ദേശീയ അധ്യാപക പുരസ്‌കാര ജേതാവ് കെ.പി. ഷൗക്കുമാന്‍ നാളെ സര്‍വീസില്‍നിന്ന് വിരമിക്കും

    കല്‍പ്പറ്റ: പ്രഥമ ഐസിടി ദേശീയ അധ്യാപക അവര്‍ഡ് ജേതാവ് കെ.പി. ഷൗക്കുമാന്‍ നാളെ സര്‍വിസില്‍നിന്ന് വിരമിക്കും.പനങ്കണ്ടി ഗവ.ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്ററായിരിക്കേയാണ് റിട്ടയര്‍മെന്റ്. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി(ഐസിടി)ക്ലാസ് റൂമുകളില്‍ സംവിധാനിച്ചതാണ് 2010ല്‍ അദ്ദേഹത്തെ ദേശീയ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. കേന്ദ്ര മാനവശേഷി വികസന വകുപ്പ് ഡല്‍ഹിയില്‍ സംഘടിപ്പിച്ച ഡിജിറ്റല്‍ ഇന്ത്യ ഇ പാഠശാല ലോഞ്ചിംഗില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ച കേരളത്തില്‍ നിന്നുള്ള ഏക അധ്യാപകനാണ് ഷൗക്കുമാന്‍. കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പിണങ്ങോട് ഓര്‍ഫനേജ് ഹൈസ്‌കൂള്‍ അധ്യാപിക എം.ബി. ഷാഹിനയാണ് ഭാര്യ. മുംബൈ ഭാഭാ ആറ്റോമിക് റിസര്‍ച്ച് സെന്റര്‍ ഉദ്യോഗസ്ഥ ഹസ്‌ന മിനു മകളും കോഴിക്കോട് സൈലം വിദ്യാര്‍ഥി ആദില്‍ അമീന്‍ മകനുമാണ്.

    Leave a Reply

    Your email address will not be published. Required fields are marked *