സി പി ഐ എം വിപുലീകൃത ജില്ലാ കമ്മിറ്റി പ്രമേയങ്ങൾ

സി പി ഐ എം വിപുലീകൃത ജില്ലാ കമ്മിറ്റി പ്രമേയങ്ങൾ   തുരങ്കപാത നിർമാണം പുനരാരംഭിക്കണം   വയനാടിന്റെ യാത്രാപ്രശ്‌നത്തിന്‌ ശാശ്വത പരിഹാരമായ കള്ളാടി–ആനക്കാംപൊയിൽ തുരങ്കപാത നിർമാണം പുനരാരംഭിക്കണം. മണ്ണിടിച്ചിലിനെ തുടർന്ന്‌ നിർത്തിവച്ച നിർമാണം അനിശ്ചിതമായി ന‍ീട്ടിക്കൊണ്ടുപോകുന്നത്‌ പദ്ധതി അട്ടിമറിക്കാനാണോയെന്ന സംശയം ബലപ്പെടുത്തുന്നതാണ്‌. മണ്ണിടിച്ചിലുണ്ടായപ്പോൾ പഠനം നടത്തണമെന്ന്‌ പറഞ്ഞ്‌ നിർമാണം നിർത്തിയതാണ്‌. ഒരുമാസത്തിനകം റിപ്പോർട്ട്‌ ലഭിക്കുമെന്നാണ്‌ പറഞ്ഞത്‌. മൂന്ന്‌ മാസമാകാറായിട്ടും റിപ്പോർട്ടുപോലും സമർപ്പിച്ചിട്ടില്ല. മുഖ്യമന്ത്രി വി ഡി സതീശൻ, പ്രതിപക്ഷ നേതാവായിരിക്കുന്പോൾ പദ്ധതിയെ ശക്തമായി എതിർത്തതാണ്‌. എല്ലാ…

Read More

യുവജന കമ്മീഷൻ വയനാട് ജില്ലാതല അദാലത്ത് സംഘടിപ്പിച്ചു

കേരള സംസ്ഥാന യുവജന കമ്മീഷന്‍ വയനാട് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ അദാലത്ത് സംഘടിപ്പിച്ചു. നാല് പരാതികൾ പരിഹരിച്ചു. രണ്ട് പരാതികൾ അടുത്ത സിറ്റിംഗിലേക്ക് മാറ്റിവെച്ചു. വിവിധ സ്വകാര്യ സ്ഥാപനത്തിലെ വേതന കുടിശ്ശിക ലഭിക്കുന്നത്, തൊഴിൽ വാഗ്ദാനം ചെയ്ത് സാമ്പത്തികതട്ടിപ്പ്, സാമൂഹികമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തൽ, വിവിധ സ്ഥാപനങ്ങളിലെ നിയമനം, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നത് തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളാണ് കമ്മീഷന് ലഭിച്ചത്. യുവജനങ്ങൾക്ക് സൗജന്യ നിയമ സഹായത്തിനായി 18001235310 എന്ന ടോൾഫ്രീ നമ്പർ യുവജനകമ്മീഷൻ്റെ നേതൃത്വത്തിൽ ഒരുക്കിയിട്ടുണ്ടെന്നും കമ്മീഷൻ അറിയിച്ചു….

Read More

എസ്എസ്എൽസി വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു.

കണിയാമ്പറ്റ: കണിയാമ്പറ്റ ഹയർ സെക്കണ്ടറി സ്കൂളിൽ ഒ. ആർ. സി പദ്ധതിയുടെ ഭാഗമായി SSLC വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു.സൈക്കോളജിസ്റ്റും ഒ.ആർ.സി ട്രെയിനറുമായ ശ്രീ: ബിനു എം രാജൻ ആണ് ക്ലാസെടുത്തത്. സ്കൂൾ കൗൺസിലർ ഗ്രീഷ്മ പി. എ സ്വാഗതം പറയുകയും ശ്രീ: ഹരീഷ് കുമാർ കെ.പി അധ്യക്ഷത വഹിക്കുകയും ചെയ്ത ചടങ്ങ് പ്രധാനധ്യാപിക ശ്രീമതി: ഷിംജി ജേക്കബ് പരിപാടി ഉത്ഘാടനം ചെയ്തു.അധ്യാപിക ഷിനി ആശംസ, ശ്രീമതി: അനുഷ പി നന്ദി അർപ്പിച്ച് സംസാരിക്കുകയും ചെയ്തു.

Read More

    മാനന്തവാടി: പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ കവി സിന്ധു ചെന്നലോടിന്റെ മനുഷ്യൻ ഭൂമി വീട് പ്രകൃതി പി.ഒ എന്ന കവിത സമാഹാരം മാനന്തവാടി ഗവൺമെൻറ് യുപി സ്കൂളിൽ വച്ച് പ്രകാശനം ചെയ്തു. ചടങ്ങിൽ പങ്കെടുത്ത മുഴുവൻ ആളുകളും സിന്ധു രചിച്ച പുസ്തകത്തിൽ കയ്യൊപ്പ് ചാർത്തി ആ പുസ്തകം കവിക്ക് കൈമാറി കൊണ്ടായിരുന്നു പ്രകാശന കർമ്മം നടന്നത്. എഴുത്തുകാരി ഷാഹിന ടീച്ചർ, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻറ് പി കെ സത്താർ, പു ക സ ജില്ലാ പ്രസിഡണ്ട്…

    Read More

    മാനന്തവാടി ഉപജില്ല ശാസ്ത്രമേള ജേതാക്കൾ

    ദ്വാരക : സേക്രഡ് ഹാർട്ട് എച്ച്എസ്എസ്, ദ്വാരക എയുപിഎസ്,ഗവ ടി എച്ച് എസ് എന്നീ വിദ്യാലയങ്ങളിൽ വച്ച് ഒക്ടോബർ എട്ട്, ഒമ്പത് തീയതികളിൽ നടന്ന ശാസ്ത്രോത്സവത്തിൽ എൽപി വിഭാഗം ഗണിതശാസ്ത്രമേളയിൽ എൽ എഫ് യുപിഎസ് മാനന്തവാടി ജേതാക്കളും ജി യു പി എസ് തലപ്പുഴ റണ്ണേഴ്സപ്പും യുപി വിഭാഗം എൽ എഫ് യുപിഎസ് മാനന്തവാടി ജേതാക്കളും എംജിഎം എച്ച്എസ്എസ് മാനന്തവാടി റണ്ണേഴ്സപ്പും എച്ച് എസ് വിഭാഗം ഫാദർ ജികെ എം എച്ച് എസ്എസ് കണിയാരം ജേതാക്കളും ജിവിഎച്ച്എസ്എസ്…

    Read More

      ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു

      കല്ലിക്കണ്ടി എൻ.എ.എം കോളേജ് എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി മുട്ടിൽ ടൗണിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുകയും ചെയ്തു. അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ സജിത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർ ഫിദ ജെബിൻ അധ്യക്ഷയായ പരിപാടിയിൽ പ്രോഗ്രാം ഓഫീസർ എം.കെ ആരിഫ്, വിമുക്തി മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ എൻ.സി സജിത്ത്കുമാർ, പി.ടി.എ പ്രസിഡന്റ് സുബൈർ ഇളകുളം, വളണ്ടിയർ ലീഡർ ആയിഷ ഉമ്മർ, കെ ഫാത്തിമത്തുൾ ഹംന എന്നിവർ സംസാരിച്ചു.

      Read More

        മകൻ എൽഡിഎഫ് സ്ഥാനാർഥി: പിതാവിന് തൊഴിൽ നിഷേധിച്ചെന്ന് പരാതി; ഐഎൻടിയുസി വിട്ട് 9 പേർ സിഐടിയുവിൽ

        പുൽപ്പള്ളി: തദ്ദേശ തിരഞ്ഞെടുപ്പിൽ മകൻ എൽഡിഎഫ് സ്ഥാനാർഥിയായതിന്റെ പേരിൽ പിതാവിന് ഐഎൻടിയുസി തൊഴിൽ നിഷേധിച്ചതായി പരാതി. ഇതിൽ പ്രതിഷേധിച്ച് മരം കയറ്റിറക്ക് തൊഴിലാളിയായ രാജനും എട്ട് സഹപ്രവർത്തകരും ഐഎൻടിയുസിയിൽ നിന്ന് രാജിവെച്ച് സിഐടിയുവിൽ ചേർന്നു.   മുള്ളൻകൊല്ലി പഞ്ചായത്ത് 18-ാം വാർഡിലെ എൽഡിഎഫ് സ്ഥാനാർഥിയും എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റുമായ യുവാവിന്റെ പിതാവാണ് രാജൻ. 20 വർഷമായി ഐഎൻടിയുസി അംഗമായ തനിക്ക് യൂണിയൻ തൊഴിൽ വിലക്ക് ഏർപ്പെടുത്തിയെന്നാണ് രാജന്റെ ആരോപണം. തുടർന്ന് രാജനും സഹപ്രവർത്തകരും സിഐടിയുവിൽ ചേരാൻ…

        Read More

        ഹാഫിള് മുഹമ്മദ് അമാനെ ടൗൺ ജുമാ മസ്ജിദ് കമ്മിറ്റി ആദരിച്ചു

        കമ്പളക്കാട് : ഇസ്സത്തുൽ ഇസ്ലാം സംഘം കമ്പളക്കാട് ടൗൺ ജുമാ മസ്ജിദ് പുവ്വനാരിക്കുന്ന് ഡിവിഷനിൽ താമസിക്കുന്ന കുമ്മാളി ഷൗക്കത്ത് സൽമ ദമ്പതികളുടെ മകൻ രണ്ടുവർഷം കൊണ്ട് വിശുദ്ധ ഖുർആൻ മനപ്പാഠമാക്കിയ ഹാഫിള് മുഹമ്മദ് അമാനെ ടൗൺ ജുമാ മസ്ജിദ് കമ്മിറ്റി ആദരിച്ചു ഇസ്സത്തുൽ ഇസ്ലാം സംഘം മഹല്ല് പ്രസിഡന്റ് കിഴക്കയിൽ അഹമ്മദ് ഹാജി കമ്പളക്കാട് ടൗൺ ജുമാ മസ്ജിദ് ഖത്തീബ് സലിം മാഹിരി മണ്ണാർക്കാട്. മുഹദ്ദിൻ സൈനുദ്ദീൻ ഉസ്താദ്.കമ്പളക്കാട് ടൗൺ ജുമാ മസ്ജിദ് പ്രസിഡണ്ട് വി പി…

        Read More

        അക്ഷയ ദിനാഘോഷം നടത്തി

        കൽപ്പറ്റ : അക്ഷയ പദ്ധതിയുടെ 21-ാം വാര്‍ഷികാഘോഷം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ ഡോ.ഡോ.രേണുരാജ് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ മുഴുവന്‍ അക്ഷയ സംരംഭകര്‍ക്കും അനുമോദന പത്രം നല്‍കി. എ ഫോര്‍ ആധാര്‍ പദ്ധതി, പെന്‍ഷന്‍ മസ്റ്ററിംഗ്, എല്ലാവര്‍ക്കും ആധികാരിക രേഖകള്‍ ഉറപ്പാക്കിയ എ.ബി.സി ഡി പദ്ധതി. ഡി.സി ലൈവ് പരാതി പരിഹാര അദാലത്ത് എന്നിവയുടെ നടത്തിപ്പില്‍ ജില്ലയിലെ അക്ഷയ കേന്ദ്രങ്ങള്‍ നിര്‍ണായകമായ സ്ഥാനമാണ് വഹിച്ചതെന്ന് ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് പറഞ്ഞു. ജില്ലയിലെ അക്ഷയ സംരംഭകര്‍ക്ക് തദ്ദേശഭരണ…

        Read More

          അടവ് മുടങ്ങി, ലോണ്‍ ആപ്പ് സംഘം മോര്‍ഫ് ചെയ്ത നഗ്ന ഫോട്ടോകള്‍ പ്രചരിപ്പിച്ചു; കോഴിക്കോട് 25കാരനെ കാണാതായി

          കോഴിക്കോട്: വടകരയില്‍ 25കാരനെ കാണാതായി. ആയഞ്ചേരി സ്വദേശി വിഷ്ണു പ്രകാശിനെ (25) ആണ് കാണാതായത്. ബാങ്കിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് വിഷ്ണു വീട്ടില്‍ നിന്നിറങ്ങിയത്. ഇക്കഴിഞ്ഞ 13ാം തീയതി മുതലാണ് യുവാവിനെ കാണാതായത്.   വടകര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വിഷ്ണു ലോണ്‍ ആപ്പില്‍ നിന്നും 10,000 രൂപ ലോണ്‍ എടുത്തിരുന്നു. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതിനാല്‍ നിരന്തരം ഭീഷണി കോളുകള്‍ വന്നിരുന്നതായി കുടുംബം പറയുന്നു.   വിഷ്ണുവിന്റെ മോര്‍ഫ് ചെയ്ത നഗ്‌ന ഫോട്ടോകള്‍ ലോണ്‍ ആപ്പ് കമ്പനി…

          Read More