ഐഎംബി സ്തനാർബുദ ബോധവൽക്കരണ ക്ലാസ് നടത്തി.

കൽപ്പറ്റ : സ്തനാർബുദത്തെ കുറിച്ച് സ്ത്രീകളിൽ ശരിയായ അറിവ് എത്തിക്കുകയും,പരിശോധനകളോടുള്ള മടിയും തെറ്റിദ്ധാരണകളും കുറക്കുകയും,നേരത്തെയുള്ള രോഗനിർണയത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുകയും വേണമെന്ന് *വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി. ചന്ദ്രിക കൃഷ്ണൻ പറഞ്ഞു.*

 

കൽപറ്റയിൽ വയനാട് ജില്ല KNM ൻ്റെ ആരോഗ്യ വിഭാഗമായ IMB യും ഡോ: മൂപ്പൻസ് മെഡിക്കൽ കോളേജും സംയുക്തമായി വയനാട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിച്ചേർന്ന വനിതകൾക്ക് IMB പിങ്ക് ഒക്ടോബർ ക്യാമ്പയിനിൻ്റെ ഭാഗമായി നടത്തിയ സ്തനാർബുദ ബോധവൽകരണ ക്ലാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശ്രീമതി ചന്ദ്രിക കൃഷ്ണൻ.

 

ഡോ: മൂപ്പൻസ് മെഡിക്കൽ കോളേജിലെ ക്ലിനിക്കൽ ഓങ്കോളജിസ്റ്റ് ഡോ: രാധിക ബോധവൽക്കരണ ക്ലാസ് എടുത്തു. ഐ.എം.ബി ജില്ലാ പ്രസിഡണ്ട് ഡോ: സൂപ്പി,സെക്രട്ടറി ഡോ: അഫ്സൽ, ഡോ: ഷൗക്കീൻ, വിമൻസ് വിംഗ് സംസ്ഥാന സമിതി അംഗം മുംതസ് ടീച്ചർ, അസീസ് പിണങ്ങോട്, ഹമീദ് മേപ്പാടി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *