കെഎസ്ആർടിസി ക്രിക്കറ്റ് ടൂർണ്ണമെന്റ്: മാനന്തവാടി മെക്കാനിക്കൽ വിഭാഗം ടീമിന്റെ ജേഴ്സി പ്രകാശനം ചെയ്തു

മാനന്തവാടി: സ്പാർക്ക് തലശ്ശേരിയുടെ ആഭിമുഖ്യത്തിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള കെഎസ്ആർടിസി ടീമുകളെ പങ്കെടുപ്പിച്ച് സംഘടിപ്പിക്കുന്ന അഖില കേരള കെഎസ്ആർടിസി ക്രിക്കറ്റ് ടൂർണ്ണമെന്റിൽ മാറ്റുരയ്ക്കുന്ന മാനന്തവാടി ഡിപ്പോ മെക്കാനിക്കൽ വിഭാഗം ടീമിന്റെ ജേഴ്സി പ്രകാശനം ചെയ്തു.

ചോമ്പാൽ മിനി സ്റ്റേഡിയത്തിൽ (കുഞ്ഞിപ്പള്ളി) വെച്ചാണ് നവംബർ 04, 05, 11, 12 തീയതികളിൽ ടൂർണ്ണമെന്റ് നടക്കുന്നത്. മത്സരത്തിൽ പങ്കെടുക്കുന്ന മാനന്തവാടി ഡിപ്പോയിലെ മെക്കാനിക്കൽ വിഭാഗം ജീവനക്കാരുടെ ടീമിനുള്ള ജേഴ്സി, അസിസ്റ്റന്റ് ഡിപ്പോ എൻജിനീയർ ശ്രീ. ശ്രീരാജും ചാർജ്മാൻ ശ്രീ. അജിത് കുമാറും ചേർന്ന് സംയുക്തമായി പ്രകാശനം ചെയ്തു. ടീമിന് എല്ലാവിധ വിജയാശംസകളും ഭാരവാഹികൾ നേർന്നു

Leave a Reply

Your email address will not be published. Required fields are marked *