നാട് ഭരിക്കുന്നത്കർഷകരോട് മനസ്സലിവില്ലാത്ത സർക്കാരുകൾ:കോൺഗ്രസ്

കൽപ്പറ്റ: നാടിന് അന്നം ഒരുക്കാൻ മണ്ണിൽ പണിയെടുക്കുന്ന കർഷകരോട് മനസ്സലിവില്ലാത്ത സർക്കാറുകളാണ് കേന്ദ്രത്തിലും കേരളത്തിലും ഭരണത്തിൽ ഇരിക്കുന്നതെ ന്ന് ജില്ലാ കോൺഗ്രസ് നേതൃയോഗം കുറ്റപ്പെടുത്തി. കർഷകർ ഇത്രയധികം ദുരിതം അനുഭവിച്ച ഒരു കാലവും ഇതിനു മുൻപ് ഉണ്ടായിട്ടില്ല. ധനകാര്യസ്ഥാപനങ്ങൾ വീടും കൃഷിസ്ഥലവും എല്ലാം ജപ്തി ചെയ്യാനുള്ള ശ്രമങ്ങളുമായി മുൻപോട്ടു പോകുമ്പോൾ കർഷകരെ സംരക്ഷിക്കുന്നതിന് ആവശ്യമായ യാതൊരുവിധ നടപടിയും സർക്കാറുകൾ സ്വീകരിക്കുന്നില്ല, ധനകാര്യ സ്ഥാപനങ്ങൾക്ക് ഏതു വിധേനയും തങ്ങളുടെ കടം തിരിച്ചുപിടിക്കുന്നതിനുള്ള അനുമതി നൽകി, അവർ കർഷകരെ മരണത്തിലേക്ക്…

Read More

    കോഴിക്കോട് കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്റില്‍ സീലിങ് അടര്‍ന്നുവീണു; മാനന്തവാടി സ്വദേശി ഉൾപ്പെടെ 2 യാത്രക്കാര്‍ക്ക് പരിക്ക്

    കോഴിക്കോട് കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്റില്‍ സീലിങ് അടര്‍ന്നുവീണു; മാനന്തവാടി സ്വദേശി ഉൾപ്പെടെ 2 യാത്രക്കാര്‍ക്ക് പരിക്ക് കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ന്റില്‍ സീലിങ് അടര്‍ന്ന് വീണ് അപകടം. രണ്ട് യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. യാത്രക്കാര്‍ ബസ് കാത്തിരിക്കുന്ന ഇടത്തെ സീലിങാണ് അടര്‍ന്ന് വീണത്. ഇവര്‍ കസേരയില്‍ ഇരിക്കുമ്പോഴായിരുന്നു അപകടം. കായംകുളം സ്വദേശി മധു, മാനന്തവാടി സ്വദേശി അജിത് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

    Read More

    രതിൻന്റെ ആത്മഹത്യ സമഗ്ര അന്വേഷണം നടത്തണം: ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ

    പനമരം: ഓട്ടോറിക്ഷ തൊഴിലാളിയായ രതിൻന്റെ ആത്മഹത്യ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഇല്ലാത്ത പക്ഷം ശക്തമായ സമര പരിപാടിയുമായി മുന്നോട്ട് പോകുമെന്ന് ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ CITU പനമരം പഞ്ചായത്ത് കമ്മിറ്റി അവശ്യ പെട്ടു.. യൂണിയന്റെ പഞ്ചായത്ത് കമ്മിറ്റി പ്രിസിഡന്റ് സ: വിജയകുമാർ പി കെ., അദ്ധ്യക്ഷത വഹിച്ചു . യൂണിയന്റെ ജില്ലാ പ്രിസിഡന്റ് സ: Km ബിജു, പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി സന്തോഷ് പി. എന്നിവർ സംസാരിച്ചു…

    Read More

    കിടപ്പുരോഗികള്‍ക്ക് ഓണക്കിറ്റ് നല്‍കി

    ചെന്നലോട്: തരിയോട് സെക്കന്‍ഡറി പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് വോളണ്ടിയര്‍ കൂട്ടായ്മ കിടപ്പുരോഗികള്‍ക്ക് ഓണക്കിറ്റുകള്‍ വീടുകളില്‍ എത്തിച്ച നല്‍കി. തരിയോട്, വെങ്ങപ്പള്ളി, കോട്ടത്തറ, പടിഞ്ഞാറത്തറ പഞ്ചായത്തുകളിലെ പാലിയേറ്റീവ് കൂട്ടായ്മകളുടെ സഹകരണത്തോടെയാണ് വിതരണം പൂര്‍ത്തിയാക്കിയത്. തരിയോട് പഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി വിതരണം ഉദ്ഘാടനം ചെയ്തു. വോളണ്ടിയര്‍മാരായ ടി.കെ. ജോര്‍ജ്, ശാന്തി അനില്‍, സ്റ്റാഫ് നഴ്‌സ് കെ. രാജാമണി, ഫിസിയോതെറാപ്പിസ്റ്റ് റിയ ഐസണ്‍, കമ്മ്യൂണിറ്റി നഴ്‌സുമാരായ ബീന അജു, പി.വി. ബിന്‍സി, പി.എം. ദൗലത്ത്, കെ.ബി. ജിന്‍സി, പാലിയേറ്റീവ് വോളണ്ടിയര്‍മാര്‍,…

    Read More

    ‘നൊസ്റ്റാൾജിയ’ വെള്ളമുണ്ടയിലെ പ്രഥമ ഹൈസ്കൂൾ ബാച്ചിന് ഗ്രാമാദരം നൽകി

    വെള്ളമുണ്ട: വെള്ളമുണ്ട ഡിവിഷൻ പരിധിയിലെ ആദ്യ ഹൈസ്കൂൾ ബാച്ചിലെ (1958_61) വിദ്യാർത്ഥികൾക്ക് ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷൻ ഗ്രാമാദരം നൽകി. പബ്ലിക് ലൈബ്രറിയിൽ നടന്ന ചടങ്ങിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പ്രഥമ ബാച്ചിലെ വിദ്യാർത്ഥി-വിദ്യാർത്ഥിനികൾക്ക് ഗ്രാമാദരപത്രവും സ്നേഹോപഹാരവും കൈമാറി. മംഗലശ്ശേരി മാധവൻ, പ്രൊഫ. കെ. ടി നാരായണൻ,എ ശങ്കരൻ, മംഗലശ്ശേരി നാരായണൻ, എ. ശ്രീധരൻ, എം. മോഹനൻ, എം.പത്മാവതി , സി.ടി ഏലി,എ. ഭാർഗ്ഗവി, വി. കെ രാമൻക്കുട്ടി…

    Read More

    ലോഗോ പ്രകാശനം ചെയ്തു

    കണിയാമ്പറ്റ ഗവ യു .പി സ്‌കൂളില്‍ 123 – മത് വാര്‍ഷികാഘോഷത്തിന്റെ ലോഗോ പള്ളിയറ രാമന്‍ പ്രകാശനം ചെയ്തു. വാര്‍ഡ് അംഗം ലത്തീഫ് മേമാടന്‍ അധ്യക്ഷനായ പരിപാടിയില്‍ പിടിഎ വൈസ് പ്രസിഡന്റ് ടി.കെ ജാഫര്‍, എസ്. എം.സി ചെയര്‍മാന്‍ ടി.പി ഹാരിസ്, എസ് ഹനീഫ, എം.കെ സിദ്ദീഖ്, വി. സവിത, പ്രധാനാധ്യാപിക ഇന്‍- ചാര്‍ജ് സാലി മാത്യു, പി.ജെ റൈച്ചല്‍ എന്നിവര്‍ സംസാരിച്ചു.

    Read More

      വള്ളിയൂർക്കാവ് ഉത്സവം: കെഎസ്ആർടിസി സ്റ്റേ സർവീസുകൾ പുനരാരംഭിക്കണം; സ്പെഷ്യൽ സർവീസുകൾ അനുവദിക്കണം: എസ്ഡിപിഐ

      മാനന്തവാടി: വള്ളിയൂർക്കാവ് ഉത്സവത്തോടനുബന്ധിച്ച് മാനന്തവാടി മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരക്കണക്കിന് ജനങ്ങൾ എത്തുന്ന സാഹചര്യത്തിൽ മാനന്തവാടി മേഖലയിലെ ഗതാഗത സൗകര്യങ്ങൾ ശക്തിപ്പെടുത്തണമെന്ന് എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി. കോവിഡ് കാലത്തിന് മുമ്പ് മാനന്തവാടി ഡിപ്പോയിൽ നിന്നും നിലവിലുണ്ടായിരുന്നതും പിന്നീട് നിർത്തിവെച്ചതുമായ പ്രധാന സ്റ്റേ സർവീസുകൾ ഉടൻ പുനരാരംഭിക്കണമെന്ന് കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു. പ്രധാനമായും തവിഞ്ഞാൽ പഞ്ചായത്തിലെ പേര്യ, വാളാട് പ്രദേശങ്ങളിലെ സാധാരണക്കാർ ആശ്രയിച്ചിരുന്ന രാത്രി 9.00, 9.30 സമയങ്ങളിലെ മാനന്തവാടി – പേര്യ, മാനന്തവാടി –…

      Read More

      ജില്ലാതല ബാങ്കിംഗ് അവലോകന യോഗം; രണ്ടാം പാദത്തില്‍ 4533 കോടിയുടെ വായ്പാ വിതരണം

      കൽപ്പറ്റ: സെപ്റ്റംബര്‍ 30 ന് അവസാനിച്ച രണ്ടാം പാദത്തില്‍ 4533 കോടി രൂപ ജില്ലയിലെ വിവിധ ബാങ്കുകള്‍ വായ്പ നല്‍കിയതായി ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗം വിലയിരുത്തി. ഡെപ്യൂട്ടി കളക്ടര്‍ കെ. ദേവകിയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. ജില്ലയിലെ ബാങ്കുകളുടെ 2023 – 24 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിന്റെ പ്രകടനം യോഗം അവലോകനം ചെയ്തു. വാര്‍ഷിക പ്ലാനിന്റെ 65 ശതമാനമാണിത്. ഇതില്‍ 1991 കോടി രൂപ കാര്‍ഷിക മേഖലയ്ക്കും 524 കോടി രൂപ സൂക്ഷ്മ…

      Read More

      ജെ.ആര്‍.സി സ്‌കാര്‍ഫിങും സമ്മാനദാനവും നിർവഹിച്ചു

      കണിയാമ്പറ്റ: കണിയാമ്പറ്റ ഗവ യു.പി സ്‌കൂളില്‍ ജെ.ആര്‍.സി അംഗങ്ങളുടെ സ്‌കാര്‍ഫിങും ഗാന്ധിജയന്തി ക്വിസ് മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എം ഷമീര്‍ നിര്‍വഹിച്ചു. സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ജെ.ആര്‍.സി ഫസ്റ്റ് എയ്ഡ് ബോക്‌സ് സ്‌കൂളിന് കൈമാറി. പ്രധാന അധ്യാപിക സാലി മാത്യു, എന്‍.ജസ്‌ന, എം. അബ്ദുല്‍ ഗഫൂര്‍, പി.ജെ റൈചല്‍ എന്നിവര്‍ സംസാരിച്ചു.

      Read More

      സൺഡേ സ്കൂൾ പ്രവേശനോത്സവം നടത്തി.

      മാനന്തവാടി : സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ സൺഡേ സ്കൂൾ പ്രവേശനോത്സവം നടത്തി. ഡിസ്റ്റിക് ഇൻസ്പെക്ടർ എബിൻ പി ഏലിയാസ് ഉദ്ഘാടനം ചെയ്തു. വികാരി ഫാ.ബേബി പൗലോസ് ഓലിക്കൽ അധ്യക്ഷത വഹിച്ചു. സഹ വികാരി ഫാ.വർഗീസ് താഴത്തെ കുടി സമ്മാനദാനം നിർവഹിച്ചു. ട്രസ്റ്റി വിനു വാണക്കുടി, സഭാ മാനേജിങ് കമ്മിറ്റി അംഗം കെ.എം.ഷിനോജ് കോപ്പുഴ, പ്രധാന അധ്യാപിക ബെറ്റി ജെബി പള്ളിപ്പാടൻ, സെക്രട്ടറി റിജോ നടുത്തോട്ടത്തിൽ, പിടിഎ പ്രസിഡന്റ് യാക്കോബ് വലിയപറമ്പിൽ, സ്റ്റാഫ് സെക്രട്ടറി അനില…

      Read More