മേപ്പാടി ഗവ.സ്‌കൂള്‍ കളിസ്ഥലം വ്യാപാരി വ്യവസായി ഏകോപന സമിതി ഉപയോഗ്യയോഗ്യമാക്കി

കല്‍പ്പറ്റ: പുഞ്ചിരിമട്ടം ഉരുള്‍ പൊട്ടലിനെത്തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിപ്പിച്ചതോടെ തകരാറിലായ മേപ്പാടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ കളിസ്ഥലം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി ഉപയോഗ്യയോഗ്യമാക്കി. ഉരുള്‍ പൊട്ടലില്‍ പരിക്കേറ്റവരെയും മരണപ്പെട്ടവരെയും എത്തിച്ച മേപ്പാടി ഗവ.ആശുപത്രിക്കും മോര്‍ച്ചറി പ്രവര്‍ത്തിച്ച എപിജെ ഹാളിനും സമീപമാണ് സ്‌കൂള്‍ ഗ്രൗണ്ട്. ആംബുലന്‍സുകളും വിവിധ വകുപ്പുകളുടെ വാഹനങ്ങളും മറ്റും ഗ്രൗണ്ടിലാണ് പാര്‍ക്ക് ചെയ്തിരുന്നത്. വലിയ വാഹനങ്ങള്‍ കയറിയിറങ്ങി ഗ്രൗണ്ടില്‍ പല സ്ഥലങ്ങളിലും വലിയ കുഴികള്‍ രൂപപ്പെട്ടു. ഗ്രൗണ്ട് കുട്ടികള്‍ക്ക് കളിക്കാന്‍ പറ്റാത്ത…

Read More

അത്തിക്കുനി പൈതൃക ഭവനം ഉദ്ഘാടനം ചെയ്തു.

കണിയാമ്പറ്റ : കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിൽ പതിനേഴാം വാർഡിൽ അത്തിക്കുനിയിൽ വയനാട് ജില്ല പഞ്ചായത്തിന്റെ പ്ലാൻ ഫണ്ട് 14 ലക്ഷം രൂപ ഉപയോഗിച്ച് പുതുതായി നിർമിച്ച അത്തിക്കുനി പൈതൃക ഭവനത്തിന്റെ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് കണിയാമ്പറ്റ ഡിവിഷൻ മെമ്പർ കെ. ബി. നസീമ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. കുഞ്ഞായിഷ അധ്യക്ഷത വഹിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അബ്ദുൽ ഗഫൂർ കാട്ടി മുഖ്യപ്രഭാഷണം നടത്തി. പതിനേഴാം…

Read More

പന്തിപൊയില്‍ പാലം പുനര്‍നിര്‍മ്മിക്കണം, മുണ്ടക്കുറ്റി-കക്കടവ് പാലം അപ്പ്രോച്ച് റോഡ് നവീകരിക്കണം: ടി സിദ്ധിഖ് എം എല്‍ എ.

കല്‍പ്പറ്റ: പന്തിപ്പൊയില്‍ പാലം പുനര്‍നിര്‍മാണം നടത്തുന്നതിനും മുണ്ടക്കുറ്റി-കക്കടവ് പാലത്തിന്റെ അപ്പ്രോച്ച് റോഡ് നവീകരിക്കുന്നതിനും ആവശ്യപ്പെട്ടു കൊണ്ട് കല്‍പ്പറ്റ നിയോജകമണ്ഡലം എം എല്‍ എ അഡ്വ ടി സിദ്ധിഖ് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന് കത്ത് നല്‍കി. തരുവണ-വൈത്തിരി റോഡിലെ പന്തിപൊയില്‍ ടൗണില്‍ സ്ഥിതിചെയ്യുന്ന പാലം അപകടാവസ്ഥയിലാണ്. വര്‍ഷങ്ങളോളം പഴക്കമുള്ള പ്രസ്തുത പാലം ബാണാസുര സാഗര്‍ ഡാമിനോട് ചേര്‍ന്ന പ്രദേശമായതിനാലും, കുറ്റ്യാടി പോലെ വിവിധ സ്ഥലങ്ങളിലേക്കും എളുപ്പം എത്തുന്നതിനുള്ള വഴിയുമായതിനാല്‍ നിരവധി വാഹനങ്ങളാണ് ദിവസേന…

Read More

    പുല്‍പ്പള്ളിയില്‍ കെ.കെ. ഏബ്രഹാമിന്റെ വീടിനു മുമ്പില്‍ നടന്ന സത്യഗ്രഹത്തിനു പിന്നില്‍ രാഷ്ട്രീയ താത്പര്യങ്ങളെന്ന് പൊതുപ്രവര്‍ ത്തകൻ

    പുൽപ്പള്ളി : പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കില്‍ വായ്പ വിതരണത്തില്‍ നടത്തിയ ക്രമക്കേടുകള്‍മൂലം കടക്കെണിയിലായെന്ന് അവകാശപ്പെട്ട് കേളക്കവല പറമ്പേക്കാട്ടില്‍ ഡാനിയേല്‍-സാറാക്കുട്ടി ദമ്പതികളും 2023ല്‍ ആത്മഹത്യ ചെയ്ത ചെമ്പകമൂല കിഴക്കേ ഇളയിടത്ത് രാജേന്ദ്രന്‍ നായരുടെ കുടുംബവും കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി കെ.കെ. ഏബ്രഹാമിന്റെ ചുണ്ടക്കൊല്ലിയിലെ വസതിക്കുമുമ്പില്‍ നടത്തിയ സത്യഗ്രഹത്തിനു പിന്നില്‍ രാഷ്ട്രീയ താത്പര്യങ്ങളെന്ന്. പൊതുപ്രവര്‍ത്തകനും അഭിഭാഷകനുമായ പുല്‍പ്പള്ളി കാപ്പിക്കുന്ന് കെ.എം. മനോജ് വാര്‍ത്താസമ്മേളനത്തിലാണ് ഈ ആരോപണം ഉന്നയിച്ചത്. കെപിസിസി പുനഃസംഘടനയുടെയും തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെയും പശ്ചാത്തലത്തിലായിരുന്നു ഏബ്രഹാമിന്റെ വീടിനു…

    Read More

    കാഞ്ഞിരത്തിനാല്‍ ഭൂമി പ്രശ്‌നം;ജില്ലാ കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ചു

      മാനന്തവാടി:വനം വകുപ്പുമായി തര്‍ക്കത്തിലുള്ള കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ ഭൂമി ജില്ലാ കലക്ടര്‍ ഡി.ആര്‍.മേഘശ്രീ സന്ദര്‍ശിച്ചു. ഭൂമിയുടെ അവകാശത്തിനായി കാഞ്ഞിരത്തിനാല്‍ കുടുംബം നാല് പതിറ്റാണ്ടായി പോരാട്ടത്തിലാണ്. കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ പരാതിയില്‍ നിരവധി തവണ റവന്യു വകുപ്പ് സ്ഥല പരിശോധനകള്‍ നടത്തി സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പ്രശ്‌ന പരിഹാരത്തിനായി കുടുംബാംഗങ്ങളുമായി ചര്‍ച്ചയും നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ജില്ലാ കലക്ടര്‍ ഡി.ആര്‍.മേഘശ്രീ തിങ്കളാഴ്ച രാവിലെ സ്ഥലം നേരിട്ട് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയത്. കലക്‌ടറേറ്റ് പടിക്കല്‍ സമരം തുടരുന്ന കാഞ്ഞിരത്തിനാല്‍ കുടുംബാംഗമായ ജെയിംസില്‍…

    Read More

      മെഡിക്കൽ ഷോപ്പ് ഉടമയെ മർദ്ദിച്ച സംഭവം; വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധ പ്രകടനം നടത്തി

      വ്യാപാരി വ്യവസായി ഏകോപന സമിതി മാനന്തവാടി യൂണിറ്റിന്റെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം മാനന്തവാടി കെ ടി ജംഗ്ഷനിലെ സിറ്റി മെഡിക്കൽ ഷോപ്പ് ഉടമയെ ഇന്നലെ രാത്രി ഒരു സംഘം മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാനന്തവാടി യൂണിറ്റിന്റെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനവും ഗാന്ധി പാർക്കിൽ വിശദീകരണയോഗവും നടത്തി   യോഗത്തിൽ ഉസ്മാൻ വ്യാപാരി വ്യവസായി ഏകോപന സമിതി (പ്രസിഡണ്ട്),പി വി മഹേഷ് (സെക്രട്ടറി) എൻ സിബി (ട്രഷറർ )…

      Read More

      വെള്ളമുണ്ടയിൽ സ്റ്റെപ്പ് അപ്പ് ക്യാമ്പയിന്‍ ആരംഭിച്ചു

      വെള്ളമുണ്ട: നവകേരളം വിജ്ഞാന സമൂഹമാകണം എന്ന ലക്ഷ്യത്തോടെ കേരള നോളേജ് എക്കോണമി മിഷന്‍ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ സഹകരണത്തോടെ നടത്തുന്ന സ്റ്റെപ്പ് അപ്പ് ക്യാമ്പയിനിന് വെള്ളമുണ്ടയിൽ ഔപചാരിക തുടക്കമായി. തരുവണ എം.എസ്.എസ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് അംഗം കണിയാംകണ്ടി അബ്ദുള്ള അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ.ജോസഫ് കെ ജോബ്, യുവജനക്ഷേമ ബോർഡ്‌ ബ്ലോക്ക്‌ കോർഡിനേറ്റർ അഷ്‌റഫ്‌ കൊമ്പൻ,…

      Read More

      കോറോം പള്ളിയിൽ പെരുന്നാൾ തുടങ്ങി.

      മാനന്തവാടി: പരിശുദ്ധ ദൈവമാതാവിൻ്റെ സൂനോറോ സ്ഥാപിക്കക്കപ്പെട്ട കോറോം സെൻ്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ പരിശുദ്ധ ദൈവമാതാവിൻ്റെ ജനനത്തിരുനാൾ തുടങ്ങി. ഇടവക വികാരി ഫാ. സോജൻ വാണാക്കുടിയിൽ തിരുന്നാൾ കൊടി ഉയർത്തി. സെപ്റ്റംബർ 8 വരെയുള്ള ദിവസങ്ങളിൽ 8 നോമ്പാചരണവും, ധ്യാന ശുശ്രൂഷയും ,വചന പ്രഘോഷണവും നടക്കും. 7 വരെയുള്ള ദിവസങ്ങളിൽ വിശുദ്ധ മൂന്നിൻമേൽ കുർബ്ബാനയും പ്രധാന തിരുന്നാൾ ദിനമായ സെപ്റ്റംബർ 8 ന് വിശുദ്ധ അഞ്ചിന്മേൽ കുർബ്ബാനയും നടത്തപ്പെടും. സെപ്റ്റംബർ 5 ന് ഇടവകയുടെയും…

      Read More

      വിദ്യാർത്ഥികളിൽ നിന്നടക്കം ഹാൻസ് ലഭിച്ച സംഭവം ; തലപ്പുഴയിലും പരിസര പ്രദേശങ്ങളിലും എക്സൈസിന്റെ പരിശോധന ശക്തമാക്കണം: എസ്‌ഡിപിഐ

      തലപ്പുഴ : വിദ്യാർത്ഥികളിൽ നിന്നടക്കം കഴിഞ്ഞ ദിവസങ്ങളിൽ ഹാൻസ് പിടികൂടിയ സംഭവം ഞെട്ടിക്കുന്നതാണെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എക്സൈസ് വകുപ്പിന്റെ പരിശോധന ശക്തമാക്കണമെന്നും എസ്‌ഡിപിഐ തലപ്പുഴ ബ്രാഞ്ച് കമ്മിറ്റി. ഒരു വശത്തു ലഹരിക്കെതിരെ പോരാട്ടം നടത്തുന്ന സർക്കാർ സംവിധാനങ്ങൾ മറു വശത്തു അവരെ സഹായിക്കുന്ന നിലപാടാണ് കൈ കൊള്ളുന്നത്. ഹാൻസ് വിൽക്കുന്നവർക്കും വാങ്ങുന്നവർക്കുമൊക്കെശിക്ഷ ചെറിയ പിഴ തുകയിൽ ഒതുക്കുക്കുകയാണ്. ഇത് ഹാൻസ് വിതരണക്കാരെക്കാരെ തെല്ലും ഭയപ്പെടുത്തുന്നില്ലന്ന് മാത്രമല്ല അവരെ വീണ്ടും വീണ്ടും കുറ്റം ചെയ്യാൻ പ്രേരിപ്പിക്കുകയാണ്. ഇത്തരം…

      Read More

      ടിപ്പറുകളുടെ അധിക സമയ നിയന്ത്രണം പിൻവലിക്കണം: സി.ഐ.ടി.യു.

      കൽപറ്റ: ടിപ്പറുകളുടെ അധിക സമയ നിയന്ത്രണം സംബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ ഉത്തരവ് മറികടന്ന് ജില്ലാ കലക്ടർ വയനാട്ടിൽ മാത്രം പുറത്തിറക്കിയ പ്രത്യേക ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ഗുഡ്സ് ആൻഡ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ പ്രക്ഷോഭം ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അധിക സമയ നിയന്ത്രണം ഒഴിവാക്കുക ,ഗുഡ്സ് വാഹനങ്ങൾ വഴിയിൽ തടഞ്ഞ് വൻപിഴകൾ ഈടാക്കി ലൈസൻസ് സസ്പെൻഡ് ചെയ്യുന്ന നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് 18ന് ജില്ലാ കലക്ടറേറ്റിലേക്ക് മാർച്ച്…

      Read More