ബസ് ആക്രമണങ്ങളിൽ ഇനി വിട്ടുവീഴ്ചയില്ല; ഒത്തുതീർപ്പ് വേണ്ടെന്ന് കെഎസ്ആർടിസി, നിയമനടപടി കർശനം

    കെഎസ്ആർടിസി ബസുകൾക്ക് നേരെയുള്ള ആക്രമണങ്ങളിലും ജീവനക്കാരെ മർദ്ദിക്കുന്ന സംഭവങ്ങളിലും ഇനി ഒത്തുതീർപ്പിനില്ലെന്ന് മാനേജ്മെന്റ് വ്യക്തമാക്കി. മുൻപ് ഇത്തരം കേസുകളിൽ നഷ്ട‌പരിഹാരം വാങ്ങി ഒത്തുതീർപ്പാക്കുന്ന രീതിയുണ്ടായിരുന്നു. എന്നാൽ ഈ ഉദാരസമീപനം അതിക്രമങ്ങൾ കൂടാൻ കാരണമായെന്ന വിലയിരുത്തലിനെത്തുടർന്നാണ് നിയമനടപടി ശക്തമാക്കാൻ തീരുമാനിച്ചത്. ആക്രമണം നടന്നാലുടൻ പോലീസിനെ അറിയിച്ച് കേസെടുപ്പിക്കാൻ എല്ലാ യൂണിറ്റുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. മാവേലിക്കരയിലടക്കം നടന്ന സമീപകാല സംഭവങ്ങളിൽ ഈ വിട്ടുവീഴ്ചയില്ലാത്ത നിലപാട് കോർപ്പറേഷൻ നടപ്പിലാക്കി വരികയാണ്.   പൊതുമുതൽ നശിപ്പിക്കുന്നതിനെതിരെയുള്ള പി.ഡി.പി.പി. ആക്ട്, ജീവനക്കാരെ തടയുന്നതിനും ആക്രമിക്കുന്നതിനുമുള്ള…

    Read More

    അന്താരാഷ്ട്ര യുവജന ദിനാചരണം നടത്തി

    കോട്ടത്തറ : കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയം, മേരാ യുവ ഭാരതിന്റെയും ലഹരിവർജ്ജന മിഷൻ വിമുക്തിയുടെയും സംയുക്താഭിമുഖ്യത്തിൽ കോട്ടത്തറ ഗവ ഹയർസെക്കണ്ടറി സ്കൂളിൽ അന്താരാഷ്ട്ര യുവജന ദിനാചരണം നടത്തി പ്രധാനാധ്യാപിക എ.എം. രജനി അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറും വിമുക്തി ജില്ലാ മാനേജറുമായ സജിത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വിമുക്തി മിഷൻ ജില്ലാ കോർഡിനേറ്റർ എൻ.സി സജിത്ത്കുമാർ അച്ചൂരാനം, മേരാ യുവ ഭാരത് പ്രതിനിധി കെ.എ അഭിജിത്ത്, വിമുക്തി ക്ലബ്ബ് ചാർജ്ജ് ഓഫീസർ പി.എസ് പ്രദീപ്, കെ.ജി സുനിത്ത്…

    Read More

    വിദ്യാഭ്യാസ സഹായ സമിതി രൂപീകരിച്ചു

    കൽപ്പറ്റ : പൊതു വിദ്യാഭ്യാസ വകുപ്പ് സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ നടപ്പിലാക്കുന്ന പ്രത്യേക പഠന പരിപോഷണ പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ സഹായ സമിതി രൂപീകരിച്ചു. ഗോത്ര വിഭാഗത്തിലെ കുട്ടികളെ വിദ്യാലയത്തിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള വിവിധങ്ങളായ പരിപാടികളാണ് പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്നത്. തൃശ്ശിലേരി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടപ്പിലാക്കുന്ന ഏദെ മി പദ്ധതിയുടെ സമിതി രൂപീകരണം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.വി.ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് കെ.സക്കീര്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ എ.എന്‍.സുശീല മുഖ്യപ്രഭാഷണം…

    Read More

      അറുപതാം വയസ്സിൽ അങ്കം കുറിക്കാൻ അയ്യപ്പേട്ടൻ

      കൽപ്പറ്റ: 45 വർഷങ്ങൾക്കു മുമ്പ് ഒൻപതാം ക്ലാസിൽ ഉപേക്ഷിച്ച സ്വപ്നങ്ങൾക്കുവേണ്ടി അറുപതാം വയസ്സിൽ ചിറകു വിരിക്കുകയാണ് അയ്യപ്പൻ. എസ്.കെ.എം.ജെ ഹൈസ്കൂളിൽ നടന്ന പത്താംതരം തുല്യതാ പരീക്ഷയുടെ ആദ്യ ദിനത്തിൽ ഏറെ സന്തോഷത്തിലാണ് അയ്യപ്പനെത്തിയത്. റേഷൻ കടയിലെ സെയിൽസ്‍മാനായ അദ്ദേഹം പരീക്ഷ കഴിയുംവരെ പകരക്കാരനെ കട ഏൽപ്പിച്ചാണ് പരീക്ഷയെഴുതുന്നത്. ആദ്യ പരീക്ഷയായ മലയാളത്തിന് നല്ല മാർക്ക് ലഭിക്കുമെന്ന പ്രതീക്ഷയും പങ്കുവെച്ചു. പ്രായമുള്ള പഠിതാക്കൾക്കുള്ള തുല്യതാ പരീക്ഷയിൽ ഒരു ദിവസം രണ്ട് പരീക്ഷ നടത്തുന്നതിൽ അൽപം പരിഭവവും അദ്ദേഹത്തിനുണ്ട്. വെങ്ങപ്പള്ളി സ്വദേശിയായ…

      Read More

      ക്ഷാമബത്തയിലെ ഇടത് സംഘടനകളുടെ പ്രതിഷേധം പ്രഹസനം: കെ.ടി. ഷാജി

      മാനന്തവാടി: സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും രണ്ടു ശതമാനം ക്ഷാമബത്ത അനുവദിച്ചതിനെതിരെ ഇടത് സംഘടനകൾ നടത്തുന്ന പ്രതിഷേധ പ്രകടനങ്ങൾ വെറും പ്രഹസനമാണെന്ന് എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.ടി. ഷാജി. ക്ഷാമബത്ത അനുവദിച്ച സർക്കാരിന് അഭിവാദ്യം അർപ്പിച്ച് എൻ.ജി.ഒ അസോസിയേഷൻ മാനന്തവാടി ബ്രാഞ്ച് സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.   കഴിഞ്ഞ സർക്കാർ 269 മാസം ക്ഷാമബത്ത കുടിശ്ശിക വരുത്തിയപ്പോൾ ഒരക്ഷരം പോലും മിണ്ടാതെ അതിനെ ന്യായീകരിച്ചവരാണ് ഇപ്പോൾ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  …

      Read More

      കൽപ്പറ്റയിൽ പുഷ്പമേള നവംബർ 29 മുതൽ; ബ്രോഷർ പ്രകാശനം ചെയ്തു

      കൽപ്പറ്റ: ഇടവേളക്ക് ശേഷം വയനാട്ടിൽ വീണ്ടും പുഷ്പമേള സജീവമാകുന്നു. കൽപ്പറ്റ ബൈപ്പാസ് മൈതാനത്ത് സ്നേഹ ഇവന്റ്സ് നടത്തുന്ന പുഷ്‌പോത്സവം നവംബർ 29-ന് തുടങ്ങും. ഡിസംബർ 31 വരെ നടക്കുന്ന പുഷ്‌പമേളയുടെ ബ്രോഷർ പ്രകാശനം കൽപ്പറ്റ നഗര സഭ ചെയർ പേഴ്സൺ അഡ്വ. ടി.ജെ. ഐസക് നിർവ്വഹിച്ചു. സംഘാടക സമിതി ഭാരവാഹികളായ അഫ്സൽ കുറ്റ്യാടി, വർഗീസ് കൽപ്പറ്റ, ചിരൻ കുമാർ , ഷൗക്കത്ത്, ഗോപാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

      Read More

      ലോക ജനസംഖ്യാ ദിനാചരണം ബോധവത്ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു

      ബത്തേരി: ആരോഗ്യ വകുപ്പും ആരോഗ്യ കേരളവും സംയുക്തമായി ലോക ജനസംഖ്യാ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാതല ഉദ്ഘാടനവും ബോധവത്ക്കരണ സെമിനാറും സംഘടിപ്പിച്ചു. സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജില്‍ നടന്ന സെമിനാര്‍ നഗരസഭാ ചെയര്‍മാന്‍ ടി.കെ രമേശ് ഉദ്ഘാടനം ചെയ്തു. ഗര്‍ഭധാരണം ശരിയായ പ്രായം, ഇടവേള, കുടുംബാസൂത്രണ മാര്‍ഗങ്ങള്‍, ലൈംഗിക വിദ്യാഭ്യാസം ആരോഗ്യ ജീവിതത്തിന്, വ്യക്തിശുചിത്വം എന്നീ വിഷയങ്ങളില്‍ ക്ലാസെടുത്തു. ഗര്‍ഭധാരണത്തിന്റെ ശരിയായ പ്രായവും ഇടവേളയും ആരോഗ്യകരമായ കുടുംബത്തിന്റെ അടിത്തറ എന്നതാണ് സന്ദേശം. സഗരസഭാ ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി…

      Read More

      ഷാർജ യൂണിവേഴ്സിറ്റിയിൽ ജുനൈദ് കൈപ്പാണിക്ക് സ്വീകരണം നൽകി

      ദുബൈ: അന്താരാഷ്ട്ര ഹ്യൂമാനിറ്റേറിയൻ അവാർഡ് നേടിയ വയനാട്‌ ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിംഗ്‌ കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിക്ക് യു.എ.ഇ ആസ്ഥാനമായി വിവിധ അറബ്‌ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ സ്കൗട്ട്‌ ഗൈഡ്‌ ഫെല്ലോഷിപ്പ് അറബ് റീജിയൺന്റെ ആഭിമുഖ്യത്തിൽ ഷാർജ യൂണിവേഴ്സിറ്റിയിൽ സ്വീകരണം നൽകി. സ്കൗട്ടിലെ മുതിർന്ന അംഗങ്ങളുടെ പ്രസ്ഥാനമായ സ്കൗട്ട്‌ ഗൈഡ്‌ ഫെല്ലോഷിപ്പിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് ജുനൈദ് കൈപ്പാണി അഭിപ്രായപ്പെട്ടു. ഷാർജ യൂണിവേഴ്സിറ്റിയിൽ വെച്ചു നടന്ന ചടങ്ങിൽ സ്കൗട്ട്‌ ഗൈഡ്‌ ഫെല്ലോഷിപ്പ് അറബ് റീജിയൺ പ്രസിഡന്റ്‌ ഡോ…

      Read More

      വൈത്തിരി ഉപജില്ല ശാസ്ത്രോത്സവം ലോഗോ പ്രകാശനം ചെയ്തു

      പടിഞ്ഞാറത്തറ: ഈ മാസം 18, 19 തീയതികളിൽ പടിഞ്ഞാറത്തറ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന വൈത്തിരി ഉപജില്ല സ്കൂൾ ശാസ്ത്രോത്സവ ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. മുഹമ്മദ്‌ ബഷീർ നിവഹിച്ചു. ചടങ്ങിൽ പബ്ലിസിറ്റി ചെയർമാൻ ഇ മുഹമ്മദ്‌ ബഷീർ അധ്യക്ഷത വഹിച്ചു. പി. ടി. എ. പ്രസിഡന്റ് സുധീഷ്. ടി. എസ്, എസ്. എം. സി. ചെയർമാൻ. ശ്രീ. സണ്ണി.കെ.ജെ. ഹെഡ് മാസ്റ്റർ ടി.ബാബു, ബിജുകുമാർ.പി ,…

      Read More

        വായനാ പക്ഷാചരണം – പുസ്തകചർച്ച നടത്തി.

        താന്നിക്കൽ പ്രണവം വായനശാലയിൽ വായനാ പക്ഷാചരണത്തിന്റെ ഉദ്ഘാടനം ഡിവിഷൻ കൗൺസിലർ സ്മിതാ അനിൽകുമാർ നിർവ്വഹിച്ചു. ലൈബ്രറി കൗൺസിൽ മാനന്തവാടി താലൂക്ക് പ്രസിഡണ്ട് ഷബിത ടീച്ചർ വായനാ സന്ദേശം നൽകി. വായനാ മത്സരം, ലോകകപ്പ് ഫുട്ബോൾ ക്വിസ് മത്സരം എന്നിവയിലെ വിജയികളായ കുട്ടികൾക്കും സി.എ. പരീക്ഷയിൽ മികച്ച വിജയം നേടിയ ഗോകുൽ രാജിനും ഉപഹാരങ്ങൾ നല്കി. പൗലോ കൊയ്ലോയുടെ ആൽക്കമിസ്റ്റ് എന്ന വിശ്വപ്രസിദ്ധ നോവൽ സോയ അന്ന ഷിബു അവതരിപ്പിച്ചു.മാവറ വർക്കിച്ചേട്ടൻ അദ്ധ്യക്ഷം വഹിച്ചു. പ്രിൻസ് അബ്രഹാം, ബാബു…

        Read More