താമരശ്ശേരി ചുരത്തിലെ അപകടം: പരിക്ക് പറ്റിയവരെ ആശുപത്രിയിലേക്ക് മാറ്റി
താമരശ്ശേരി/വയനാട്: ചുരത്തിൽ എട്ടാം വളവിന് മുകളിലായി നിയന്ത്രണം വിട്ട ലോറി അപകടത്തിൽ പെട്ട് പരിക്ക് പറ്റിയവരെ ആശുപത്രിയിലേക്ക് മാറ്റി. നിയന്ത്രണം വിട്ട ലോറി ആദ്യം രണ്ടു കാറുകളിൽ ഇടിക്കുകയും, അതിൽ ഒരു കാറിന്റെ മുകളിലേക്ക് മറിയുകയും ചെയ്യുകയായിരുന്നു. മറ്റേ കാറ് തലകീഴായ് മറിയുകയും ചെയ്തു. അതിനു ശേഷം ഒരു പിക്കപ്പ്, ഒരു ഓട്ടോ, ഒരു ബൈക്ക്, മറ്റൊരു കാറ് എന്നിവയിലും തട്ടുകയായിരുന്നു എന്നുമാണ് ഹൈവേ ന്യൂസിന് വിവരം ലഭിച്ചത്. ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ടതയാണ് പ്രാഥമിക വിവരം. അപകടത്തിൽ…
