ടൂർ ഓപ്പറേറ്റർമാർ ടൂറിസം കേന്ദ്രങ്ങളും സ്ഥാപനങ്ങളും സന്ദര്‍ശിച്ചു

കൽപറ്റ: വയനാട് ടൂറിസം പ്രോത്സാഹനത്തിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നൂറോളം ടൂര്‍ ഓപ്പറേറ്റേഴ്‌സ് ജില്ലയിലെ വിവിധ ടൂറിസം കേന്ദ്രങ്ങളും സ്ഥാപനങ്ങളും സന്ദര്‍ശിച്ചു. ഓള്‍ കേരള ടൂര്‍ പാക്കേജേഴ്‌സ് അസോസിയേഷന്റെ സഹകരണത്തോടെയാണ് ഓപ്പറേറ്റര്‍മാര്‍ ജില്ലയില്‍ എത്തിയത്. ജില്ലയിലെത്തുന്ന വിനോദസഞ്ചാരകള്‍ക്ക് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തുമെന്ന് ഡി.ടി.പി.സി നിര്‍വാഹക സമിതി അറിയിച്ചു. വയനാട് സുരക്ഷിതം എന്ന സന്ദേശവുമായി വിപുലമായ പ്രചരണ പരിപാടികള്‍ സംസ്ഥാനത്തിനകത്തും പുറത്തും സംഘടിപ്പിക്കുന്നുണ്ട്. കര്‍ളാട് ടൂറിസം കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ തരിയോട് ഗ്രാമപഞ്ചായത്ത്…

Read More

ക്ഷീരകർഷകർക്ക് ആശ്വാസമായി കൗ ലിഫ്ടിംഗ് മെഷീൻ

ചെന്നലോട്: കാൽസ്യ കുറവുമൂലം നിലത്ത് വീഴുന്ന പശുക്കളെ ഉയർത്തി നിർത്തി ചികിത്സിക്കാൻ സഹായിക്കുന്ന കൗ ലിഫ്റ്റിംഗ് മെഷീൻ ഇറക്കുമതി ചെയ്ത് തരിയോട് ഗ്രാമപഞ്ചായത്ത്. ഇതോടെ ക്ഷീര കർഷകർ നേരിടുന്ന വലിയൊരു പ്രതിസന്ധിക്ക് പരിഹാരമായിരിക്കുകയാണ്. ഇതിൻറെ പ്രവർത്തന ഉദ്ഘാടനം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ബീന റോബിൻസൺ അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോക്ടർ ശരത് കെ എസ്, ഡോ സീന കെ എം പദ്ധതി വിശദീകരണം നടത്തി. തരിയോട് വെറ്റിനറി ഡിസ്പെൻസറിയിൽ…

Read More

    42 കോടി ചെലവഴിച്ച് നിർമിച്ച ആമ്പിലേരി ഓംകാരനാഥൻ ഇൻഡോർ സ്റ്റേഡിയം സാമൂഹിക വിരുദ്ധരുടെ താവളമാകുന്നു; നിർമാണം പൂർത്തിയാക്കി കായികതാരങ്ങൾക്ക് ഉടൻ തുറന്നുകൊടുക്കണം: യങ് ഡെമോക്രാറ്റ്സ്

    കൽപ്പറ്റ : 42 കോടി രൂപ ചെലവഴിച്ച് നിർമിച്ച ആമ്പിലേരി ഓംകാരനാഥൻ ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനം കഴിഞ്ഞിട്ടും നിർമാണം പൂർത്തിയാക്കാതെ കിടക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് യങ് ഡെമോക്രാറ്റ്സ് വയനാട് ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റി. കായിക പരിശീലനത്തിനും മത്സരങ്ങൾക്കുമായി ഉപയോഗിക്കേണ്ട കോടികൾ ചെലവഴിച്ച പൊതുസംവിധാനം നിലവിൽ സാമൂഹിക വിരുദ്ധരുടെ താവളമായി മാറിയ സാഹചര്യമാണുള്ളത്. ഒരേസമയം 13 ഗെയിംസ് ഇനങ്ങളിൽ പരിശീലനം നടത്താൻ കഴിയുന്ന തരത്തിൽ ഒരുക്കിയിട്ടുള്ള സ്റ്റേഡിയത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താതെ അടച്ചിട്ടിരിക്കുന്നത് ജില്ലയിലെ കായികതാരങ്ങളോടുള്ള കടുത്ത അവഗണനയാണ്. മേൽക്കൂരയിലെ ചോർച്ച…

    Read More

      യുവ ആപദ മിത്ര ദുരന്തനിവാരണ പരിശീലനത്തിന് ജില്ലയിൽ തുടക്കമായി

      കൽപ്പറ്റ : ദേശീയ- സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, ജില്ലാ ദുരന്തനിവാരണ അതോറിറ്റി എന്നിവയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ മൈ ഭാരത് ‘യുവ ആപദ മിത്ര’ വളണ്ടിയര്‍മാരുടെ രണ്ടാം ഘട്ട പരിശീലന പരിപാടിക്ക് തുടക്കമായി. കല്‍പ്പറ്റ ഹരിതഗിരിയില്‍ എഡിഎം കെ അജീഷ് പരിശീലനം ഉദ്ഘാടനം ചെയ്തു. ദുരന്തസാഹചര്യങ്ങളിൽ സമൂഹത്തിന് കൈത്താങ്ങാകുന്ന യുവ സന്നദ്ധ പ്രവർത്തകരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ദേശീയ പരിശീലന പരിപാടിയാണ് ‘ യുവ ആപദാ മിത്ര’ പദ്ധതി. ദുരന്തസമയങ്ങളിൽ ഫലപ്രദമായി പ്രതികരിക്കാൻ ആവശ്യമായ അടിസ്ഥാന അറിവും…

      Read More

      പൊള്ളലേറ്റ് മരിച്ച പാലിയാണ കോളനിയിലെ വെള്ളന്റെയും, തേയിയുടേയും മക്കളെ വിമൻ ഇന്ത്യ മൂവ്മെന്റ് നേതാക്കൾ സന്ദർശിച്ചു.

      തരുവണ :ഷെഡ്ഡിന് തീപ്പിടിച്ച് പൊള്ളലേറ്റ് മരിച്ച പാലിയാണ കോളനിയിലെ വെള്ളന്റെയും, തേയിയുടേയും മക്കളെ വിമൻ ഇന്ത്യ മൂവ്മെന്റ് പ്രതിനിധിസംഘം സന്ദർശിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. ജില്ല വൈസ്പ്രസിഡന്റ് മൈമൂന നാസർ, ജില്ല കമ്മിറ്റി അംഗങ്ങളായ നഫീസ,നജ്ല, ഫൗസിയ,മാനന്തവാടി മണ്ഡലം പ്രസിഡന്റ് ആയിഷ ലത്തീഫ് തുടങ്ങിയവരായിരുന്നു സംഘത്തിൽ ഉണ്ടായത്

      Read More

      ലഹരി വിരുദ്ധ മാരത്തോണും സിഗ്നേച്ചർ ക്യാമ്പൈനും സംഘടിപ്പിച്ചു

      മാനന്താവാടി: യാക്കോബായ സുറിയാനി സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന ജേക്കബിറ്റ് സിറിയൻ ഓർത്തഡോക്സ് യൂത്ത് അസോസിേഷൻ മാനന്തവാടി മേഖലയുടെ നേതൃത്വത്തിൽ ലഹരി വിമുക്തമായ സമൂഹത്തെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ മാനന്തവാടി നഗരത്തിലൂടെ ലഹരി വിരുദ്ധ മാരത്തോൺ നടത്തപ്പെട്ടു.വയനാട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എ. ജെ ഷാജി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ നഗരസഭാ ചെയർപഴ്സൺ സി.കെ രത്നവല്ലി പ്രതിജ്ഞ വാചകം ചൊല്ലികൊടുത്തു മാനന്തവാടി ഡി.വൈ.എസ്.പി വി.കെ വിശ്വംഭരൻ ഫ്ളാഗ് ഓഫ് ചെയ്തു.മേഖല പ്രസിഡൻ്റ് ഫാ.ബൈജു മനയത്തിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ…

      Read More

      ചോള തണ്ട് നിരോധനം: ടി സിദ്ധീഖ് എം എൽ എയുടെ പ്രസ്താവന അടിസ്ഥാന രഹിതം : ഇ ജെ ബാബു

      കൽപറ്റ : കർണാടകയിൽ നിന്ന് ചോള തണ്ട്, വൈക്കോൽ, നിരോധനവുമായി ബന്തപ്പെട്ട് നവംബർ 27 ന് മന്ത്രി ചിഞ്ചു റാണി കർണാടക മൃഗസംരക്ഷണ, റവന്യൂ മന്ത്രിമാർക്ക് കത്ത് നൽകിയിട്ടുണ്ട്. വസ്തുതാ ഇതായിരിക്കെ മന്ത്രി ചിഞ്ചു റാണിയും, സംസ്ഥാന സർക്കാറും കർഷകരെ ബാധിക്കുന്ന വിഷയത്തിൽ ഇടപെട്ടില്ലെന്ന് പറഞ്ഞ് ടി സിദ്ധീഖ് എം എൽ എ നടത്തിയ പ്രസ്താവന അടിസ്ഥാന രഹിതവും ഉത്തരവാധിത്വത്തിൽ നിന്നുള്ള ഒളിച്ചോട്ടവുമാണ്. കർണാടക ഭരിക്കുന്നത് കോൺഗ്രസാണ്. കർഷക വിരുദ്ധമായ തീരുമാനം വന്നപ്പോൾ സ്വന്തം പാർട്ടിയുടെ ഗവൺമെന്റിൽ…

      Read More

        പ്രവാസികളെ പാടേ അവഗണിച്ച ബജറ്റ്: പി.ഇ.ഷംസുദ്ദീൻ (പ്രവാസി കോൺഗ്രസ്റ്റ് വയനാട് ജില്ലാ പ്രസിഡണ്ട്.)

        കൽപ്പറ്റ: നാടിൻ്റെ സാമ്പത്തീക നട്ടെല്ലായ പ്രവാസി സമൂഹത്തെ പാടേ അവഗണിച്ച ബജറ്റാണ് ധനമന്ത്രി ഇന്ന് അവതരിപ്പിച്ചത് – പ്രവാസികളുടെ നിരന്തരമായുള്ള അഭ്യർത്ഥനയായ “പ്രവാസി ഭവന പദ്ധതി” ബജറ്റിൽ പരാമർശിക്കുക പോലുമുലയില്ല. സ്വയം തൊഴിൽ പദ്ധതിക്കായി പ്രത്യേക പാക്കേജകളോ, വായപാ പദ്ധതി സബ്സിഡിയോ പ്രഖ്യാപിക്കാതെ സർക്കാർ പ്രവാസി സമൂഹത്തെ വഞ്ചിച്ചിരിക്കുകയാണ്. ബജറ്റ് ഏറെ നിരാശ പകരുന്നതായിമാറി.

        Read More

        കഞ്ചാവുമായി യുവാവ് പിടിയില്‍

        പുല്‍പ്പള്ളി: 760 ഗ്രാം കഞ്ചാവുമായി ബത്തേരി പുത്തൻകുന്ന് മുക്കത്ത് വീട്ടിൽ അമൽ(26) ആണ് പിടിയിലായത്. 20.11.2023 തീയതി രാത്രിയിൽ പെരിക്കല്ലൂര്‍, കൊളവള്ളി തീരദേശ റോഡിനു സമീപം വെച്ചാണ് പുൽപ്പള്ളി പോലീസ് ഇയാളെ പിടികൂടുന്നത്. അമലിന്റെ കൈയിലുണ്ടായിരുന്ന കവർ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് അടങ്ങിയ പൊതി കണ്ടെടുക്കുന്നത്. പുല്‍പ്പള്ളി എസ്.ഐ സി.ആർ. മനോജ്‌, സിവില്‍ പോലീസ് ഓഫീസർമാരായ ദിനേശ്, രമേശ്‌ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

        Read More

        കർണാടക കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് അപകടം

        കാട്ടിക്കുകളം മാനന്തവാടി റൂട്ടിൽ 55ഇൽ കർണാടക കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് അപകടം പരിക്കേറ്റവരെ ഹോസ്പിറ്റലിലേക്ക് മാറ്റുന്നു അപകടത്തിൽ നിരവധി പേർക്ക് പരിക്ക് ഉള്ളതയിൽ വിവരം കൂടുതൽ വിവരങ്ങൾ അറിഞ്ഞു വരുന്നു

        Read More