ഏകദിന പരിസ്ഥിതി ശില്പശാലയും, ആയുർവേദ ദിനാചരണവും സംഘടിപ്പിച്ചു

മാനന്തവാടി : വിവിധ സർക്കാർ ഡിപ്പാർട്ട്മെന്റുകളുടെയും ഒയിസ്ക ഇന്റർനാഷണലിന്റേയും സഹകരണത്തോടുകൂടി മാനന്തവാടി ഹയർ സെക്കൻഡറി സ്കൂൾ NSS വളണ്ടിയർമാർക്കായി ഏകദിന പരിസ്ഥിതി ശില്പശാലയും ആയുർവേദ ദിനാചരണവും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടന കർമ്മം ഒയിസ്ക കണ്ണൂർ ജില്ലാ സെക്രട്ടറി കക്കോത്ത് പ്രഭാകരന്റെ അധ്യക്ഷതയിൽ മാനന്തവാടി എംഎൽഎ ഉഷാ വിജയൻ ശില്പശാലയുടെയും ആയുർവേദ ദിനാചരണം മുൻസിപ്പൽ ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യനും നിർവഹിച്ചു . പ്രിൻസിപ്പൽ പിസി തോമസ് .ഡി എഫ് .ഒ R സന്തോഷ് കുമാർ IFS പരിസ്ഥിതി സന്ദേശം അറിയിച്ച ചടങ്ങിൽ, ഒയിസ്ക സൗത്ത് ഇന്ത്യൻ ചാപ്റ്റർ പ്രസിഡണ്ട് ഫിലിപ്പ് കെ ആന്റണി മുഖ്യ ഭാഷണം നടത്തി . ഒയിസ്ക വയനാട് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ റഹ്മാൻ കാതിരി പദ്ധതി വിശദീകരണം നടത്തി. പ്രിൻസിപ്പൽ പിസി തോമസ്, എൻ എസ് എസ് കോഡിനേറ്റർ അജീഷ് എ പി , മാനന്തവാടി റെയിഞ്ച് ഓഫീസർ സൂരജ്. പി , ഫയർ ആൻഡ് റെസ്ക്യൂ ജീവനക്കാരായ ബിനീഷ് ബേബി, ജോബി പി.യു, വാട്ടർ അതോറിറ്റി ക്വാളിറ്റി വിഭാഗം ജീവനക്കാരനായ നിഖിൽ പോൾ, Rt. ഫാർമസിസ്റ്റ് റോയി ടി സി , ഒയിസ്ക പ്രതിനിധികളായ കെ. സി മോഹനൻ , ഡോ. എ ടി സുരേഷ് , സൈന്റിസ്റ്റ് മണിലാൽ , എസ് എം സി മെമ്പർ മൊയ്തു അണിയാരത്ത് , അവന്തിക അനീഷ്, അതുൽ തോമസ് , അതുൽ കൃഷ്ണ തുടങ്ങിയവർ സംസാരിച്ചു. മെഡിക്കൽ ഓഫീസർ ഡോ. ശ്രീദേവി ബോസ് എസ് കെ മെഡിക്കൽ ക്യാസിന് നേതൃത്വം നൽകി. തൊഴിൽ പരിശീലനം, വിവിധ വിഷയങ്ങളിലുള്ള ബോധവൽക്കരണ ക്ലാസ് . ഔഷധസസ്യ പോസ്റ്റർ പ്രദർശനം, ഔഷധ ദ്രവ്യങ്ങളുടെ തിരിച്ചറിയൽ മത്സരം , യോഗ, കലാപരിപാടികളും അരങ്ങേറി . മുഴുവൻ വളണ്ടിയർമാർക്കും സർട്ടിഫിക്കറ്റും വിജയികൾക്ക് മെഡലുകളും വിതരണം ചെയ്തു. കക്കോത്ത് പ്രഭാകരൻ നേതൃത്വം നൽകി വരുന്ന 19 മത്തെ ശില്പശാലയാണ് സ്കൂളിൽ വച്ച് നടന്നത്. ചടങ്ങിൽ പ്രഭാകരനെ മുൻസിപ്പാലിറ്റി ചെയർപേഴ്സനു എംഎൽഎയെ ഒയിസ് കണ്ണൂർ ജില്ലാ സെക്രട്ടറി കക്കോത്ത് പ്രഭാകരനും ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *