പരിശീലന ക്ലാസ് സംഘടിപ്പിച്ചു.

കൽപ്പറ്റ: ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥർക്കായി Basic Life Support പരിശീലന ക്ലാസ് സംഘടിപ്പിച്ചു. വയനാട് ജില്ലയിലെ ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥർക്കായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (IMA) ആഭിമുഖ്യത്തിൽ Basic Life Support (BLS) എന്ന വിഷയത്തിൽ പരിശീലന ക്ലാസ് സംഘടിപ്പിച്ചു.

ഡോ. രാജേഷ് കുമാർ എം.പി (Wayanad District Chairman, IMA), ഡോ. സുഷമ പി.എസ് (NCD Nodal Officer, Wayanad), കൃഷ്ണകുമാർ എം.പി (BSN, AHA Instructor, Johns Hopkins Medicine, Maryland, USA) എന്നിവർ വിദഗ്ധ ക്ലാസുകൾ നയിച്ചു.

അടിയന്തര സാഹചര്യങ്ങളിൽ ജീവൻ രക്ഷിക്കുന്നതിനുള്ള പ്രാഥമിക പരിചരണ മാർഗങ്ങൾ, CPR ഉൾപ്പെടെയുള്ള Basic Life Support നടപടികൾ എന്നിവയെക്കുറിച്ച് ഉദ്യോഗസ്ഥർക്ക് വിദഗ്ധർ പരിശീലനവും ബോധവൽക്കരണവും നൽകി.

കൽപ്പറ്റ ഫയർ സ്റ്റേഷൻ ഓഫീസർ നിധീഷ് കുമാർ സ്വാഗതം ആശംസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *