പെരിക്കല്ലൂരിൽ സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമാകുന്നു കവുങ്ങ് വെട്ടി നശിപ്പിച്ചു

പുൽപ്പള്ളി : പെരിക്കല്ലൂർ പ്രദേശത്ത് കുറച്ചു നാളുകളായി സാമൂഹ്യവിരുദ്ധർ അഴിഞ്ഞാടുകയാണ്. പെരിക്കല്ലൂർ ചാത്തക്കോട്ട് കോളനിയിലെ ആയിഷ കൊട്ടക്കാട്ട് എന്ന ആളുടെ 3 വർഷമായ 35 കവുങ്ങും തൈകളിൽ 22 തൈകൾ ആണ് വിട്ടു നശിപ്പിക്കപ്പെട്ടത്. ഇന്നലെ പകൽ നാലുമണിയോടെ ആണ് തൈ നശിപ്പിച്ചതെന്ന് കരുതുന്നു. പുൽപ്പള്ളി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞദിവസം രാത്രി പെരിക്കല്ലൂർ മരക്കുടവ് റൂട്ടിലെ ഒരു വ്യക്തിയുടെ ചെടികൾ മോഷ്ടിച്ചിരുന്നു. രാത്രികാലങ്ങളിലെ മദ്യപ സംഘങ്ങളാണ് ഇതിനുപിന്നിൽ എന്ന് കരുതുന്നു. പോലീസ് പെട്രോളിങ് ശക്തമാക്കുകയാണ്…

Read More

    വയനാട് മെഡിക്കല്‍ കോളേജ് : പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് ആക്ഷന്‍ കമ്മിറ്റി

    കല്‍പ്പറ്റ: വയനാട് മെഡിക്കല്‍ കോളേജ് ആക്ഷന്‍ കമ്മിറ്റിയുടെ വിപുലമായ യോഗം തിരഞ്ഞെടുപ്പിനു ശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്തി. ആക്ഷന്‍ കമ്മിറ്റിയില്‍ അംഗങ്ങളായ വിവിധ സംഘടന പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. പശ്ചിമഘട്ട സംരക്ഷണ സമിതി, സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം, പൂഴിത്തോട് ബദല്‍ റോഡ് ആക്ഷന്‍ കമ്മിറ്റി ആക്ഷന്‍ കമ്മിറ്റി, വയനാട് ചേംബര്‍ ഓഫ് കൊമേഴ്‌സ്, വടക്കനാട് ഗ്രാമ സംരക്ഷണ സമിതി, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, എന്നീ സംഘടനകളുടെ പ്രതിനിധികളും കോട്ടത്തറ ഗ്രാമപഞ്ചായത്തിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍…

    Read More

    ഐഎസ്ഒ തിളക്കത്തിൽ കുടുംബശ്രീ; ജില്ലയിലെ 22 സിഡിഎസുകൾക്ക് അന്തര്‍ദേശീയ ഗുണനിലവാര അംഗീകാരം

    ഐഎസ്ഒ തിളക്കത്തിൽ കുടുംബശ്രീ; ജില്ലയിലെ 22 സിഡിഎസുകൾക്ക് അന്തര്‍ദേശീയ ഗുണനിലവാര അംഗീകാരം മികവിൽ കുതിക്കുന്ന കുടുംബശ്രീക്ക്‌ കരുത്തായി ഐഎസ്ഒ അംഗീകാരവും. പ്രവർത്തനത്തിൽ ഗുണമേന്മയും മികച്ച സേവനവും ഉറപ്പാക്കിയ 22 സിഡിഎസുകൾക്കാണ് ജില്ലയിൽ ആദ്യ ഘട്ടത്തിൽ ഐഎസ്ഒ അംഗീകാരം ലഭിച്ചിരിക്കുന്നത്. മൂന്ന് വർഷമാണ് സർട്ടിഫിക്കേഷന്റെ കാലാവധി. ജില്ലയിലെ ദാരിദ്ര്യ നിർമാർജ്ജന പ്രവർത്തനങ്ങളിൽ മികച്ച പങ്കാളിത്തം കാഴ്ചവെച്ചതിനൊപ്പം പൊതുജന സേവനവും മുഖമുദ്രയാക്കിയാണ് കുടുംബശ്രീ സിഡിഎസുകൾ ഗുണനിലവാരത്തിന്റെ അന്താരാഷ്ട്ര മുദ്രയായ ഐഎസ്ഒ സർട്ടിഫിക്കേഷന് അർഹരായത്. ഐഎസ്ഒ സർട്ടിഫിക്കേഷന് വേണ്ടിയുള്ള കൺസൾട്ടൻസി ഏജൻസി…

    Read More

      കബനി വാലി റോട്ടറി ഭാരവാഹികൾ ചുമതലയേറ്റു.

      മാനന്തവാടി : റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്ട് 3204-ന്റെ ഭാഗമായി പ്രവർത്തിക്കുന്ന റോട്ടറി കമ്പനി വാലി 2026-27 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് പ്രൗഢഗംഭീരമായി നടന്നു. ക്ലബ്ബിന്റെ പുതിയ പ്രസിഡന്റായി റൊട്ടേറിയൻ ജിൻസ് ഫാന്റസി സെക്രട്ടറിയായി ജോജൻചാക്കോ, ട്രഷററായി ആയി ബിജു ടി സി എന്നിവർ ചുമതലഏറ്റു   ജോസഫ് ഫ്രാൻസിസ് മുഖ്യാതിഥിയായി .ചടങ്ങിൽ എം ബിജോഷ് മാനുവൽ വിശിഷ്ടാതിഥിയായി.   ചടങ്ങിൽ വി.വി തോമസ് ., എ.ജി ജോസ് മാത്യു, ക്രിസ്റ്റി പോൾ, ഷാജി എബ്രഹാം…

      Read More

        കേരളത്തിൽ ഫിഫ ലോകകപ്പ് സൗജന്യമായി ബിഗ് സ്ക്രീനിൽ പ്രദർശിപ്പിക്കാം’: കായികമന്ത്രി ഒ.ജെ ജനീഷ്

        തിരുവനന്തപുരം: കേരളത്തിൽ ഫിഫ ലോകകപ്പ് സൗജന്യമായി ബിഗ് സ്ക്രീനിൽ പ്രദർശിപ്പിക്കാമെന്ന് കായികമന്ത്രി ഒ.ജെ ജനീഷ്. വിഷയത്തിൽ സീ എന്റർടൈന്മെന്റ്, സീ 5, ഈഗിൾസ് ക്ലബ് എന്നിവർ അനുകൂല നിലപാട് സ്വീകരിച്ചതായും മന്ത്രി അറിയിച്ചു.   കേരളത്തിൽ മാത്രമാണ് ഇതിന് അനുമതിയുള്ളത്. സംസ്ഥാനത്തെ പ്രാദേശിക ക്ലബുകൾ, റസിഡൻഷ്യൽ അസോസിയേഷനുകൾ, പബ്ലിക് ലൈബ്രറികൾ, യൂണിവേഴ്സിറ്റി കോളേജുകൾ, സ്‌കൂളുകൾ, സാമൂഹിക കൂട്ടായ്മകൾ എന്നിവിടങ്ങളിൽ വാണിജ്യ താത്പര്യമില്ലാതെ ലോകകപ്പ് മത്സരങ്ങൾ പ്രദർശിപ്പിക്കാം.   എന്നാൽ ടിക്കറ്റ് വെച്ച് പ്രദർശനം നടത്തുന്നവർക്ക് പരിമിതിയുണ്ട്. പ്രവേശന…

        Read More

        ഹണി മ്യൂസിയത്തിലെ പാര്‍ക്കില്‍ സമയം ചിലവിട്ട് കാട്ടാന; പതിവാക്കുമോ എന്ന ആശങ്കയില്‍ നാട്ടുകാര്‍

        വൈത്തിരി : പഴയ വൈത്തിരിയിലെ ഹണി മ്യൂസിയത്തിലെ പാർക്കില്‍ എത്തിയ കാട്ടാനയുടെ കളി കൗതുകമായി. കുട്ടികള്‍ ഇരുന്നു കറങ്ങുന്ന കളി ഉപകരണം കാട്ടാന കറക്കി രസിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞു. ഞായറാഴ്ച പുലർച്ചയാണ് കാട്ടാന മ്യൂസിയത്തില്‍ എത്തിയത്. കളി ഉപകരണത്തില്‍ തുമ്ബിക്കൈ കൊണ്ട് ഒന്ന് തൊട്ടതും കളി ഉപകരണം തുടരെത്തുടരെ കറങ്ങി. ആദ്യം പകച്ചുപോയ കാട്ടാന അല്പംമൊന്നും മാറിനിന്നു. എന്നാല്‍ കളി ഉപകരണം കറങ്ങുന്നത് ഇഷ്ടമായ കാട്ടാന ഏറെ നേരമാണ് പാർക്കില്‍ വിനോദം കണ്ടെത്തിയത്. ദേശീയപാതയുടെ തൊട്ടടുത്തായാണ്…

        Read More

        പൊതുവിതരണ കേന്ദ്രങ്ങള്‍; വില വിവര പട്ടിക പ്രദര്‍ശിപ്പിക്കണം

        മാനന്തവാടി: പൊതുവിതരണ കേന്ദ്രങ്ങളിൽ വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കണമെന്ന് ഭക്ഷ്യോപദേശക വിജിലന്‍സ് സമിതി യോഗം നിര്‍ദ്ദേശം നല്‍കി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബിയുടെ അധ്യക്ഷതയില്‍ മാനന്തവാടി താലൂക്ക്തല യോഗം ചേര്‍ന്നു. നാല് മാസത്തില്‍ നടത്തിയ പ്രവര്‍ത്തന റിപ്പോര്‍ട്ട് യോഗത്തില്‍ അവതരിപ്പിച്ചു. താലൂക്ക് സപ്ലൈ ഓഫീസര്‍, റേഷനിംഗ് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ആഗസ്റ്റ് മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ 250 റേഷന്‍ കടകളില്‍ പരിശോധന നടത്തി. 58 കടകളില്‍ ക്രമക്കേടുകള്‍ കണ്ടെത്തുകയും കടയുടമകളില്‍ നിന്ന് പിഴ ഈടാക്കിയതായും അധികൃതര്‍…

        Read More

        വിദ്വേഷ രാഷ്ട്രീയത്തെ സാഹോദര്യ രാഷ്ട്രീയം കൊണ്ട് പ്രതിരോധിക്കുക: വെൽ ഫെയർ പാർട്ടി.

        കൽപ്പറ്റ: രാജ്യത്ത് അപകടകരാംവിധം പടർന്നുകൊണ്ടിരിക്കുന്ന വെറുപ്പിൻ്റെയും വിദ്വേഷത്തിൻ്റെയും രാഷ്ട്രീയത്തെ മുഴുവൻ മനുഷ്യരെയും ചേർത്തു നിർത്തുന്ന സാഹോദര്യ രാഷ്ട്രീയം കൊണ്ട് പ്രതിരോധിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ശംസീർ ഇബ്രഹിം പറഞ്ഞു. കൽപ്പറ്റയിൽ വെൽഫെയർ പാർട്ടി ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘ് പരിവാർ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന വംശീയതയെ മറികടന്ന് രാജ്യത്ത് ഒരുമിച്ച് നിർത്താൻ മതനിരപേക്ഷ ജനാധിപത്യ ചേരി ക്രിയാത്മകമായി ഇടപെടണമെന്നും ആവശ്യപ്പെട്ടു. വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി നയിക്കുന്ന സാഹോദര്യ കേരള…

        Read More

        ഉജ്ജ്വലം എക്സലൻസ് പുരസ്‌കാരം ഉദയഗിരി ഗവ. എൽ. പി. സ്കൂളിന്

        മാനന്തവാടി: 2024 വർഷത്തിൽ മാനന്തവാടി നിയോജനക മണ്ഡലം എം.എൽ.എ ശ്രീ ഒ.ആർ. കേളുവിൻ്റെ വിദ്യാഭ്യാസ ഗുണമേന്മ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കിയ ഉജ്ജ്വലം പദ്ധതിയിൽ വിജയികളായി ഉദയഗിരി ഗവ. എൽ. പി. സ്കൂൾ.വായനാ പ്രവർത്തങ്ങളിൽ എൽ പി വിഭാഗത്തിൽ ഒന്നാം സ്ഥാനമാണ് വിദ്യാലയം കരസ്ഥമാക്കിയത്.മാനന്തവാടി ഗവ.യു. പി.സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ പ്രധാനദ്ധ്യാപകൻ കെ എ ജോസ്, ഉജ്ജ്വലം പദ്ധതി കോർഡിനേറ്റർ എബിൻ പി ഏലിയാസ് എന്നിവർ ചേർന്ന് പുരസ്‌കാരം ഏറ്റുവാങ്ങി

        Read More

          ഗ്യാസ് വിലവര്‍ധന; വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് പ്രതിഷേധ പ്രകടനം നടത്തി

          മാനന്തവാടി: ഗ്യാസ് വിലവര്‍ധനയില്‍ പ്രതിഷേധിച്ച് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് മാനന്തവാടിയില്‍ പ്രതിഷേധ പ്രകടനം നടത്തി. മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിലാണ് പ്രകടനം നടത്തിയത്. വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് ജില്ലാ വൈസ് പ്രസിഡന്റ് മൈമൂന നാസര്‍, ജില്ലാ ജനറൽ സെക്രട്ടറി നുഫൈസ, ജില്ലാ ട്രഷറര്‍ സെല്‍മാ അഷ്‌റഫ്, മണ്ഡലം പ്രസിഡന്റ് ഖദീജ,സെക്രട്ടറി സുമയ്യാ സലീം എന്നിവര്‍ പങ്കെടുത്തു.

          Read More