ഉപജില്ലാ കലോത്സവം, ശാസ്ത്രോത്സവം മേളകളിൽ മികച്ച വിജയം നേടിയ കുട്ടികളെ ആദരിച്ചു.

    തരിയോട്: ഉപജില്ലാ കലോത്സവം, ശാസ്ത്രോത്സവം മേളകളിൽ മികച്ച വിജയം നേടിയ കുട്ടികളെ ജി എൽ പി എസ്. തരിയോട്‌ പി ടി എ കമ്മറ്റി ആദരിച്ചു. വിജയികൾക്ക് സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. ഹെഡ്മാസ്റ്റർ ജോൺസൺ ഡിസിൽവ, സീനിയർ അസിസ്റ്റന്റ് എം പി കെ ഗിരീഷ് കുമാർ, പിടിഎ വൈസ് പ്രസിഡണ്ട് ജാഫർ, എം പി ടി എ പ്രസിഡണ്ട് രാധിക, ലിറ്റി, പ്രഷീത വർഗീസ്, ഷമീന എൻ കെ, ബാലൻ എം എ തുടങ്ങിയവർ സംസാരിച്ചു.

    Read More

    സിപിഐ (എം) വയനാട് ജില്ലാ സമ്മേളനത്തിന് ബത്തേരിയില്‍ തുടക്കം

    സുല്‍ത്താന്‍ ബത്തേരി: സിപിഎം പതിനാറാമത് വയനാട് ജില്ലാ സമ്മേളനം തുടങ്ങി. പൊതുസമ്മേളന വേദിയായ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ വി.വി. ബേബി പതാക ഉയര്‍ത്തി. ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ 217 പേര്‍ പങ്കെടുക്കുന്ന പ്രതിനിധി സമ്മേളനം ശനി രാവിലെ 10ന് എടത്തറ ഓഡിറ്റോറിയത്തില്‍ പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യും. തിങ്കളാഴ്ച ഉച്ച വരെ പ്രതിനിധി സമ്മേളനം തുടരും. വൈകുന്നേരം ടൗണ്‍ ഹാളില്‍ സാംസ്‌കാരിക സമ്മേളനം എളമരം കരീം ഉദ്ഘാടനം ചെയ്യും. കെ.ഇ.എന്‍….

    Read More

    ജവഹര്‍ലാല്‍ നെഹ്‌റു അനുസ്മരണ യോഗം സംഘടിപ്പിച്ചു

    കല്‍പറ്റ: വൈവിധ്യങ്ങളുടെയും ദാരിദ്ര്യത്തിന്റെയും നടുവില്‍ ശിഥിലമായ ഒരു രാജ്യത്തെ ദീര്‍ഘവീക്ഷണത്തോടെയും മാനവികതയിലൂന്നിയ സഹോദര്യത്തിലൂടെയും ജവഹര്‍ ലാല്‍ നെഹ്രു സൃഷ്ടിച്ചെടുത്ത രാജ്യമാണ് ഇന്ത്യയെന്ന് ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്‍.ഡി. അപ്പച്ചന്‍. ശിശുക്കളെ എന്നും നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തി ഒരു തലമുറയെ തന്നെ പൂര്‍ണ്ണ രാജ്യസ്‌നേഹമുള്ളവരാക്കി വളര്‍ത്തിയെടുത്ത രാജ്യം കണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രിയായിരുന്നു ജവഹര്‍ലാല്‍ നെഹ്‌റു എന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ സംഘടിപ്പിച്ച ജവഹര്‍ലാല്‍ നെഹ്‌റു അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം….

    Read More

      ബത്തേരി-ഗൂഡല്ലൂർ പാതയിൽ മരം വീണു; ഗതാഗതം പുനഃസ്ഥാപിച്ചു

      ബത്തേരി-ഗൂഡല്ലൂർ അന്തർസംസ്ഥാന പാതയിൽ മുണ്ടക്കൊല്ലിക്ക് സമീപം റോഡിന് കുറുകെ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.   വിവരമറിഞ്ഞ് ബത്തേരിയിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയും നൂൽപ്പുഴ പോലീസും ചേർന്ന് മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

      Read More

      ഫോറസ്റ്റ് ഓഫിസ് മാർച്ച് നടത്തി

      തലപ്പുഴ : അതിരൂക്ഷമായ വന്യജീവി ശല്യത്തിന് പരിഹാരം കാണുക ഫെൻസിംഗ് നടപ്പിലാക്കുക നഷ്ടപരിഹാര തുക വർദ്ധിപ്പിക്കുക വനനിയമ ഭേദഗതി പിൻവലിക്കുക തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ച് തലപ്പുഴ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി വരയാൽ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് ജനകീയ മാർച്ച് നടത്തി DCC ജനറൽ സെക്രട്ടറി സിൽവി തോമസ് ഉത്ഘാടനം ചെയ്തു കെ.വി. ജോൺസൺ അധ്യക്ഷത വഹിച്ചു എം.ജി.ബിജു ജോസ് പാറയ്ക്കൽ മീനാക്ഷി രാമൻ അസ്സിസ് വാളാട് എം.ജി ബാബു വിപിൻ ചന്ദ്ര മാസ്റ്റർ നിയാസ് പേര്യ സന്തോഷ് എന്നിവർ…

      Read More

        കുട്ടികളെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് ലഹരി നൽകി പണം കവർന്ന സംഭവം ഒരാൾകൂടി പിടിയിൽ

        മാനന്തവാടി: പ്രായപൂർത്തിയാകാത്ത കുട്ടികളെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും, നിർബന്ധിച്ച് ലഹരി പദാർത്ഥങ്ങൾ നൽകി പണം കവരുകയും ചെയ്‌ത സംഭവത്തിൽ ഒരാൾകൂടി പിടിയിൽ. മാനന്തവാടി പാലാക്കുളി പോത്തനാട്ടിൽ എ വി അജിത്ത് എന്ന ഡിങ്കനെയാണ് തമിഴ് നാട്ടിലെ തിരുപ്പൂർ ബോയ പാളയത്ത് നിന്ന് മാനന്തവാടി എസ് ഐ എം സി പവനന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. നേരത്തേ ഈ കേസിൽ മാനന്തവാടി കൊണിയൻമുക്ക് ചിറക്കൽ വീട്ടിൽ അജിത്ത് കുമാർ, കണിയാരം ഇടവലത്ത് ശ്രീവിലാസം വീട്ടിൽ വിഷ്ണു എന്നിവരെ അറസ്റ്റ്…

        Read More

          ബിയർ കാൻ, ടൈറ്റാനിക് വീൽ, ലോട്ടസ് വീൽ… പുതിയ ഇനങ്ങളുമായി പടക്ക വിപണി സജീവം

          കൽപറ്റ : പൂത്തിരിയിലും പടക്കങ്ങളിലും പുതിയ ഇനങ്ങളുമായി പടക്ക വിപണി സജീവമായി. പടക്കങ്ങളിൽ കേമനായ ഗുണ്ടിനാണ് ഡിമാൻഡ് കൂടുതൽ. ചെറുതും വലുതുമായി വിവിധ തരം ഗുണ്ടുകൾ ഉണ്ട്. 70 രൂപ മുതൽ 300 രൂപ വരെയാണു ഗുണ്ട് പായ്ക്കറ്റിനു വില. വിവിധ തരം പടക്കങ്ങളും ഉണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച പൊട്ടുന്ന ഇനങ്ങൾക്കും പൂത്തിരി ഇനങ്ങൾക്കും വില കുറവാണ് ഇത്തവണ. കത്തുന്ന ഇനങ്ങളിൽ പുതുമ ഉള്ളതായി ബിയർ കാൻ, ടൈറ്റാനിക് വീൽ, ലോട്ടസ് വീൽ, എമു എഗ്,…

          Read More

            സ്‌കൂള്‍ വാര്‍ഷികാഘോഷവും വര്‍ണ്ണക്കൂടാരം ഉദ്ഘാടനവും, യാത്രയയപ്പ് സമ്മേളനവും 16ന്

            പനമരം : പനമരം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ വാർഷികം , SSK വർണ്ണക്കൂടാരം , യാത്രയയപ്പ് സമ്മേളനം എന്നിവ ജനുവരി 16 വെള്ളിയാഴ്ച നടക്കും – പട്ടിക വർഗ – പട്ടികജാതി പിന്നോക്ക വകുപ്പ് മന്ത്രി OR കേളു ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജാ ചന്ദ്രൻ അധ്യക്ഷത വഹിക്കും -സമഗ്ര ശിക്ഷാ കേരള പദ്ധതി പ്രകാരം നിർമ്മിച്ച വർണ്ണക്കൂടാരത്തിൻ്റെ ഉദ്ഘാടനവും സർവീസിൽ നിന്ന് വിരമിക്കുന്ന പി -ശ്രീനിവാസൻ്റെ യാത്രയയപ്പും അന്ന് നടക്കും…

            Read More

              ഇലക്ഷന്‍ സ്‌പെഷ്യല്‍ ഡ്രൈവ്: ഡ്രൈ ഡേയില്‍ കര്‍ണാടക മദ്യവുമായി മദ്ധ്യവയസ്‌കന്‍ പിടിയില്‍

              ബത്തേരി: ഇലക്ഷന്‍ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ഡ്രൈ ഡേയില്‍ നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തേക്ക് അനധികൃതമായി കടത്തുകയായിരുന്ന കര്‍ണാടക മദ്യവുമായി മദ്ധ്യവയസ്‌കന്‍ പിടിയില്‍. ബത്തേരി, കോട്ടക്കുന്ന്, പുത്തന്‍പുരയില്‍ വീട്ടില്‍, പി.സി. ബിനോയ്(56)യെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേര്‍ന്ന് പിടികൂടിയത്. ഏഴ് കുപ്പി കര്‍ണാടക മദ്യമാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്.   03.04.2026 തീയതി ദു:ഖ വെള്ളിയാഴ്ച വൈകീട്ടോടെ തകരപ്പാടി ചെക്ക് പോസ്റ്റിന് സമീപം നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. കെ.എസ്.ആര്‍.ടി.സി ബസിലാണ് മദ്യം കടത്താന്‍…

              Read More

                വാക്ക് പാലിച്ച് വിജയം നേടി മന്ത്രിയെകാണാൻ വിദ്യാർത്ഥികളെത്തി: കൈയ്യോടെ പത്ത് ലക്ഷം അനുവദിച്ച് മന്ത്രി സിദ്ദീഖും

                വാക്ക് പാലിച്ച് വിജയം നേടി മന്ത്രിയെകാണാൻ വിദ്യാർത്ഥികളെത്തി: കൈയ്യോടെ പത്ത് ലക്ഷം അനുവദിച്ച് മന്ത്രി സിദ്ദീഖും. പൊഴുതന വലിയ പാറ ഗവൺമെന്റ് എൽ പി സ്കൂൾ വിദ്യാർത്ഥികളുടെ സി എം കിഡ്സ്‌ പരീക്ഷ (എൽ.എസ്.എസ് ) പഠനനേട്ടത്തിന് പ്രചോദനമായത് എം.എൽ.എ ആയിരുന്ന ടി സിദ്ദിഖിന്റെ വാക്കുകൾ. കഴിഞ്ഞവർഷം എം.എൽ.എയുടെ സ്കൂൾ സന്ദർശന വേളയിൽ ആയിരുന്നു ക്ലാസിലെ കൊച്ചു മിടുക്കി പെൺകുട്ടിയുടെ ചോദ്യം, ഞങ്ങൾക്ക് കളിക്കാൻ പാർക്ക് വേണം. ചോദ്യം ചോദിച്ച കുട്ടിയ്ക്ക് എം.എൽ.എ വാക്കു നൽകി പഠിച്ച് മിടുക്കി ആകണം….

                Read More