ഗർഭിണിക്ക് മരുന്ന് മാറി നൽകിയ സംഭവം ഗുരുതര വീഴ്ച: കുറ്റക്കാർക്കെതിരെ കർശന നടപടി വേണം:വിമൻ ഇന്ത്യ മൂവ്‌മെന്റ്

മാനന്തവാടി: പനമരം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഗർഭിണിക്ക് നൽകേണ്ട അയൺ ഇഞ്ചക്ഷന് പകരം പേവിഷബാധയ്ക്കുള്ള ഇഞ്ചക്ഷൻ നൽകിയെന്ന പരാതി അതീവ ഗൗരവത്തോടെ കാണണമെന്ന് വിമൻ ഇന്ത്യ മൂവ്‌മെന്റ് മാനന്തവാടി മണ്ഡലം കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ഗർഭിണികളുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പാക്കേണ്ട പൊതുജനാരോഗ്യ കേന്ദ്രങ്ങളിൽ ഇത്തരത്തിലുള്ള ഗുരുതരമായ വീഴ്ചകൾ സംഭവിക്കുന്നത് അംഗീകരിക്കാനാവില്ല. മരുന്ന് വിതരണം ചെയ്യുന്നതിലും ഇഞ്ചക്ഷൻ നൽകുന്നതിലും പാലിക്കേണ്ട അടിസ്ഥാന സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്ന് സമഗ്രമായി അന്വേഷിക്കണം.

 

സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തി ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ കൃത്യമായ പരിശോധനാ സംവിധാനങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പാക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *