ചീരാലിൽ വന്യമൃഗങ്ങളുടെ വിളയാട്ടം.പുലിയും കടുവയും ഒരിടത്ത് എത്തി;രണ്ട് ആടിനെ കൊന്നു,വനം വകുപ്പ് മന്ത്രി പ്രദേശം സന്ദർശിക്കണമെന്ന് ആവശ്യം.
ചീരാൽ മേഖലയിൽ വന്യമൃഗങ്ങളുടെ വിളയാട്ടം തുടരുന്നു. ഈസ്റ്റ്ചീരാൽ പ്രദേശത്ത് കടുവയുടെയും പുലിയുടെയും കാൽപ്പാടുകൾ കണ്ടെത്തി.
ഈസ്റ്റ് ചീരാൽ കളനൂർ ചന്ദ്രൻ്റെ വീട്ടിൽ നിന്നും രണ്ട് ആടിനെ പിടിച്ചു. ഒരു ആടിനെ കൊണ്ട് പോവുകയും ഒന്നിനെ കൊല്ലുകയും ചെയ്തു.
പ്രദേശത്ത് കടുവയുടെയും പുലിയുടെയും കാൽപ്പാടുകൾ ഉണ്ടെന്ന് നാട്ടുകാർ പറഞ്ഞു. പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി.
പ്രദേശത്ത് കടുവയുടെയും പുലിയുടെയും ആക്രമണങ്ങൾ തുടർക്കഥ ആവുകയാണ്. ഇതിനെതിരെ പ്രക്ഷോഭം ശക്തമാക്കാൻ ഒരുങ്ങുകയാണ് നാട്ടുകാർ.
മീനങ്ങാടിയിൽ ഇന്ന് വരുന്ന വനം വകുപ്പ് മന്ത്രി ചീരാലിൽ എത്തണം എന്നാണ് ജനങ്ങളുടെ ആവശ്യം.
ചീരാൽ പ്രദേശത്ത് രൂക്ഷമാവുന്ന വന്യ ജീവി ശല്യത്തിൽ പ്രതിഷേധിച്ച് ജനകീയ സമിതിയുടെ നേതൃത്വത്തിൽ പാഴൂരിലെ തൊട്ടമൂല ഫോറസ്റ്റ് സ്റ്റേഷനിലേക്ക് നാളെ ബഹുജന പ്രതിഷേധ സമരം നടത്തും.
