റിസോര്‍ട്ടിലെ സംഘര്‍ഷംഒളിവില്‍പോയ പ്രതികള്‍ക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ്

     ബത്തേരി: ബത്തേരി പൂതിക്കാട് റിസോര്‍ട്ടിലെ സംഘട്ടനവുമായി ബന്ധപ്പെട്ട കേസില്‍ ഒളിവില്‍ കഴിയുന്ന മുന്‍ലോക്കല്‍ സെക്രട്ടറിയടക്കം മൂന്ന് പേര്‍ക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. ബീനാച്ചി സ്വദേശികളായ സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി കോച്ചേരിയില്‍ നിധിന്‍, കേളോത്ത് അനൂജ്, പാങ്ങാട്ട് ശരത്ത് രാജ് എന്നിവര്‍ക്കാണ് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. കഴിഞ്ഞമാസം 22-ന് രാത്രി പൂതിക്കാട് റിസോര്‍ട്ടില്‍ സംഘട്ടനവുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിയുന്ന മൂന്ന് പേര്‍ക്കെതിരെയാണ് ബത്തേരി പൊലിസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരിക്കുന്നത്.നേരത്തെ റിസോര്‍ട്ട് ജീവനക്കാരന്റെയും സുഹൃത്തിന്റെയും പരാതിയില്‍…

    Read More

    കേരള ബജറ്റ് നിരാശാജനകം: ഹംസ കടവൻ

    കമ്പളക്കാട്: കേരള സർക്കാരിന്റെ ബജറ്റ് നിരാശാജനകമാണെന്ന് മുസ്‌ലിം ലീഗ് നിയോജക മണ്ഡലം ട്രഷറർ കടവൻ ഹംസ അഭിപ്രായപ്പെട്ടു. കമ്പളക്കാട് ടൗൺ മുസ്ലിം ലീഗ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാനതകളില്ലാത്ത രീതിയിൽഭൂനികുതി വർദ്ധിപ്പിച്ചും കേരളത്തിലെ സാധാരണക്കാർ ഉപയോഗിച്ചു വരുന്ന പഴയ വാഹനങ്ങൾക്കുപോലും യാതൊരു തത്വദീക്ഷയുമില്ലാത നികുതി വർദ്ധിപ്പിച്ചതും എതിർക്കപ്പെടേണ്ടതാണ്. മുസ്ലിം ലീഗ് കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡണ്ട് വി പി അബ്ദുൽ ഷുക്കൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കുഞ്ഞമ്മദ് നെല്ലോളി, പഞ്ചായത്ത് ഭാരവാഹികളായ വി പി…

    Read More

    കെ.എസ്.ഇ.ബി. ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷൻ പണിമുടക്കി:വാഹന ഉടമകൾ ബുദ്ധിമുട്ടിൽ

    മാനന്തവാടി: തരുവണയിലെ കെ എസ് ഇ ബി യുടെ ഇലക്ട്രിക് ചാർജിങ് സ്റ്റേഷൻ പണിമുടക്കി. ഇതോടെ വാഹന ഉടമകൾ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ കഴിയാതെ ബുദ്ധിമുട്ടിലായി. നാലാം മൈലിന് ശേഷം കോറോത്തിനും ഇടയ്ക്ക് തരുവണയിൽ മാത്രമാണ് ചാർജിങ് സ്റ്റേഷനിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി ഇത് പ്രവർത്തിക്കുന്നില്ല. വെള്ളമുണ്ട പഞ്ചായത്തിലെ ഓട്ടോറിക്ഷകൾ, സ്കൂട്ടറുകൾ, കാറുകൾ തുടങ്ങിയ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ പറ്റാതായി. വെള്ളമുണ്ടയിൽ ഒരു ചാർജിംഗ് സ്റ്റേഷൻ ആരംഭിക്കണമെന്ന് ആവശ്യം ഉയർന്നെങ്കിലും കോറോത്ത് മാത്രമാണ് ഇപ്പോൾ…

    Read More

      സംസ്ഥാനത്ത് വെയിൽ കടുക്കുന്നു: ജോലി സമയം ക്രമീകരിച്ചു

      തിരുവനന്തപുരം: പകൽ താപനില ക്രമാതീതമായി ഉയർന്നതോടെ സംസ്ഥാനത്ത് വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലിസമയം പുനഃക്രമീകരിച്ചു. രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെയുള്ള സമയത്തിനുള്ളിൽ ജോലിസമയം എട്ട് മണിക്കൂറായി നിജപ്പെടുത്തി തൊഴിൽവകുപ്പ് ഉത്തരവിറക്കി.   മേയ് 20 വരെയാണ് ക്രമീകരണം. ഉച്ചക്ക് 12 മുതൽ വൈകിട്ട് മൂന്ന് വരെ വിശ്രമം അനുവദിക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്. ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചക്ക് 12ന് അവസാനിക്കുന്ന തരത്തിലും ഉച്ചക്ക് ശേഷമുള്ളത് മൂന്നിന് ആരംഭിക്കുന്ന…

      Read More

        ക്ഷയരോഗ മുക്ത പുരസ്കാര നേട്ടത്തിൽ തരിയോട് ഗ്രാമപഞ്ചായത്ത്

        മുട്ടിൽ: ക്ഷയരോഗ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കിയ തരിയോട് ഗ്രാമപഞ്ചായത്തിന് ക്ഷയരോഗ മുക്ത പുരസ്കാരം ലഭിച്ചു. ക്ഷയരോഗ മുക്ത ഭാരതം പരിപാടിയുടെ ഭാഗമായി മുട്ടിൽ വെച്ച് സംഘടിപ്പിച്ച പരിപാടിയിൽ ഗ്രാമപഞ്ചായത്തിനു വേണ്ടി പ്രസിഡണ്ട് സൂസി ബാബു, വൈസ് പ്രസിഡണ്ട് ഷമീം പാറക്കണ്ടി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷാജി വട്ടത്തറ, മെഡിക്കൽ ഓഫീസർ ഡോ ദിവ്യകല എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. തരിയോട് ഗ്രാമപഞ്ചായത്തും തരിയോട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള ആരോഗ്യവകുപ്പ് ജീവനക്കാരും ആശാവർക്കർമാർ ഉൾപ്പെടെയുള്ളവർ, ജനങ്ങളുടെ…

        Read More

          എൽഡിഎഫ് വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥ, വെള്ളിയാഴ്‌ച കൽപ്പറ്റയിൽ ഉജ്വല വരവേൽപ്പ് നൽകും

          കൽപ്പറ്റ: സി പി ഐ എം സംസ്‌ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ക്യാപ്റ്റനായ എൽഡി എഫ് വടക്കൻ മേഖലാ വികസനമുന്നേറ്റ ജാഥയ്ക്ക് വെള്ളി രാവിലെ പത്തിന് കൽപ്പറ്റയിൽ (പുതിയ ബസ്സ്റ്റാൻഡ് പരിസരം) ആയിരങ്ങളെ അണിനിരത്തി സ്വീകരണം നൽ കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. എൽഡിഎഫ് സർക്കാർ സം സ്‌ഥാനത്തിന് സമ്മാനിച്ച വികസന നേട്ടങ്ങൾ വിശദീകരിച്ച് രാജ്യത്തിന് മാത്യകയായ സർ ക്കാരിന്റെ തുടർച്ചയ്ക്കായി ബഹുജനപിന്തുണ അഭ്യർഥിച്ചാണ് പര്യടനം.നരേന്ദ്രമോദി സർക്കാരിൻ്റെ കേന്ദ്ര ബജറ്റിലെ ഉൾപ്പെടെയുള്ള ക്രൂരമായ അവഗ…

          Read More

            ശ്രേയസ് ഏരിയ സംഗമവും, ജനപ്രതിനിധികൾക്ക് സ്വീകരണവും നൽകി 

            ശ്രേയസ് ഏരിയ സംഗമവും, ജനപ്രതിനിധികൾക്ക് സ്വീകരണവും നൽകി. ശ്രേയസ് കൊളഗപ്പാറ യൂണിറ്റിലെ സ്നേഹ,സൂര്യ സ്വാശ്രയ സംഘങ്ങളുടെ ഏരിയ സംഗമവും ജനപ്രതിനിധികൾക്ക് സ്വീകരണവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.അഭിന മനോജ്‌ അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.മുഖ്യസന്ദേശം നൽകി.സുൽത്താൻ ബത്തേരി നഗരസഭ കൗൺസിലർ ഷേർലി കൃഷ്ണൻ,മീനങ്ങാടി ഗ്രാമപഞ്ചായത്ത് മെമ്പർ പൈതൽ,ശതാബ്ദി നിറവിലെത്തിയ മറിയാമ്മ അമ്മച്ചി,ഹരിതകർമ്മ സേന വളണ്ടിയർ ഷീജ സാലു എന്നിവരെ ആദരിച്ചു.സംഘം സെക്രട്ടറിമാർ വാർഷിക റിപ്പോർട്ടുകൾ അവതരിപ്പിച്ചു.സോഫി ഷിജു,ഷാജി…

            Read More

            മുണ്ടക്കൈ-ചൂരൽമല ഉരുൾ ദുരന്തം 4636 പേരെ നേരിട്ട് ബാധിച്ചെന്ന് സർക്കാർ

            കൽപ്പറ്റ : മുണ്ടക്കൈ ചൂരല്‍മല അതിജീവനം ;ദുരന്ത ബാധിതര്‍ക്കായി മൈക്രോപ്ലാന്‍ പ്രവര്‍ത്തനം തുടങ്ങുന്നു.മുണ്ടക്കൈ ചൂരല്‍മല ദുരന്തത്തിനിരയായവരുടെ അതിജീവന ഉപജീവനത്തിനായി തയ്യാറായ മൈക്രോ പ്ലാനിന്റെ പ്രവർത്തന ഉദ്ഘാടനം തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് നിര്‍വ്വഹിക്കും. ഡിസംബര്‍ 12 ന് രാവിലെ 10 ന് മേപ്പാടി എം.എസ്.എ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി ഒ.ആര്‍.കേളു, എം.എല്‍.എ മാരായ ഐ.സി.ബാലകൃഷ്ണന്‍, ടി.സിദ്ദിഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ദുരന്തബാധിതരുടെ…

            Read More

              ഭരണഭാഷാ സേവന പുരസ്‌കാരം ബിജു ജോസഫിന്

              ഭരണരംഗത്ത് മലയാളം ഭാഷ പ്രയോഗത്തില്‍ മികച്ച പ്രകടനം നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഭരണഭാഷാ സേവന പുരസ്‌കാരം സുല്‍ത്താന്‍ ബത്തേരി കിടങ്ങനാട് വില്ലേജിലെ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ബിജു ജോസഫിന്. ജില്ലാതലത്തില്‍ നടന്ന് ക്ലാസ്-ത്രി വിഭാഗത്തിലാണ് ഒന്നാം സ്ഥാനം ലഭിച്ചത്. ജില്ലാ ഭരണകൂടവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും സംയുക്തമായി കളക്ടറേറ്റ് ആസൂത്രണ ഭവന്‍ പഴശ്ശി ഹാളില്‍ സംഘടിപ്പിച്ച മലയാള ദിനാഘോഷം ഭരണഭാഷ വാരാഘോഷ പരിപാടിയില്‍ എ.ഡി.എം കെ ദേവകി ബിജു ജോസഫിന് സത് സേവന സര്‍ട്ടിഫിക്കറ്റ് കൈമാറി.

              Read More

              മുണ്ടക്കൈ -ചൂരല്‍മല: ഡാറ്റ എൻറോള്‍മെന്റ് ക്യാമ്പിൽ 340 ഗുണഭോക്താക്കൾ വിവരങ്ങൾ കൈമാറി.

              മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍ ദുരന്തം നേരിട്ട കുടുംബങ്ങള്‍ക്കായി സംഘടിപ്പിച്ച ഡാറ്റ എൻറോള്‍മെന്റ് ക്യാമ്പിൽ 340 ഗുണഭോക്താക്കൾ വിവരങ്ങൾ കൈമാറി. ജൂലൈ 11 മുതൽ മൂന്ന് ദിവസങ്ങളിലായി നടത്തിയ ക്യാമ്പിൽ മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളിലെ ഒന്നാംഘട്ട, രണ്ടാംഘട്ട-എ, രണ്ടാംഘട്ട-ബി പട്ടികകളില്‍ ഉള്‍പ്പെട്ട കുടുംബങ്ങള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ലഭ്യമാക്കാനാണ് ക്യാമ്പ് സംഘടിപ്പിച്ചത്. മുണ്ടക്കൈ, ചൂരൽമല പ്രദേശത്ത് സ്ഥിരതാമസമുള്ളവരും ദുരന്തം നേരിട്ട് ബാധിച്ചതുമായ 402 കുടുംബങ്ങൾക്കാണ് ആദ്യഘട്ടത്തിൽ തിരിച്ചറിയൽ കാർഡുകൾ ലഭ്യമാകുക. ഡാറ്റ എൻറോൾമെന്റ് ക്യാമ്പിന്റെ ആദ്യ ദിനത്തിൽ…

              Read More