വിനോദ-വിജ്ഞാന ഉത്സവത്തിന് കൊച്ചി ഒരുങ്ങി; സമ്മിറ്റ് ഓഫ് ഫ്യൂച്ചർ രണ്ടാം പതിപ്പിന് 28 ന് കൊടിയേറും
കൊച്ചി: ആഗോളതലത്തിലെ പുതിയ മാറ്റങ്ങളെയും നവ ആശയങ്ങളെയും കേരളത്തിന്റെ മണ്ണിലേക്ക് ആവാഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ രണ്ടാം പതിപ്പിന് ജനുവരി 28 ന് വൈകുന്നേരം കൊച്ചിയിൽ തിരിതെളിയും. കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി ക്യാമ്പസിൽ നടക്കുന്ന ഈ വിജ്ഞാന-വിനോദ ഉച്ചകോടിയുടെ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി സംഘാടകർ അറിയിച്ചു. ജനുവരി 29 മുതൽ ഫെബ്രുവരി ഒന്നു വരെ നാലു ദിവസങ്ങളിലായി നടക്കുന്ന ഉച്ചകോടിയുടെ ഔദ്യോഗിക ഉദ്ഘാടനമാണ് 28ന് നടക്കുക. കിൻഫ്ര കൺവൻഷൻ സെന്ററിലാണ് പ്രധാനമായ രണ്ട് വേദികൾ പ്രവർത്തിക്കുക. ഐക്യരാഷ്ട്രസഭയുടെ ‘പാക്ട്…
