പുസ്തക പ്രകാശനവും പൂർവ്വ വിദ്യാർത്ഥി സംഗമവും സംഘടിപ്പിച്ചു
വാളാട്: വാളാട് ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ ഓർമ്മത്തണലിൽ ഒരിക്കൽ കൂടി എന്ന പേരിൽ പൂർവ്വ വിദ്യാർത്ഥി സംഗമവും പുസ്തകപ്രകാശനവും നടത്തി , പൂർവ്വ വിദ്യാർത്ഥിനി ജോഷിത വട്ടക്കുന്നേലിൻ്റെ അറേബ്യൻ ചുംബനം എന്ന നോവൽ ആണ് പ്രകാശനം ചെയ്തത് വയനാട് ജില്ലാ ലൈബ്രറി കൗൺസിൽ അംഗം സുരേഷ് കുമാർ പുസ്തക പ്രകാശനം ചെയ്തു, ഗായകൻ സുമേഷ് ആദ്യ പ്രതി ഏറ്റുവാങ്ങി, ഫാദർ ജോസ് താമരക്കാട്ടിൽ അധ്യക്ഷത വഹിച്ചു പ്രിൻസിപ്പൽ രാജീവൻ പുതിയിടത്ത് , അധ്യാപികരായ ഉണ്ണികൃഷ്ണൻ പട്ടാമ്പി, കൃഷ്ണൻ,…
കാന്തന്‍പാറയിലെ അപകടങ്ങള്‍ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കും: മന്ത്രി ടി സിദ്ദിഖ്
മേപ്പാടി: കാന്തന്‍പാറ വെള്ളച്ചാട്ടം കാണാനെത്തുന്ന സഞ്ചാരികള്‍ക്കുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ എല്ലാവിധ നടപടികളും സ്വീകരിക്കുമെന്ന് കൃഷിമന്ത്രി ടി സിദ്ദിഖ്. കഴിഞ്ഞ ദിവസം വെള്ളച്ചാട്ടത്തില്‍ വീണ് സുല്‍ത്താന്‍ബത്തേരി ചീരാല്‍ വെള്ളച്ചാല്‍ സ്വദേശി വെട്ടുകല്ലില്‍ അമല്‍വിഷ്ണു (32) മരിച്ചിരുന്നു. കാന്തന്‍പാറയില്‍ അപകടമുണ്ടായ സ്ഥലം സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. വിനോദസഞ്ചാരത്തിനെത്തുന്ന യുവാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അപകടത്തില്‍പ്പെട്ട് ജീവന്‍ നഷ്ടമാവുന്ന സ്ഥിതിയുണ്ടാകുന്നത് സങ്കടകരമായ കാര്യമാണ്. ഇത്തരത്തിലുള്ള അപകടങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ എന്തെല്ലാം കാര്യങ്ങള്‍ ചെയ്യാമോ അതെല്ലാം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. റിപ്പണ്‍ 52-കാന്തന്‍പാറ റോഡിന്റെ പ്രവര്‍ത്തി…
സംസ്ഥാന തല റുമറ്റോളജി സമ്മേളനം നടത്തി
മേപ്പാടി: ഡോ മൂപ്പൻസ് മെഡിക്കൽ കോളേജിലെ ജനറൽ മെഡിസിൻ വിഭാഗവും ഇന്ത്യൻ റുമറ്റോളജി അസോസിയേഷനും സംയുക്തമായി സംസ്ഥാന തല റുമറ്റോളജി സമ്മേളനം സംഘടിപ്പിച്ചു. വയനാട് ജില്ലാ ഡെപ്യൂട്ടി ഡിഎംഒ ഡോ. പ്രിയസേനൻ സമ്മേളനം ഉദ്ഘാടനം നിർവഹിച്ചു. രണ്ട് ദിവസങ്ങളായി നടന്ന പരിപാടിയിലെ ആദ്യ ദിനത്തിൽ വിവിധ വിഷയങ്ങളിൽ ഊന്നിയ ക്ളാസുകളും പ്രായോഗിക പരിശീലനവും ഉൾപ്പെട്ടിരുന്നു. രണ്ടാം ദിനത്തിൽ ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ ഡോക്ടർമാർ വാതരോഗത്തെ കുറിച്ചുള്ള ഏറ്റവും പുതിയ കണ്ടെത്തലുകളെ കുറിച്ചും ഈ മേഖലയിലെ ചികിത്സയുടെ പുതിയ…
എസ്ബിഐ ഗ്ലോബൽ ഫാക്ടേഴ്സ് ലിമിറ്റഡ് വനംവകുപ്പിന് വാഹനം കൈമാറി
മാനന്തവാടി: വർദ്ധിച്ച് വരുന്ന വന്യമൃഗശല്യം തടയുന്നതിന്റെ ഭാഗമായി എസ്ബിഐ ഗ്ലോബൽ ഫാക്ടേഴ്‌സ് ലിമിറ്റഡിൻ്റെ നേതൃത്വത്തിൽ നോർത്ത് വയനാട് ഡിവിഷന് വാഹനം കൈമാറി. വയനാട് ജില്ലയിൽ വർദ്ധിച്ചുവരുന്ന വന്യമൃഗ ശല്യം പരിഹരിക്കുന്നതിനും മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിൻ്റെയും ഭാഗമായാണ് എസ്ബിഐ ഗ്ലോബൽ ഫാക്ടേഴ്സ് ലിമിറ്റഡ് സി.എസ്.ആർ ഫണ്ടുപയോഗിച്ച് വാഹനം ലഭ്യമാക്കിയിട്ടുള്ളത്. നോർത്ത് വയനാട് ഡിവിഷൻ ഓഫീസ് ഗിബ്‌സ് ഹാളിൽ വച്ച് നടന്ന പരിപാടിയിൽ എസ്ബിഐ ഗ്ലോബൽ ഫാക്ടർസ് ലിമിറ്റഡിൻ്റെ ചെയർമാൻ അശ്വിനി കുമാർ തിവാരി വാഹനം വനംവകുപ്പിന് കൈമാറി….
മാത്തനെ വലിച്ചിഴച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കണം: എസ്ഡിപിഐ
മാനന്തവാടി : പയ്യംമ്പള്ളി കൂടൽകടവിന് സമീപം പ്രദേശവാസിയായ മാത്തനെ ഡാം കാണാൻ വന്നവർ കാറിൽ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ മാനന്തവാടി മണ്ഡലം പ്രസിഡന്റ് വി സുലൈമാൻ. മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന മാത്തനെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.മാനന്തവാടി മുൻസിപ്പൽ കമ്മിറ്റി പ്രസിഡന്റ് സുബൈർ കെ, സെക്രട്ടറി ഫൈസൽ പഞ്ചാരക്കൊല്ലി തുടങ്ങിയവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
ശമ്പളപരിഷ്കരണം ഉടൻ നടപ്പിലാക്കണം; കെ പി എസ് ടി എ
മാനന്തവാടി : അധ്യാപകരോടും ജീവനക്കാരോടുമുള്ള നിഷേധാത്മക സമീപനം തിരുത്താൻ സർക്കാർ തയ്യാറാകണമെന്ന് കെ പി എസ് ടി എ വയനാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ക്ഷാമബത്ത ജീവനക്കാരുടെ അവകാശമല്ലെന്നാണ് സർക്കാർ പറയുന്നത്. 2024 ജൂലൈ മാസത്തിൽ ലഭിക്കേണ്ട ശമ്പള പരിഷ്കരണത്തിനുള്ള നടപടികൾ ഇതുവരെ തുടങ്ങിയിട്ടില്ല. ജീവക്കാരോടുള്ള ശത്രുതാമനോഭാവം സിവിൽ സർവ്വീസിൻ്റെ തകർച്ചയ്ക്ക് കാരണമാകും. മാനന്തവാടി മുനിസിപ്പൽ ചെയർപേഴ്സൺ ജേക്കബ്ബ് സെബാസ്റ്റ്യൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് ഷാജു ജോൺ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻ്റ്…
യുവാവിനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ പ്രതിക്ക് ഏഴ് വർഷം തടവും പിഴയും
കൽപ്പറ്റ: കത്തികൊണ്ട് വയറിന് കുത്തിയ കേസിൽ യുവാവിന് ഏഴുവർഷം തടവും അമ്പതിനായിരം രൂപ പിഴയും വിധിച്ചു. മുള്ളൻകൊല്ലി ഇടമല മിച്ച ഭൂമി ഉന്നതിയിൽ താമസിക്കുന്ന വിനോദി(37) നെയാണ് കൽപ്പറ്റ അഡീഷണൽ ഡിസ്ട്രിക്ട് & സെഷൻസ് കോടതി(1) ജഡ്ജ് എ.വി മൃദുല ശിക്ഷിച്ചത്. 2019 മെയ് മാസം 24ആം തീയതി രാത്രിയോടെ കൽപ്പറ്റ ഫ്രണ്ട്സ് നഗർ ഉന്നതിയിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. പനമരം ഏച്‌ചോം വാടോത്ത് ഉന്നതിയിലെ വിജീഷി(24)നെ പ്രതി ആക്രമിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു. അന്നത്തെ കൽപ്പറ്റ പോലീസ്…
വാർഷിക ദിനാഘോഷവും,വനിതാദിന സംഗമവും നടത്തി.
മാനന്തവാടി: വൈ എം സി എ മാനന്തവാടിയുടെ നേതൃത്വത്തിൽ പേരിയ ഐനിക്കൽ ഓക്സി ഫാം റിസോർട്ടിൽ വെച്ച് ശ്രീ,കെ വി ജോസ് സ്വാഗതം പറഞ്ഞ യോഗത്തിൽ, പ്രസിഡന്റ് പ്രൊ: ചാക്കോച്ചൻ വട്ടമറ്റത്തിന്റെ അധ്യക്ഷതയിൽ മാനന്തവാടി നഗരസഭ വൈസ് ചെയർപേഴ്സൺ അഡ്വ: സിന്ധു സെബാസ്റ്റ്യൻ ഉദ്ഘാടന കർമ്മവും സ്ത്രീ ശാക്തീകരണംഎന്നെ വിഷയത്തെ ആസ്പദമാക്കി ക്ലാസും നടത്തി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, ശ്രീ പി വി ജോർജ്, ആശംസ അർപ്പിച്ചു. യുദ്ധം ഒന്നിനും പരിഹാരമല്ല എന്നും, തീരാത്ത വേദനയും ജീവന്റെ…
ആറായിരം രൂപക്ക് വാടക വീട് കിട്ടാൻ ഇല്ല: ബന്ധു വീടുകളിലേക്ക് മാറാൻ ഉദ്യോഗസ്ഥർ നിർബന്ധിക്കുന്നതായി ദുരിത ബാധിതർ.
കൽപ്പറ്റ : ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് ദുരിതബാധിതരെ വാടകവീടുകളിലേക്ക് മാറ്റുമെന്ന് സർക്കാർ പ്രഖ്യാപിച്ച ദിവസം എത്തിയിട്ടും 254 കുടുംബങ്ങളിലായി ദുരിതബാധിതർ ഇപ്പോഴും ക്യാമ്പുകളിൽ തന്നെ. സർക്കാർ നിശ്ചയിച്ച 6000 രൂപയ്ക്ക് വീടുകൾ ലഭ്യമല്ലാത്തതും വീട്ടുടമകൾ മുൻകൂർ തുക ചോദിക്കുന്നതുമാണ് വാടക വീടുകൾ കിട്ടാൻ പ്രതിസന്ധിയാകുന്നത്. മാത്രമല്ല പരിചയത്തിൽ ഉള്ളതും മറ്റും ദുരിത ബാധിതർ ബുക്ക് ചെയ്യുകയും മാറുകയും ചെയ്തതോടെ വീടുകളുടെ കാര്യത്തിൽ മേപ്പാടി മൂപ്പനാട് പ്രദേശത്ത് ഇനി കിട്ടാനില്ലാത്ത അവസ്ഥയാണ്.അതിനിടെ, ക്യാമ്പുകൾ വേഗത്തിൽ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ബന്ധുവീടുകളിലേക്ക്…
