെ. ആർ. എം ട്രസ്റ്റ്‌ ചെയർമാൻ കെ. ആർ ജയറാം,ജയശ്രീ പ്രിൻസിപ്പൽ കെ. ആർ ജയരാജ്‌, ഷീന ജയറാം, ഡോ. എസ് ഷിബു, പി. ആർ സുരേഷ്,ലവൻ പി,ദിവാകരൻ കെ,നിമ്യ ശങ്കർ,ഗിരീഷ് ടി. ടി തുടങ്ങിയവർ…

Read More

    പോക്സോ ; മധ്യ വയസ്കൻ റിമാൻഡിൽ 

    വൈത്തിരി : പ്രായപൂർത്തിയവാത്ത കുട്ടികൾക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ മധ്യ വയസ്കൻ പിടിയിൽ. ചീരാൽ നമ്പിക്കൊല്ലി പുത്തൻ കുന്ന് പഴുക്കായിൽ വീട്ടിൽ സുനിൽ സ്റ്റീഫനെ (53) യാണ് വൈത്തിരി പോലീസ് അറസ്റ്റ് ചെയ്തത്. 2020 മുതൽ ഇയാൾ കുട്ടികൾക്കെതിരെ അതിക്രമം നടത്തിയെന്ന പരാതിയിലാണ് അറസ്റ്റ്. രണ്ട് കുട്ടികളുടെ പരാതികളിലായി രണ്ടു കേസുകളാണ് രെജിസ്റ്റർ ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

    Read More

      സീറ്റ് ബുക്ക് ചെയ്തവരെ കയറ്റാതെ പോയ കെഎസ്ആർടിസി സ്വിഫ്റ്റ് 40 കിലോമീറ്റർ തിരിച്ചോടി യാത്രക്കാരെ കയറ്റി

      കൊച്ചി: സീറ്റ് ബുക്ക് ചെയ്‌തവരെ കയറ്റാതെ പോയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്, 40 കിലോമീറ്റർ തിരിച്ചോടി യാത്രക്കാരെ കയറ്റി. തൃശൂർ -തിരുവനന്തപുരം സ്വിഫ്റ്റ് ബസാണ് പെരുമ്പാവൂർ സ്റ്റാൻഡിൽ കാത്തുനിന്നവരെ കയറ്റാതെ പോയത്.   നാട്ടുകാരെത്തി ഡിപ്പോ ജീവനക്കാരെ ഉപരോധിച്ചതോടെയാണ് ബസ് തിരിച്ചുവിളിച്ചത്. മൂവാറ്റുപുഴയിലെത്തിയ ബസ്, 40 കിലോമീറ്റർ തിരിച്ചോടി പെരുമ്പാവൂർ സ്റ്റാൻഡിലെത്തുകയായിരുന്നു. ഇന്ന് പുലർച്ചെ ഒരു മണിക്കാണ് സംഭവം.   ഏഴ് സ്ത്രീകൾ അടക്കമുള്ള യാത്രക്കാരാണ് പെരുമ്പാവൂരിൽ നിന്നും സീറ്റ് ബുക്ക് ചെയ്തിരുന്നത്. ഒരു മണി കഴിഞ്ഞിട്ടും…

      Read More

      നെൻമേനിയിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ ആഘോഷ കൂട്ടായ്മ

      ചുള്ളിയോട് : നെന്മേനി ഗ്രാമപഞ്ചായത്തിലെ പത്തൊൻമ്പതാം വാർഡിലെ തൊഴിലുറപ്പ് ടീം ആഘോഷ കൂട്ടായ്മ ശ്രദ്ധേയമായി. തീർത്ഥം 2025 എന്ന പേരിട്ട പരിപാടിയിൽ പ്രായഭേദം മറന്ന് എല്ലാവരും വേദികളിൽ ആടിയും പാടിയും സജീവമായി .ആനപ്പാറ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന കൂട്ടായ്മ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടിജി ചെറുതോട്ടിൽ ഉദ്ഘാടനം ചെയ്തു .വാർഡ് മെമ്പർ ഉഷവേലായുധൻ അധ്യക്ഷയായിരുന്നു.പരിപാടിയോട് അനുബന്ധിച്ചത് തൊഴിലുറപ്പ് ഓംബുഡ്സ്മാൻ ഒ പി അബ്രഹാം നേതൃത്വം നൽകിയ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.60 വയസ്സ് പിന്നിട്ട 100…

      Read More

      ജുനൈദ് കൈപ്പാണിയെ മാപ്പിളകലാ അസോസിയേഷൻ അനുമോദിച്ചു

      പനമരം: സാമൂഹിക-സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായ വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ഒട്ടേറെ മാതൃകാ പ്രവർത്തനങ്ങൾ നടത്തി അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയനായ ജനപ്രതിനിധിയുമായ ജുനൈദ് കൈപ്പാണിയെ വയനാട് മാപ്പിളകല അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. പനമരം ക്രസന്റ് പബ്ലിക് സ്കൂളിൽ നടന്ന ചടങ്ങിൽ ഭാരവാഹികൾ ചേർന്ന്‌ സ്നേഹോപഹാരം കൈമാറി. മികച്ച സാമൂഹിക പ്രവർത്തകനുള്ള ഗ്ലോബൽ പീസ് കൺസോർഷ്യം അന്താരാഷ്ട്ര ഹ്യൂമാനിറ്റേറിയൻ പുരസ്‌കാരം , ഇന്ത്യയിലെ ഏറ്റവും മികച്ച തദ്ദേശ ജനപ്രതിനിധിക്കുള്ള ബാബ സാഹിബ്‌ അംബേദ്കർ പുരസ്‌കാരം, മാതൃകാ…

      Read More

      പൊൻകുഴിയിൽ മാനിനെ ഇടിച്ച് മറിഞ്ഞ ബൈക്ക് യാത്രികൻ മരിച്ചു. ഒരാളുടെ നില ഗുരുതരം.

      ബത്തേരി : പൊൻകുഴി വാഹനാപകടത്തിൽ ഒരാൾ മരിച്ചു. കോഴിക്കോട് വെള്ളിമാടുകുന്ന് സ്വദേശി ആൽബിൻറി അഗസ്റ്റിൻ (24) ആണ് മരിച്ചത്. KL 57 A 8279 എന്ന നമ്പറിലുള്ള ബൈക്കാണ് അപകടത്തിൽപ്പെട്ടത്. രാവിലെ 8 മണിയോടെ ആണ് അപകടമുണ്ടായത്. ദേശീയപാത 766 പൊൻകുഴിയിൽ ആണ് അപകടം നടന്നത്. റോഡിന് കുറുകെ ചാടിയ മാനിനെ ഇടിച്ച് നിയന്ത്രണം വിട്ട വാഹനം മരത്തിൽ ഇടിച്ചാണ് അപകടമുണ്ടായത്. കൂടെയുണ്ടായിരുന്ന കോഴിക്കോട് സ്വദേശിയായ ആഷർ (19) ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി….

      Read More

        പുകയില വിരുദ്ധ ദിനം; പരിശോധനകളും, ബോധവൽക്കരണവും നടത്തും

        കൽപറ്റ:ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് ജില്ലയിൽ വ്യാപകമായ ബോധവൽക്കരണ പരിപാടികളും നിയമലംഘനങ്ങൾ തടയാൻ ശക്തമായ പരിശോധനയും നടത്തും. ജില്ലയിലെ പുകയില നിയന്ത്രണ പരിപാടികളുടെ പുരോഗതി വിലയിരുത്താൻ ജില്ലാ കലക്ടർ ഡി.ആർ മേഘശ്രീയുടെ അധ്യക്ഷതയിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ യോഗം ചേർന്നു. ദേശീയ പുകയില നിയന്ത്രണ പരിപാടിയുടെ ഭാഗമായി പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനൊപ്പം പുകയില കാരണമായുണ്ടാകുന്ന രോഗങ്ങളും മരണങ്ങളും കുറയ്ക്കാനും കുട്ടികളെയും യുവാക്കളെയും പുകയില ഉപയോഗത്തിൽ നിന്ന് തടയാനും ലക്ഷ്യമിട്ട് വിവിധ പരിപാടികൾ ജില്ലയിൽ സംഘടിപ്പിക്കും.   ലോകാരോഗ്യ സംഘടനയുടെ…

        Read More

        എം.കെ ഫൈസിയുടെ അറസ്റ്റ് ; എസ്ഡിപിഐ പ്രതിഷേധിച്ചു

          മാനന്തവാടി:എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം.കെ ഫൈസിയെ ED അന്യായമായി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. വിയോജിപ്പുകളെയും രാഷ്ട്രീയ എതിരാളികളെയും അടിച്ചമര്‍ത്താനുള്ള കേന്ദ്ര ഗവണ്മെന്റിന്റെ പ്രതികാര രാഷ്ട്രീയത്തിന്റെ ഭാഗമായാണ് എം.കെ ഫൈസിയുടെ അന്യായ അറസ്റ്റെന്നും അദ്ദേഹത്തെ ഉടൻ വിട്ടയക്കണമെന്നും പ്രതിഷേധം ഉദ്ഘാടനം ചെയ്തു കൊണ്ട് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി. ജമീല ആവശ്യപ്പെട്ടു. മാനന്തവാടി സെഞ്ച്വറി ഹോട്ടൽ പരിസരത്തു നിന്നും ആരംഭിച്ച പ്രതിഷേധം നഗരം ചുറ്റി ഗാന്ധിപാർക്കിൽ സമാപിച്ചു.ജില്ലാ സെക്രട്ടറി…

        Read More

          ഗാന്ധി ജയന്തി ദിനത്തിൽ വയനാടിന് കൂടുതൽ ജനസേവന സംരഭങ്ങൾ സമർപ്പിച്ച് പീസ് വില്ലേജ്

            പിണങ്ങോട് : ജീവകാരുണ്യ ജനസേവന രംഗത്ത് വയനാടിന് പുതിയ പ്രതീക്ഷകൾ നൽകി പീസ് വില്ലേജിൻ്റെ ക്ലിനിക്കൽ സേവനങ്ങൾ പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്തു. പീസ് വില്ലേജ് സ്ഥാപകനും ജനറൽ സെക്രട്ടറിയുമായ ബാലിയിൽ മുഹമ്മദ് ഹാജി ക്ലിനിക്കൽ സർവ്വീസുകൾ നാടിന് സമർപ്പിച്ചു. ഫിസിയോതെറാപ്പി ഒപി ഫിസിയോ-ന്യൂറോ റിഹാബിലിറ്റേഷൻ ഐ പി, പാലിയേറ്റീവ് ഐ പി, ഡൊണേഷൻ ഡെസ്ക് പദ്ധതികളുടെ ഉദ്ഘാടനം യഥാക്രമം വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഇ.കെ രേണുക , മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഡെപ്യൂട്ടി…

          Read More