വിവാദത്തിനിടെ റഫീക്കിനെ വീഡിയോ കോളില്‍ വിളിച്ച്‌ സംസാരിച്ച്‌ മമ്മൂട്ടി

    വിവാദത്തിനിടെ സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീക്കിനെ ഫോണില്‍ വിളിച്ച്‌ മമ്മൂട്ടി. വീഡിയോ കോളില്‍ വിളിച്ച്‌ സംസാരിക്കുകയായിരുന്നു.ഇന്നലെയും ഫോണില്‍ വിളിച്ചിരുന്നുവെന്നാണ് വിവരം. വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ മമ്മൂട്ടിയെ അനുഗമിച്ച കെ റഫീക്കിനോട് മമ്മൂട്ടിഅതൃപ്തി പ്രകടിപ്പിച്ചിരുന്നു. പിന്നാലെ മമ്മൂട്ടിക്കെതിരെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ നിന്നും രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. *പോസ്റ്റിന്റെ പൂര്‍ണരൂപം*   ‘മലയാളത്തിന്റെ മഹാനടന്‍ മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായി ഒരുക്കിയ ടൗണ്‍ഷിപ്പില്‍ എത്തിയത് എല്ലാവര്‍ക്കും സന്തോഷമുള്ള കാര്യമാണ്. അദ്ദേഹം അവിടെ എത്തുമ്പോള്‍ മറ്റൊരു പരിപാടിയുമായി ബന്ധപ്പെട്ട് സ്ഥലത്തുണ്ടായിരുന്ന…

    Read More

    വയനാട് ചുരം പ്രക്ഷോഭ യാത്ര തിങ്കളാഴ്

    കല്‍പ്പറ്റ: കല്‍പ്പറ്റ നിയോജകമണ്ഡലം യുഡിഎഫ് കമ്മിറ്റി സംഘടിപ്പിക്കുന്ന അഡ്വ. ടി. സിദ്ധിഖ് എം.എല്‍.എ നേതൃത്വം കൊടുക്കുന്ന ചുരം പ്രക്ഷോഭ യാത്ര തിങ്കളാഴ്ച കാലത്ത് 8 മണിക്ക് ആരംഭിക്കും. വയനാടിന്റെ ഗതാഗതപ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടാണ് പ്രസ്തുത ജാഥ നടക്കുന്നത്. ചുരം ബൈപ്പാസും, ബദല്‍ പാതകളും, റെയില്‍വെയും, എയര്‍ കണക്ടിവിറ്റിയും സാധ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ജാഥ ക്രമീകരിച്ചിരിക്കുന്നത്. എല്ലാ പ്രദേശങ്ങളും വളരുമ്പോള്‍ ആ വളര്‍ച്ചയോടൊപ്പം മുന്നില്‍ പോകാന്‍ ആഗ്രഹിക്കുന്ന വയനാടിനെ തളര്‍ത്തുന്നതും, പുറകോട്ടടിപ്പിക്കുന്നതുമായ സമീപനമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്നത്. 2018 ല്‍…

    Read More

    നവകേരള സദസ്സ്: കൽപ്പറ്റ മണ്ഡലത്തിൽ വീട്ടുമുറ്റ സദസ്സിന് തുടക്കമായി

    കൽപ്പറ്റ: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സ് വിജയിപ്പിക്കുന്നതിനായുള്ള വീട്ടുമുറ്റ സദസ്സിന് കൽപ്പറ്റ മണ്ഡലത്തിൽ തുടക്കമായി. എൽ ഡി എഫ് നേതൃത്വത്തിലാണ് വീട്ടുമുറ്റ സദസ്സ് സംഘടിപ്പിക്കുന്നത്. അച്ചൂർ അത്തിമൂലയിൽ നടന്ന പരിപാടി എൽ ഡി എഫ് കൽപ്പറ്റ മണ്ഡലം കൺവീനർ കെ റഫീഖ് ഉദ്ഘാടനം ചെയ്തു. എം സെയ്ദ് , സി എം ശിവരാമൻ, കിഷോർ കാരാട്ട്, ബാബു തുടങ്ങിയവർ സംസാരിച്ചു.

    Read More

    ഭാഷാ പഠനം;അറിവിന്റെ അഴങ്ങളിലേക്ക് മനുഷ്യനെ നയിക്കുന്നു: കെ.ടി ഹംസ മുസ്ലിയാർ.

    കൽപ്പറ്റ: ഭാഷ പഠിക്കുന്നതിലൂടെ അറിവിന്റെ ആഴങ്ങളിലേക്ക് മനുഷ്യന് ഇറങ്ങിച്ചെല്ലാൻ സാധിക്കുമെന്നും പുതിയതലമുറ ഭാഷാ പഠനങ്ങൾക്ക് പ്രാധാന്യം നൽകണമെന്നും കെ.ടി ഹംസ മുസ്‌ലിയാർ അഭിപ്രായപ്പെട്ടു. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എക്സ്പ്ലോർ ഇൻറർനാഷണലിന്റെ പുതിയ ബ്രാച്ച് കൽപ്പറ്റയിൽ ഉദ്ഘാടനം ചെയ്തുസംസാരിക്കായായിരുന്നു അദ്ദേഹം.അറബിക് ഇംഗ്ലീഷ് ഹിന്ദി ഭാഷാ പരിശീലനങ്ങൾ,ട്രാൻസലേഷൻ കോഴ്സ്,ടൈപിങ് അറബിക് ഇംഗ്ലീഷ് ഉൾപ്പെടെ കോഴ്സുകളാണ് എക്സ്പ്ലോറിൽ നൽകപ്പെടുന്നത്. ജില്ലയിലെ പ്രഥമ ലാംഗ്വേജ് ഇൻസ്റ്റിറ്റ്യൂട്ടാണ് എക്സ്പ്ലോർ ഇൻറർ നാഷണൽ. ചടങ്ങിൽ ഡോ.നജ്മുദ്ദീൻ, അഡ്വ.അംജദ് ഫൈസി,അസീസ് മാസ്റ്റർ,റിയാസ് ഫൈസി പാപ്ലശ്ശേരി,ലത്വീഫ് ഗസ്സാലി തുടങ്ങിയവർ…

    Read More

    വിനോദയാത്രയ്ക്കെത്തിയ വിദ്യാർത്ഥിനി ഷെഡ് തകർന്നുവീണ് മരിച്ചു

    വിനോദയാത്രയ്ക്കെത്തിയ വിദ്യാർത്ഥിനി ഷെഡ് തകർന്നുവീണ് മരിച്ചു.* മേപ്പാടി: വയനാട്ടിലെ തൊള്ളയിരം കണ്ടിയിൽ സ്‌കൂൾ വിനോദയാത്രയ്ക്കെത്തിയ വിദ്യാർത്ഥിനി ഷെഡ് തകർന്നുവീണ് ദാരുണമായി മരിച്ചു. മലപ്പുറം അകമ്പാടം സ്വദേശി നിഷ്മ (15) ആണ് മരണപ്പെട്ടത്. ടെൻ്റ് ഗ്രാമിൽ നിന്നാണ് അപകടമുണ്ടായത്.പുലർച്ചെ 2.30 ഓടെയായിരുന്നു അപകടം. തകർന്നുവീണത് വിനോദസഞ്ചാരികൾ താൽക്കാലികമായി താമസിച്ചിരുന്ന ഷെഡാണ്. അനുമതിയില്ലാതെ ഈ താമസ സൗകര്യം ഒരുക്കിയിരുന്നുവെന്ന സൂചനയുണ്ട്

    Read More

      ചീരാൽ കൊഴുവണയിൽ വന്യമൃഗ ആക്രമണം.

      ചീരാൽ :ചീരാൽ കൊഴുവണയിൽ വന്യമൃഗ ആക്രമണം, കാവുമളയിൽ രാജീവിൻ്റെ വീട്ടിലെ കൊഴികളെയാണ് പട്ടിപുലി എന്ന് സംശയിക്കുന്ന വന്യ ജീവി കൊന്ന് തിന്നത്. ഇന്നലെ രാത്രിയാണ് സംഭവം.   രാജീവിൻ്റെ വീട്ടിലെ പട്ടിയെയും ഇന്നലെ രാത്രി മുതൽ കാണാനില്ല. എന്നാൽ പട്ടിയെ പുലി പിടിച്ച ലക്ഷണങ്ങൾ ഇല്ല.കൂട് പൊളിച്ച നിലയിലാണ്.   കോഴികളെ സമീപത്തെ പറമ്പിൽ നിന്നും ഭക്ഷിച്ചിട്ടുണ്ട്. പറമ്പിൽ വന്യജീവി വന്നു പോയതിൻ്റെ ലക്ഷണങ്ങൾ ഉണ്ട്. എന്നാൽ കാൽപ്പാടുകൾ ഒന്നും കണ്ടെത്താനായില്ല .   വന്യജീവിയെ തിരിച്ചറിയാൻ…

      Read More

        വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

        പനമരം: റോഡ് മുറിച്ചുകടക്കുന്നതിനിടെ ഇരുചക്ര വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കരണി പടാരിക്കുന്ന് ഒണ്ടമ്പെട്ടി ശ്രീജിത്തിന്റെ ഭാര്യ സി.ഡി. ദിനൂപ (31) ആണ് മരിച്ചത്. പനമരം കരിമ്പുമ്മലിൽ വെച്ച് ഇന്നലെ വൈകിട്ട് 6.15-ഓടെയായിരുന്നു അപകടം.   കരിമ്പുമ്മലിൽ വെച്ച് ബസ് കയറാനായി റോഡ് മുറിച്ചുകടക്കുന്നതിനിടെ ദിനൂപയെ ഇരുചക്ര വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ദിനൂപയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

        Read More

          ഡിവൈഎഫ്‌ഐ യുവതി കൺവൻഷൻ സംഘടിപ്പിച്ചു.

          മാനന്തവാടി: ജൂലൈ 17 മുതൽ 19വരെ മാനന്തവാടിയിൽ നടത്തുന്ന ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി യുവതി കൺവൻഷൻ നടത്തി. ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗം ആർ ശ്യാമ ഉദ്ഘാടനം ചെയ്തു. അഡ്വ. നിരഞ്ജന അജയകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ്‌ കെ ആർ ജിതിൻ, സെക്രട്ടറി കെ എം ഫ്രാൻസിസ്, ട്രഷറർ ഷിജി ഷിബു, എസ്‌എഫ്ഐ കേന്ദ്രകമ്മിറ്റി അംഗം സാന്ദ്ര രവീന്ദ്രൻ എന്നിവർ സംസാരിച്ചു. പുതിയ 15 അംഗ സബ്‌ കമ്മിറ്റിയെയും ഭാരവാഹികളെയും തിരഞ്ഞെടുത്തു. കൺവീനർ: വി സി…

          Read More

            ടാസ്ക് സ്പോർട്സ് ക്ലബ്ബ് ഗ്രൗണ്ട് നവീകരിച്ചു, സ്പോർട്സ് കിറ്റ് വിതരണവും നടത്തി

            കണ്ടെത്തുവയൽ: വെള്ളമുണ്ട പഞ്ചായത്തിലെ ഒന്നാം വാർഡായ കണ്ടത്തുവയലിൽ കായിക പ്രേമികൾക്ക് ആവേശമായി ഗ്രൗണ്ട് നവീകരണം പൂർത്തിയായി. നേരത്തെ കളിസ്ഥലം ഉണ്ടായിരുന്നെങ്കിലും കളിക്കാൻ ഒട്ടും അനുയോജ്യമല്ലാത്ത അവസ്ഥയിലായിരുന്നു ഈ ഗ്രൗണ്ട്. പഞ്ചായത്തിന്റെ മികച്ച ഇടപെടൽ വാർഡ് മെമ്പർ സുമേഷിന്റെ പ്രത്യേക താല്പര്യപ്രകാരം പഞ്ചായത്ത് ഇടപെട്ട് ഗ്രൗണ്ട് പൂർണ്ണമായും നവീകരിച്ചു. ഗ്രൗണ്ടിൽ മണ്ണ് ഫിൽ ചെയ്ത് നിരപ്പാക്കുകയും, സൈഡ് കെട്ടി സംരക്ഷിക്കുകയും ചെയ്തതോടെ മികച്ച രീതിയിൽ കളിയോഗ്യമായ ഒരു ഗ്രൗണ്ടായി ഇത് മാറി. ഇതിന് നേതൃത്വം നൽകിയ പഞ്ചായത്തിനോടും മെമ്പറോടും…

            Read More

            കാട്ടാനയുടെ ആക്രമണത്തിൽ തൊഴിലാളി കൊല്ലപ്പെട്ട സംഭവം;10 ലക്ഷം നഷ്ടപരിഹാരം നൽകണം: എസ്.ഡി.റ്റി.യു

            കൽപ്പറ്റ : മേപ്പാടി എളമ്പരേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെട്ട കുഞ്ഞവറാൻ ഉസ്താദിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും വന്യജീവി ആക്രമണങ്ങൾ തടയാൻ ശ്വാശ്വത നടപടികൾ ജില്ലാ ഭരണകൂടം ആസൂത്രണം ചെയ്യണമെന്നും എസ്.ഡി.റ്റി.യു വയനാട് ജില്ലാ പ്രസിഡന്റ് വി.കെ മുഹമ്മദലി. തോട്ടം തൊഴിലാളിയായിരുന്ന കുഞ്ഞവറാൻ രാവിലെ തൊഴിലിന് പോകും വഴിയാണ് കാട്ടാനയുടെ ആക്രമണത്തിന്നിരയായത്. ഈ ആക്രമണം തൊഴിലാളികൾക്കിടയിൽ പരിഭ്രാന്തി സൃഷ്ട്ടിച്ചിരിക്കുകയാണ്. വന്യജീവി ആക്രമണങ്ങളിൽ നിന്ന് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ തൊഴിലാളികളുടെ ജീവനും പൊതുജനങ്ങളുടെ ജീവനും നിരന്തരം…

            Read More