തരിയോട് നിർമ്മല ഹൈസ്‌കൂളിൽ ഭീതിവിതച്ച തേനീച്ചക്കൂട്ടത്തെ സുരക്ഷിതമായി മാറ്റി പൾസ് എമർജൻസി ടീം

തരിയോട്: വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഭീഷണിയായി തരിയോട് നിർമ്മല ഹൈസ്‌കൂൾ കെട്ടിടത്തിൽ തടിച്ചുകൂടിയ വലിയ തേനീച്ചക്കൂട്ടത്തെ പൾസ് എമർജൻസി ടീം തരിയോട് യൂണിറ്റ് സുരക്ഷിതമായി ഒഴിവാക്കി.

രാത്രിയുടെ നിശബ്ദതയിൽ, കൃത്യമായ മുൻകരുതലുകളോടെയും ചാതുര്യത്തോടെയുമാണ് സന്നദ്ധപ്രവർത്തകർ ദൗത്യം പൂർത്തിയാക്കിയത്. തേനീച്ചകൾക്കും പ്രദേശവാസികൾക്കും യാതൊരുവിധ അപകടവും സംഭവിക്കാത്ത രീതിയിൽ അവയെ കൂടുസഹിതം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു.

പൾസ് എമർജൻസി ടീം പ്രവർത്തകരായ ശിവാനന്ദൻ, മുസ്തഫ, ഷിബു, മൊയ്തുട്ടി, അനീഷ്, സന്തോഷ് എന്നിവരോടൊപ്പം സ്‌കൂൾ അധ്യാപകൻ ഷിജു മാഷും സജീവമായി ദൗത്യത്തിൽ പങ്കാളികളായി. സമയോചിതമായ ഈ ഇടപെടലിലൂടെ വലിയൊരു അപകടഭീഷണിയാണ് ഒഴിഞ്ഞുമാറിയത്. നാടിന്റെ കാവലാളുകളായി മാറിയ ടീം അംഗങ്ങളുടെയും അധ്യാപകന്റെയും പ്രവൃത്തിയെ നാട്ടുകാരും സ്‌കൂൾ അധികൃതരും അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *