ബാവലി ചെക്ക് പോസ്റ്റിൽ കഞ്ചാവുമായി ഒരാൾ പിടിയിൽ.

    ബാവലി ചെക്ക് പോസ്റ്റിൽ കഞ്ചാവുമായി ഒരാൾ പിടിയിൽ.  മാനന്തവാടി എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ അരുൺകുമാർ ആർ പാർട്ടിയും ബാവലി ചെക്ക് പോസ്റ്റ് പാർട്ടിയും സംയുക്തമായി മാനന്തവാടി താലൂക്കിൽ തൃശ്ശിലേരി വില്ലേജിൽ ബാവലി ചെക്ക് പോസ്റ്റിൽ വെച്ച് 200 ഗ്രാം കഞ്ചാവ് കൈവശം വച്ച കുറ്റത്തിന് ജോസ് ജോർജ് Slo ജോർജ് പുതിയകുന്നേൽ ഹൗസ്, കാഞ്ഞിരങ്ങാട് എന്നയാളെ അറസ്റ്റ് ചെയ്തു

    Read More

      വയനാട് മെഡിക്കൽ കോളേജ് മാറ്റാനുള്ള നീക്കത്തിനെതിരെ വ്യാപാരികൾ

      വയനാട് മെഡിക്കൽ കോളേജ് മാനന്തവാടിയിൽ നിന്നും മാറ്റുവാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും സ്വകാര്യ ബസ് ഉടമകളുടെയും തൊഴിലാളികളുടെയും പ്രശ്നം ഉടൻ പരിഹരിക്കണമെന്നും വ്യാപാരി വ്യവസായി സമിതി മാനന്തവാടി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.മാനന്തവാടി ടൗണിൽ കോഴിക്കോട് റോഡിൽ ബാത്ത് റൂം സൗകര്യം ഏർപ്പെടുത്തണമെന്നും വ്യാപാര ലൈസൻസ് എടുക്കുന്നതിനും പുതുക്കുന്നതിനും ഉള്ള കാലതാമസം ഒഴിവാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.പ്രസിഡൻ്റ് എ.വി മാത്യം വിൻ്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം സമതി ജില്ലാ സെക്രട്ടറി പി.പ്രസന്നകുമാർ ഉൽഘാടനം ചെയ്തു.എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം…

      Read More

        കള്ളാടി ദുരന്തം: പരിസ്ഥിതിയെ മാനിക്കുന്ന വികസനവും ടൂറിസത്തെ രക്ഷിക്കാനുള്ള ഇടപെടലും വേണം

        വയനാട് ജില്ലയിലെ കള്ളാടിയിൽ ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കുണ്ടായ ദുരിതത്തിലും തീരാ ദുഃഖത്തിലും വയനാട് ഇക്കോ ടൂറിസം അസോസിയേഷൻ പങ്കുചേരുന്നു.പ്രകൃതിയോട് ഇടപഴകി ജീവിക്കുന്ന നമ്മുടെ ജില്ലയിൽ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കുന്നത് അതീവ ആശങ്കയുണ്ടാക്കുന്നു. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കും പരിക്ക് പറ്റിയവർക്കും മറ്റു നഷ്ടങ്ങൾ ഉണ്ടായവർക്കും നീതിപൂർവ്വമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും അസോസിയേഷൻ സർക്കാരിനോട് ആവശ്യപ്പെടുന്നു   ഞങ്ങൾ *വികസനത്തിന് എതിരല്ല*. റോഡ്, ടൂറിസം, തൊഴിൽ – ഇതെല്ലാം ജനങ്ങൾക്ക് ആവശ്യമാണ്. പക്ഷേ ആ വികസനം *പ്രകൃതിയെ…

        Read More

          ഫാബ്രിക് പെയിൻ്റിംഗിൽ A ഗ്രേഡ് നേടി മിത്ര ജീവൻ

          പാലക്കാട് നടക്കുന്ന സംസ്ഥാന പ്രവൃത്തി പരിചയ മേളയിലെ ഹൈസ്കൂൾ വിഭാഗം ഫാബ്രിക് പെയിൻ്റിംഗിൽ മീനങ്ങാടി ഗവ ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ മിത്ര ജീവൻ A ഗ്രേഡ് നേടി. നെൻമേനി ഗവ. വനിതാ ഐ.ടി.ഐ പ്രിൻസിപ്പൽ ജീവൻ ജോൺസ്, ചീങ്ങേരി സെൻ്റ് മേരീസ് എ.യു.പി സ്കൂൾ അധ്യാപിക ജിഷ എന്നിവരുടെ മകളാണ്.

          Read More

          വയനാട് സ്വദേശിനിയായ വിദ്യാർത്ഥിനി എറണാകുളത്ത് വാഹനാപകടത്തിൽ മരിച്ചു

          വയനാട് സ്വദേശിനിയായ വിദ്യാർത്ഥിനി എറണാകുളത്ത് വാഹനാപകടത്തിൽ മരിച്ചു. എറണാകുളം ജയഭാരത് കോളേജ് രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിനിയും ചുണ്ടേൽ സ്വദേശിനിയുമായ ടി.എസ്.ആൻ മരിയ ( 19)ആണ് മരിച്ചത്. സംസ്കാരം നാളെ രാവിലെ 9.30 ന് ചുണ്ടേൽ സെന്റ് ജൂഡ്സ് പള്ളി സെമിത്തേരിയിൽ. തുണ്ടത്തിൽ ഷാൻ്റി ആൻ്റണിയുടയും രാജി ഷാൻ്റിയുടെയും മൂത്ത മകളാണ് സഹോദരങ്ങൾ: ഏയ്ഞ്ചൽ റോസ്, അസിൻ മരിയ.

          Read More

            ഉന്നതി ജല്‍ സുരക്ഷാ പദ്ധതി; ഭൂഗര്‍ഭ ജലസ്‌ഥിതി പഠനം നടത്തി

            മാനന്തവാടി: വയനാട്‌ സോഷ്യല്‍ സര്‍വീസ്‌ സൊസൈറ്റി തിരുനെല്ലി, നൂല്‍പ്പുഴ പഞ്ചായത്തുകളില്‍ നടപ്പാക്കുന്ന ഉന്നതി ജല്‍ സുരക്ഷാ പദ്ധതിയുടെ വിശദമായ പദ്ധതി രേഖ തയാറാക്കുന്നതിന്‌ വിവിധ ഉന്നതികളില്‍ ഭൂഗര്‍ഭ ജലസ്‌ഥിതി പഠനം നടത്തി. മൂന്നുവര്‍ഷം നീളുന്ന ഉന്നതി ജല്‍ സുരക്ഷാ പദ്ധതിയിലൂടെ തിരുനെല്ലി പഞ്ചായത്തിലെ കുനിക്കോട്‌, നാഗമന, ദംപട്ട, മധ്യപാടി, അഞ്ചുപൊതി, കുന്നിയൂര്‍, എടയൂര്‍കുന്ന്‌ ഉന്നതികളിലും നൂല്‍പ്പുഴ പഞ്ചായത്തിലെ മായിക്കര, മാടക്കുന്ന്‌, അബേദ്‌കര്‍ മണലിമൂല, മാടപ്പുര, ഓടാന്‍കൊല്ലി, കോളൂര്‍ ഉന്നതികളിലുമാണ്‌ കുടിവെള്ള ലഭ്യത ഉറപ്പുവരുത്തുന്നത്‌. ഓരോ പ്രദേശത്തെയും ഭൂഗര്‍ഭ…

            Read More

              കൽപ്പറ്റയിൽ ഇനി പൂക്കാലം:വയനാട് ഫ്ളവർ ഷോക്ക് ബൈപ്പാസ് റോഡിൽ വർണ്ണാഭമായ തുടക്കം.

              കൽപ്പറ്റയിൽ ഇനി പൂക്കാലം:വയനാട് ഫ്ളവർ ഷോക്ക് ബൈപ്പാസ് റോഡിൽ വർണ്ണാഭമായ തുടക്കം. വയനാട് അഗ്രി ഹോർട്ടി കൾച്ചർ സൊസൈറ്റിയും സ്നേഹ ഇവൻ്റ്സും ചേർന്നാണ് കാഴ്ചയുടെ വർണ്ണ വസന്തമൊരുക്കി വയനാട് ഫ്ളവർ ഷോ നടത്തുന്നത്. വയനാട് അഗ്രി ഹോർട്ടി കൾച്ചർ സൊസൈറ്റിയും സ്നേഹ ഇവൻ്റ്സും ചേർന്നൊരുക്കുന്ന 39-മത് വയനാട് ഫ്ളവർ ഷോയാണ് കൽപ്പറ്റ ബൈപ്പാസ് റോഡിലെ ഫ്ളവർഷോഗ്രൗണ്ടിൽ നടക്കുന്നത് .   പുഷ്പഫല സസ്യ പ്രദർശനം, അമ്യൂസ്മെന്റ് പാർക്ക്, ഫുഡ് കോർട്ട്, എ.ഐ.റോബോർട്ടിക് ഷോ തുടങ്ങി വിപുലമായ പരിപാടികളോടെയാണ്…

              Read More

              പുൽപ്പള്ളി സീനിയർ ചേമ്പർ ക്ലബ്ബ് സ്കൂൾ ബാഗുകൾ നൽകി

              പുൽപ്പള്ളി : പുൽപ്പള്ളി ചേമ്പർ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പുൽപ്പള്ളി വിജയ എൽ പി സ്കൂളിലെ പാവപ്പെട്ട കുട്ടികൾക്ക് 20 സ്കൂൾ ബാഗുകൾ നൽകി. സിന്ധു കെ ഹെഡ്മിസ്ട്രസിന് ചേമ്പർ ക്ലബ്ബ് പ്രസിഡണ്ട് ജോർജ് M U 20 സ്കൂൾ ബാഗുകൾ നൽകിയത്. ധന്യ പി കെ (സീനിയർ അസിസ്റ്റൻ്റ്), ഹർഷ വിജയൻ (സ്റ്റാഫ് സെക്രട്ടറി), മിഥുൻ പ്രദീപ് (കെ- പി.എസ്.ഐ.ടി.സി), ജിഷ ജോർജ് (എസ് ആർ ജി കൺവീനർ) എന്നിവർക്കൊപ്പം പുൽപ്പള്ളി സീനിയർ ചേമ്പർ ക്ലബ്ബ് അംഗങ്ങളായ…

              Read More

              യുനൈറ്റഡ് ഫാര്‍മേഴ്‌സ് ആന്‍ഡ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ നടത്തി

              ബത്തേരി: യുനൈറ്റഡ് ഫാര്‍മേഴ്‌സ് ആന്‍ഡ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍(യു.എഫ്.പി. എ) എസ്.എസ്.എല്‍.സി മുതല്‍ ഡിഗ്രി വരെ ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്കും മാതാപിതാക്കള്‍ക്കുമായി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ നടത്തി. വയനാട് ഡയറ്റ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ.പി.ലക്ഷ്മണന്‍ ഉദ്ഘാടനം ചെയ്തു. യു.എഫ്.പി.എ അഖിലേന്ത്യ ചെയര്‍മാന്‍ എമിന്‍സണ്‍ തോമസ് അധ്യക്ഷത വഹിച്ചു. മെന്റര്‍ സാബു കണ്ണക്കാംപറമ്പില്‍, സിബി തോമസ്, യു.സി.ഹുസൈന്‍, പി.എല്‍.വിപിന്‍, ജോബിന്‍, മോഹനന്‍ വാകേരി എന്നിവര്‍ പ്രസംഗിച്ചു. 200 ഓളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. കരിയര്‍ ഗൈഡന്‍സ് രംഗത്തെ പ്രമുഖര്‍ ക്ലാസെടുത്തു.

              Read More

              വായനകളരി താലൂക്ക് പരിശീലനം സംഘടിപ്പിച്ചു

              കൽപ്പറ്റ : വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ ബാലവേദി മെന്റർമാരുടെ താലൂക്ക് തല “വായനകളരി “ഏകദിന ശില്പശാല സരളദേവി മെമ്മോറിയൽ എൽ. പി സ്കൂളിൽ വച്ച് സംഘടിപ്പിച്ചു. വയനാട് ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. കെ. സുധീർ ഉദ്ഘാടനം ചെയ്തു. വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് സി. കെ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. വർണ്ണകൂടാരം താലൂക്ക് റിസോർസ് പേഴ്സൺമാരായ ഷാജൻ ജോസ്, പി. ശിവൻ പിള്ള, ഒ. കെ. പീറ്റർ എന്നിവർ ക്ലാസുകൾ എടുത്തു.ഹെഡ്മിസ്ട്രസ്…

              Read More