അന്താരാഷ്‌ട്ര കാപ്പി ദിനാചരണം സംസ്ഥാന തല ആഘോഷം കൽപ്പറ്റയിൽ

അന്താരാഷ്‌ട്ര കാപ്പി ദിനാചരണം സംസ്ഥാന തല ആഘോഷം കൽപ്പറ്റയിൽ . അനുബന്ധ പരിപാടികൾ ബത്തേരിയിലും മാനന്തവാടിയിലും : വിപുലമായ സ്വാഗതസംഘം രൂപവൽക്കരിച്ചു.

കൽപ്പറ്റ .: കാപ്പിയുടെ പ്രചരണത്തിനും പ്രോത്സാഹനത്തിനുമായി അന്താരാഷ്ട്ര കോഫി ഓർഗനൈസേഷന്റെ നേതൃത്വത്തിൽ നടത്തുന്ന കാപ്പി ദിനാഘോഷത്തിന് ഭാഗമായി നടത്തുന്ന സംസ്ഥാന പരിപാടി ഇത്തവണ കൽപ്പറ്റയിൽ നടക്കും.ഇതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. കോഫി ബോർഡ് ,കേരള സംസ്ഥാന കർഷക ക്ഷേമ കാർഷിക വികസന വകുപ്പ് , വ്യവസായ വകുപ്പ് ,കേര പ്രോജക്ട്, സൗത്ത് ഇന്ത്യൻ കോഫി ഗ്രോ വേഴ്സ് അസോസിയേഷൻ, സ്മോൾ കോഫി ഗ്രോവേഴ്സ് അസോസിയേഷൻ, കേരള എഫ്. പി. ഒ .എഫ് പി. സി കൺസോർഷ്യം എന്നിവ സംയുക്തമായാണ് പരിപാടി നടത്തുന്നത്. ഒക്ടോബർ ഒന്നിന് രാവിലെ 9 മണി മുതൽ ചന്ദ്രഗിരി ഓഡിറ്റോറിയത്തിലാണ് ഏകദിന കാപ്പി ദിനാഘോഷം സംഘടിപ്പിച്ചിട്ടുള്ളത്.ഇതിന് മുന്നോടിയായി സെപ്റ്റംബർ 29ന് മാനന്തവാടി വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഓഡിറ്റോറിയത്തിലും സെപ്റ്റംബർ 30ന് ബത്തേരി ഐസക് റീജൻസി ഹോട്ടൽ ഓഡിറ്റോറിയത്തിലും ഏകദിന പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.

 

കൽപ്പറ്റയിൽ നടക്കുന്ന കാപ്പി ദിനാഘോഷത്തിന് ഭാഗമായി സെമിനാർ, പ്രദർശനം, ചർച്ച, പൊതുസമ്മേളനം , മികവ് തെളിയിച്ചവരെ ആദരിക്കൽ തുടങ്ങി വിപുലമായ പരിപാടികൾ നടത്തുന്നു.മന്ത്രിമാരും വിവിധ തലങളിലെ ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും കർഷക സംഘടനാ പ്രതിനിധികളും പരിപാടിയിൽ പങ്കെടുക്കും.

പരിപാടിയിൽ പങ്കെടുക്കാൻ

കോഫി ബോർഡ് ലൈസൻ ഓഫീസുകൾ വഴിയും വിവിധ കൃഷി ഭവനുകൾ വഴിയും കർഷകർക്ക് പേരുകൾ രജിസ്റ്റർ ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *