തുരങ്കപാത ആക്ഷൻ കമ്മിറ്റി ടി.സിദ്ധീഖ് എം.എൽ.എയ്ക്ക് നിവേദനം നൽകി

മേപ്പാടി: കള്ളാടി-ആനക്കാംപൊയിൽ തുരങ്ക പാതയുടെ നിർമാണം എത്രയും പെട്ടെന്ന് ആരംഭിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി പ്രവർത്തകർ, ടി.സിദ്ധീഖ് എം എൽ എയ്ക്ക് നിവേദനം നൽകി. ചെയർമാൻ മുനീർ പള്ളിയാൽ, കൺവീനർ കെ.പിഹൈദർ അലി, സി.കെ.ജംഷീർ, യാക്കൂബ് മുണ്ടക്കൈ, ഹരീഷ് മാൻകുന്ന്, ടി.ആർ.പ്രമോദ് എന്നിവർ നിവേദക സംഘത്തിലുണ്ടായിരുന്നു.

Read More

ഡിവൈഎഫ്‌ഐയുടെ പൊലീസ് സ്റ്റേഷൻ മാർച്ച് ഇന്ന്

കൽപ്പറ്റ: ബത്തേരി സ്റ്റേഷനിൽനിന്ന്‌ തൊണ്ടിമുതലായ ലഹരിവസ്‌തുക്കൾ മോഷണം പോയ കേസിൽ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനെ രക്ഷിക്കാനുള്ള പൊലീസ് ശ്രമത്തിൽ പ്രതിഷേധിച്ച് ബുധനാഴ്ച ഡിവൈഎഫ്ഐ സ്റ്റേഷനിലേക്ക് മാർച്ച് നടത്തും. രാവിലെ 11നാണ് മാർച്ച്. മാധ്യമങ്ങൾക്ക് മുന്നിൽ പ്രതിയായ പൊലീസുകാരൻ പരസ്യമായി എത്തിയിട്ടും അന്വേഷകസംഘം അറസ്റ്റ് ചെയ്യുന്നില്ല. ഓപ്പറേഷൻ തൂഫാനിന്റെ ഭാഗമായി പിടിച്ചെടുക്കുന്ന ലഹരി ഉൽപ്പന്നങ്ങൾ സ്റ്റേഷനുകളിൽനിന്ന് കടത്തുന്നത് പതിവാകുകയാണ്. ഉന്നത ഉദ്യോഗസ്ഥരടക്കം പ്രതിയെ രക്ഷപ്പെടുത്താൻ പഴുതുകൾ സൃഷ്ടിക്കുകയാണെന്നും ആഭ്യന്തര വകുപ്പ് വിശദമായ പരിശോധന നടത്താൻ തയ്യാറാകണമെന്നും ഡിവൈഎഫ്ഐ ജില്ലാ…

Read More

    കെട്ടിട നമ്പർ ലഭിക്കുന്നതിന്ന് ലേബർ സെസ്സ് നിബന്ധന പിൻവലിക്കണം: ലെൻസ്ഫെഡ്  

     മേപ്പാടി : കെട്ടിടത്തിന് നമ്പർ ലഭിക്കുന്നതിന് ലേബർ സെസ്സ് കെട്ടിട ഉടമ അടക്കണമെന്ന നിബന്ധന സർക്കാർ പിൻവലിക്കണമെന്ന് ലെൻസ്‌ഫെഡ് മേപ്പാടി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.  കെ സ്മാർട്ട് സോഫ്റ്റ്‌വെയർ സംവിധാനം നടപ്പിലാക്കിയതിനു ശേഷം പല നികുതികളും , പെർമിറ്റ് ഫീസും ലൈസൻസികളിലൂടെ അടപ്പിക്കുന്ന നിർബന്ധ സാഹചര്യമാണ് നിലവിലുള്ളത്. കെട്ടിട നിർമാണ ഫീസ് കുറച്ചു എന്ന് സർക്കാർ പറയുമ്പോഴും ആയിരം സ്ക്വയർ ഫിറ്റിൻ്റെ മുകളിലേക്ക് ഭീമമായ ഫീസ് തന്നെയാണ് കെ സ്മാർട്ടിൽ വന്ന് കൊണ്ടിരിക്കുന്നത്. കെട്ടിട നമ്പർ ലഭിക്കുന്നതിന്…

    Read More

    വിവരാവകാശ നിയമം ജനാധിപത്യത്തെ ശക്തിപ്പെടുത്തി; വിവരാവകാശ കമ്മീഷണര്‍ അഡ്വ. ടി കെ രാമകൃഷ്ണന്‍

    കൽപ്പറ്റ: വിവരാവകാശ നിയമം ജനാധിപത്യത്തെ ശക്തിപ്പെടുത്തിയെന്നും അഴിമതികള്‍ പുറത്തു കൊണ്ടുവരാന്‍ സഹായകമായെന്നും സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ അഡ്വ. ടി കെ രാമകൃഷ്ണന്‍ പറഞ്ഞു. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വിവരാവകാശ കമ്മീഷന്‍ അദാലത്തില്‍ സംസാരിക്കുകയായിരുന്നു കമ്മീഷണര്‍. പൊതുജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ കഴിയുന്ന സുതാര്യമായ നിയമമാണ് വിവരാവകാശ നിയമമെന്നും കമ്മീഷണര്‍ പറഞ്ഞു. വിവരങ്ങള്‍ ജനകീയമാവണം, അതൊരു ഔദാര്യമായി ആരും കണക്കാക്കരുത്. ഓഫിസുകളിലെ വിവരാവകാശ ബോര്‍ഡുകള്‍, സോഷ്യല്‍ മീഡിയ, ഔദ്യോഗിക വെബ്സൈറ്റുകള്‍ കാലാനുസൃതമായി പരിഷ്‌കരിച്ച് പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്ന…

    Read More

    റോഡ് സുരക്ഷാ ബോധവൽക്കരണവും പ്രിവിലേജ് കാർഡ് വിതരണവും

    മേപ്പാടി:ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ജീവനക്കാർക്കും വിദ്യാർത്ഥികൾക്കുമായി വയനാട് ജില്ലാ ആർ.ടി.ഒ. യുടെ നേതൃത്വത്തിൽ റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഒപ്പം ആർ ടി ഒ ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് വിവിധ ആനുകൂല്യങ്ങൾ നൽകുന്ന സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണോദ്ഘാടനം വയനാട് ജില്ലാ ആർ.ടി.ഒ. ശ്രീ. പി.ആർ. സുമേഷിന് നൽകികൊണ്ട് മെഡിക്കൽ കോളേജ് എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ നിർവ്വഹിച്ചു. ഡീൻ ഡോ. എ.പി. കാമത്ത്,മെഡിക്കൽ സൂപ്രണ്ട് ഡോ. മനോജ്…

    Read More

      വയനാട് ഗോത്രബന്ധു അധ്യാപകരുടെ നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക്; അവശനിലയിലായ അധ്യാപകരെ അറസ്റ്റ് ചെയ്ത് മാറ്റി

      വയനാട് ഗോത്രബന്ധു അധ്യാപകരുടെ അനിശ്ചിതകാല നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. പല അധ്യാപകരുടെയും ആരോഗ്യനില മോശമായി കൊണ്ടിരിക്കുകയാണ്. വയനാട് ജില്ലയിൽ മാത്രം 241 ഗോത്ര ബന്ധു അധ്യാപകരെയാണ് സർക്കാർ ഒരു മുന്നറിയിപ്പുമില്ലാതെ പിരിച്ചുവിട്ടത്. സർക്കാർ നടപടിയിലൂടെ 241കുടുംബങ്ങളും ഒപ്പം വയനാട്ടിലെ വിദ്യാർഥികളുമാണ് അനിശ്ചിതത്വത്തിൽ ആയിരിക്കുന്നത്. ഇതോടെയാണ് അധ്യാപകർ ഗത്യന്തരമില്ലാതെ നിരാഹാര സമരത്തിലേക്ക് കടന്നത്. സമരം ചെയ്യുന്ന അധ്യാപകരിൽ പലരുടെയും ആരോഗ്യനില വിഷളാവുന്ന സ്ഥിതിയാണ്. ഇവരെ സമരവേദിയിൽ ഡോക്ടർമാരെത്തി പരിശോധിച്ചു. ആരോഗ്യസ്ഥിതി മോശമായവരെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക്…

      Read More

      സംസ്ഥാന ബജറ്റ്; അതിജീവനത്തിലേക്ക്‌ അതിവേഗം: സിപിഐ എം

      കല്പറ്റ: സംസ്ഥാന ബജറ്റ്‌ വയനാടിന്റെ അതിജീവനത്തിന്‌ കരുത്തുപകരുമെന്ന്‌ സിപിഐ എം ജില്ലാ കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു. മുണ്ടക്കൈ–-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിന്‌ 750 കോടി രൂപ വകയിരുത്തി മനുഷ്യത്വം ഉയർത്തിപ്പിടിച്ചു. കഴിഞ്ഞ ഒന്നിന്‌ അവതരിപ്പിച്ച കേന്ദ്രബജറ്റിൽ ദുരന്തബാധിതരെ പൂർണമായും അവഗണിച്ചപ്പോഴും സംസ്ഥാന സർക്കാർ ചേർത്തുപിടിക്കുകയാണ്‌. മാതൃകാ ടൗൺഷിപ്പ്‌ അതിവേഗത്തിൽ പൂർത്തിയാക്കും. ഉരുൾപൊട്ടിയനാൾ മുതൽ സംസ്ഥാന സർക്കാരിന്റെ ഓരോ നടപടികളിലും കരുതലിന്റെയും മനുഷ്യത്വത്തിന്റെയും സ്‌പർശമുണ്ട്‌. കേന്ദ്രം എത്ര അവഗണിച്ചാലും ടൗൺഷിപ്പും പുനരധിവാസവും പൂർത്തിയാക്കുമെന്ന മുഖ്യമന്ത്രിയുടെ ഇച്ഛാശക്തിയോടെയുള്ള പ്രഖ്യാപനത്തിന്റെ ഉറപ്പാണ്‌ ആദ്യഘട്ടമായി…

      Read More

        അഞ്ചുവയസ്സുകാരി മകളടക്കം നാലുപേരെ വെട്ടിക്കൊന്നു; വയനാട് സ്വദേശിക്ക് വധശിക്ഷ

        വിരാജ്പേട്ട: അഞ്ചുവയസ്സുകാരിയായ മകളടക്കം സ്വന്തം കുടുംബത്തിലെ നാലുപേരെ നിഷ്ഠൂരമായി വെട്ടിക്കൊന്ന കേസിൽ വയനാട് സ്വദേശിയായ യുവാവിന് കർണാടക കോടതി വധശിക്ഷ വിധിച്ചു. വയനാട് തലപ്പുഴ അത്തിമല കോളനിയിലെ ഗിരീഷിനെയാണ് (38) വിരാജ്പേട്ട ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എസ്. നടരാജ് ശിക്ഷിച്ചത്.   കുടക് ജില്ലയിലെ പൊന്നംപേട്ടയിൽ വെച്ച് ഭാര്യ നാഗി (30), അഞ്ചുവയസ്സുള്ള മകള്‍ കാവേരി, ഭാര്യാപിതാവ് കരിയ (75), ഭാര്യാമാതാവ് ഗൗരി (70) എന്നിവരെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. ഈ വർഷം മാർച്ച് 27-നായിരുന്നു നാടിനെ…

        Read More

        ‘ഇ-ക്ലാപ്’ പദ്ധതിക്ക് തുടക്കമായി

        കണിയാമ്പറ്റ: വിദ്യാർത്ഥികളിൽ ഇംഗ്ലീഷ് ഭാഷാ നൈപുണി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കണിയാമ്പറ്റ ഗവ. യു.പി. സ്കൂളിൽ നടപ്പിലാക്കുന്ന ‘ഇ-ക്ലാപ്’ (ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ ആൻഡ് ലാംഗ്വേജ് അഡ്വാൻസ്മെന്റ് പ്രോഗ്രാം) പദ്ധതിക്ക് തുടക്കമായി. എസ്.എസ്.കെ. ജില്ലാ പ്രൊജക്ട് കോഡിനേറ്റർ നിസാർ കമ്പ പരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ടി.പി. ഹാരിസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ സജ്ന അൻസിഫ് മുഖ്യപ്രഭാഷണം നടത്തി. എസ്.എം.സി. ചെയർമാൻ സി.എച്ച്. ഹനീഫ, എം.എ. നൂഷിബ, പിടിഎ വൈസ് പ്രസിഡന്റ് കെ. നിഷാദുദ്ദീൻ,…

        Read More

        ജൂനിയര്‍ വോളിബോള്‍ ചാമ്പ്യൻഷിപ്പ് ഒക്ടോബർ 13ന്

        കല്‍പറ്റ: വയനാട് ജില്ലാ വോളിബോള്‍ അസോസിയേഷന്റെയും കേണിച്ചിറ യുവപ്രതിഭ ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തില്‍ വയനാട് ജില്ലാ ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ് 13ന് കേണിച്ചിറ യുവപ്രതിഭ സ്‌റ്റേഡിയത്തില്‍ രാവിലെ 9 മണി മുതല്‍ നടത്തുന്നു. 1/1/2007ന് ശേഷം ജനിച്ച വയനാട് ജില്ലക്കാരായ കുട്ടികള്‍ക്ക് പങ്കെടുക്കാം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ 12ന് വൈകുന്നേരം 5 മണിക്ക് മുന്‍പായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. 19 മുതല്‍ തൃശൂര്‍ പേരാമംഗലത്ത് നടക്കുന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുവാനുള്ള ജില്ലാ ടീമിനെ ഈ…

        Read More