Headlines

പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

കോട്ടത്തറ ഗ്രാമപഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി രനീഷ് ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ 20,0000 രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കിയത് .ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ നസീമ, മെമ്പര്‍മാരായ ഇ.കെ വസന്ത, പുഷ്പ സുന്ദരന്‍, സുരേഷ്, ആന്റണി ജോര്‍ജ്, മുരളിദാസന്‍ തങ്കച്ചന്‍, അനില്‍ ചന്ദ്രന്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ എ മിനി, പ്രധാനാധ്യാപിക കെ .എ അമ്മുജ തുടങ്ങിയവര്‍ പങ്കെടുത്തു.

Read More

പ്രകൃതി ദുരന്തത്തില്‍ നഷ്ടപ്പെട്ട എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

മേപ്പാടി: പ്രകൃതി ദുരന്തത്തില്‍ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ വിദ്യാഭ്യാസ വകുപ്പ്മന്ത്രി ശിവൻകുട്ടി വിതരണം ചെയ്തു. നിലവിലെ നടപടി ക്രമങ്ങളും നിശ്ചിത ഫീസും ഒഴിവാക്കിയാണ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കിയത്. ജില്ലാ വിദ്യാഭ്യാസ ഓഫീസ് മുഖേന സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ട 188 അപേക്ഷകരുടെ വിവരങ്ങള്‍ ശേഖരിച്ച് പരീക്ഷാ ഭവനിലേക്ക് ലഭ്യമാക്കിയതില്‍ 135 പേരുടെ സര്‍ട്ടിഫിക്കറ്റുകളാണ് വിതരണം ചെയ്തത്. ശേഷിക്കുന്ന 33 സര്‍ട്ടിഫിക്കറ്റുകള്‍ 2000 -ത്തിന് മുന്‍പുളളവ ആയതിനാല്‍ സര്‍ട്ടിഫിക്കറ്റിന്റെ ഒന്നാം പേജ് പൂരിപ്പിക്കാന്‍ ബന്ധപ്പെട്ട സ്‌കൂളുകളിലേക്ക് അയച്ചു നല്‍കിയതായും മന്ത്രി പറഞ്ഞു….

Read More

    കന്നുകുട്ടികള്‍ക്ക് സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ; ഗോവര്‍ദ്ധിനി പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി

    കന്നുകുട്ടികള്‍ക്ക് 50 ശതമാനം സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ നല്‍കുന്ന പദ്ധതിയായ ഗോവര്‍ദ്ധിനിക്ക് ജില്ലയില്‍ തുടക്കമായി. അമ്പലവയല്‍ ക്ഷീരസംഘം ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സജി ജോസഫ് പദ്ധതി ഉദ്ഘാടനം ചെയ്തു. ജില്ലയിലാകെ 400 കന്നുകുട്ടികള്‍ക്ക് 12,500 രൂപ നിരക്കില്‍ ഈ പദ്ധതി പ്രകാരം സബ്സിഡി ലഭിക്കും. ഇതിലൂടെ കര്‍ഷകരുടെ ഉത്പാദന ചെലവില്‍ ഗണ്യമായ കുറവ് വരും.   ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. കെ.എസ് പ്രേമന്‍ അധ്യക്ഷനായ പരിപാടിയില്‍ അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസര്‍…

    Read More

    ജൂലൈ ഒമ്പതിലെ പൊതുപണിമുടക്ക് വിജയിപ്പിക്കണം: സി ഐ ടി യു

    മാനന്തവാടി . ജൂലൈ ഒമ്പതിന് നടക്കുന്ന പൊതുപണിമുടക്ക് വിജയിക്കണമെന്ന് ഹെഡ്‌ലോഡ് ആന്റ് ജനറൽ വർക്കേഴ്‌സ് യൂനിയൻ (സി ഐ ടി യു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. രൂക്ഷമായ വിലകയറ്റം, വർദ്ധിച്ചു വരുന്ന തൊഴിലില്ലായ്മ തുടങ്ങിയവ മൂലം ജനജീവിതം ദുസഹമാക്കുകയാണ്. ലേബർകോഡുകൾ നടപ്പിലാക്കാൻ കേന്ദ്രം ധൃതിപിടിച്ച നടപടികളാണ് സ്വീകരിക്കുന്നത്. വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണുക, ചുമട്ട് തൊഴിലാളി നിയമം കാലോചിതമായി പരിഷ്‌ക്കരിക്കുക, മരംകയറ്റ് മേഖലയിലെ തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനത്തിലുയർന്നു. ആനത്തലവട്ടം ആനന്ദൻ നഗറിൽ (ചൂട്ടക്കടവ്…

    Read More

      നമ്പികൊല്ലി വയലിൽ വൈക്കോൽ കെട്ടുകൾ കത്തിനശിച്ചു

      നമ്പികൊല്ലി : വൈക്കോൽ കെട്ടുകൾ കത്തിനശിച്ചു. നമ്പികൊല്ലി വയലിൽ പഴൂർ താഴത്തുവീട് രാജേഷ് റോളുകളാക്കി കൂട്ടിവെച്ചിരുന്നു വൈക്കോലാണ് കത്തിനശിച്ചത്. ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് തീപടർന്നത് പ്രദേശവാസികളുടെ ശ്രദ്ധയിൽപെട്ടത്. ഉടനെ ഫയർഫോഴ്‌സിനെ വിളിച്ച് നാട്ടുകാരുംകൂടി ഇടപെട്ട് തിയണച്ചു. കൂടാതെ സമീപവാസി ട്രാക്ടർഎത്തിച്ച തീപടർന്ന പുൽക്കൂനയ്ക്ക് ചുറ്റും മണ്ണിളക്കിയതിനാലും കൂടുതൽ സ്ഥലത്തേക്ക് തീപടരാതിരിക്കാനും സഹായകമായി. തീപിടുത്തത്തിൽ മുന്നൂറ് കെട്ട് പുല്ല് കത്തിനശിച്ചതായാണ് പറയുന്നത്. ഇതുവഴി കർഷകന് ഒരുലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

      Read More

      ഒരിറ്റുശ്രദ്ധ ഒരുപാടായുസ്സ് ‘റാഫ്’ മേഖല കൺവെൻഷൻ നടത്തി

      മാനന്തവാടി: റോഡ് ആക്‌സിഡൻ്റ് ആക്‌ഷൻ ഫോറത്തിന്റെ (റാഫ് ) ആഭിമുഖ്യത്തിൽ ഡബ്ലൂ.എം.ഒ ബാഫഖി ഹോം ഓഡിറ്റോറിയത്തിൽ നടന്ന മാനന്തവാടി മേഖല കൺവെൻഷൻ വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. റാഫ് ജില്ലാ പ്രസിഡന്റ്‌ മുഹമ്മദ് ഫാരിസ് സൈൻ അധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി സജി മണ്ഡലത്തിൽ മുഖ്യപ്രഭാഷണം നടത്തി. കെ.അഹമ്മദ് മാസ്റ്റർ,പി. ഉസ്മാൻ,എ. അബ്ദുൽ റസാഖ്, കെ.എം ഷിനോജ്,ആമിന സത്താർ,സി. കുഞ്ഞബ്ദുള്ള ഹാജി, പ്രേംരാജ് ചെറുകര,എം.മണികണ്ഠൻ, സി.മമ്മു,സൗജത്ത് ഉസ്മാൻ, കെ. എം…

      Read More

        എസ്.ഐ.ആർ; ജീവനക്കാരുടെ അമിതജോലിഭാരം ഒഴിവാക്കണം: എൻ.ജി.ഒ അസോസിയേഷൻ

        കൽപ്പറ്റ: വോട്ടർ പട്ടികയുടെ തീവ്രപുന:പരിശോധന പ്രക്രിയയിൽ ഏർപ്പെട്ടിരിക്കുന്ന ബൂത്ത് ലെവൽ ഓഫീസർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ മേൽ അധിക സമ്മർദ്ദം അടിച്ചേൽപ്പിക്കുന്നുവെന്ന് എൻ.ജി.ഒ അസോസിയേഷൻ വയനാട് ജില്ലാ കമ്മറ്റി ആരോപിച്ചു. അതിസൂക്ഷ്മതയോടെ ചെയ്യേണ്ട പ്രവൃത്തിക്ക് മതിയായ സമയം നൽകാതെ വനിതകൾ ഉൾപ്പെടെയുള്ളവർ വലിയ സമ്മർദ്ദത്തിലാണ്. രണ്ട് ഇലക്ഷൻ ജോലികൾ ഒരേ സമയം കൈകാര്യം ചെയ്യേണ്ടി വരുന്ന വകുപ്പിലെ ജീവനക്കാർ പ്രയാസം അനുഭവിക്കുകയാണ്. പകൽ മുഴുവൻ കുന്നും മലയും താണ്ടി വീട് കയറി കഴിഞ്ഞ് ഉന്നതികളിൽ പകൽ സമയങ്ങളിൽ ആളുകൾ…

        Read More

        നൈപുണി വികസനത്തിലൂടെ കേരളത്തെ വിജ്ഞാന സമൂഹമാക്കണം:ഡോ. തോമസ് ഐസക്

        കൽപ്പറ്റ: നൈപുണി വികസനത്തിലൂടെ കേരളത്തെ വിജ്ഞാന സമൂഹമാക്കണമെന്ന് മുൻ ധനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഡോ. തോമസ് ഐസക്ക്‌. കൽപ്പറ്റ എൻഎംഎസ്എം ഗവ. കോളജിൽ സംഘടിപ്പിച്ച വിജ്ഞാനകേരളം ഏകദിന ശില്പശാലയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കാലഘട്ടത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് വിദ്യാർത്ഥികളെ സജ്ജരാക്കുന്ന നൈപുണി വികസന കേന്ദ്രങ്ങൾ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവിഭാജ്യ ഘടകമായി മാറണം. അക്കാദമിക പരിജ്ഞാനത്തിനൊപ്പം നൂതന തൊഴിൽ നൈപുണ്യങ്ങൾ കൂടി നൽകി സംസ്ഥാനത്തെ ഒരു വിജ്ഞാന സമൂഹമാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യം. മാറുന്ന കാലത്തിനനുസരിച്ച് സർവകലാശാലകളും പാഠ്യപദ്ധതികളും നവീകരിക്കേണ്ടത് അനിവാര്യമാണെന്നും…

        Read More

        സി.പി.എം നേതാവിന്റെ പരാമർശം, ഫാഷിസ്റ്റ് സ്വാധീനത്തിന്റെ പ്രതികരണം- സൽമ അഷ്‌റഫ്‌

        കൽപ്പറ്റ :-  പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായി മുസ്ലിംലീഗ് പ്രതിനിധി ലക്ഷ്മി ആലക്കമറ്റം തിരഞ്ഞെടുക്കപ്പെട്ടതുമായി ബന്ധപ്പെട്ട് സി.പി.എം ജില്ലാ നേതാവ് നടത്തിയ പരാമർശം പാർട്ടിയിലെ സവർണ്ണ ഫാഷിസ്റ്റ് സ്വാധീനത്തിന്റെയും ജാതി ധ്രുവീകരണത്തിന്റെയും പ്രത്യക്ഷ പ്രതികരണമാണെന്നും സി.പി.എം മാനിഫെസ്റ്റോ മനുസ്മൃതിയിലേക്ക് വഴിമാറുകയാണെന്നും എസ്.ഡി.പി.ഐ വയനാട് ജില്ലാ സെക്രട്ടറി സൽമ അഷ്‌റഫ്‌. ജനറൽ വനിതാ സംവരണമായ പ്രസിഡണ്ട് സ്ഥാനത്തേക്ക് ലക്ഷ്മി ആലക്കമറ്റം തിരഞ്ഞെടുക്കപ്പെട്ടതാണ് സി.പി.എമ്മിനെ അലോസരപ്പെടുത്തുന്നത്. രാജ്യത്തെ അടിസ്ഥാന ജനവിഭാഗം സംവരണാനുകൂല്യങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കേണ്ടവരാണെന്ന കാഴ്ചപ്പാട് സി.പി.എം തിരുത്തണം….

        Read More

        മേരാ യുവ ഭാരത് വയനാട് ജില്ലാ യൂത്ത് ഓഫീസറായി സ്റ്റെഫി ആൻ ഫിലിപ്പ് ചുമതലയേറ്റു

        കൽപ്പറ്റ : കേന്ദ്ര യുവജന കായിക മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന മേരാ യുവ ഭാരത് വയനാട് ജില്ലാ യൂത്ത് ഓഫീസറായി സ്റ്റെഫി ആൻ ഫിലിപ്പ് ചുമതലയേറ്റു. ആലപ്പുഴ സ്വദേശിനിയായ സ്റ്റെഫി കെ. സി. ഫിലിപ്പ്, സുജ വർഗീസ് എന്നിവരുടെ മകളാണ്. മേരാ യുവ ഭാരത് (MY Bharat) യുവജനങ്ങളുടെ വ്യക്തിത്വ വികസനം, സാമൂഹിക ഉത്തരവാദിത്വം, നേതൃപാടവം എന്നിവ വളർത്തുന്നതിനായി വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്ന ഒരു കേന്ദ്ര സർക്കാർ സ്ഥാപനമാണ്. യുവജന ക്ലബ്ബുകൾ മുഖേന ശുചിത്വ പ്രവർത്തനങ്ങൾ, പരിസ്ഥിതി…

        Read More