എൻ എം വിജയന്റെ കുടുംബം ഉപവാസം ആരംഭിച്ചു.

    ബത്തേരി :എൻ എം വിജയന്റെ കുടുംബം ഉപവാസം ആരംഭിച്ചു. സുൽത്താൻ ബത്തേരി സ്വതന്ത്രമൈതാനിയിലാണ് ഉപവാസം ആരംഭിച്ചത്. എൻ എം വിജയന്റെ മകൻ വിജേഷും മരുമകൾ പത്മജയും ഇവരുടെ മൂന്ന് മക്കളുമാണ് ഉപവാസമിരിക്കുന്നത്.

    എൻ എം വിജയന്റെയും മകൻ ജിജേഷിന്റെയും മരണത്തിൽ ആരോപണ വിധേയനായ ഐ സി ബാലകൃഷ്ണനെ മത്സരിപ്പിക്കുന്നതിലും പ്രചരണത്തിനായി പ്രിയങ്കഗാന്ധി എം പി എത്തുന്നതിലും പ്രതിഷേധിച്ചാണ് ഉപവാസം.

    Leave a Reply

    Your email address will not be published. Required fields are marked *