കുഞ്ഞോം ശ്രീ ഭഗവതി കാവ് നായർ സമാജം കുടുംബ സംഗമം നവംബർ 8-ന്

മാനന്തവാടി: കുഞ്ഞോം ശ്രീ ഭഗവതി കാവ് നായർ സമാജത്തിന്റെ പത്താമത് കുടുംബ സംഗമം വിപുലമായ പരിപാടികളോടെ നവംബർ 8 ഞായറാഴ്ച രാവിലെ 9 മണി മുതൽ കുഞ്ഞോം എ.യു.പി. സ്കൂളിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ചടങ്ങിൽ ബ്രഹ്മകുമാരി സുജന ബഹൻ അനുഗ്രഹ പ്രഭാഷണം നടത്തും. തറവാട്ടമ്മമാരെയും കാരണവന്മാരെയും ആദരിക്കൽ, വിവിധ പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെയും സാമൂഹിക-സാംസ്കാരിക മേഖലകളിൽ കഴിവ് തെളിയിച്ച കുടുംബാംഗങ്ങളെയും അനുമോദിക്കൽ തുടങ്ങിയ പരിപാടികളും ഇതിനോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.

മേഖലയിലെ ആയിരത്തോളം കുടുംബാംഗങ്ങൾ സംഗമത്തിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ സമാജം പ്രസിഡന്റ് ഇ.പി. ശിവദാസൻ മാസ്റ്റർ, ട്രഷറർ കെ. നാരായണൻ നായർ, കെ. പവനൻ, മോഹൻദാസ് കേളോത്ത്, സ്വദേശൻ, ശിവൻ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *