വാട്ടര്‍ കണക്ഷന്‍ ഫോണ്‍ നമ്പറുമായി ബന്ധിപ്പിച്ചോ? ഇല്ലെങ്കില്‍ വെള്ളമില്ല, മുന്നറിയിപ്പുമായി ജല അതോറിറ്റി

തിരുവനന്തപുരം: വാട്ടര്‍ അതോറിറ്റിയില്‍ സ്പോട്ട് ബില്ലിംഗ് സമ്ബ്രദായം നടപ്പിലാക്കുന്നതിനാല്‍ ഉപഭോക്താക്കള്‍ നിലവിലുള്ള ഫോണ്‍ നമ്ബര്‍ നല്‍കണമെന്നും ഫോണ്‍ നമ്പറുമായി ബന്ധിപ്പിക്കാത്ത കണക്ഷനുകള്‍ നിലനിര്‍ത്തില്ലെന്നും അധികൃതര്‍. ഇതിനൊപ്പം വെള്ളക്കര കുടിശ്ശികയുള്ളതും മീറ്റര്‍ പ്രവര്‍ത്തിക്കാത്തതും മീറ്റര്‍ ഇല്ലാതെ ജലമെടുക്കുന്നതും കാലാകാലങ്ങളായി വെള്ളം എടുക്കാതിരിക്കുന്നതുമായ കണക്ഷനുകള്‍ ഇനിയൊരറിയിപ്പില്ലാതെ വിഛേദിക്കുമെന്നും മുന്നറിയിപ്പുണ്ട്. മീറ്റര്‍ ഇല്ലാത്ത കണക്ഷനുകള്‍ അതോറിറ്റി ഓഫീസുമായി ബന്ധപ്പെട്ട് നിയമാനുസൃത കണക്ഷന്‍ ആക്കണം. ഉപഭോക്താക്കള്‍ വെളളക്കര കുടിശ്ശിക അടച്ചുത്തീര്‍ത്ത് നടപടികള്‍ ഒഴിവാക്കണം. കടുത്ത വേനല്‍കാലമായതിനാല്‍ ജലത്തിന്റെ ദുരുപയോഗം തടയുന്നതിനായി സ്‌ക്വാഡിന്റെ പ്രവര്‍ത്തനം…

Read More

    ശ്രേയസ് ലോക വനം, ജലം,കാലാവസ്ഥ ദിനാചരണം സംഘടിപ്പിച്ചു

    മലങ്കര യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലോക വനം,ജലം,കാലാവസ്ഥ ദിനാചരണം അമ്മായിപ്പാലം സ്വർഗം പാർക്കിൽ സംഘടിപ്പിച്ചു.യൂണിറ്റ് പ്രസിഡന്റ്‌ കെ. എം പത്രോസ് അധ്യക്ഷത വഹിച്ചു. ഹൈമാവതി ഉദ്ഘാടനം ചെയ്തു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.മുഖ്യസന്ദേശം നൽകി.സിഡിഒ സാബു പി.വി.,ജയശ്രീ,ദുർഗ എന്നിവർ സംസാരിച്ചു.ബാലജ്യോതി കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു.സ്നേഹവിരുന്നോടെ പരിപാടി സമാപിച്ചു.

    Read More

    കെ വിജയന്‍ കേരളത്തിലെ മികച്ച ജില്ലാപഞ്ചായത്തംഗം.

    മാനന്തവാടി: കേരളത്തിലെ ഏറ്റവും മികച്ച ജില്ലാപഞ്ചായത്തംഗത്തിനുള്ള മാഹാത്മാഗാന്ധി പുരസ്‌ക്കാർ 2024 കെ വിജയന്. വയനാട് ജില്ലാ പഞ്ചായത്തിലെ എടവക ഡിവിഷൻ അംഗമാണ്. എടവക ഡിവിഷനിൽ നടപ്പിലാക്കിയ വിവിധ പദ്ധതികൾ അടിസ്ഥാനമാക്കിയാണ് കെ വിജയനെ അവാർഡിന് അർഹനാക്കിയത്. അവാർഡ് മന്ത്രി ഒ ആർ കേളുവിൽ നിന്നും ഏറ്റുവാങ്ങി. ഡിസ്ട്രിക് പ്ലാനിംഗ് കമ്മിറ്റി അംഗവും സിപിഐഎം പനമരം ഏരിയാ കമ്മിറ്റിയംഗവുമാണ്. ഭാര്യ: സുജന. മക്കൾ: അലോചിത്, അലംകൃത.

    Read More

      റോഡ് മുറിച്ചു കടക്കുന്നതിനുള്ള പ്രയാസം മാറിയല്ലോ? ശിഖയോട് തിരക്കി മുഖ്യമന്ത്രി

      l’റോഡ് മുറിച്ചു കടക്കുന്നതിനുള്ള പ്രയാസം മാറിയല്ലോ? സീബ്രാ ലൈനും ആയിട്ടുണ്ടല്ലോ?’ എന്ന് ശിഖയെ നേരിട്ട് വിളിച്ച് മുഖ്യമന്ത്രി തിരക്കി. സന്തോഷത്തോടെ അതേ എന്നായിരുന്നു ഒൻപതാം ക്ലാസ്സുകാരി ശിഖയുടെ മറുപടി. സ്‌കൂളിന് മുന്നിലെ തിരക്കേറിയ റോഡിലെ സുരക്ഷാ പ്രശ്‌നങ്ങളും അത് സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താനാണ് കണ്ണൂർ കമ്പിൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ ശിഖ വിജിത്ത് സി എം വിത്ത് മീയിലേക്ക് വിളിച്ചത്. ശിഖയുടെ പരാതിയിൽ അതിവേഗം നടപടി സ്വീകരിച്ചു. ഈ…

      Read More

        പ്ലസ് ടു നിലവാരം മാത്രം; മറ്റൊരു പിഎസ്‍സി പരീക്ഷയിലും അട്ടിമറി സംശയം, മുഖ്യമന്ത്രിക്ക് പരാതി

        തിരുവനന്തപുരം: എക്കണോമിക്സ് & സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലേക്കുള്ള റിസർച്ച് ഓഫീസർ പരീക്ഷയിൽ ഗുരുതര ക്രമക്കേടെന്ന ആരോപണവുമായി ഉദ്യോഗാർത്ഥികൾ. ബിരുദാനന്തര ബിരുദം അടിസ്ഥാന യോഗ്യതയായി വേണ്ട പരീക്ഷയ്ക്ക് പ്ലസ് ടു നിലവാരം പോലുമുണ്ടായിരുന്നില്ല. ഭൂരിഭാഗം ചോദ്യങ്ങൾക്കും ഓപ്ഷൻ ‘ബി’ ഉത്തരമായി വരുന്ന രീതിയിൽ, ഉത്തരസൂചിക തയ്യാറാക്കിയെന്നും പരാതി. പുനപരീക്ഷ ആവശ്യപ്പെട്ട് ഉദ്യോഗാർത്ഥികൾ മുഖ്യമന്ത്രിയെ സമീപിച്ചു. ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക   എക്കണോമിക്സ് ആൻഡ് സ്റ്റാറ്റസ് വകുപ്പിലേക്കുള്ള റിസർച്ച് ഓഫീസർ പരീക്ഷയുടെ വിജ്ഞാപനം വന്ന നാൾ മുതൽ…

        Read More

        വൈദ്യുത ചാർജ് വർദ്ധനവ്; മാനന്തവാടി, പനമരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികൾ മാനന്തവാടി കെ.എസ്.ഇ.ബി.ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും, ധർണ്ണയും നടത്തി

        മാനന്തവാടി: കെ.എസ്.ഇ.ബി വൈദ്യുത ചാർജ് വർദ്ധിപ്പിച്ച് ജനങ്ങളുടെ മേൽ ഇരുട്ടടി സൃഷ്ടിച്ചതിനെതിരെ കെ.പി.സി.സി.സി യുടെ ആഹ്വാന പ്രകാരം സംസ്ഥാനത്ത് ഉടനീളം പ്രതിഷേധം നടക്കുന്നതിൻ്റെ ഭാഗമായി മാനന്തവാടി, പനമരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ മാനന്തവാടി സെക്ഷൻ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും,ധർണ്ണയും നടത്തി. കേരളത്തിലെ ജനങ്ങളെ മുഴുവൻ കൊള്ളയടിക്കുകയും, ക്ഷേമ പെൻഷനുകൾ വിതരണം ചെയ്യാതെയും, വെള്ളക്കരം വർദ്ധിപ്പിച്ച് ജനങ്ങളുടെ ജീവിതം ദു:സഹമാക്കുന്ന ഇടത് സർക്കാരിനെതിരെ നടന്ന കെ.എസ്.ഇ.ബി.ഓഫീസിലേക്കുള്ള സമരത്തിൽ സമരക്കാരുടെ പ്രതിഷേധം ഇരമ്പി. മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി…

        Read More

          കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ യാത്ര കമ്പളക്കാട് ഉജ്ജ്വല സ്വീകരണം

          കൽപ്പറ്റ:നമുക്ക് മനുഷ്യരെ ചേർത്ത് പിടികേണ്ടതുണ്ടെന്നും പരസ്പരം മത്സരിച്ചും കൂടുതൽ ലാഭം ഉണ്ടാക്കിയും നേടുന്നതൊന്നും യഥാർഥ സന്തോഷത്തിന് ഉതകില്ലെന്നുമുള്ള തിരിച്ചറിവാണ് നമുക്ക് വേണ്ടതെന്ന് എസ് എസ് .എഫ്ദേശീയ സെക്രട്ടറി ഫിർദൗസ് സഖാഫി പറഞ്ഞു. മെച്ചപ്പെട്ട ഒരു ലോകവും നന്മ നിറഞ്ഞ ജീവിതവും പരസ്പരം കരുതലും സംരക്ഷണവും സ്നേഹവും നൽകുന്ന മനുഷ്യരും ചേർന്ന ഒരു ആദർശ ലോകത്തിന്റെ നിർമിതിക്കായാണ് കേരള മുസ്‌ലിം ജമാഅത്തിൻ്റെ നേതൃത്വത്തിൽ മനുഷ്യർക്കൊപ്പം എന്ന പ്രമേയത്തിൽ കേരള യാത്ര നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ…

          Read More

          വേൾഡ് ഓഫ് കോഫി കോൺഫറൻസ് വയനാട് കോഫി ഗ്രോവേർസ് അസോസിയേഷൻ പങ്കെടുക്കും.

          കൽപ്പറ്റ : ദുബായിൽ നടക്കുന്ന വേൾഡ് ഓഫ് കോഫി കോൺഫറൻസിൽ വയനാട് കോഫി ഗ്രോവേർസ് അസോസിയേഷൻ അംഗങ്ങൾ (ഫെബ്രുവരി 2025) പങ്കെടുക്കാൻ തീരുമാനിച്ചു. കോഫി ബോഡ് അനുവദിച്ച തുക കാപ്പികർഷകർക്ക് പെട്ടെന്ന് ലഭ്യമാക്കണമെന്നും, കൽപറ്റ ഹോട്ടൽ ഹരിത ഗിരിയിൽ കൂടിയ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡണ്ട് അനൂപ് പാലുകുന്ന് അദ്ധ്യക്ഷത വഹിച്ചു . ബൊപ്പയ്യ കൊട്ടനാട് ,അലി ബ്രാൻ ,ജൈനൻ , മോഹൻ ,രവി , എന്നിവർ സംസാരിച്ചു.

          Read More

            കെ-ടെറ്റ് വെരിഫിക്കേഷൻ സർവ്വീസിലുള്ള അധ്യാപകരെ ഒഴിവാക്കണം: കെ പി എസ് ടി എ

            കല്പറ്റ : കെ – ടെറ്റ് പരീക്ഷ ജയിച്ചവരുടെ സർട്ടിഫിക്കറ്റ് പരിശോധന നടത്തുമ്പോൾ നിലവിൽ സേവനത്തിലുള്ള അധ്യാപകരെ ഒഴിവാക്കണമെന്ന് കെ പി എസ് ടി എ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സേവനത്തിൽ നിന്നും വിരമിക്കാൻ അഞ്ചു വർഷത്തിൽ കൂടുതലുള്ള അധ്യാപകർ കെ – ടെറ്റ് പരീക്ഷ ജയിക്കണമെന്ന ബഹു. സുപ്രീം കോടതി വിധി നിലവിലുള്ളതിനാൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം നിരവധിപേർ പരീക്ഷ എഴുതി ജയിച്ചിട്ടുണ്ട്. സർവ്വീസിലുള്ളവരുടെ വിവരങ്ങൾ സർക്കാരിൻ്റെ പക്കൽ ഉള്ളതുകൊണ്ടുതന്നെ ഇവരുടെ നേരിട്ടുള്ള…

            Read More

              പ്രവാസി കൂട്ടായ്മ നബിദിനം നടത്തി

              മാനന്തവാടി :അമ്പലവയൽ തആവുൻ പ്രവാസി കൂട്ടായ്മയുടെ ബിൽമുസ്തഫ 20K25 ഓൺലൈൻ മീലാദ് ഫെസ്റ്റ് സെപ്റ്റംബർ 7,8 തിയ്യതികളിലായി മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ പ്രവാസികളായ അമ്പലവയലുകാർ ഓൺലൈനിൽ ഒത്തുചേർന്ന് സംഘടിപ്പിച്ചു.   മഹല്ല് ഖത്തീബ് നിസാർ ദാരിമി ഉസ്താദ് ഉദ്ഘാടനം ചെയ്തു . തുടർന്ന് പ്രവാസികളുടെ വിവിധ മത്സരങ്ങൾ നടത്തി. അജ്നാസ് ചക്കര,ഷാഫി.T, KT ഉമ്മർ, മാലിക് മൂടമ്പത്ത് തുടങ്ങിയവർ സംസാരിച്ചു. KT മമ്മൂട്ടിമുസ്‌ലിയാർ ദു ആ മജ്ലിസിന് നേതൃത്വം നൽകി. പരിപാടികൾ സാജിർ കാരിയാടൻ കൊ-ഓർഡിനേറ്റ് ചെയ്തു….

              Read More