ഇഡി വേട്ടക്കെതിരെ സിപിഐ എം പ്രതിഷേധം

പനമരം: സിപിഐ എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനും സംസ്ഥാന സെക്രട്ടറിയേറ്റംഗം മുഹമ്മദ് റിയാസിനുമെതിരെ ഇഡി -മോഡി-യുഡിഎഫ് നടത്തുന്ന രാഷ്ട്രീയ വേട്ടയില്‍ പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തില്‍ പനമരത്ത് പ്രകടനവും പ്രതിഷേധ യോഗവും നടത്തി.

പ്രതിഷേധ യോഗം സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം എ എന്‍ പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. കെ സി ജബ്ബാര്‍ അധ്യക്ഷനായി. ഏരിയ സെക്രട്ടറി ജസ്റ്റിന്‍ ബേബി, കെ പി ഷിജു, പി സി വത്സല,

വേണു മുള്ളോട്ട്, പി എ അസീസ്, എം എ ചാക്കോ,കാസിം പുഴക്കല്‍,കെ എം സുധാകരന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *