ഡബ്ലിയു എൽ എഫ്- ഫ്ലവർ ഷോ ഒരുക്കങ്ങൾ വിലയിരുത്താൻ മന്ത്രിയെത്തി

ദ്വാരക: വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിനോടനുബന്ധിച്ച് നടക്കുന്ന ഫ്ലവർ ഷോയുടെ ഒരുക്കങ്ങൾ വിലയിരുത്താൻ കൃഷി മന്ത്രി ടി സിദ്ദിഖ് ദ്വാരകയിലെത്തി.

സാഹിത്യോത്സവത്തിലെ വ്യത്യസ്ത അനുഭവമായിരിക്കും ഫ്ലവർ ഷോയെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

സംഘാടക സമിതി ചെയർപേഴ്സൺ കൂടിയായ ഉഷ വിജയൻ എംഎൽഎക്കൊപ്പമാണ് മന്ത്രി എത്തിയത്. നഴ്സറി സന്ദർശിച്ച മന്ത്രി ചെടികളുടെ വളർച്ചയും പരിപാലനവും സംബന്ധിച്ച നിർദേശങ്ങൾ നൽകി. ഫെസ്റ്റിവൽ ഡയറക്ടർ ഡോ. വിനോദ് കെ ജോസ്, എടവക കൃഷി ഓഫീസർ സുനിൽ കെ.ജി., ഡിഗോൾ തോമസ്, ഷിൽസൺ കോക്കണ്ടത്തിൽ, ഫാ. സന്തോഷ് , റെജി കെ.വി, ഷാജൻ ജോസ്, ജെഫ്രിൻ ടോം തുടങ്ങിയവർ പങ്കെടുത്തു.

ഡിസംബർ 19 മുതൽ 23 വരെ ദ്വാരകയിൽ നടക്കുന്ന ലിറ്ററേച്ചർ ഫെസ്റ്റിവലിൻ്റെ ഭാഗമായാണ് ഫ്ലവർ ഷോ സംഘടിപ്പിക്കുന്നത്. രണ്ടു മാസം മുമ്പാണ് പൂച്ചട്ടികളിൽ വിത്തുപാകുന്ന പ്രവൃത്തികൾ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമൻ ഉദ്ഘാടനം ചെയ്തത്.

ഫുഡ് ഫെസ്റ്റിവൽ, മാസ്റ്റർ ക്ലാസുകൾ തുടങ്ങിയവയും നിരവധി സംഗീത പരിപാടികളും ഈ ദിവസങ്ങളിൽ അരങ്ങേറും. ഡെലിഗേറ്റ് പാസ് വിൽപ്പനയും ടിക്കറ്റ് വിൽപ്പനയും പുരോഗമിക്കുകയാണ്. ഡബ്ല്യു എൽ എഫ് വെബ്സൈറ്റ് വഴിയും സംഘാടകർ മുഖേനയും പാസുകൾ വാങ്ങാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *