ചുരത്തിലെ ബസപകടം; ചികിത്സയിലായിരുന്ന വാളവയൽ സ്വദേശി മരിച്ചു

    സുൽത്താൻ ബത്തേരി: താമരശേരി ചുരത്തിൽ കെ.എസ്.ആർ.ടി.സി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. പൂതാടി പഞ്ചായത്തിലെ വാളവയൽ കല്ലുങ്കൽ സുഭാഷ് (60) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം.

     

    പുൽപ്പള്ളി കബനിഗിരിയിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസും, തെറ്റായ ദിശയിൽ എത്തിയ കണ്ടെയ്‌നർ ലോറിയും തമ്മിലായിരുന്നു കൂട്ടിയിടിച്ചത്. അപകടത്തിൽ സുഭാഷിനും ഭാര്യ സരോജിനിക്കും ഉൾപ്പെടെ 38 പേർക്ക് പരിക്കേറ്റിരുന്നു.

    Leave a Reply

    Your email address will not be published. Required fields are marked *